2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

SREE THALAMUNDA PUTHIYA BHAGAVATHII KSHETHRAM

ശ്രീ  തലമുണ്ട പുതിയ ഭഗവതി ക്ഷേത്രം
റൂട്ട് :-കണ്ണൂര്‍  -മട്ടന്നൂര്‍ /ഇരിട്ടി റൂട്ടില്‍ കാഞ്ഞിരോട് ബസ്‌ സ്റ്റോപ്പ്‌  ഇവിടെനിന്നു ചക്കരക്കല്‍ റോഡിലൂടെ മൂന്നു കിമി നടന്നാല്‍ മതി വയല്ക്കരയിലാന്നു കാവ് 
പ്രതിഷ്ഠ  പുതിയ ഭഗവതി (പതിമൂന്നാം നൂറ്റാണ്ട്‌)
പൂജ സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ 
ദിവസവും വൈകുന്നേരം ദീപാരാധന  

ഉത്സവം         മകരംഇരുപത്തിയൊന്നു -ഇരുപത്തിമൂന്ന്തിറ


























മീനത്തില്‍ പൂരോല്‍സവം
പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആറ്‌ ആല്‍മരങ്ങള്‍ ഈ കാവിനെ സംരക്ഷിക്കുന്നു 
ഒരുകല്യാണമണ്ഡപംഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെക്കൊണ്ട്‌വലിയദോഷം പ്രതീക്ഷിക്കുന്നില്ല 
പുതിയ ഭഗവതിയുടെ ചരിത്രം 
  ശ്രീ മഹാദേവന്‍ തന്റെ മക്കളായ ചീരുംബമാരെ എടുത്തപ്പോള്‍ ആ പിതാവിന്നു തൃക്കുരിപ്പും   വസൂരിയും പിടിപെട്ടു .ദേവകുലത്തിന്നും രോഗം ബാധിച്ചു .  തത് പരിഹാരമായി മൂത്ത പട്ടേരി വലിയ ഹോമങ്ങള്‍ ആരംഭിച്ചു .നാല്പത് ദിവസങ്ങള്‍ ഹോമം കഴിച്ചു .നാല്പ്പത്തിഒന്നമ്ത്തെ ദിവസം    മഹാദേവന്റെ മുന്നില്‍ ഹോമാഗ്നിയില്‍നിന്നും ആവിര്‍ഭവിച്ച മകളാന്നു പുതിയഭഗവതി പിതാവിന്റെ രോഗം അവള്‍ തടവി സുഖപ്പെടുത്തി .                              
      പത്തില്ലത്ത് പട്ടെരിമാര്‍ക്കും സുഖം കൊടുത്തു .കീഴ്ലോകത്ത് ചീരുംബമാര്‍ മഹാമാരി വാരി വിതറി. അതില്ലാതാക്കി ഗുണം വരുത്താന്‍ പുതിയ  ഭഗവതിയെ ശ്രീമഹാദേവന്‍ കീഴുലോകത്തയച്ചു .സഹായത്തിന്നായി ആറ് സഹോദരന്മാരെയും അയച്ചു .വില്ലാപുരമെന്ന സ്ഥലത്ത് അവര്‍ താമസമായി. എന്നാല്‍ സഹോദരന്മാരെ കാര്ത്ത്വീരാര്‍ജുനന്‍ കൊന്നുകളഞ്ഞു കുപിതയായ പുതിയഭഗവതിയാകട്ടെ അസുരന്റെ തലയറുത്ത് തീയിലിട്ടു കരിച്ചു തിലകം ചാര്‍ത്തി പ്രതികാര ദുര്‍ഗ്ഗയായി വടക്കുനിന്നു തെക്കോട്ട് യാത്രയായി .ഭദ്രകാളിയും ,വീരാര്കാളിയും കൂട്ടത്തില്‍ച്ചേര്‍ന്നു.യാത്രയില്‍ പാടര്കുള്ളങ്ങരെവെച്ച്  ഒരു ബ്രാമണനെ അറുത്തു കൊന്നു മടിയന്നായര്‍ ,മുല്ചെരിനായര്‍  എന്നിവരുടെ  വീടുകളില്‍ ചെന്നു.ഭഗവതിയുടെ ആജ്ഞപ്രകാരം മൂലചെരിക്കുര്‍പ്പ്  മാന്ത്രികഹോമം ആരംഭിച്ചു .മന്ത്രത്തില്‍ പിഴ വന്നതിനാല്‍ ഭഗവതി കുര്‍പ്പിന്റെ മരുമകനെ വകവരുത്തി .കോലത്തിരി രാജാവിനു സ്വപ്ന ദര്‍ശന മുണ്ടായതിനാല്‍ ആ ദേവത മാരുടെ കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു .വസൂരി തടയാനുള്ള ദേവതയാന്നു  പുതിയഭഗവതി. (പൂര്‍ത്തിയായിട്ടില്ല )

ഭരണം പ്രസിഡണ്ട്‌ പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി  തലമുണ്ട കാഞ്ഞിരോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ