2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

SREE Eranjikkal BHAGAVATHII KSHETHRAM

ശ്രീ  എരഞ്ഞിക്കല്‍  ഭഗവതീക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍- തലശ്ശേരി റൂട്ടില്‍ എടക്കാട് സ്റ്റോപ്പില്‍ നിന്നും ഒരു കിമി പടിഞ്ഞാറ് 


പ്രതിഷ്ഠ  ദുര്‍ഗ്ഗ  പഴക്കമുള്ളത്

ദര്‍ശന സമയം  രാവിലെ അഞ്ചു മുപ്പത്‌ മുതല്‍ ഒന്‍പത് വരെ വൈകുന്നേരം ആറ് മുതല്‍ എട്ട്‌ വരെ  

ഉത്സവം മീനത്തില്‍ , നവരാത്രി ആഘോഷം പ്രധാനം
പരശുരാമാനാല്‍പ്രതിഷ്ടിതമെന്നുപറയപ്പെടുന്നുബ്രാമണക്ഷേത്ര
മായിരുന്നു നൂറ്റാണ്ട്കളോളം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ടിരുന്നു ബ്രാമണന്മാര്‍ ഓടി രക്ഷപ്പെട്ടു ൧൯൨൪ല് പുനരുദ്ദാരണം നടന്നു ശ്രീകോവില്‍, ചുറ്റബലം,കിണര്‍, കുളം എല്ലാം അടങ്ങുന്ന അഞ്ച് ഏക്ര സ്ഥലം ഉണ്ട്

ശ്രീകോവിലിന്റെ ശ്രീമുഖത്ത് കൊത്ത്പണികളുണ്ട്‌  


ദുര്‍ഗ്ഗ കിഴക്ക് ദര്‍ശനമായി ,തെക്ക് ഭാഗത്തായി ദക്ഷിണാ മൂര്ത്തിയുണ്ട്    

vellaadu mahaadeva kshethram

വെള്ളാട് മഹാദേവ ക്ഷേത്രം 
റൂട്ട്:- 
പ്രതിഷ്ഠ ശിവന്‍ പാര്‍വതി  ഉപദേവതകള്‍ വേട്ടക്കൊരുമകനും ഗണപതിയും കാവല്‍ ദൈവമായി പുറത്ത് പുള്ളി ഭഗവതി 

ഉത്സവം ധനു പതിനാലു മുതല്‍ ഇരുപത്തിയൊന്നു വരെ
പശ്ചാത്തലം പൈതല്‍ മലയിലെ ക്ഷേത്രം മുന്നോറോളം വരുന്ന കാപ്പാള   നായന്മാരാന്നു പരിപാലിച്ചിരുന്നത് കരക്കാട്ടിടം രാജ കുടുംബത്തിന്റെ പട്ടാളം ക്ഷേത്രം ആക്രമിച്ച് വന്‍ കവര്‍ച്ച നടത്തി കാപ്പാള നായന്മാരെ കൊന്നു വിഗ്രഹങ്ങള്‍ തകര്‍ത്തു ബലി വിഗ്രഹം വലിച്ചെറിഞ്ഞു വിഗ്രഹം വീണ സ്ഥാനത്ത് നിന്നും ജലമൊഴുകി ബലിവിഗ്രഹവും  ഒഴുകിവന്നുതടഞ്ഞു നിന്ന സ്ഥലം വെള്ളാട് ആയെന്നാന്നു ഐതിഹ്യം വിഗ്രഹം  വലിച്ചെറി ഞ്ഞതില്‍ കോപിഷ്ടനായ  ശിവന്‍ പൈതല്‍ മലയില്‍ പ്ര ത്യക്ഷപ്പെട്ടു  പട്ടാളത്തെ നശിപ്പിച്ചു വെള്ളാട് എത്തിയ  ശിവനെ ചുഴലി ഭഗവതി കാവില്‍ വെച്ച് കണ്ടുമുട്ടി ശിവന്റെ കോപം അടക്കുന്നതിന്നായി പിടിച്ചിരുത്തിയത് ദേവിയുടെ ഇടത്ത് വശത്താന്നു ഇതുമൂലം ക്ഷേത്രത്തിലെ നാലംബലത്തിന്നകത്ത് രണ്ടു ശ്രീകോവിലുകള്‍ ഉണ്ട് ദേവനെ പിടിച്ചിരുത്തിയ സ്ഥലത്താണുക്ഷേത്രം സ്ഥിതി ചെയ്യുന്നത് അതിപുരാതന ക്ഷേത്രങ്ങളില്‍ ഉള്ള സാളഗ്രാമം ഇവിടെയുണ്ട് ശിവനും പാര്‍വതിയു മാന്നു പ്രധാന പ്രതിഷ്ഠകള്‍ ഹിന്ദു മത ധര്‍മസ്ഥാപനത്തിന്റെ കീഴിലാണുക്ഷേത്രഭരണം കാവുംകുടിയിലുള്ള  കാവില്‍ നിന്നും മുന്നൂറോളം മീറ്റര്‍ ദൂരെയാണു ക്ഷേത്രം ക്ഷേത്രത്തില്‍ വളരെ പണ്ട് ദാരുപ്രതിഷ്ടയായിരുന്നു ക്ഷേത്രനടയിലുള്ള വേലന്‍ മറിഞ്ഞ കാവും പ്രസിദ്ധ മാണു   
പൂര്ത്തിയല്ല 

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

cheruthaazham raaghavapuram kshethram

ചെറുതാഴം രാഘവപുരംക്ഷേത്രം  
റൂട്ട്:- പയ്യന്നൂരില്‍ നിന്നും പത്ത്‌കിമിതെക്ക് പടിഞ്ഞാറ്  ചെറുതാഴത്ത്

പ്രതിഷ്ഠ  രാമന്‍ ,ലക്ഷ്മണന്‍ ,സീത, ഹനുമാന്‍ 

ദര്‍ശന സമയം രാവിലെ നാലുമണി മുതല്‍ ഉച്ച ഒരുമണി വരെ  

ഉത്സവം മകരം ഇരുപത്തിയൊന്നു മുതല്‍ ഇരുപത്തിയാറ്‌വരെ  
പ്രധാന വഴിപാട്‌ അവില്‍ നിവേദ്യം

പശ്ചാത്തലം  ശ്രീരാമ ഭക്തനായ ഹനുമാന്റെ പേരില്‍ പ്രശസ്തമായ അമ്പലമാന്നിത് ഹനുമാനായുള്ള അവില്‍ നിവേദ്യത്തിന്നായി നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തര്‍ എത്തുന്നു രാമ രാവണ യുദ്ധ വേളയില്‍ മൃത സഞ്ജീവനിയുമായി  പറന്ന ഹനുമാന്റെ കൈയ്യില്‍നിന്നുംഅടര്‍ന്നു വീണ സ്ഥലത്തിന്റെ ഒരു ചെറിയ കഷണമാന്നിതെന്നു ഐതിഹ്യം

ട്ടാം നൂറ്റാണ്ടിന്റെ ഉത്തരാറദ്ദത്തില്‍ ചിറക്കല്‍ ഭരിച്ചിരുന്ന ഉദയവര്‍മന്‍ കോലത്തിരി തുളു നാട്ടില്‍ നിന്നും ക്ഷണിച്ചു വരുത്തിയ ഇരുന്നൂറ്റി മുപ്പത്തിയേഴ് ബ്രാമണകുടുംബങ്ങള്‍ക്ക് രാഘവപുരം പുതുക്കി പണിതതായി പറയപ്പെടുന്നു ക്രമേണ വാരണക്കൊട്ടില്ലത്തിന്റെ കൈവശമായ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്ഭാഗികമായി  തകര്‍ന്നു അറുപത്‌വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിക്കിരയായി പിന്നീട് അമ്പലം പുതുക്കി പ്പണിയുകയായിരുന്നുസീതാ ലക്ഷ്മണ സമേതനായ ശ്രീ രാമനാന്നു പ്രധാന പ്രതിഷ്ഠ വളരെ പണ്ട് ശ്രീ കോവിലിന്റെ മുഖം കിഴക്കോട്ട്ആയിരുന്നു പിന്നീട് ദേവ പ്രശ്നപ്രകാരം മുഖം പടിഞ്ഞാറോട്ട് മാറ്റി കിഴക്ക് ഭാഗത്ത് അടച്ചിട്ട വാതില്‍ ഇപ്പോഴും കാണാം 
ഹനുമാന്‍ ,ശിവന്‍ ദുര്‍ഗാദേവി എന്നീ ഉപ ദേവന്മാരും
ഹനുമാന്നു  പ്രമുഖസ്ഥാനം നല്കിയാന്നു ഇവിടെത്തെ ആരാധനാ രീതി നവഗ്രഹങ്ങളെ സങ്കല്‍പ്പിച്ചു ഒന്‍പത്‌സാധനങ്ങളാന്നു ഇവിടെ അവില്‍ നിവേ ദ്യത്തിനു ഉപയോഗിക്കുന്നന്നത് 
ക്ഷേത്രഭരണം ഹിന്ദു ധര്‍മ സ്ഥാപന വകുപ്പിന്റെ കീഴില്‍ ആന്നു

Jagannaadhakshethram thalasseri

ജഗന്നാഥക്ഷേത്രം  തലശ്ശേരി 
റൂട്ട്:-
പശ്ചാത്തല ചരിത്രം ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനാ വകാശം അനുവദിക്കാത്ത കാലഘട്ടത്തില്‍ തീയസമുദായത്തിനുആരാധനാലയം വേണമെന്ന അക്കാലത്തുള്ളവരുടെആഗ്രഹസാക്ഷാത്കാരമാന്നു തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ സ്ഥാപനത്തിനു പിന്നില്‍ ശ്രീ നാരായണ ഗുരുവാന്നു പ്രതിഷ്ഠ നടത്തിയത് ശിവന്നു പുറമേ ഗണപതിയെയും,സുബ്രമണ്യന്‍യും പ്രതിഷ്ടിച്ച ഗുരുദേവന്‍ക്ഷേത്ര ഭാരവാഹികള്‍ നിര്‍മ്മിച്ച്‌ വെച്ചിരുന്ന  നവഗ്രഹ ,ദേവി ,നാഗ പ്രതിഷ്ഠകള്‍ നടത്താന്‍ വിസമ്മതിച്ചു മുന്പ് ചൂര്യായി കണാരന്‍ എന്ന സമുദായ പ്രമാണി ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ ശ്രമിചെങ്കിലും നടന്നിരുന്നില്ല അറുപത്‌വര്‍ഷങ്ങള്‍ക്കു ശേഷം വരതൂര്‍കാനിയില്‍കുഞ്ഞിക്കണ്ണന്‍ഇതേആശയവു
മായി ശിവഗിരിയിലെത്തി ശ്രീ നാരായണഗുരുവിനെ കണ്ടുപ്രദേശത്തുള്ളവരുടെസഭകൂടിഅനുകൂലാഭിപ്രാ
യംരൂപവല്‍കരിക്കാനായിരുന്നുഗുരുവിന്റെ ഉപദേശം ഇതനുസരിച്ച് പറമ്പത്ത് എന്ന ഭവനത്തില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ മഹാകവികുമാരനാശാനും മൂര്‍ക്കോത്തു കുമാരനും പങ്കെടുത്തിരുന്നു ക്ഷേത്ര നിര്‍മ്മാണത്തിന്നായി കണ്ടമഠത്തില്‍പറമ്പ്ഗുരുദേവന്‍സന്ദര്‍ശിക്കുകയും
ചെയ്തിരുന്നു൧൯൦൬ല് കുറ്റിയടിനടന്നു ൧൯൦൮ ഫെബ്രുവരി പതിമൂന്നു പുലര്‍ച്ചെ മൂന്നു മണിക്ക് ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി ജാതീയ കാഴ്ച പ്പാടില്ലാത്ത് പൂരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പേര് ഇവിടെ നല്‍കി നാനാ ജാതി മതസ്ഥര്‍ക്കും പ്രവേശനം നല്‍കിയ ക്ഷേത്രത്തിന്റെ പൂജാദികള്‍ അബ്രാ മണര്‍ചെയ്യുന്നു
 
ഉത്സവം കുംഭമാസം പുണര്‍തം നക്ഷത്രത്തില്‍ കൊടിയേറിഎട്ടു ദിവസത്തേക്ക് നീളുന്ന പരിപാടിയാന്നു എഴുന്നള്ളത്ത്‌ വളരെയധികം പേരെ ആകര്‍ഷിക്കുന്നു      

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

sree kaappaatu daivaththaar

ശ്രീ    കാപ്പാട്  ദൈവത്താര്‍ 

റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടില്‍ കാപ്പാട് ജംങ്ങ്ഷനില്‍ നിന്നും അരകിമി തെക്ക് 

പ്രതിഷ്ഠ  ദൈവത്താര്‍

സമയം രാവിലെ ആറ്മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ 

പ്രധാന ഉത്സവം  വിഷു ഉത്സവം മേടം ഒന്ന് മുതല്‍ നാലു വരെ 

 
പശ്ചാത്തലം   വളരെ പഴക്കമുള്ള ദൈവത്താര്‍ക്കായുള്ള  നാലുക്ഷേത്രങ്ങളില്‍ഒന്ന് മാവിലായിക്കാവ്,അണ്ടല്ലൂര്‍ക്കാവ്,പടുവിലായിക്കാവ്,എന്നിവയാന്നു മറ്റു മൂന്നെണ്ണം നാലു ദൈവത്താര്മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോള്‍ ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താര്‍ മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുര്ടന്നു ഒരു വഴക്ക് നടന്നു ഒടുവില്‍ കാപ്പാട് ദൈവത്താര്‍ തന്റെ മൂത്തയാളായ മാവിലായി ദൈവത്താരുടെ നാക്ക്  പിഴുതെടുത്തു നാലുപേരും നാലു വഴിക്ക് പിരിഞ്ഞു  പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താര്‍ ചങ്ങാട്ട്,എടവലത്ത് ,കുന്നുമ്മല്‍ എന്നീ വീടുകള്‍ സന്ദര്‍ശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാര്‍ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളില്‍ പ്രഭാവലയം പലതവണ കണ്ട അവര്‍ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി 
ശ്രീകോവില്‍,പാട്ടൂട്ട്,ചുറ്റമ്പലം,നടപ്പന്തല്‍ ഭാജനപ്പുര,അഗ്രശാല ഗോപുരം തുടങ്ങിയവ യുള്ളതാന്നു ക്ഷേത്രഘടന  
ഭരണം സെക്രട്ടറി ശ്രീ കാപ്പാട് കാവ് ക്ഷേത്ര കമ്മിറ്റി കാപ്പാട് 670006
 
പൂര്ത്തിയല്ല 

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

Thrukkai sivskshethram thalasseri

തൃക്കൈ  ശിവ ക്ഷേത്രം   തലശ്ശേരി
റൂട്ട്തലശ്ശേരി ടൌണില്‍ എ വി കെ റോഡില്
ഒരു ഐതിഹ്യം 
പരശുരാമാനാല്പ്രതിഷ്ടിക്കപ്പെട്ട ക്ഷേത്രം കടല്‍ ക്ഷോഭം മൂലം പ്രളയ ജലം ഉയര്‍ന്നപ്പോള്‍ ജനങ്ങള്‍ ഭഗവാനെ വിളിച്ചു കേഴുകയും ഭക്ത വല്സലനായ ഭഗവാന് തന്റെ വലതു കൈ ഉയര്‍ത്തി ജല വിതാനത്തെ തടഞ്ഞുഭഗവാന്റെ കൈകണ്ട്തിനാ ലാന്നുതൃക്കൈ ശിവ ക്ഷേത്രം എന്ന് പേര്   ‍ പ്രതിഷ്ഠ  പടിഞ്ഞാറ് അഭി മുഖമായാന്നുശിവ പ്രതിഷ്ഠ
ഉപദേവന്മാര്‍നാഗരാജാവ്ഗണപതി    

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

sree kaanaththoor mahaavishnukshethram pallikkunnuu

ശ്രീ  കാനത്തൂര്‍  മഹാവിഷ്ണുക്ഷേത്രം  പള്ളിക്കുന്ന് 
റൂട്ട്:- ഗവ :വിമെന്‍സ് കോളേജ് സ്റ്റോപ്പില്‍ നിന്നുമൊരു കിമി പടിഞ്ഞാറ്  
പ്രതിഷ്ഠ മഹാവിഷ്ണു വാമനാവതാരം 
ഗണപതി ,ശാസ്താവ് 
കേട്ടുകേള്‍വി പരശുരാമാനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടു ഒരു വെള്ള പൊക്കക്കാലത്ത് വിഗ്രഹം കടലിലേക്ക്‌ ഒലിച്ചുപോയി വര്‍ഷങ്ങള്‍ക്ക്‌ശേഷം ഒരു മീന്‍ പിടുത്തക്കാരന്നു  അത് കിട്ടുകയും അയാള്‍ അത് കാട്ടുമാടം ഇല്ലം നമ്പൂതിരിയെ ഏല്‍പ്പിക്കുകയും ചെയ്തു കഥ കേട്ടറിഞ്ഞ ചിറക്കല്‍ രാജാവ് ക്ഷേത്രം പണിതു
ഒരേക്രസ്ഥലത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീകോവില്‍, നമസ്കാര മണ്ഡപം,ഉപ പ്രതിഷ്ഠകള്‍,ചുറ്റബലം,നടപ്പന്തല്‍, കിണര്‍, കുളം എന്നിവയടങ്ങിയതാന്നു ക്ഷേത്ര ഘടന 
സോപാനത്തില്‍കൊബനാനയുണ്ട് മഹാവിഷ്ണുവിന്റെകൃഷ്ണ ശിലാ  വിഗ്രഹത്തിന്റെ ഇടത്ത് കൈ പൊട്ടിയതിനാല്‍വെള്ളി പൂശിയിട്ടുണ്ട് 
സമയം രാവിലെ നാല് മുപ്പത്‌ മുതല്‍പതിനൊന്നു വരെ വൈകുന്നേരം ആറ്നാല്പത്തി യഞ്ചു മുതല്‍ ഒന്‍പതു നാല്പത്ത്യഞ്ചു വരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം, പുഷ്പാഞ്ജലി, നിറമാല 
പ്രധാന ഉത്സവം വൃശ്ചികത്തിലെ ഏകാദശി
 kaa ഹ്ഹ്ഹ ഹീഈ ദ്ഫ്ഗ്ഫ്ട്ഫ്ഗ്ഫ് 
ഫ്സ്ദ്ദ്ഫ്സ്ദ് ദഫ് ഘ്ധ്ഗ്ഫ് ഹ്ഗ്ഫ്ഹ്ഗ്ഫ്ഹ്ഗ്ഫ് ഗ്ദ്ഫ്ഹ്ഗ്ഫ്ഹ്ഗ്ഫ് സന്കര്‍ അരവിന്ദ് സുഹാസ്‌ 

THRUKKANNAADUTHRAYAMBARESWARA KSHETHRAM

തൃക്കണ്ണാട് ത്രയംബരേശ്വര ക്ഷേത്രം 
റൂട്ട്:- 
ചരിത്ര പശ്ചാത്തലം /ഒരു ഐതിഹ്യം പരശുരാമന്‍ സ്ഥാപിച്ച നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളില്‍ ഒന്ന് വളരെ പണ്ട് സ്വര്‍ണ ദ്വജവും കനക താഴികക്കുടവും ഏഴുനില കൊട്ടാരവും നിലവറയുംഉപദേവതാ ക്ഷേത്രങ്ങളും കൊണ്ട് പ്രസിദ്ദമായിരുന്നു തൃക്കണ്ണാട് ഈ ശ്രേയസ്സ് നിലനില്‍ക്കെയാന്നു ദക്ഷിണ ഭാരതത്തിലെ ഭരണാധികാരിയായിരുന്ന പാണ്ഡ്യരാജാവിന്റെ വരവ് പാണ്ഡ്യ സൈന്യം പരിവാരങ്ങളോടെകടലില്ക്കൂടി വടക്കോട്ട്‌ മുന്നേറവേകരയില്‍ ക്ഷേത്രവും കൊട്ടാരവും ദീപ പ്രഭയില്‍ കുളിച്ചിരിക്കുന്നതായി കണ്ടത് തങ്ങളെ ആക്രമിക്കാന്‍ ശത്രു സൈന്യം അണിനിരക്കുന്നതായി തെറ്റിദ്ധരിച്ച പാണ്ഡ്യ സൈന്യം ക്ഷേത്രത്തിനു നേരെ പീരങ്കി വെടി ഉതിര്‍ത്തു തുടര്‍ന്ന്കൊട്ടാരവും നിലവറയും കത്തിനശിച്ചു 
ഇതില്‍ കോപം പൂണ്ട ദേവന്‍ പാണ്ഡ്യ സൈന്യത്തിന്റെ മൂന്നു കപ്പലുകള്‍ കരിങ്കല്ലാക്കി മാറ്റി പാണ്ട്യന്‍കല്ല്‌ എന്നറിയപ്പെടുന്ന ഈ പാറക്കൂട്ടം  കടലില്‍ രണ്ടു കിമി അകലെയായി കാണാം പാണ്ഡ്യ സൈന്യത്തിനു തെറ്റ് മനസ്സിലായി മരം കൊണ്ടുള്ള ദ്വജസ്തംഭവും മറ്റും ക്ഷേത്രത്തിനു സമര്‍പ്പിച്ചു 
ഉത്സവം കുംഭ മാസത്തെ കൃഷ്ണ പഞ്ചമി ദിവസം നടക്കുന്ന ആറാട്ട്‌ ഉത്സവമാന്നു പ്രധാന ചടങ്ങ് കീഴൂര്‍ ധര്‍മ ശാസ്ത്ത ക്ഷേത്രത്തില്‍നിന്നു ശാസ്ഥാവിന്റെയും 
കുതിരക്കാളി അമ്മയുടെയും അലങ്കരിച്ച തിടബുകള്‍ കടല്‍തീരത്ത് കൂടി എഴുന്നള്ളിച്ചു കൊണ്ടുവരും ആറാട്ട്‌ ദിവസം കരിപ്പൊടി ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും വഴിയില്‍ പാലക്കുന്ന് മുച്ചിലോട്ടു ഭഗവതിയുമായി മുഖാമുഖം  തുലാം സംക്രമാത്തിന്നും കര്‍ക്കിടവാവിന്നും പിതൃ തര്‍പ്പനത്ത്തിന്നു ആയിര കണക്കിനു ആളുകള്‍ വരാറുണ്ട്

CHAATHTHAMBALLIKKAAVU KOLACHERI

ചാത്തമ്പള്ളിക്കാവ്  കൊളച്ചേരി 

റൂട്ട്:- കൊളചേരി കണ്ണൂര്‍ ചാലോട് റൂട്ടില്‍ കുടുക്കിമെട്ട സ്റ്റോപ്പില്‍ നിന്നും കണ്ണാടിപറമ്പ റൂട്ടില്‍ നെല്ലിക്കപ്പാലം റോഡില്‍ ഒരു മണിക്കൂര്‍ നടന്നാല്‍ മതി 
പ്രതിഷ്ഠ വിഷ കണ്ടന്‍  പതിനേഴാം നൂറ്റാണ്ട്‌ 

ഉത്സവം  തുലാം ഒന്‍പതു ,പത്ത് ,മുപ്പത്

ഒരു പഴയ കഥ  ചാത്തമ്പള്ളി  തറവാട്ടിലെ അംഗമായ കണ്ടന്‍ വിഷ  ചികിത്സയില്‍ കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു.    നമ്പൂതിരിയുടെ കാര്യസ്തന്മാര് കണ്ടനെ വക വരുത്തി .കണ്ടന്‍ പിന്നിട് ദൈവമായി.
പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ  കൊളചേരിയില്‍ വിഷകണ്ടന്‍ ക്ഷേത്രമായി 
എല്ലാ വര്‍ഷവും ഇവിടെ തുലാപ്പത്തിന്നു വിഷ കണ്ടന്‍ തെയ്യം കെട്ടിയാടുന്നു 
  
ഈ വര്‍ഷത്തെ വിഷ കണ്ടന്‍തെയ്യം 

SREE MAHAAVISHNU KSHETHRAM THULUVANNOOR THAINERI

ശ്രീ  മഹാവിഷ്ണു  ക്ഷേത്രം  തുളുവന്നൂര്‍  തായിനേരി 
റൂട്ട്:- പയ്യന്നൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പോസ്റ്റ്‌ ഓഫീസ്റോഡിലൂടെ രണ്ടു കിമി നടന്നാല്‍ മതി 
പ്രതിഷ്ഠ മഹാവിഷ്ണു (പതിനൊന്നാം നൂറ്റാണ്ട്)
ഗണപതി, ഭഗവതി, ധര്‍മ്മ ശാസ്ത എന്നി  ഉപദേവതകള്‍ 
 
സമയം രാവിലെ അഞ്ചു മുപ്പത്‌ മുതല്‍ പത്ത് വരെ വയ്കുന്നേരം അഞ്ചു മുപ്പത്‌ മുതല്‍ എട്ട് വരെ 

പ്രധാന വഴി പാടുകള്‍  പാല്‍പായസം,നെയ്യ് വിളക്ക്,ശര്‍ക്കരപായസം ,വിഷ്ണു സഹസ്ര നാമ പുഷ്പാഞ്ജലി

കുംഭത്തില്‍ ആറ്ദിവസം ഉത്സവം 
പ്രതിഷ്ടാദിനം മേടം രണ്ടിന്നു 

കേട്ടുകേള്‍വി  ആയിരമാണ്ടുകള്‍ക്ക് മുബ് തുളു ദേശ ബ്രാമ്മണരില്‍
തേജസ്വിയും യതിയുമായ ഒരു ദ്വിജോത്തമനായിരുന്നു ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത് തുളുവിലെ അന്‍ ആയതുകൊണ്ട് ദേവന് തുളുവന്‍എന്നും സ്ഥലത്തിനു തുളുവനൂര്‍ എന്നും പേര് കിട്ടി ഒരു നമ്പിയെ അദ്ദേഹം ശിഷ്യനായി കൂട്ടി  സ്വാമിയുടെ ഗ്രന്ഥവും സാളഗ്രാമവും വിഷ്ണുവിഗ്രഹവും (സ്വര്‍ണ്ണം കൊണ്ടുള്ളത് ) നമ്പി  മോഷ്ടിച്ചു മനം നൊന്ത ഋഷി നമ്പിയെ ശപിച്ചു സ്ഥലം വിട്ടു തന്റെ ഉപാസന ഫലിക്കാതെ  നമ്പി രോഗിയായി അകാലചരമം പ്രാപിച്ചു സ്വര്‍ണ വിഗ്രഹം വിറ്റ നമ്പി കുടുബം നശിച്ചുപോയി   കാലക്രമത്തില്‍ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു കാട് കയറി നശിച്ചു അവിടം ഒരു കൊടും കാടായി മാറി 
കാട്ടില്‍ക്കൂടി നടക്കുമ്പോള്‍ പ്രായമായ ചിലര്‍ ഇപ്പോള്‍ ക്ഷേത്രമുള്ളിടത്ത് എത്തിയാല്‍ കൈകൂപ്പി തൊഴുന്നത് കണ്ട ചെറുപ്പക്കാര്‍ കാരണം അറിയാനായി അവിടം വെട്ടിത്തെളിച്ചു അവിടെ ഒരു തറ കണ്ടു  അത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ട മാണു എന്നതിനു യാതൊരു രേഖയുടെ പിന്‍ബലം ഇല്ലാതിരുന്നിട്ടും പ്രശ്നം വെച്ചപ്പോള്‍ ഒരു മഹാവിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നതായി കണ്ടു അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പൂജകള്‍ തുടങ്ങിയപ്പോള്‍ പ്രതിഷ്ടയെപറ്റിയും തര്‍ക്കമുണ്ടായിരുന്നു അതിന്നടുത്തുള്ള ഒരു കാഞ്ഞിരമരം തനിയെ പൊരിഞ്ഞു വീണു അതിന്നു പകരമായി ഒരു വൃക്ഷസ്നേഹി ഒരു അരയാല്‍മരം നടാന്‍ തീരുമാനിച്ചു കുഴിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ കൈക്കോട്ടു ഒരു കല്ലില്‍ തട്ടി ഒടിഞ്ഞു പോയി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കെട്ടിയ കിണറും അതിന്നകത്ത്‌ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹവും കണ്ടെത്തി താത്കാലികമായി വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു  സ്ഥല ഉടമയായിരുന്ന മുസ്ലിം എതിര്‍ത്തു അയാള്‍ക്ക്‌ ധാരാളം നഷ്ടങ്ങള്‍ പറ്റിയപ്പോള്‍ സ്വമേധയാ ആ രണ്ട്ഏക്ര സ്ഥലം  സ്ഥലം ക്ഷേത്രത്തിനു വിട്ടു കൊടുത്തു ഇപ്പോള്‍ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം നടക്കുന്നുണ്ട്

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

eeshaanamangalam mahaavishnukshethram

ഈശാനമംഗലം  മഹാവിഷ്ണുക്ഷേത്രം

റൂട്ട് :-കണ്ണൂരില്‍ നിന്ന് പതിനഞ്ച് കിമി കിഴക്ക് ചെലേരയില്‍ പുതിയ തെരു-കാട്ടാമ്പള്ളി കണ്ണാടി പറമ്പ് റോഡില്‍ മുക്കില്‍ ബസാര്‍ സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മഹാ വിഷ്ണു (വളരെ പഴക്കം ) 
സമയം രാവിലെ ആറ്മുതല്‍ ഒന്‍പതു വരെ വയ്കുന്നേരം അഞ്ചു മുപ്പതു മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം,നെയ്യ് പായസം പുഷ്പാഞ്ജലി, ഗണപതി ഹോമം 
ഉത്സവം  ആരാധനാ മഹോത്സവം  ധനു ഇരുപത്തിയഞ്ച് മുതല്‍ മകരസംക്രമം വരെ 
കേട്ടുകേള്‍വി പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ അറുപത്തിനാല് ഗ്രാമ  ക്ഷേത്രങ്ങളില്‍  ഒന്ന് ആദ്യം പ്രതിഷ്ഠ   കിഴക്ക് മുഖമായിരുന്നു പിന്നീട് സ്വയം പടിഞ്ഞാറ് തിരിഞ്ഞു ഇരുന്നു ക്ഷേത്രം ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു ഉപ പ്രതിഷ്ഠകളും  ചുറ്റബലവും നശിപ്പിക്കപ്പെട്ടിരുന്നുപണ്ട് ഒന്നേകാല്‍ ലക്ഷം സേര്‍നെല്ല് പാട്ടമായി കിട്ടാറുണ്ടായിരുന്നു മുറജപവും സദ്യയും സ്ഥിരമായി നടന്നിരുന്നു   ഒരു പ്രധാന പഠന കേന്ദ്രവുമായിരുന്നു
ശ്രീകോവില്‍,നമസ്കാര മണ്ഡപം ,ആഗ്ര മണ്ടപത്തോടെയുള്ള  വാതില്‍ മാടം കൂത്തമ്പലം ,ഗോപുരം നാഗത്തറ,കിണറുകള്‍,ചിറ തുടങ്ങിവ 
സോപാനത്തിന്നു നാല് പടികള്‍ അകത്തെ ബലി വട്ടത്തിന്റെ തെക്ക് കിഴക്ക് മണിക്കിണര്‍   നാലബലത്തിന്നു തറ മാത്രം ഗണപതിയുടേത് ശിലാ വിഗ്രഹം നാഗങ്ങള്‍ക്ക്‌ ഒരു പ്ലാവിന്‍ ചുവട്ടില്‍ സ്ഥാനം മാത്രം

sree maaniyoor subramnya kshethram

ശ്രീ  മാണിയൂര്‍  സുബ്രമണ്യക്ഷേത്രം  
റൂട്ട്:- കണ്ണൂരില്‍ നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുള്ളത്ത്
മുഖ്യപ്രതിഷ്ഠ  ബാലസുബ്രമണ്യന്‍ (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജ സമയം രാവിലെ ആറ് മുതല്‍ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതല്‍ എട്ടു വരെ
പ്രധാന വഴിപാടുകള്‍  ശര്‍ക്കര പായസം,വെള്ള നിവേദ്യം,പുഷ്പാഞ്ജലി
ഉത്സവം വൃശ്ചികത്തിലെ  കാര്‍ത്തിക
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ  പ്രതിഷ്ഠ ഓവിന്റെ ഡിസൈന്‍നോക്കുക   ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം 
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങള്‍ പടിഞ്ഞാറ് മുഖം,വ്യാളി മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികള്‍ പുറത്തെ അന്തരാളത്തിന്റെ തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂര്‍ത്തി വേറിട്ട അഗ്ര മണ്ടപത്തിനകത്താന്നു വലിയബലിക്കല്ല് വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ അയ്യപ്പന്നും ഭൂത ഗണങ്ങള്‍ക്കുംവടക്ക് പടിഞ്ഞാറായി തറകള്‍
പുരാണത്തിലെ രംഗങ്ങള്‍ ചുമരിലും മച്ചിലുമായി കാണാം 
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592


SREE NANIYOOR DURGABHAGAVATHIKKAAVU

ശ്രീ  നാണിയൂര്‍ ദുര്‍ഗഭഗവതിക്കാവ്
റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനാറു കിമി വടക്ക് കിഴക്ക് മയ്യില്‍ റോഡില്‍ കരിങ്കല്ക്കുഴി യില്‍നിന്നും അര കിമി പടിഞ്ഞാറ് 
പ്രതിഷ്ഠ   ദുര്‍ഗ (വളരെ പഴക്കമുള്ളത്)
 
ദര്‍ശന സമയം  രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ വയ്കുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 

 ഉത്സവം മീനത്തിലെ മകീര്യം മുതല്‍ പൂരം വരെ പൂരോല്‍സവം 

കേട്ടുകേള്‍വി പരശുരാമാനാല്‍ പ്രതിഷ്ടിതമെന്നുപറയപ്പെടുന്നു നാരായണ നെല്ലൂര്‍ കാലക്രമ ത്തില്‍ നാണിയൂര്‍ ആയി ആദ്യം പടിഞ്ഞാറ് മുഖമായിരുന്നു മുന്‍പിലായി ക്ഷേത്രത്തിന്റെ വക നാന്നൂറ് ഏക്രനെല്‍പ്പാടം അതില്‍ പകുതി അറക്കല്‍ രാജാക്കന്മാര്‍ക്കായി ചിറക്കല്‍ രാജാവ് പകുത്തുകൊടുത്തു ഇതില്‍ മുഷിഞ്ഞ ഭഗവതി പുറംതിരിഞ്ഞു ഇരുന്നു അതിന്നു ശേഷം ശ്രീ കോവില്‍ പുതുക്കി പണിയേണ്ടി വന്നു സഹസ്രകലശംതുടങ്ങുന്നതിനു പിന്നിലെ കഥ ക്ഷേത്രത്തിലെ വാരിയര്‍ക്ക്ചില വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ഭഗവതി രക്ഷിച്ചില്ല  എന്ന് സംശയംതോന്നിയ വാരിയര്‍ ശാന്തിക്കാരനുമായി ചേര്‍ന്ന് അത്താഴ പൂജക്ക്‌ ശേഷം പ്രതിഷ്ടയില്‍ ചൂടുള്ള മുളക് പോടീ അരച്ച് തേച്ചു പിടിപ്പിച്ചു ദേവിയുടെ അപ്രീതി ഭയന്ന ശാന്തിക്കാരന്‍ ഉടന്‍ നാട്വിട്ടു പോയി അന്നുരാത്രി ക്ഷേത്രം തന്ത്രിക്ക് ശരീരമാസകലം പുകച്ചില്‍ അനുഭവപ്പെട്ടുകയും ഉടന്‍ ക്ഷേത്രത്തില്‍ എത്തണമെന്ന് തോന്നുകയും ചെയ്തു തന്ത്രി ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും നടയടച്ചിരുന്നുഅദ്ദേഹം നട തുറന്നു നോക്കിയപ്പോള്‍ പറങ്കി അരച്ച് തേച്ചത് കണ്ടു അത് കഴുകിക്കളഞ്ഞു ഇളനീര്‍ കൊണ്ട് പലതവണ അഭിഷേകം നടത്തി പിറ്റേന്ന് പ്രശ്നം വെച്ചപ്പോള്‍ സംഗതികള്‍ മനസ്സിലായി സഹസ്ര കലശം ഇടയ്ക്കിടെ നടത്താനുള്ള പ്രതിവിധിയുമുണ്ടായി ചിറക്കല്‍ കോവിലകത്തിന്റെതായിരുന്നു പിന്നീട് ഹ.ര&ക.ഇ വകുപ്പ് ഏറ്റെടുത്തു 
ശ്രീ കോവില്‍, നസ്കാര മണ്ഡപം,ചുറ്റബലം,ഗോപുരം,കിണര്‍ തുടങ്ങിയവയെല്ലാം അടങ്ങിയതാന്നു ക്ഷേത്ര ഘടന  

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

sree viswakarma devikshethram

ശ്രീ  വിശ്വകര്‍മ  ദേവിക്ഷേത്രം വാരം  
റൂട്ട്:- ചൊവ്വ -കടാംങ്കോംട്ട് റോഡില്‍ ശാസ്താം കൊട്ട് ശിവ ക്ഷേത്രത്തില്‍ നിന്നും നൂറ്റിയമ്പത് മീറ്റര്‍ തെക്ക് 
പ്രതിഷ്ഠ ഭഗവതി (പതിനെട്ടാംനൂറ്റാണ്ട് ) 
പൂജ സംക്രമ ദിവസങ്ങളില്‍ ഏഴു മുതല്‍      പന്ത്രണ്ട് വരെ  
ഉത്സവം മകരം പത്ത് മുതല്‍ പന്ത്രണ്ട്‌വരെ തെയ്യം 
ഭരണം സെക്രട്ടറി വിശ്വകര്‍മ ദേവി ക്ഷേത്ര കമ്മിറ്റി വാരം

SREE KURUMBA BHAGAVATHEEKSHETHRAM

ശ്രീ  കുറുംബ ഭഗവതീ ക്ഷേത്രം 
 
റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍ റൂട്ടില്‍ വാരം ജംങ്ങ്ഷനില്‍  നിന്നും നൂറു മീറ്റര്‍ അകലെ 
 
 പ്രതിഷ്ഠ  കുറുംബ ഭഗവതി (പതിനേഴാം നൂറ്റാണ്ട് )
 
പൂജ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെ
   
ഉത്സവം മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ താലപ്പൊലി മഹോത്സവം  
ഭരണം  സെക്രട്ടറി   ശ്രീ കുറുംബ ക്ഷേത്ര കമ്മിറ്റി വാരം 

SREE SAASTHAAMKOTTAM SIVAKSHETHRAM

ശ്രീ  ശാസ്താംകോട്ടം ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ റൂട്ടില്‍ വാരം സ്റ്റോപ്പില്‍ നിന്നും കടാങ്കോട്ട് റോഡില്‍ മുക്കാല്‍ കിമി നടന്നാല്‍ മതി 

പ്രതിഷ്ഠകള്‍  ശിവന്‍,ശാസ്താവ്, ഗണപതി, ഭഗവതി  

കൈകൊട്ടിയതിന്നു  ശേഷം മാത്രമേ പ്രാര്‍ത് ന പാടുള്ളൂശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റബലം,നടപ്പന്തല്‍ ഉപദേവന്മാര്‍,അഗ്രശാല,ഓഫീസ്,കുളംകിണര്‍തുടങ്ങിയവയുണ്ട് 
ദര്‍ശന സമയം രാവിലെ ആറ്‌ മുതല്‍ പത്ത് വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ

പ്രധാന വഴിപാടുകള്‍  മൃത്യഞജയ  ഹോമം, പുഷ്പാഞ്ജലി,ശര്‍ക്കര പായസം,സോമേശ്വരപൂജ 

ഉത്സവം
ജനുവരി ഇരുപത്തി ആറ്‌ ഏഴ് എട്ടു  
ഒന്നാം ദിവസം തിരു അത്താഴ അരി അളവ് അടുത്ത ദിവസം തിടമ്പ് എഴുന്നള്ളിക്കല്‍ മൂന്നാം ദിവസം തിരു അത്താഴ പൂജ ,വലിയ ഗുരുതി, ശ്രീഭൂതബലി 
കേട്ടുകേള്‍വി പണ്ട് വാരത്ത് ധാരാളം ബ്രാമ ണന്‍മ്മാര്‍  താമസിച്ചിരുന്നു മതപരമായ പല ചടങ്ങുകളും നടന്നിരുന്നു ഇതിന്റെ മൂന്നു കിമി അകലെ പ്രശസ്ഥമായ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു ശാസ്താംക്ഷേത്ര വിഗ്രഹം സ്വയം ഭൂവാന്നു 
സത്യപരീക്ഷണം നടന്നിരുന്ന സ്ഥലമാണിത് തര്‍ക്കം ഉണ്ടായാല്‍ വാരത്ത് കൂനന്‍ എന്ന മുതലയുണ്ടായിരുന്ന വാരം പുഴയില്‍ ഇരു പാര്‍ട്ടികളും മുങ്ങണമായിരുന്നു കളവു പറഞ്ഞ ആളെ മുതല പിടിക്കും ഊരാളന്‍മാര്‍ തമ്മില്‍ എപ്പൊഴുംവഴക്കായിരുന്നു ദുര്‍മന്ത്രവാദം ചെയ്തു ആ വംശം കുറ്റിയറ്റ് പോയി ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സ്വര്‍ണം മുഴുവന്‍ ആരോ തട്ടിക്കൊണ്ടു പോയി വിഗ്രഹം മാത്രം ബാക്കിവെച്ചു കയരളത്തെ ശേഖര ഇല്ലക്കാരായിരുന്നു ഊരാള്ര്‍   1973ല്‍നാട്ടുകാരുടെ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി  1985ല്‍ നവീകരണ കലശംനടന്നു ഇപ്പോള്‍ കൊടിമരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു 

SREE SAMGAMESWARA KSHETHRAM ELAYAAVOOR

ശ്രീ  സംഗമേശ്വര  ക്ഷേത്രം  എളയാവൂര്‍ 
റൂട്ട് :-കണ്ണൂര്‍ മേലെ ചൊവ്വ -മുണ്ടയാട് റൂട്ടില്‍ മുണ്ടയാടില്‍നിന്നും ഒന്നര കിമി കിഴക്ക്
  പ്രതിഷ്ഠ  ഭരതന്‍ 

പശ്ചാത്തല ചരിത്രം പണ്ട് ഇവിടെയുള്ള ഒരു ബ്രാമണന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടവിടത്തെ ചൈതന്യം തന്റെ ശംഖില്‍ ആവാഹിച്ച്നാട്ടില്‍ തന്റെ കുടുംബ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു 


വടക്ക് നിന്ന് ക്ഷേത്ര സഞ്ചാരം തുടങ്ങി ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശംഖു കൈയില്‍നിന്ന് വീഴുകയും ചൈതന്യം അവിടെയുള്ള വിഗ്രഹത്തില്‍ ലയിച്ചു ചേരുകയും അന്ന് മുതല്‍ ഇരിഞ്ഞാലക്കുടയുള്ള പ്രതിഷ്ഠ സംഗമേശ്വരന്‍ എന്ന് അറിയപ്പെടുകയും ചെയ്തു 
ദേവ ചൈതന്യം  മനസ്സിലാക്കിയ നമ്പൂതിരി തിരിച്ചു നാട്ടിലെത്തി സംഗമേശ്വരന്നു ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു ഇരിഞാലക്കുടയുള്ള അതേ സങ്കല്പവും രീതികളുമാന്നു ഇവിടെ പണ്ട് എളയാവൂരില്‍ നാല്പതു ഇല്ലങ്ങള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ഒന്ന് മാത്രം 

ശ്രീ കോവില്‍ സമചതുര ദ്വിതലമാന്നു സോപാനത്തിന്റെ മുകളില്‍ വ്യാളിമുഖം,ചുമരില്‍ ചില കൊത്ത് പണികളും കാണാം  
 പ്രതിഷ്ഠകള്‍ പ്രധാനപ്രതിഷ്ഠയായഭരതന്പുറമേനാലംബലത്തിനകത്ത്ഗണപതിപ്രതിഷ്ഠയുണ്ട് മഹാവിഷ്ണു,ശ്രീകൃഷ്ണന്‍,ഭഗവതി(ദുര്‍ഗ)എന്നീഉപദേവതമാര്‍
  നാഗത്തറയില്‍
 മൂന്നു ഫണങ്ങള്‍ ഉള്ള സര്‍പ്പം 



മതില്‍ക്കെട്ടിന്നു വെളിയിലായി വിഷ്ണുമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്
ഭരത,വിഷ്ണു,കൃഷ്ണ,ഭഗവതി,അയ്യപ്പ വിഗ്രഹങ്ങള്‍ എല്ലാം ശിലയില്‍ തീര്‍ത്തതാന്നു  ശ്രീകൃഷ്ണന് നമസ്കാര മണ്ടപമുണ്ട് വിഷ്ണുവിന്നു ഇല്ല
ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ പതിനൊന്നു വരെ വയികുന്നേരംഅഞ്ചു മുപ്പതു മുതല്‍ ഏഴു മുപ്പതു വരെ
നൂറോളംവഴിപാടുകള്‍ഉണ്ട്പ്രധാനവഴിപാടുകള്‍   നെയ്പായസം,,ശര്‍ക്കരപായസം,പാല്‍പായസം,പുഷ്പാഞ്ജലി 
ഉത്സവം മീനത്തിലെ പൂയ്യം  മുതല്‍ നാല് ദിവസത്തേക്ക് 
ഭഗവതിക്ക് കളമെഴുത്തും പാട്ടും,നൃത്തവും ഈ ദിവസങ്ങളില്‍ 
  മാസത്തില്‍ ഒരു ദിവസം അന്ന ദാനമുണ്ട് മണ്ഡലകാലം ആചരിക്കാറുണ്ട്‌

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

SREE PUTHIYAKAAVU BHAGAVATHII KSHETHRAM

ശ്രീ  പുതിയകാവ്  ഭഗവതി ക്ഷേത്രം 
റൂട്ട് :-കണ്ണൂരില്‍ നിന്നും അഞ്ചു കിമി വടക്ക് കണ്ണൂര്‍- അഴിക്കോട് റോഡില്‍ പൂത പാറയില്‍  നിന്നും മുന്നൂറ്മീറ്റര്‍ അകലെ 
പ്രതിഷ്ഠ  ഭൈരവി (പതിനാറാം നൂറ്റാണ്ടു ) 
പാട്ടൂട്ടില്‍ പാലാഴി മഥനം,ദാരിക വധം,പാര്‍വതി  സ്വയം വരം,നവഗ്രഹങ്ങള്‍ എന്നിവയുടെ ദാരു ശില്പങ്ങള്‍  
റീക്കാര്‍ഡുകള്‍ ചിതലരിച്ചു പോയിരുന്നു ഊര്രാലന്മാര്‍ തമ്മില്‍ വഴക്കടിച്ചിരുന്നു 
കിഴക്കെക്കാവ് ഭാവതിക്കുംബ്രമ്മരക്ഷസ്സിന്നും പീഠം മാത്രമേ ഉള്ളു 
ശ്രീകോവില്‍,പാട്ടൂട്ടു,ചുറ്റമ്പലം, വലിയബലിക്കല്ല്,കൊടിമരം, ഗോപുരം, പത്തായപ്പുര, അഗ്രശാല, കലശപ്പുര,തന്ത്രിമഠം,കുളം എന്നിവയുണ്ട് 
നട തുറന്നിരിക്കുന്ന സമയം രാവിലെ അഞ്ച്‌ മുപ്പത് മുതല്‍ പത്ത് മുപ്പതു   വരെ   വയികുന്നേരം അഞ്ച്‌ മുപ്പത് മുതല്‍ എട്ടു വരെ
പ്രധാന വഴിപാടുകള്‍ ചൊവ്വ വിളക്ക്,തിരുവാക്കട്ടി ,പായസം, പുഷ്പാഞ്ജലി 
ഉത്സവം മകരം എട്ടു മുതല്‍ പതിനഞ്ചു വരെ

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

kadalaayi sreekrishna kshethram

കടലായി  ശ്രീകൃഷ്ണ  ക്ഷേത്രം 
റൂട്ട് :- കണ്ണൂരില്‍ നിന്ന് ഏഴു കിമി വടക്ക് തളിപ്പറമ്പ് റോഡില്‍ പുതിയ തെരു ജംങ്ങ്ഷ നില്‍നിന്നും ഒരു കി മി തെക്ക് പടിഞ്ഞാറ്‌
പ്രതിഷ്ഠ  അഞ്ജന ശിലയിലുള്ള നവനീത കൃഷ്ണന്‍  

ദര്‍ശന സമയം  രാവിലെ അഞ്ചു മണി മുതല്‍ ഉച്ച ഒരു മണി വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം ,വെണ്ണ നിവേദ്യം ,നെയ്യ് പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ 
ചരിത്ര പശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ കോലത്തിരിയുടെ കല്പന അനുസരിച്ച് അമ്പലവാസിയായ തലവില്‍ വാരിയര്‍ വിഗ്രഹം വീട്ടിലെ കിണറ്റില്‍ സൂക്ഷിച്ചു ശാന്തിക്കാരന്‍ഉത്സവത്തിടമ്പ് ഇല്ലത്ത് കൊണ്ട് പോയി  പൂജിച്ചു ടിപ്പുവിന്റെ കാലശേഷം ഭരണ ഇംഗ്ലീഷ്കാരുടെ കൈവശമായി കോലസ്വരൂപം അഞ്ച്കോവിലകങ്ങളായി പിരിയുകയും 1839 കോലത്തിരി  ഒന്നാമത്തെ 
ചിറക്കല്‍ തമ്പുരാന്‍ ആവുകയും ചെയ്തു 1848 ല്ക്ഷേത്രം പുനരുദ്ദരിക്കാന്‍തീരുമാനിക്കുകയും ചെയ്തു കടലായിക്കോട്ട വീണ്ടും നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ചിറക്കല്‍കോവിലകത്തിനടുത്ത് ക്ഷേത്രം പണിയാന്‍ തീരുമാനമായി തലവില്‍ വാര്യര്‍ ശ്രീകൃഷ്ണ വിഗ്രഹവും കല്ലമ്പള്ളി ഇല്ലക്കാര്‍ ഉത്സവ വിഗ്രഹവുംകൊണ്ട്വന്നു1888മതല്1911 വരെ ചിറക്കല്‍ ഭരിച്ച കേരളവര്‍മ വലിയ തമ്പുരാനാന്നുഇന്നത്തെ നിലയില്‍ ക്ഷേത്രം പണിതത് 
ഒരുഐതിഹ്യം കോലസ്വരൂപമെന്നരാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കണ്ണൂരിലെ കടലായി           വളഭന്‍ എന്ന  രാജാവ്  കടലായി   കോട്ട പണിയിപ്പിച്ചുഇതിന്റെ പേര് ശിവേശ്വരംകോട്ട എന്നാന്നു  ഈ കൊട്ടക്കകത്തെക്ഷേത്രത്തില്‍ ആരാധിച്ച ദേവാനാന്നുഇന്നത്തെ ചിറക്കല്‍ കടലായി ക്ഷേത്രത്തിലെ ശ്രീ കൃഷ്ണന്‍  
കടലായി കോട്ട പണിത ശേഷം അകത്ത്‌ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭന്‍ ഒരിക്കല്‍ തമ്പുരാന്‍  സന്ധ്യാവന്ദനം കടല്‍ തീരത്ത് നടത്തുമ്പോള്‍ ചെയ്യുമ്പോള്‍ തിരമാലകള്‍ കരക്കടുപ്പിച്ച മരത്ത്തൂണ്‍കാണാനിടയായി ഒരു ശ്രീ കൃഷ്ണ വിഗ്രഹം തൂണില്‍ കെട്ടിയിരുന്നു താന്‍ നിര്‍മ്മിക്കുന്നക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക് മണിയും സത്യഭാമയും പൂജിച്ച വിഗ്രഹം വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണന്‍ അത് കടലില്‍ എറിഞ്ഞു കാലക്രമേണ അത് ചിറക്കല്‍ രാജാവിന്റെ കൈവശമെത്തി  വളര്‍പട്ടണം കോട്ട നിര്‍മ്മിച്ചതും വളഭനാന്നു ശിവേശ്വരം കോട്ടയുടെ അവശി ഷ്ടങ്ങള്‍ ഇന്നും കാണാം
ശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റമ്പലം,നടപ്പന്തല്‍,ഗോപുരം,അഗ്രശാല,വലിയബലിക്കല്ല്,ദീപസ്തംഭം,ദ്വജസ്തംഭം സ്റ്റോര്‍,കൌണ്ടര്‍, കിണര്‍,ചിറ,കുളം, റസ്റ്റ്‌ ഹൌസ് തുടങ്ങിയവ 
നമസ്ക്കാര മണ്ഡപത്തിന്റെ മച്ചില്‍ അനന്ത ശയനം,പാലാഴിമഥനം,ദശാവതാരംഎന്നിവയുടെദാരുശില്പങ്ങള്‍  കാണാം

ശ്രീ കൃഷ്ണന്നു ഉപ ദേവന്മാരില്ല എന്നതാന്നു കടലായി ക്ഷേത്രത്തിന്റെ സവിശേഷത 
ഉത്സവം     മകരം പതിനഞ്ച്‌മുതല്‍  ഏഴു ദിവസത്തെക്കാന്നു ഉത്സവം കൊടിയേറ്റ ത്തോടെ തുടങ്ങുന്ന ഉത്സവം ആറാട്ടോടെ സമാപിക്കുന്നു 
വടക്കന്‍ മലബാറിലെ ഗുരുവായൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കടലായി ക്ഷേത്രത്തിനു ചേര്‍ന്ന മൂന്നു ക്ഷേത്രങ്ങള്‍ കൂടിയുണ്ട് പടിഞ്ഞാറെക്കരകൃഷ്ണമതിലകംക്ഷേത്രം,കിഴക്കേക്കരകൃഷ്ണ മതിലകം ക്ഷേത്രം,       ക്ഷേത്രം

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

Neeliyakaththoottu poomamgalaththumadappura

നീലിയകത്തൂട്ടു  പൂമംഗലത്ത് മടപ്പുര 
റൂട്ട് :- മുണ്ടയാട് താര്‍ റോഡിലൂടെ അഞ്ചു മിനുട്ട് നടക്കുക  
പ്രതിഷ്ഠകള്‍  ഗുരു വിഷ്ണുമൂര്‍ത്തി 
കരുവാള്‍ ഭഗവതി ,ഭൈരവന്‍, പൂക്കുട്ടിചാത്തന്‍,ഉച്ചിട്ട   
പൂര്‍ത്തിയല്ല 

THAZHE MUNDAYAADU SRRR BHAGAVATHI KSHETHRAM

താഴെ  മുണ്ടയാട്  ശ്രീഭഗവതി ക്ഷേത്രം  (ആശാരിക്കാവ്)
പ്രതിഷ്ഠ തായ്‌ പരദേവത 
റൂട്ട് :- മേലെ ചൊവ്വ യില്‍നിനും  പാതിരി പറമ്പ് റോഡില്‍ക്കൂടി പതിനഞ്ചു മിനുട്ട് നടക്കുക പെരിങ്ങോത്ത് ക്ഷേത്രത്തിനു സമീപം 
പൂജ  സംക്രമപൂജ 
ഉത്സവം  ഏപ്രില്‍ രണ്ടു, മൂന്നു തിറ
POORTHTHIYALLA 

NEELIYAKATHTHOOTTU VAYANAATTU KULAVAN KSHETHRAM

നീലിയകത്തൂട്ടു   വയനാട്ടു  കുലവന്‍  ക്ഷേത്രം 

റൂട്ട്  :-  കണ്ണൂരില്‍ നിന്ന് എട്ടര കിമി വടക്ക് കിഴക്ക് മുണ്ടയാട് അശോക കമ്പനി റോഡില്‍   പെട്രോള്‍ പമ്പിന്നുഎതിര്‍ വശമുള്ള റോഡില്‍ക്കൂടി എട്ടു മിനുട്ട് നടന്നാല്‍ മതി 





പ്രതിഷ്ഠകള്‍ വയനാട്ടു കുലവന്‍,കണ്ടനാര്‍ കേളന്‍,പുല്ലൂര്‍ കണ്ണന്‍  

പൂജ സംക്രമ തലേന്ന്  നനാഴിപ്പാട് 

ഉത്സവം ഏപ്രില്‍ പത്തിനു മൂന്നു തിറകള്‍  

NEELIYATHTHU AKATHTHUUTTU PERINGOTHTHAMBALAM

നീലിയത്ത്   അകത്തൂട്ടു പെരിങ്ങോത്തമ്പലം 

റൂട്ട് :-മേലെ ചൊവ്വ യില്‍നിന്നും   പാതിരിപറമ്പ് റോഡില്‍ക്കൂടി പതിനഞ്ചു മിനിട്ട് നടന്നാല്‍ മതി 
വയല്‍ക്കരയില്‍ 
വയല്‍ വഴിയും ക്ഷേത്രത്തിലെത്താം  

പ്രതിഷ്ഠ വേട്ടക്കൊരുമകന്‍  
ഇംഗ്ലീഷ് മാസം ഇരുപത്തിയേഴാം തീയ്യതി വിശേഷ പൂജ 

പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി, പായസം പാല്‍പായസം ,കറുക ഹോമം
ക്ഷേത്രഘടന ശ്രീ കോവില്‍,വലിയ ബലിക്കല്ല്,നടപ്പന്തല്‍ ഊട്ടുപുര, ഓഫീസ്,ഗോപുരം, ആനക്കൊട്ടില്‍, കിണര്‍ 
ശനിയാഴ്ചകളില്‍ ഗീതാക്ലാസ് പതിവാണ് 

  

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

THODIKKALAM SIVAKSHETHRAM

തൊടിക്കളം ശിവക്ഷേത്രം 
റൂട്ട്:- കൂത്ത്‌പറമ്പ്- മാനന്തവാടി -കണ്ണവം റൂട്ടില്‍ കണ്ണവം പാലത്തില്‍നിന്നും ഇടുംബ്ര റോഡില്‍ ഒന്നര കിമി അകലെ ക്ഷേത്ര കുളത്തിന്നരികിലൂടെഉയര്‍ന്ന പതിനെട്ടു പടികള്‍ കയറണം 
ഐതിഹ്യം  രുദ്രന്നു വേണ്ടി പുരളിമല വാണ ഹരിശ്ച്ന്ദ്ര  പെരുമാള്‍ ചുടല കാത്ത ചുടലക്കളമാന്നു തൊടിക്കളമായത് .ക്ഷേത്രത്തിനുനാല് നാഴിക വടക്ക് ശിവപുരം മുതല്‍  പേരാവൂര്‍ വരെ നീണ്ടു കിടക്കുന്ന വിശാലമായ പുരളിമലയുടെ  മധ്യത്തിലായി ഹരിശ്ച്ന്ദ്രകൊട്ടയുണ്ട്‌ . ഹരിശ്ച്ന്ദ്രവംശ ത്തില്‍ പെട്ട ഒരു രാജാവ് കാശിയില്‍ചെന്ന്കാശിവിശ്വനാഥനെഭജിച്ചു.സന്തുഷ്ടനായ പരമ ശിവന്‍ സ്വന്തമായി പൂജിക്കാന്‍ഒരുശിവലിംഗംദാനംചെയ്തു.ഇത്പ്രതിഷ്ടിക്കാന്‍വേണ്ടിഅലഞ്ഞപ്പോള്‍
ഒരു ചുടലക്കളത്തില്‍ നിന്നും ശിവന്‍ താണ്ഡവമാടുന്നതായി കണ്ടു അവിടെ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ തുടങ്ങി
     മറ്റൊരു   ഐതിഹ്യം 
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുബ് തന്റെ പുത്രന്‍ സര്‍പ്പ ദംശനത്താല്‍ മരിക്കുമെന്ന് ജ്യോതിഷി പറഞ്ഞപ്പോള്‍ ധനികനായ ഒരു തമിള്‍ ബ്രാമണന്‍ തീര്‍ത്താടനത്തിനിറങ്ങി പല ശിവ ക്ഷേത്രങ്ങളും  സന്ദര്‍ശിച്ചു അവസാനം ഇവിടെ എത്തി ഭജനമിരുന്നു മരണംഉറപ്പായിരുന്ന ദിവസം ഒരു ഉഗ്രന്‍ വിഷ സര്‍പ്പം ഫണം വിടര്‍ത്തി ആടിയാടി വന്നപ്പോള്‍ ഭയചകിതനായ മകന്‍       ശ്രീ കോവിലില്‍  കയറി വിഗ്രഹത്തെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി അപ്പോള്‍ ശ്രീ കോവിലില്‍നിന്നും വലിയ ഒരു സര്‍പ്പം സാവകാശം ഇഴഞ്ഞു വന്നു മറ്റേതിനെ കൊത്തിക്കൊന്നു തന്റെ  മാലൂര്‍ ഭാഗത്തേക്ക് ഇഴഞ്ഞു പോയി തന്റെ നന്ദി അറിയിക്കാനായി ബ്രാമണന്‍ മാലൂര്‍ ഭാഗത്തെ കുറെ സ്ഥലം വാങ്ങി നടയില്‍ സമര്‍പ്പിച്ചു വിഷസര്‍പ്പം വന്ന കുന്നിന്നു ചതുര്‍ ത്തിക്കുന്നു എന്ന പേരും  കിട്ടി 

ചരിത്രത്തില്‍ നിന്ന് കണ്ണവം ഒരു കാലത്ത് വീര പഴശ്ശിയുടെ ആസ്ഥാന മായിരുന്നെങ്കിലും കമ്പനി പട്ടാളത്തിന്റെ ഒരു ആക്രമണത്തില്‍ ക്ഷേത്ര മതിലിന്നു കേട്‌പറ്റിയപ്പോള്‍ ക്ഷേത്രം രക്ഷിക്കാന്‍ അദ്ദേഹം പിന്‍വാങ്ങി .
ആസ്ഥാനം കണ്ണവത്തില്‍ നിന്നും മണത്തണയിലേക്ക്  മാറ്റി .തബുരാന്നു ക്ഷേത്രത്തോട് ഉണ്ടായിരുന്ന മമതയും ബന്ധവും ആയിരുന്നു കാരണം പഴശ്ശി രാജാവിന്റെ കാലശേഷം ഒരു മൂസ്സതിന്റെ വകയായിരുന്നു ക്ഷേത്ര ഭരണം 1966ല്‍  H.R&C.E  വകുപ്പ് ഏറ്റെടുത്തു  ഇപ്പോള്‍ പുരാവസ്തു  വകുപ്പിന്റെ ഒരു സ്മാരകമായി ഇന്ത്യ ഗവേര്‍മെന്റ്റ് പ്രഖ്യാപിച്ചു

ക്ഷേത്ര ഘടന ശ്രീ കോവില്‍,നമസ്കാര മണ്ഡപം ,ഉപദേവതകള്‍ ,ചുറ്റമ്പലം, വലിയ ബലിക്കല്ല് ,അഗ്രശാല ,കുളം,കിണറുകള്‍ 

ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രശസ്തമാന്നു   ഈ ക്ഷേത്രം രാമായണത്തിലെയും ഭാഗവതത്തിലെയുംരംഗങ്ങളാന്നുചുമരുകളില്‍എഴുന്നൂറ്ചതുരശ്രഅടിയിലായി   
നാല്പതു പാനലുകളില്‍ നൂറ്റിയന്പതു ചിത്രങ്ങള്‍ ശ്രീകോവിലിന്റെ ചുമരുകളില്‍ ചിത്രങ്ങള്‍ ക്കിടയില്‍  ചെങ്കലില്‍ പണിതഅലങ്കാര തൂന്നുകള്‍ ,ശില്പങ്ങള്‍ എന്നിവയും നോക്കുക ഏറ്റവും മുകളില്‍ ചങ്ങലകണ്ണി പോലെ തീര്‍ത്ത രതി ശില്പങ്ങള്‍,യക്ഷ ഗന്ധര്‍വ രൂപങ്ങളും ആരെയും ആകര്‍ഷിക്കും കിഴക്കേ ചുമരില്‍ നന്ദി കേശ്വരന്‍ കാണുന്ന ശിവ താണ്ഡവം,ഏകാദശ രുദ്രന്മാര്‍ ,അഘോരമൂര്‍ത്തി,ദ്വാദശ ആദിത്യന്മാര്‍ പടിഞ്ഞാറ് ബ്രമാവ്‌ ,വിഷ്ണു ,രാജാവ് തെക്ക് ഭാഗം ദക്ഷിണാമൂര്‍ത്തി,അഘോര ശിവന്‍,രുഗ്മണി സ്വയരം, ശ്രീ കൃഷ്ണന്‍, ബലരാമന്‍,കുചേലനും ശ്രീ കൃഷ്ണനും,ഗണപതി,ഗണപതി പ്രാതല്‍ ശാസ്താവ്,ശങ്കരാചാര്യാര്‍,ഹരിശ്ചന്ദ്രപ്പെരുമാള്‍ പടിഞ്ഞാറ് രാമായണവുമായി ബന്ധപ്പെട്ടതും  വടക്ക് ദേവതകളും 
ശിവ വിഗ്രഹത്തില്‍ ഒരു മറുക് ഉണ്ട് ബ്രാമണബാലനെ രക്ഷിക്കാന്‍ വന്ന സര്‍പ്പ സൂചന ഗണപതി, അയ്യപ്പന്‍ എന്നിവയ്ക്ക് പുറമേ ബ്രമരകഷസ്സും ഉണ്ട് 
നട തുറന്നിരിക്കുന്ന സമയം രാവിലെ അഞ്ചു മുപ്പതു മുതല്‍ പന്ത്രണ്ടു വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ  
പ്രധാന വഴിപാടുകള്‍  ശംഖാഭിക്ഷേകം,രുദ്രഭിക്ഷേകം,ശര്‍ക്കര പായസം ,പഞ്ചാമൃതം
പ്രധാന ഉത്സവം ശിവ രാത്രിക്ക് വിളക്ക്,ഇളനീര്‍ അഭിഷേകം വൃചി കത്തിലെ അഷ്ടമിക്ക് ഇളനീര്‍ മാലൂര്‍ പടി വരെ ഘോഷ യാത്ര യായി എഴുന്നള്ളിക്കും    പൂര്‍ത്തിയല്ല

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

kaanjileri mahaavishnu kshethram

കാഞ്ഞിലേരി മഹാവിഷ്ണുക്ഷേത്രം 
റൂട്ട് :-കാഞ്ഞിലേരി യു പി സ്കൂള്‍ സ്റ്റോപ്പില്‍ നിന്ന് ഒരു കിമി വടക്ക്
ഐതിഹ്യം    
കാഞ്ഞിലേരിയുടെപഴയ പേര് കലശഗിരി എന്നായിരുന്നു .രാവണ നിഗ്രഹം കഴിഞ്ഞ്‌തിരിച്ചു പോകുന്ന ശ്രീ രാമനെ പൂജിക്കാനായി താപസന്മാര്‍ ഇവിടെ കലശവുമായി കാത്തിരിപ്പുണ്ടായിരുന്നു .ശ്രീരാമന്‍ അയോധ്യയില്‍ എത്തിയതറിഞ്ഞ താപസന്മാര്‍ കലശംമണ്ണ് കൊണ്ട് മൂടി വെച്ചിരുന്നു .ഈ മണ്‍കൂനയാന്നു കലശ ഗിരി ആയത്.കലശഗിരി ലോപിച്ച് കാഞ്ഞിലേരിയായി
പ്രധാന ശ്രീകോവില്‍  വൃത്താകൃതിയാന്നു പ്രതിഷ്ഠ മഹാവിഷ്ണു പടിഞ്ഞാറ് മുഖം 
വടക്ക് ഭാഗത്ത് ശിവന് ചതുര ശ്രീകോവില്‍  
ചുറ്റമ്പലത്തില്‍വിഷ്ണുവിന്നു അഭിമുഖമായി  ഭദ്രകാളി 
മഹാഗണപതി,ഗോപാലകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്
  
ഐതിഹ്യം  പണ്ട് ചെമ്മാരം ഇല്ലത്തെ നമ്പൂതിരി കൊടുങ്ങല്ലൂരില്‍ പോയി വരുമ്പോള്‍ ഭഗവതിയും കൂടെ വന്നു .അന്ന് നമ്പൂതിരി യുടെ കൂടെ  ഉണ്ടായിരുന്ന പുതിയ വീട്ടില്‍ മാവില തറവാട്ടു കാരണവരുടെ ഓലക്കുടയിലായിരുന്നു ഭഗവതി ഒളിച്ചിരുന്നത്‌ വീട്ടു മുറ്റത്ത്കുട സ്വയം ഇളകുന്നത് കണ്ട നമ്പൂതിരിയും ആശ്രിതരും പ്രശ്നം വെച്ച് നോക്കിയപ്പോഴാന്നു ഭഗവതിയുടെ ആഗമനം അറിഞ്ഞത് അങ്ങിനെ കാഞ്ഞിലേരി ക്ഷേത്രത്തില്‍ ഭഗവതിയെ പ്രതിഷ്ഠിച്ചു. കോട്ടയം രാജ വംശ ത്തിന്റെ അധീനത്തിലായിരുന്ന ഈ ക്ഷേത്രം അഗ്നി നല്‍കാതെ പരീക്ഷണത്തിനു വിധേയനായ തന്ത്രി തന്റെ കര്‍മ്മശക്തി കൊണ്ട് അഗ്നി ജ്വലിപ്പിച്ചു ഗണപതി ഹോമം നടത്തി.സന്തുഷ്ടനായ രാജാവ് ക്ഷേത്ര സമുച്ചയവും കാഞ്ഞിലേരി ഗ്രാമവും അദ്ദേഹത്തിന്റെ കുടുംബത്തിനു ദാനം ചെയ്തു.കോട്ടയം രാജാവില്‍നിന്നും ക്ഷേത്രം ഏറ്റുവാങ്ങിയ ചെമ്മരം ഇല്ലക്കാര്‍ പില്‍ക്കാലത്ത് നാട്ടുകാരുടെ സമിതിക്ക് കൈമാറി.പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സമിതി ചെയ്യുതിട്ടുണ്ട്‌കൈകൊണ്ടു   കോരി എടുക്കാവുന്ന വിധം മണിക്കിണറില്‍    എക്കാലത്തും വെള്ളം നിറഞ്ഞിരിക്കും 
ദര്‍ശന സമയം രാവിലെ ആറ് മുതല്‍ പത്ത് വരെ വയികുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി,പാല്‍പായസം,കടുംപായാസം   


ഈശ്വരോത്ത് ശിവ ക്ഷേത്രം ,മേലേടത്ത് വിഷ്ണു ക്ഷേത്രം ,കാരോത്ത് വിഷ്ണു ക്ഷേത്രം  എന്നിവ ഉപക്ഷേത്രങ്ങളാന്നു

ഉത്സവം  മേടമാസത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്ന കളമെഴുത്തും പാട്ടും നൃത്തവും  ആന്നു പ്രധാനം.

SIVAPURAM SIVAKSHETHRAM

ശിവപുരം  ശിവക്ഷേത്രം 
റൂട്ട് :- കൂത്ത്പറമ്പില്‍ നിന്നും പതിനാല് കിമി വടക്ക് കിഴക്ക് ശിവപുരത്ത്
പ്രതിഷ്ഠ ശിവന്‍ (പഴക്കമുള്ളത്)
നട തുറന്നിരിക്കുന്ന സമയം രാവിലെ ആറ്മുതല്‍ എട്ടു വരെ വയികുന്നേരം അഞ്ചുമുപ്പതു മുതല്‍ ഏഴു വരെ
രാജ ശിവനാണ്   പ്രധാന പ്രതിഷ്ഠ പുറമേ ശ്രീകൃഷ്ണന്‍,ദക്ഷിണാമൂര്‍ത്തി ,ഭഗവതി ,സുബ്രമണ്യന്‍,ശാസ്താവ് എന്നീ ഉപദേവതകളുമുണ്ട്പാര്‍വതീ രൂപത്തില്‍ ശാന്തയായ ഭഗവതിയാന്നു        
പ്രധാന ഉത്സവം ശിവരാത്രി 
ശ്രീകോവിലിന്റെപിന്നില്‍ പടിഞ്ഞാറ് ഭാഗത്തും വാതില്‍ ഉണ്ട്      
കേട്ടുകേള്‍വി :-ഇവിടെ രാജ ശിവന്‍ കുടികൊള്ളുന്നു അതുകൊണ്ട് ശിവപുരം എന്ന പേര് ഒരു നൂറ്റാണ്ടു മുന്‍പ്ഒരു കൂട്ടം ആക്രമികള്‍ അടിച്ചു തകര്‍ത്തു വിലപിടിച്ചതെല്ലാം കൊള്ള ചെയ്തു ശ്രീകോവില്‍ ഒഴികെ ബാക്കിയെല്ലാം തകര്‍ന്നിരുന്നു രണ്ടു നൂറ്റാണ്ട്മുന്‍പ് കോട്ടയം രാജവാന്നു ക്ഷേത്രം പണിതത് ത്രിശൂര്‍ര്‍ജില്ലയിലെ ശുക പുരത്ത്നിന്ന് അറുപത് നമ്പൂതിരി കുടുംബങ്ങളെ കൊണ്ട് വന്നു ക്ഷേത്രത്തിനു ചുറ്റും ഇല്ലങ്ങള്‍ സ്ഥാപിച്ചു നല്‍കിയിരുന്നു കോട്ടയം രാജ വംശ ത്തിന്റെ നാല് കോവിലകങ്ങളിലോന്നായ തെക്കേ   കോവിലകമാന്നു ശിവ പുര ത്തെ കാരിയങ്ങള്‍ നോക്കിയിരുന്നത് യഥാര്‍ത്ഥ ക്ഷത്രിയന്‍ ആരെന്ന മത്സരത്തില്‍ ചിറക്കല്‍ രാജാവില്‍നിന്നും നേടിയെടുത്ത പ്രദേശം ആണിതെന്നു പറയപ്പെടുന്നു
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പ്രാദേശിക കൊള്ളസംഘ ങ്ങളാന്നുടിപ്പുവിന്റെ പേരില്‍ ക്ഷേത്രം തകര്‍ത്തത്‌ നമ്പൂതിരി കുടുംബങ്ങള്‍ ജീവനും കോണ് ഓടി രക്ഷപ്പെട്ടു പിന്നീട്  തിരിച്ചു വന്നില്ല

ഭരണം  പ്രസിഡന്റ്‌  ശിവ ക്ഷേത്ര   കമ്മിറ്റി  ശിവ പുരം 670702  

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

PERELASSERI SUBRAMANYASWAAMI KSHETHRAM

പെരളശ്ശേരി  സുബ്രമണ്യ സ്വാമി  ക്ഷേത്രം 
റൂട്ട്:-കണ്ണൂര്‍ -കൂത്ത്പറമ്പു റൂട്ടില്‍ പെരളശ്ശേരിഅമ്പലം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ  വേലായുധനായ സുബ്രമണ്യന്‍
ഗണപതി ,ശ്രീരാമന്‍ ,ഭദ്രകാളി സങ്കല്പ സ്ഥാനങ്ങള്‍ 
അയ്യപ്പന്നു വേറെതന്നെ ശ്രീകോവില്‍
സമയം രാവിലെ അഞ്ചര മുതല്‍ പന്ത്രണ്ടു വരെ വയ്കുന്നേരം  അഞ്ചര മുതല്‍ എട്ടര വരെ
ഇപ്പോഴുള്ള സ്ഥലത്ത് ശ്രീ കോവില്‍ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,ഉപദേവന്മാര്‍ ,ആനകൊട്ടില്‍, ദ്വജം, നടപന്തല്‍ അഗ്രശാല, ഓഫിസ്,ഗോപുരം ക്ഷേത്രക്കുളം തുടങ്ങിയവയുണ്ട് പണ്ട് ചുമര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ നവഗ്രഹങ്ങളുടെ ദാരുശില്‍പങ്ങള്‍ ,ശ്രീ കോവിലിന്റെ ശ്രീ മുഖത്ത് കിം പുരുഷന്‍ ,തെക്കേ വലിയമ്പലത്തില്‍ കിരാത വിജയത്തെ സൂചിപ്പിക്കുന്ന കൊത്ത് പണികള്‍ എന്നിവയുണ്ട് 

ആകെ എഴുപത്തിഏഴു    വഴിപാടുകള്‍  
പ്രധാനപ്പെട്ടുത് സര്‍പ്പബലിയുംപരിവാരപൂജയും  നാഗങ്ങള്‍ക്ക്‌ മുട്ടയും 
കാവേരി നദിയിലെ  ഉറവയുമായി കുളത്തിനു ബന്ധമുണ്ടെന്നുള്ള  വിശ്വാസത്തില്‍ കാവേരി സംക്രമം ആഘോഷിക്കുന്നു 
 ഐതിഹ്യം               ത്രേതാ യുഗത്തില്‍ ശ്രീരാമന്‍ സുബ്രമണ്യവിഗ്രഹവുമായി എത്താന്‍ താമസിച്ചപ്പോള്‍ തന്റെ പെരുവള ഊരി പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്ന പഴക്കമുള്ള ക്ഷേത്രം  മറ്റൊരു ഐതിഹ്യം ബ്രമ്മാവും സുബ്രമണ്യനും തമ്മില്‍ ഓം എന്നതിന്റെ അര്‍ത്ഥം എന്ത് എന്നതിനെ പറ്റി ഒരു തര്‍ക്കം ഉണ്ടാവുകയും കോപം വന്ന സുബ്ര മണ്യന്‍ ബ്രമാവിനെ പിടിച്ചു കെട്ടാന്‍ വീരബാഹുവിനെ ഏല്പിച്ചു ബന്ധിതനായതിനാല്‍  ബ്രമ്മാവിന്നു സൃഷ്ടി കര്‍മം തുടരാന്‍ കഴിഞ്ഞില്ല ഈ അവസരത്തില്‍ പരമശിവന്‍ ഇടപെടുകയും ബ്രംമാവിനെ മോചിതനാക്കുകയും ചെയ്തു .കുറ്റബോധം തോന്നിയ സുബ്രമണ്യന്‍ സ്വയം ഒരു നാഗമായി മാറി .ഇതില്‍ ദുഖിതയായ പാര്‍വതി പരമശിവനെ അഭയം പ്രാപിച്ചു ശുക്ല പക്ഷത്തില്‍ ഷഷ്ടി വൃതമെടുക്കാന്‍ ശിവന്‍ ഉപദേശിച്ചു പാര്‍വതി ഷഷ്ടി നോറ്റതോടെ സുബ്ര  മണ്യന്നു പഴയ രൂപം തിരിച്ചു കിട്ടി അത് കൊണ്ട് ഷഷ്ടിവൃതത്തിന്നു ഇവിടെ പ്രാധാന്യം ലഭിച്ചു