2011, ജൂലൈ 22, വെള്ളിയാഴ്‌ച

Sree Kammethth Daivaththar

ശ്രീ കാമേത്ത് ദൈവത്താര്‍
റൂട്ട് :-കൂടാളി പോസ്റ് ഓഫീസ് സ്റൊപ്പില്‍നിന്നും  എതിര്‍ വശത്തുള്ള  ഇടവഴിയില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ ശ്രീ കാമേത്ത്ദൈവത്താര്‍ ഷേത്രത്തില്‍ എത്താം .
                   പതിമൂന്നാം നൂറ്റാണ്ടിലെ വീരഭദ്രന്‍ വെറും തറയില്‍ കിടക്കുന്നത് കാണാം.ഇവിടെ പണ്ട്‌  ഉത്സവം  വളരെ കേമമായി നടന്നിരുന്നു .തൊട്ടടുത്ത ഗണപതി ഭഗവാനു ഇതു പിടിച്ചില്ല തന്നെക്കാള്‍ അധികം ആരാധകര്‍ വീരഭദ്രനോ?.  ''നിന്നെ കാണാന്‍ ആരും വരാതെ പോട്ടെ ''ഏന്ന് ഗണപതി ശപിച്ചു .
ഇപ്പോള്‍ ഇവിടെ വരുന്നവര്‍ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാന്‍ പോകാറുള്ളൂ.ഇല്ലെങ്കില്‍ ഗണപതി കോപിക്കും .വീരഭദ്രന്‍ മേല്ക്കൂരയില്ലാതെ  വെറും തറയില്‍ കിടക്കാന്‍ അതാണു കാരണം

 വീരഭദ്രന്‍    പണ്ട് ദക്ഷയാഗ വേളയില്‍ ശിവന്റെ  ജടയില്‍നിന്നും വന്ന ഭീകരമൂര്ത്തി. ആയിരം കയ്യുകളും,  ആയിരം തലകളും, ആയിരം കാലുകളും, ആയിരം വടികളും ആയി അവതരിച്ചു . ദക്ഷനെ വധിച്ചു .സാധാരണയായി ക്ഷേത്രത്തില്‍ സങ്കല്പ സ്ഥാനം മാത്രം .ചില സ്ഥലത്ത് പ്രതിക്ഷ്ടയും ഉണ്ട് .

            വീരഭദ്രനു എല്ലാ ദിവസവവും പൂജയുണ്ട് (ദീപാരാധന )  ഉത്സവമില്ല , ആഘോഷാമില്ല
                   ''എന്റെ കുട്ടിക്കാല്ലത്ത് കളിക്കുമ്പോള്‍ ഇവിടെ കല്ലെറിഞ്ഞതിന്നു  വീട്ടില്‍നിന്നു അടി കിട്ടിയിരുന്നു .''ഏന്നു സമീപവാസിയായ ചേമ്പന്‍ ചന്ദ്രന്‍ പറയുന്നു 
ഒരു ഫോട്ടോ കിട്ടിയിരുന്നെങ്ങില്‍ ...... ചേര്‍ക്കാമായിരുന്നു ....!