2012, ഡിസംബർ 29, ശനിയാഴ്‌ച

ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍

ഒഴക്കരി മോലോം രാജരാജേശ്വരി ക്ഷേത്രം മട്ടന്നൂര്‍ 
റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ വായംതോട് ബസ്‌ സ്റ്റോപ്പ്‌ .ഇവിടെ നിന്നും 2 കിമി 
പ്രതിഷ്ഠ രാജരാജേശ്വരി
 9-7-10 നു പുന പ്രതിഷ്ഠ നടന്നു 
രാജരാജേശ്വരി 

ശാസ്താവ് 


ഉത്സവം ഏപ്രില്‍ 18,19

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

എളബാറ കുമ്മാനം പുതിയ പറമ്പ് മുച്ചിലോട്ട് ഭഗവതീക്ഷേത്രം

എളബാറ കുമ്മാനം പുതിയ പറമ്പ് മുച്ചിലോട്ട് ഭഗവതീക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ കുമ്മാനം  സ്റ്റോപ്പ്‌ ഇവിടെ നിന്ന് പത്ത് മിനുട്ട് നടക്കാനുണ്ട് 
പുന പ്രതിഷ്ഠ  കഴിഞ്ഞ്‌ 60 വര്‍ഷങ്ങളായി 

മുഖ്യ പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി 
നിത്യവും ദീപാരാധന 
 
ഉത്സവം ഡിസംബര്‍ 28,29,30 ദിവസങ്ങളില്‍ 
ക്ഷേത്ര ഭരണം കമ്മിറ്റി 

2012, ഡിസംബർ 18, ചൊവ്വാഴ്ച

വടക്കെ കാവ് കണ്ണാടി പറമ്പ്

വടക്കെ കാവ് കണ്ണാടി പറമ്പ് 

റൂട്ട്:- കണ്ണൂര്‍-ചേലേരി -പുതിയ തെരു  റൂട്ടില്‍ കണ്ണാടി പറമ്പ് സ്റ്റോപ്പ്‌ 

ശിവക്ഷേത്രത്തിന്റെ വടക്ക് വശത്തെ കാറ്റില്‍ വിറകു പൊറുക്കാന്‍ പോയ മുണ്ടയാടന്‍ ,പുളിയാകോടന്‍ എന്നി നായര്‍ തറവാടുകളിലെ സ്ത്രീകള്‍ കത്തി എന്തിലോ തട്ടി ചോര വരുന്നത് കണ്ടു പേടിച്ചു .മടങ്ങി പോകുമ്പോള്‍ ചവിട്ടടിപ്പാറ എന്നസ്ഥലത്ത് എത്തിയപ്പോള്‍ മുന്‍പില്‍ ഒരു ചാപധാരിയെ കാന്നുകയും ''ഞാന്‍ അമ്പ് എയ്യുത് കൊള്ളുന്ന്‍  സ്ഥലത്ത് ഒരു ക്ഷേത്രം  പണിയണം ''എന്ന് അധികാരത്തോടെ കല്പിച്ചു .ഉടന്‍ ചാപധാരി വായുവില്‍ മറഞ്ഞു അവരില്‍ നിന്നും വിവരം അറിഞ്ഞ കാരണവര്‍ ഒരു പ്രശ്നം വെച്ച് .തുടര്‍ന്ന് പ്രശ്നവശാല്‍  ചോര കണ്ട സ്ഥലത്ത്  ശാസ്താവിന്റെയും ഭഗവതിയുടെയും സാന്നിധ്യം ഉണ്ടെന്നും അവരെ പ്രതിഷ്ഠിക്കാന്‍ക്ഷേത്രം പണിയണമെന്നും  അത് വരെ അമ്പു തറച്ച മാവിന്‍ ചുവട്ടില്‍ പൂജ വേണമെന്നും വിധിക്കുകയും ചെയ്തു   രക്തം കണ്ട മരത്തിനടുത്ത് ഭദ്രകാളിക്കായി വടക്കെക്കാവ്  നിര്‍മ്മിച്ചു 
 
 കലശം ആണ് വഴിപാട്

പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു 


2012, ഡിസംബർ 17, തിങ്കളാഴ്‌ച

കാനത്തില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ണാടി പറമ്പ്

കാനത്തില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ണാടി പറമ്പ് 

റൂട്ട്:- കണ്ണൂര്‍ -കുടുക്കിമെട്ട -മുന്ടെരിമെട്ട കണ്ണാടി പറമ്പ് റൂട്ടില്‍ കണ്ണാടി പറമ്പ് H.S .S സ്റ്റോപ്പ്‌  കണ്ണാടി പറമ്പ് ശിവ - ശാസ്ത്ത ക്ഷേത്രത്തിനു 400മീ പിറകില്‍ 

ഇവിടെ നിന്ന് 200 മി 

ക്ഷേത്രം പുട്ടിയിട്ടിട്ട് കുറച്ച് കാലമായി 

തകര്‍ന്ന ക്ഷേത്രത്തിന്റെ വലിയബലി ക്കല്ല് 

കുറച്ചകലെയുള്ള കുളം 

2012, ഡിസംബർ 16, ഞായറാഴ്‌ച

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി      പയ്യംമ്പള്ളി ക്ഷേത്രം
റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 
തൊഴാനുള്ള  ക്രമം 
വലിയ ഭഗവതി 

ചെറിയ ഭഗവതി 

നാഗസ്ഥാനം 

കുറത്തി 

കുണ്ടാടിചാമുണ്ടി 

പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി 
വെള്ളിയാഴ്ചകളില്‍ ഗുരുനാഥന്‍ വെള്ളാട്ടം
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ് പയ്യംമ്പള്ളി ക്ഷേത്രം    മുന്‍പ് കസാനക്കോട്ടയില്‍ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട് മുന്‍പ് കണ്ണുക്കരയില്‍ മാറ്റി സ്ഥാപിച്ചു .ആയോധന കലകളില്‍ അതി നിപുണനും ദൈവികശക്തി  ആര്‍ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള ഏകക്ഷേത്രം കൂടിയാണിത് .
പയ്യമ്പള്ളി ഗുരുനാഥനും  തച്ചോളിഒതേനനും   

കിഴക്കില്‍ രാമന്‍ എന്നയാള്‍ ഞാലി വയലിലെ ഒരു വീട്ടില്‍ ചുണ്ണാമ്പ് 
പൂശാന്‍ പോയപ്പോള്‍ അവിടെ ഒരു പീഠം കണ്ടു അത് ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.പണി കഴിഞ്ഞപ്പോള്‍ അയാള്‍ ആ പീഠം ക്ഷേത്രത്തില്‍ എത്തിച്ചു  എന്നാല്‍ പ്രശ്നം വെച്ചപ്പോള്‍ അത് ഉപയോഗിക്കരുത്  അതില്‍    ഗുരുനാഥന്റെ    സാന്നിധ്യം ഉണ്ടെന്നും  മനസ്സിലായി  പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു.  അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളി ക്ഷേത്രം ആയത്‌.   

പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം 

എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി ചാമുണ്ടി ,ഗുളികന്‍, കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനന്‍ ഗുരുനാഥന്‍ എന്നി വരുടെ തെയ്യവും പയറ്റും ഉണ്ടായിരിക്കും 

കേട്ടുകേള്‍വി  കുറേക്കാലം മുന്‍പ് എതാനും ചെറുപ്പക്കാര്‍  ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തില്‍ ഒരോരാള്‍ക്കായി വസൂരി  പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളര്‍പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ ചെയ്തു രോഗ പീഡകളില്‍നിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.

2012, ഡിസംബർ 1, ശനിയാഴ്‌ച

ചാവശ്ശേരി പാലേരി ഗണപതി ക്ഷേത്രം 


റൂട്ട്:- മട്ടന്നൂര്‍ -ഇരിട്ടി റൂട്ടില്‍ ചാവശ്ശേരി സ്റ്റോപ്പില്‍ നിന്നും ഒരു കിമി തെക്ക്  


പ്രതിഷ്ഠ ഗണപതി  

വെള്ളിയാഴ്ച  ബ്രാമണപൂജ സംക്രമദിവസങ്ങളില്‍ ഉത്തരവാദപ്പെട്ട സമുദായ അംഗത്തിന്റെ പൂജ 

കൊടുങ്ങല്ലൂര്‍ ഭഗവതി, ഗുളികന്‍, അന്നപൂര്‍ ണേശ്വരി,പുറന്‍കാലന്‍,പരദേവത എന്നീ സ്ഥാനങ്ങളും 

രവീന്ദ്രനാണ് ഇപ്പോഴത്തെ പൂജാരി

2012, നവംബർ 10, ശനിയാഴ്‌ച

ഊര്‍പഴശ്ശിക്കാവ്

ഊര്‍പഴശ്ശിക്കാവ്
റൂട്ട്:- കണ്ണൂരില്‍ നിന്നും 14കിമി തെക്ക് എടക്കാടില്‍ നടാല്‍ പഞ്ചായത്ത് റോഡില്‍ 2കിമി കിഴക്ക് 



ക്ഷേത്രക്കുളം 






 ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒരുമണി വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടര വരെ 

ചുറ്റബലത്തില്‍മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.

നാലംബലത്തിനകത്ത് പ്രവേശനം ഇല്ല എന്നറിയുന്ന ഭക്തന്മാര്‍ 



ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചില്‍ തറയും


 .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.'


  ഏച്ചിന്‍ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിന്‍ കാവാണ്‌ ഇത് എന്നും പറയാം..''ഊര്‍പഴച്ചി ''

  ഊര്‍പഴശ്ശി' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താര്‍'' ആണ്.മേലൂര്‍ രയരപ്പന്‍ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താര്‍ എന്ന് തോറ്റംപാട്ടുകള്‍ പറയുന്നു.''ഉദയമാനം ഊര്‍ പഴശ്ശിയുംഅസ്തമാനം മേലുര്‍കൊട്ടയും ''എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കല്‍ ഈ കാവുമായുള്ള മേലൂര്‍കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു

 ദൈവത്താര്‍ എന്ന പേരില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങള്‍ വടക്കേ മലബാറില്‍ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാതിമാരായിട്ടാണ് ഇവിടെ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കി ലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു
പരശുരാമന്‍ ഭഗവതി പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം  ഭഗവതിയുടെപ്രതിഷ്ഠയുടെ പുറം ചുമരിലുള്ള ചിത്രം
ശങ്കരനാരായണ പ്രതിഷ്ഠ 


ഒരു ഐതിഹ്യം ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട് സ്ത്രീകളെ ഇതിനടുത്ത് കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ താളി പറിക്കാന്‍ പോയപ്പോള്‍ ഒരു ചെടിയുടെ ചുവട്ടില്‍ നിന്ന് രക്തവും മറ്റൊന്നില്‍ നിന്ന് പാലും വരുന്നത് കണ്ടു.പ്രശ്നം വെച്ച് നോക്കിയപ്പോള്‍ വേട്ടക്കൊരുമകനും ദൈവത്താറും ഭക്തകളുടെ കൂടെ വന്നതായി മനസ്സിലായി ദൈവത്താരിന്നും വേട്ടക്കൊരുമകനും പ്രത്യേക പ്രതിഷ്ഠകള്‍ നടത്തി 
വില്വ മംഗലം സ്വാമിയാര്‍ ഉണ്ണികൃഷ്ണനെ അന്വേഷിച്ച് ഇവിടെയും എത്തിയിരുന്നു 


നാഗസ്ഥാനം  
9-11-12

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം


മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം 
ഇരിട്ടിയില്‍നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടില്‍ മുണ്ട്യാംപറബുല്‍നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാല്‍ മതി .
ഭദ്രകാളിയാന്നു   ചതുര ശ്രീകോവിലിലെ മൂര്‍ത്തി   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതല്‍ രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളില്‍  രാത്രി ഒന്‍പതു വരെയൂം പൂജ. 

ഉത്സവം മേടം പതിമൂന്നു ,പതിനാലു ,പതിനഞ്ചു  തീയതികളില്‍.

ചരിത്രം :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും  ഓരോ രക്തബീജ അസുരന്‍ ഉണ്ടാവും .ഈ അസുരനുമായിപയറ്റാന്‍ഭദ്രകാളിനെറ്റിയില്‍നിന്നും  ചാമുണ്ടിയെആവാഹിച്ചു .തറയില്‍ വീഴുന്നതിന്മുന്പായി ഓരോ തുള്ളി  ചോരയും കുടിയ്ക്കാന്‍ പറഞ്ഞു .ചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടര്‍ന്നു ആളുകളെയും തിന്നാന്‍ തുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയില് ഇട്ടു പൂട്ടി .എന്നാല്‍ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി .  വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു  .ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നല്‍കാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു  ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു
 പഴയ കാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവില്‍നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലില്‍ ബ്രാമണ പൂജ നടക്കുമ്പോല്‍ തന്നെ പട്ടാള്ളി  പൂജ  പുറത്ത് നടക്കും 
ശ്രീകോവില്‍,കുട്ടിപ്പടി  ,തിടപ്പള്ളി ,കൌണ്ടര്‍ ,സ്റ്റോര്‍ ,കള്ളടിസ്ഥാനം,അണിയറ ,ഇടം ,കുളം , ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.
വഴിപാടുകള്‍ :-രക്തപുഷ്പാഞ്ജലി ,കരിംകലശം  ശര്‍ക്കരപയാസം ,എണ്ണ,മാല 
  സ്തംഭനംമാട്ടുക എന്ന നേര്ച്ചയും ഉണ്ട്
കര്‍ക്കടകത്തില്‍  സംക്രമത്തിന്നു പടിക്കല്‍ തിറ ഉണ്ട് .
ഭദ്രകാളി,ചാമുണ്ടി എന്നീ പഞ്ചലോഹ വിഗ്രഹങ്ങളും പുറമേ ഒരു ശിവലിംഗവും മറ്റു ദേവതകള്‍ക്ക്  സ്ഥാനവും ഉണ്ട് 

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

തയ്യില്‍ ശിവക്ഷേത്രം

തയ്യില്‍ ശിവക്ഷേത്രം 

റൂട്ട് കണ്ണൂരില്‍ നിന്നും മൂന്നു കിമി തെക്ക് പടിഞ്ഞാറ് 
തയ്യിലില്‍ 

പ്രതിക്ഷ്ട  ശിവ പതിനാറാം നൂറ്റാണ്ട് 

ദര്‍ശന സമയം രാവിലെ  ഏഴ് -ഒന്‍പത്‌   വൈകുന്നേരം ആറ്‌  -ഏഴു മുപ്പത് 
ഉത്സവമില്ല 

തയ്യില്‍ വെങ്കിട്ട രമണ മഹാമായ ക്ഷേത്രം

തയ്യില്‍ വെങ്കിട്ട രമണ മഹാമായ ക്ഷേത്രം 

റൂട്ട് കണ്ണൂരില്‍ നിന്നും മൂന്നു കിമി തെക്ക് പടിഞ്ഞാറ് തയ്യിലില്‍ 

പ്രതിക്ഷ്ട തൃപ്പതി വെങ്കിട്ട രമണ  പതിനെട്ടാം നുറ്റാണ്ട് 

ദര്‍ശന സമയം രാവിലെ ആറ്‌ മുതല്‍ പന്ത്രണ്ട ര വരെ വൈകീട്ടു ആറ് മുതല്‍ എട്ടര വരെ 

പ്രധാന ദിവസങ്ങള്‍ വൃശ്ചികത്തിലെ കാര്‍ത്തിക ,കൃഷ്ണപക്ഷ പഞ്ചമി 

ഭരണം ട്രുസ്റ്റ് ചെയര്‍മാന്‍ ശ്രീ വെങ്കിട്ട രമണ ക്ഷേത്രം തയ്യില്‍ കണ്ണൂര്‍ 67003

2012, മാർച്ച് 6, ചൊവ്വാഴ്ച

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 


പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
ഭക്തരില്‍ കൂടുതലും കുടകരാന്നു
 കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം,
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം 
poorththiyaayilla 

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ചെറുകൊട്ടാരം ഭഗവതീക്ഷേത്രം കൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറെര്‍ നടക്കുക
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)
 
പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
 
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2012-ലെ കളിയാട്ട മഹോത്സവത്തിന് 17 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 18 രാത്രിയും 19 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍. പതിനെട്ടിന് വൈകിട്ട് 5.30 നു ഗുളികന്‍ വെള്ളാട്ടത്തോടെ രണ്ടാം ദിവസത്തെ ഉത്സവത്തിനു തുടക്കമായി 







                                               

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

കൂവേരി മുച്ചിലോട്ടു കാവ്

കൂവേരി  മുച്ചിലോട്ടു കാവ് 
                                   പെരുമ്പടവ്: 20 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കൂവേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കം പുരോഗമിക്കുന്നു. കളിയാട്ടത്തിന് ആവശ്യമായ ഓലമെടയലിന്റെ തിരക്കിലാണ് പരിസരത്തെ മുഴുവന്‍ സ്ത്രീകളും. പതിനഞ്ചായിരത്തോളം ഓലമടലാണ് ഇതിനായി ശേഖരിച്ചത്. കൂവേരിപ്പുഴയുടെ തീരത്തും ക്ഷേത്ര പരിസരത്തും ആണ് ഓലമെടയല്‍. ഭക്ഷണശാല, പാചകപ്പുര, കലവറ, നാലിലപ്പന്തല്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കൂറ്റന്‍പന്തലുകളും തയ്യാറായി. ചീക്കാട്, വെള്ളോറ എന്നിവിടങ്ങളില്‍നിന്നായി തൊള്ളായിരം കവുങ്ങുകളാണ് പന്തലിന് ശേഖരിച്ചിട്ടുള്ളത്. ആചാരക്കാര്‍ക്കും കാരണവര്‍ക്കുമായി അഞ്ഞൂറും പൊതുജനങ്ങള്‍ക്കായി രണ്ടായിരവും സീറ്റുകളുള്ള പന്തലുകളാണ് ഒരുക്കുന്നത്. ഫിബ്രവരി അവസാനവാരം പെരുങ്കളിയാട്ടം തുടങ്ങും.

2012, ജനുവരി 20, വെള്ളിയാഴ്‌ച

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍ 
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 

പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
ഭക്തരില്‍ കൂടുതലും കുടകരാന്നു .അന്നദാനത്തിന്നു
ശ്രീകോവിലുംഅനുബന്ധിച്ചഉപപ്രതിക്ഷ്ടയും,പാട്ടുപുര,ചുറ്റമ്പലം,ഭൂതത്താനുംഅയ്യപ്പനും,അഗ്രശാല, ഗോപുരം ..വ്യാളിമുഖത്തോടെയുള്ള സോപാനത്ത്തിനു അഞ്ച് പടികള്‍ ...ചുറ്റബലത്തിലേക്ക് നാല് പ്രവേശന മാര്‍ഗ്ഗങ്ങള്‍ ..മൂന്നുഘനദ്വാരങ്ങള്‍..നാല്തൂന്നുകളിലായിപാട്ടൂട്ട്...രണ്ട്‌തിടപ്പള്ളികള്‍ ...ചുറ്റ ബലത്തിന് പുറത്ത് ബലിപീട്ടം അതിന്നു വടക്ക് ഭൂതത്താന്‍ ...ദീപസ്തംഭത്തിന്നു അഞ്ച് നിലകള്‍ ..മേല്കൂരയില്ലാത്തഅയ്യപ്പ പ്രതിഷ്ഠ കിഴക്ക് മുഖമായി ..വടക്കേ ഗോപുരത്തിന്റെ പ്രവേശന വഴിയില്‍ അമ്മയുടെ രൂപം ..വടക്ക് കിഴക്കായി കൂറ്റന്‍ അരയാല്‍മരം   .. കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
  
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം,
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം