2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

SREE CHOVVA SIVAKSHETHRAM

ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ മേലെ ചൊവ്വയില്‍ (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹര്‍ഷി നടത്തിയെന്ന് പറയപ്പെടുന്നു  
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കല്‍ കോവിലകത്തിന്റെതായി മാറി .ശ്രീകോവില്‍,നമസ്കാര മണ്ഡപം, ഉപ പ്രതിഷ്ഠകള്‍ ,കുളം തുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 

.കിഴക്ക് മുഖമായ ശിവനാന്നു പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികള്‍. വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ടപത്തിനു  നാല് തൂന്നുകള്‍.
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തില്‍പടിഞ്ഞാറ്മുഖംആയ മഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയ അയ്യപ്പനുട്‌.ഇതിനു എട്ടു തൂണുകള്‍ ഉള്ള ഒരു മണ്ടപമുണ്ട്‌.പ്രതിഷ്ഠകള്‍ എല്ലാം ശിലാവിഗ്രഹങ്ങള്‍ ആന്നു .
പൂജാസമയം രാവിലെ അഞ്ച്മുപ്പതു മുതല്‍ പണ്ട്രണ്ടു വരെ നട തുറന്നിരിക്കും വയികുന്നേരംഅഞ്ച് മുപ്പതു മുതല്‍ രാത്രി എട്ടു വരെ 

പ്രധാന വഴിപാടുകള്‍  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാര 

ശിവരാത്രി പ്രധാന ഉത്സവം  

തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാര്‍
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ