2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

THRUKKANNAADUTHRAYAMBARESWARA KSHETHRAM

തൃക്കണ്ണാട് ത്രയംബരേശ്വര ക്ഷേത്രം 
റൂട്ട്:- 
ചരിത്ര പശ്ചാത്തലം /ഒരു ഐതിഹ്യം പരശുരാമന്‍ സ്ഥാപിച്ച നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളില്‍ ഒന്ന് വളരെ പണ്ട് സ്വര്‍ണ ദ്വജവും കനക താഴികക്കുടവും ഏഴുനില കൊട്ടാരവും നിലവറയുംഉപദേവതാ ക്ഷേത്രങ്ങളും കൊണ്ട് പ്രസിദ്ദമായിരുന്നു തൃക്കണ്ണാട് ഈ ശ്രേയസ്സ് നിലനില്‍ക്കെയാന്നു ദക്ഷിണ ഭാരതത്തിലെ ഭരണാധികാരിയായിരുന്ന പാണ്ഡ്യരാജാവിന്റെ വരവ് പാണ്ഡ്യ സൈന്യം പരിവാരങ്ങളോടെകടലില്ക്കൂടി വടക്കോട്ട്‌ മുന്നേറവേകരയില്‍ ക്ഷേത്രവും കൊട്ടാരവും ദീപ പ്രഭയില്‍ കുളിച്ചിരിക്കുന്നതായി കണ്ടത് തങ്ങളെ ആക്രമിക്കാന്‍ ശത്രു സൈന്യം അണിനിരക്കുന്നതായി തെറ്റിദ്ധരിച്ച പാണ്ഡ്യ സൈന്യം ക്ഷേത്രത്തിനു നേരെ പീരങ്കി വെടി ഉതിര്‍ത്തു തുടര്‍ന്ന്കൊട്ടാരവും നിലവറയും കത്തിനശിച്ചു 
ഇതില്‍ കോപം പൂണ്ട ദേവന്‍ പാണ്ഡ്യ സൈന്യത്തിന്റെ മൂന്നു കപ്പലുകള്‍ കരിങ്കല്ലാക്കി മാറ്റി പാണ്ട്യന്‍കല്ല്‌ എന്നറിയപ്പെടുന്ന ഈ പാറക്കൂട്ടം  കടലില്‍ രണ്ടു കിമി അകലെയായി കാണാം പാണ്ഡ്യ സൈന്യത്തിനു തെറ്റ് മനസ്സിലായി മരം കൊണ്ടുള്ള ദ്വജസ്തംഭവും മറ്റും ക്ഷേത്രത്തിനു സമര്‍പ്പിച്ചു 
ഉത്സവം കുംഭ മാസത്തെ കൃഷ്ണ പഞ്ചമി ദിവസം നടക്കുന്ന ആറാട്ട്‌ ഉത്സവമാന്നു പ്രധാന ചടങ്ങ് കീഴൂര്‍ ധര്‍മ ശാസ്ത്ത ക്ഷേത്രത്തില്‍നിന്നു ശാസ്ഥാവിന്റെയും 
കുതിരക്കാളി അമ്മയുടെയും അലങ്കരിച്ച തിടബുകള്‍ കടല്‍തീരത്ത് കൂടി എഴുന്നള്ളിച്ചു കൊണ്ടുവരും ആറാട്ട്‌ ദിവസം കരിപ്പൊടി ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും വഴിയില്‍ പാലക്കുന്ന് മുച്ചിലോട്ടു ഭഗവതിയുമായി മുഖാമുഖം  തുലാം സംക്രമാത്തിന്നും കര്‍ക്കിടവാവിന്നും പിതൃ തര്‍പ്പനത്ത്തിന്നു ആയിര കണക്കിനു ആളുകള്‍ വരാറുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ