2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

cheruthaazham raaghavapuram kshethram

ചെറുതാഴം രാഘവപുരംക്ഷേത്രം  
റൂട്ട്:- പയ്യന്നൂരില്‍ നിന്നും പത്ത്‌കിമിതെക്ക് പടിഞ്ഞാറ്  ചെറുതാഴത്ത്

പ്രതിഷ്ഠ  രാമന്‍ ,ലക്ഷ്മണന്‍ ,സീത, ഹനുമാന്‍ 

ദര്‍ശന സമയം രാവിലെ നാലുമണി മുതല്‍ ഉച്ച ഒരുമണി വരെ  

ഉത്സവം മകരം ഇരുപത്തിയൊന്നു മുതല്‍ ഇരുപത്തിയാറ്‌വരെ  
പ്രധാന വഴിപാട്‌ അവില്‍ നിവേദ്യം

പശ്ചാത്തലം  ശ്രീരാമ ഭക്തനായ ഹനുമാന്റെ പേരില്‍ പ്രശസ്തമായ അമ്പലമാന്നിത് ഹനുമാനായുള്ള അവില്‍ നിവേദ്യത്തിന്നായി നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തര്‍ എത്തുന്നു രാമ രാവണ യുദ്ധ വേളയില്‍ മൃത സഞ്ജീവനിയുമായി  പറന്ന ഹനുമാന്റെ കൈയ്യില്‍നിന്നുംഅടര്‍ന്നു വീണ സ്ഥലത്തിന്റെ ഒരു ചെറിയ കഷണമാന്നിതെന്നു ഐതിഹ്യം

ട്ടാം നൂറ്റാണ്ടിന്റെ ഉത്തരാറദ്ദത്തില്‍ ചിറക്കല്‍ ഭരിച്ചിരുന്ന ഉദയവര്‍മന്‍ കോലത്തിരി തുളു നാട്ടില്‍ നിന്നും ക്ഷണിച്ചു വരുത്തിയ ഇരുന്നൂറ്റി മുപ്പത്തിയേഴ് ബ്രാമണകുടുംബങ്ങള്‍ക്ക് രാഘവപുരം പുതുക്കി പണിതതായി പറയപ്പെടുന്നു ക്രമേണ വാരണക്കൊട്ടില്ലത്തിന്റെ കൈവശമായ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്ഭാഗികമായി  തകര്‍ന്നു അറുപത്‌വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിക്കിരയായി പിന്നീട് അമ്പലം പുതുക്കി പ്പണിയുകയായിരുന്നുസീതാ ലക്ഷ്മണ സമേതനായ ശ്രീ രാമനാന്നു പ്രധാന പ്രതിഷ്ഠ വളരെ പണ്ട് ശ്രീ കോവിലിന്റെ മുഖം കിഴക്കോട്ട്ആയിരുന്നു പിന്നീട് ദേവ പ്രശ്നപ്രകാരം മുഖം പടിഞ്ഞാറോട്ട് മാറ്റി കിഴക്ക് ഭാഗത്ത് അടച്ചിട്ട വാതില്‍ ഇപ്പോഴും കാണാം 
ഹനുമാന്‍ ,ശിവന്‍ ദുര്‍ഗാദേവി എന്നീ ഉപ ദേവന്മാരും
ഹനുമാന്നു  പ്രമുഖസ്ഥാനം നല്കിയാന്നു ഇവിടെത്തെ ആരാധനാ രീതി നവഗ്രഹങ്ങളെ സങ്കല്‍പ്പിച്ചു ഒന്‍പത്‌സാധനങ്ങളാന്നു ഇവിടെ അവില്‍ നിവേ ദ്യത്തിനു ഉപയോഗിക്കുന്നന്നത് 
ക്ഷേത്രഭരണം ഹിന്ദു ധര്‍മ സ്ഥാപന വകുപ്പിന്റെ കീഴില്‍ ആന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ