2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

kaanjileri mahaavishnu kshethram

കാഞ്ഞിലേരി മഹാവിഷ്ണുക്ഷേത്രം 
റൂട്ട് :-കാഞ്ഞിലേരി യു പി സ്കൂള്‍ സ്റ്റോപ്പില്‍ നിന്ന് ഒരു കിമി വടക്ക്
ഐതിഹ്യം    
കാഞ്ഞിലേരിയുടെപഴയ പേര് കലശഗിരി എന്നായിരുന്നു .രാവണ നിഗ്രഹം കഴിഞ്ഞ്‌തിരിച്ചു പോകുന്ന ശ്രീ രാമനെ പൂജിക്കാനായി താപസന്മാര്‍ ഇവിടെ കലശവുമായി കാത്തിരിപ്പുണ്ടായിരുന്നു .ശ്രീരാമന്‍ അയോധ്യയില്‍ എത്തിയതറിഞ്ഞ താപസന്മാര്‍ കലശംമണ്ണ് കൊണ്ട് മൂടി വെച്ചിരുന്നു .ഈ മണ്‍കൂനയാന്നു കലശ ഗിരി ആയത്.കലശഗിരി ലോപിച്ച് കാഞ്ഞിലേരിയായി
പ്രധാന ശ്രീകോവില്‍  വൃത്താകൃതിയാന്നു പ്രതിഷ്ഠ മഹാവിഷ്ണു പടിഞ്ഞാറ് മുഖം 
വടക്ക് ഭാഗത്ത് ശിവന് ചതുര ശ്രീകോവില്‍  
ചുറ്റമ്പലത്തില്‍വിഷ്ണുവിന്നു അഭിമുഖമായി  ഭദ്രകാളി 
മഹാഗണപതി,ഗോപാലകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്
  
ഐതിഹ്യം  പണ്ട് ചെമ്മാരം ഇല്ലത്തെ നമ്പൂതിരി കൊടുങ്ങല്ലൂരില്‍ പോയി വരുമ്പോള്‍ ഭഗവതിയും കൂടെ വന്നു .അന്ന് നമ്പൂതിരി യുടെ കൂടെ  ഉണ്ടായിരുന്ന പുതിയ വീട്ടില്‍ മാവില തറവാട്ടു കാരണവരുടെ ഓലക്കുടയിലായിരുന്നു ഭഗവതി ഒളിച്ചിരുന്നത്‌ വീട്ടു മുറ്റത്ത്കുട സ്വയം ഇളകുന്നത് കണ്ട നമ്പൂതിരിയും ആശ്രിതരും പ്രശ്നം വെച്ച് നോക്കിയപ്പോഴാന്നു ഭഗവതിയുടെ ആഗമനം അറിഞ്ഞത് അങ്ങിനെ കാഞ്ഞിലേരി ക്ഷേത്രത്തില്‍ ഭഗവതിയെ പ്രതിഷ്ഠിച്ചു. കോട്ടയം രാജ വംശ ത്തിന്റെ അധീനത്തിലായിരുന്ന ഈ ക്ഷേത്രം അഗ്നി നല്‍കാതെ പരീക്ഷണത്തിനു വിധേയനായ തന്ത്രി തന്റെ കര്‍മ്മശക്തി കൊണ്ട് അഗ്നി ജ്വലിപ്പിച്ചു ഗണപതി ഹോമം നടത്തി.സന്തുഷ്ടനായ രാജാവ് ക്ഷേത്ര സമുച്ചയവും കാഞ്ഞിലേരി ഗ്രാമവും അദ്ദേഹത്തിന്റെ കുടുംബത്തിനു ദാനം ചെയ്തു.കോട്ടയം രാജാവില്‍നിന്നും ക്ഷേത്രം ഏറ്റുവാങ്ങിയ ചെമ്മരം ഇല്ലക്കാര്‍ പില്‍ക്കാലത്ത് നാട്ടുകാരുടെ സമിതിക്ക് കൈമാറി.പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സമിതി ചെയ്യുതിട്ടുണ്ട്‌കൈകൊണ്ടു   കോരി എടുക്കാവുന്ന വിധം മണിക്കിണറില്‍    എക്കാലത്തും വെള്ളം നിറഞ്ഞിരിക്കും 
ദര്‍ശന സമയം രാവിലെ ആറ് മുതല്‍ പത്ത് വരെ വയികുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി,പാല്‍പായസം,കടുംപായാസം   


ഈശ്വരോത്ത് ശിവ ക്ഷേത്രം ,മേലേടത്ത് വിഷ്ണു ക്ഷേത്രം ,കാരോത്ത് വിഷ്ണു ക്ഷേത്രം  എന്നിവ ഉപക്ഷേത്രങ്ങളാന്നു

ഉത്സവം  മേടമാസത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്ന കളമെഴുത്തും പാട്ടും നൃത്തവും  ആന്നു പ്രധാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ