2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

THODIKKALAM SIVAKSHETHRAM

തൊടിക്കളം ശിവക്ഷേത്രം 
റൂട്ട്:- കൂത്ത്‌പറമ്പ്- മാനന്തവാടി -കണ്ണവം റൂട്ടില്‍ കണ്ണവം പാലത്തില്‍നിന്നും ഇടുംബ്ര റോഡില്‍ ഒന്നര കിമി അകലെ ക്ഷേത്ര കുളത്തിന്നരികിലൂടെഉയര്‍ന്ന പതിനെട്ടു പടികള്‍ കയറണം 
ഐതിഹ്യം  രുദ്രന്നു വേണ്ടി പുരളിമല വാണ ഹരിശ്ച്ന്ദ്ര  പെരുമാള്‍ ചുടല കാത്ത ചുടലക്കളമാന്നു തൊടിക്കളമായത് .ക്ഷേത്രത്തിനുനാല് നാഴിക വടക്ക് ശിവപുരം മുതല്‍  പേരാവൂര്‍ വരെ നീണ്ടു കിടക്കുന്ന വിശാലമായ പുരളിമലയുടെ  മധ്യത്തിലായി ഹരിശ്ച്ന്ദ്രകൊട്ടയുണ്ട്‌ . ഹരിശ്ച്ന്ദ്രവംശ ത്തില്‍ പെട്ട ഒരു രാജാവ് കാശിയില്‍ചെന്ന്കാശിവിശ്വനാഥനെഭജിച്ചു.സന്തുഷ്ടനായ പരമ ശിവന്‍ സ്വന്തമായി പൂജിക്കാന്‍ഒരുശിവലിംഗംദാനംചെയ്തു.ഇത്പ്രതിഷ്ടിക്കാന്‍വേണ്ടിഅലഞ്ഞപ്പോള്‍
ഒരു ചുടലക്കളത്തില്‍ നിന്നും ശിവന്‍ താണ്ഡവമാടുന്നതായി കണ്ടു അവിടെ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ തുടങ്ങി
     മറ്റൊരു   ഐതിഹ്യം 
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുബ് തന്റെ പുത്രന്‍ സര്‍പ്പ ദംശനത്താല്‍ മരിക്കുമെന്ന് ജ്യോതിഷി പറഞ്ഞപ്പോള്‍ ധനികനായ ഒരു തമിള്‍ ബ്രാമണന്‍ തീര്‍ത്താടനത്തിനിറങ്ങി പല ശിവ ക്ഷേത്രങ്ങളും  സന്ദര്‍ശിച്ചു അവസാനം ഇവിടെ എത്തി ഭജനമിരുന്നു മരണംഉറപ്പായിരുന്ന ദിവസം ഒരു ഉഗ്രന്‍ വിഷ സര്‍പ്പം ഫണം വിടര്‍ത്തി ആടിയാടി വന്നപ്പോള്‍ ഭയചകിതനായ മകന്‍       ശ്രീ കോവിലില്‍  കയറി വിഗ്രഹത്തെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി അപ്പോള്‍ ശ്രീ കോവിലില്‍നിന്നും വലിയ ഒരു സര്‍പ്പം സാവകാശം ഇഴഞ്ഞു വന്നു മറ്റേതിനെ കൊത്തിക്കൊന്നു തന്റെ  മാലൂര്‍ ഭാഗത്തേക്ക് ഇഴഞ്ഞു പോയി തന്റെ നന്ദി അറിയിക്കാനായി ബ്രാമണന്‍ മാലൂര്‍ ഭാഗത്തെ കുറെ സ്ഥലം വാങ്ങി നടയില്‍ സമര്‍പ്പിച്ചു വിഷസര്‍പ്പം വന്ന കുന്നിന്നു ചതുര്‍ ത്തിക്കുന്നു എന്ന പേരും  കിട്ടി 

ചരിത്രത്തില്‍ നിന്ന് കണ്ണവം ഒരു കാലത്ത് വീര പഴശ്ശിയുടെ ആസ്ഥാന മായിരുന്നെങ്കിലും കമ്പനി പട്ടാളത്തിന്റെ ഒരു ആക്രമണത്തില്‍ ക്ഷേത്ര മതിലിന്നു കേട്‌പറ്റിയപ്പോള്‍ ക്ഷേത്രം രക്ഷിക്കാന്‍ അദ്ദേഹം പിന്‍വാങ്ങി .
ആസ്ഥാനം കണ്ണവത്തില്‍ നിന്നും മണത്തണയിലേക്ക്  മാറ്റി .തബുരാന്നു ക്ഷേത്രത്തോട് ഉണ്ടായിരുന്ന മമതയും ബന്ധവും ആയിരുന്നു കാരണം പഴശ്ശി രാജാവിന്റെ കാലശേഷം ഒരു മൂസ്സതിന്റെ വകയായിരുന്നു ക്ഷേത്ര ഭരണം 1966ല്‍  H.R&C.E  വകുപ്പ് ഏറ്റെടുത്തു  ഇപ്പോള്‍ പുരാവസ്തു  വകുപ്പിന്റെ ഒരു സ്മാരകമായി ഇന്ത്യ ഗവേര്‍മെന്റ്റ് പ്രഖ്യാപിച്ചു

ക്ഷേത്ര ഘടന ശ്രീ കോവില്‍,നമസ്കാര മണ്ഡപം ,ഉപദേവതകള്‍ ,ചുറ്റമ്പലം, വലിയ ബലിക്കല്ല് ,അഗ്രശാല ,കുളം,കിണറുകള്‍ 

ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രശസ്തമാന്നു   ഈ ക്ഷേത്രം രാമായണത്തിലെയും ഭാഗവതത്തിലെയുംരംഗങ്ങളാന്നുചുമരുകളില്‍എഴുന്നൂറ്ചതുരശ്രഅടിയിലായി   
നാല്പതു പാനലുകളില്‍ നൂറ്റിയന്പതു ചിത്രങ്ങള്‍ ശ്രീകോവിലിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ ക്കിടയില്‍  ചെങ്കലില്‍ പണിതഅലങ്കാര തൂന്നുകള്‍ ,ശില്പങ്ങള്‍ എന്നിവയും നോക്കുക ഏറ്റവും മുകളില്‍ ചങ്ങലകണ്ണി പോലെ തീര്‍ത്ത രതി ശില്പങ്ങള്‍,യക്ഷ ഗന്ധര്‍വ രൂപങ്ങളും ആരെയും ആകര്‍ഷിക്കും കിഴക്കേ ചുമരില്‍ നന്ദി കേശ്വരന്‍ കാണുന്ന ശിവ താണ്ഡവം,ഏകാദശ രുദ്രന്മാര്‍ ,അഘോരമൂര്‍ത്തി,ദ്വാദശ ആദിത്യന്മാര്‍ പടിഞ്ഞാറ് ബ്രമാവ്‌ ,വിഷ്ണു ,രാജാവ് തെക്ക് ഭാഗം ദക്ഷിണാമൂര്‍ത്തി,അഘോര ശിവന്‍,രുഗ്മണി സ്വയരം, ശ്രീ കൃഷ്ണന്‍, ബലരാമന്‍,കുചേലനും ശ്രീ കൃഷ്ണനും,ഗണപതി,ഗണപതി പ്രാതല്‍ ശാസ്താവ്,ശങ്കരാചാര്യാര്‍,ഹരിശ്ചന്ദ്രപ്പെരുമാള്‍ പടിഞ്ഞാറ് രാമായണവുമായി ബന്ധപ്പെട്ടതും  വടക്ക് ദേവതകളും 
ശിവ വിഗ്രഹത്തില്‍ ഒരു മറുക് ഉണ്ട് ബ്രാമണബാലനെ രക്ഷിക്കാന്‍ വന്ന സര്‍പ്പ സൂചന ഗണപതി, അയ്യപ്പന്‍ എന്നിവയ്ക്ക് പുറമേ ബ്രമരകഷസ്സും ഉണ്ട് 
നട തുറന്നിരിക്കുന്ന സമയം രാവിലെ അഞ്ചു മുപ്പതു മുതല്‍ പന്ത്രണ്ടു വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ  
പ്രധാന വഴിപാടുകള്‍  ശംഖാഭിക്ഷേകം,രുദ്രഭിക്ഷേകം,ശര്‍ക്കര പായസം ,പഞ്ചാമൃതം
പ്രധാന ഉത്സവം ശിവ രാത്രിക്ക് വിളക്ക്,ഇളനീര്‍ അഭിഷേകം വൃചി കത്തിലെ അഷ്ടമിക്ക് ഇളനീര്‍ മാലൂര്‍ പടി വരെ ഘോഷ യാത്ര യായി എഴുന്നള്ളിക്കും    പൂര്‍ത്തിയല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ