2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

SREE KOVOOR MAHAVISHNU SHETHRAM

ശ്രീ  കോവൂര്‍  മഹാവിഷ്ണു  ക്ഷേത്രം  
റൂട്ട് :-കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ നായാട്ടുപാറ സ്റ്റോപ്പില്‍ നിന്നും ഒരു കിമി പടിഞ്ഞാറ്  
 
പ്രതിഷ്ഠ മഹാവിഷ്ണു (നരസിംഹം ) പഴക്കമേറിയ ക്ഷേത്രം 
 
ദര്‍ശന സമയം എല്ലാ ദിവസവും ആറ് മുതല്‍ പത്ത് വരെ  
ഉഷപൂജ ഏഴു മുപ്പതിനു  ഉച്ചപൂജ ഒന്‍പതു മുപ്പതിനു 
 
ചരിത്ര പശ്ചാത്തലം
ഉദയവര്‍മന്‍ എന്ന രാജാവ് സന്യാസിമാര്‍ക്കും ആള്‍വാര്‍ മാര്‍ക്കും ക്ഷേത്രം നടത്താനുള്ള അവകാശം നല്‍കുന്നതായി  ഗര്‍ഭ ഗൃഹത്തിന്റെ വാതില്കലുള്ള  പുരാതന രേഖ പറയുന്നു 
ആദ്യ കാലത്ത് പത്ത് ഊരാളന്മാര്‍ഉണ്ടായിരുന്നു .താന്ദ്രികവിദ്യകളും വേദ  പുരാണ പഠനങ്ങളും നടത്തപ്പെട്ടിരുന്നു ഒരിക്കല്‍ ശ്രീകോവില്‍ ഒഴിച്ച് ബാക്കിയെല്ലാം കത്തിപ്പോയിരുന്നു  ഊരാളന്മാര്‍തമ്മിലടിച്ചപ്പോള്‍ ക്ഷേത്രത്തില്‍  ഒരു കുടുംബത്തിനു മാത്രമായി താല്പര്യം ക്ഷേത്ര വരുമാനം കുറഞ്ഞപ്പോള്‍ കുറേക്കാലത്തേക്ക് അടച്ചു പൂട്ടിയിട്ടു ദുര്‍നിമിത്തങ്ങള്‍ പലതും കണ്ടപ്പോള്‍  നാട്ടുകാര്‍ സംഘടിച്ചു  മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി  
 
ഘടന  ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ,വാതില്‍മാടം,തിടപ്പള്ളി ,ഗോപുരം ,ഓഫിസ്,ക്ഷേത്രക്കുളം എന്നിവയുണ്ട് 
 
പ്രധാന വഴിപാടുകള്‍ :-പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,നൈവിളക്ക്
ഉത്സവം വൃചികം ഒന്നിന്നു  നിറമാല  
ഭരണം പ്രസിഡണ്ട്‌ കോവൂര്‍ മഹാവിഷ്ണു കമ്മിറ്റി  പട്ടാന്നൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ