2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

sree pariyaaram subramnyakshethram

ശ്രീ പരിയാരം സുബ്രമന്ന്യക്ഷേത്രം

റൂട്ട് :-മട്ടന്നൂര്‍-ഇരിട്ടി  റൂട്ടില്‍ പാലോട്ട്പള്ളിസ്റ്റൊപ്പില്‍ ബറോഡ ജ്ങ്ങ്ഷനടുത്                                      
                   പ്രതിഷ്ഠകള്‍  വേലായുധന്‍ ,വിഷ്ണു ,ഗണപതി 
പൂജാസമയം  രാവിലെ അഞ്ചു മുതല്‍ -പത്ത്‌വരെ വയ്കുന്നേരം  അഞ്ചുമുപ്പതു മുതല്‍എട്ടുമുപ്പതു വരെ 
 
പ്രധാനവഴിപാടുകള്‍ സര്‍പ്പബലി ,പഞ്ചാമൃതം, അപ്പം ,പാലഭിക്ഷേകം ,ഗണപതിഹോമം, പുഷ്പാഞ്ഞലി 
പ്രധാന ദിവസങ്ങള്‍ 

ചരിത്രം 
ഒരു ഋഷി പ്രതിഷ്ഠ നടത്തി എന്ന് സങ്കല്‍പം.  കോട്ടയം രാജവംശത്തിന്റെതായിരുന്നു. മാന്നാനം ഇല്ലത്തിന്റെ കയ്വസമായിരുന്നപ്പോള്1990ല് ക്ഷേത്ര സമിതി ഭരണം ഏറ്റെടുത്തു 
മറ്റുവിവരങ്ങള്‍
 ശ്രീകോവില്‍ നമസ്കാര മണ്ഡപം ചുറ്റമ്പലം ഉപപ്രതിഷ്ഠകള്‍ കുളം എന്നിവ ചേര്‍ന്നതാന്നു ക്ഷേത്രസമുച്ചയം.
  ദവിതല ക്ഷേത്രത്തിന്റെ നമസ്കാരമന്റപത്തിനു പതിനാറു തൂന്നുകള്‍. ചുറ്റബലത്തിന്നു രണ്ടു പ്രവേശന വഴികള്‍ തിടപ്പള്ളി നടപ്പുര വഴി ശ്രീകൊവിലുമായി ബന്ധപ്പെടുത്തിയിരിക്കുന്നു 
.നാലമ്പലത്തിന്റെതെക്ക്പടിഞ്ഞാറായി വ്യീരീഘാതകഭഗവതിയെപ്രതിഷ്ട്ടിച്ചിരിക്കുന്നു(സങ്കല്‍പംമാത്രം).വലിയബലിക്കല്ല് ചുറ്റബലത്തിന്റെ പുറത്താന്നു.
   മഹാവിഷ്ണുവിന്നു വേറെ നമസ്കാരമണ്ടപം ഉണ്ട് പ്രധാന ശ്രീ കോവിലില്‍ വേലായുധന്‍ വടക്ക് കിഴക്കായി അയ്യപ്പന്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തി യൊന്നില്‍ പുന പ്രതിഷ്ഠ നടന്നു .
പൂര്‍ത്തിയായിട്ടില്ല

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

velam sree mahhaganapathy kshethram

വേളം ശ്രീ മഹാഗണപതി ക്ഷേത്രം 
 വഴി :-കണ്ണൂര്‍ -പുതിയതെരു -കാട്ടാമ്പള്ളി -മയ്യില്‍ റൂട്ടില്‍ മയ്യില്‍ ടൌന്നില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ വടക്ക് 

ഒരേ ചുറ്റമ്പലത്തില്‍ രണ്ടു ശിവപ്രതിഷ്ടകള്‍ ഉള്ളതും ഉപദേവനായ ഗണപതിക്ക്‌ കൂടുതല്‍ പ്രാധാന്യംഉള്ളതും ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നതുമായ ക്ഷേത്രം 
പ്രധാന വഴിപാടുകള്‍ :-  ഗണപതിക്ക്‌ കൊമ്പ് ,ഒറ്റനിവേദ്യം,വട്ട്ളപായസം ,
രാജാധിരാജന്ന്‍ നെയ്യ അമൃത്,കൂവളമാല 
വയ്യ്ദ്യനാഥനു ധാര നയ്വിളക്ക്
 പാര്‍വതിക്ക്  ചെക്കിമാല ,എണ്ണവിലക്ക്
കൃഷ്ണനു പാല്‍പായസം  തുളസിമാല  

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

Elanoor ayyppakshethram

   ശ്രീ എലനൂര്‍ അയയപ്പ ക്ഷേത്രം 
   മട്ടന്നൂര്‍ പഴശ്ശി  റൂട്ടില്‍ പറമ്പില്‍ സ്റ്റോപ്പില്‍നിന്നും ഒന്നര കി .മി ഇടതു ഭാഗത്തേക്ക് 

പ്രതിഷ്ഠ അയ്യ്പ്പന്‍ പതിനേഴാം നൂറ്റാണ്ട്‌

ശ്രീകോവിലിന്റെ  തെക്ക് ഭാഗത്ത് കിഴക്ക് മുഖമായി ഒരു ഗണപതി പ്രതിഷ്ടയുണ്ട് .

 പൂജാസമയം എല്ലാദിവസവും രാവിലെ ഏഴു മുതല്‍ എട്ടുമുപ്പതു വരെ  

 ഉത്സവം മീനത്തിലെ ഉത്രം തൊട്ട്മകര സംക്രമം വരെ 

   ചരിത്രം :- പണ്ട് തുന്നാംകോട്ടു  ഒരു ക്ഷേത്രം പണിയാന്‍വേണ്ടി  എല്ലാം  സംഭരിച്ചു വെച്ചിരുന്നു .ഒരുദിവസം എല്ലാം കാണാതായി .പ്രശ്നം വെച്ചു നോക്കിയപ്പോള്‍ ഇപ്പോള്‍ ക്ഷേത്രമുള്ള സ്ഥലത്ത് എല്ലാം കാന്നപ്പെട്ടു അവിടെ അയ്യപ്പന്റെ  ഒരു പഞ്ചലോഹ
    വിഗ്രഹം പ്രതിഷ്ടിച്ചു ഇത് ഒരുദിവസം  കാണാതായി പ്രശ്നം വെച്ചപ്പോള്‍ പഴയതിനുവേണ്ടി സമയം കളയേണ്ടതില്ല  എന്നും ഒരുവിഗ്രഹം മണ്ണില്‍ മറഞ്ഞു കിടക്കുന്നുണ്ട്ന്നും
     മനസ്സിലായി ഭൂമി കിളച്ച്ചപ്പോള്‍ഒരു  ഭംഗിയുള്ള കുഴിയുള്ള ഒരുപീട്ടം  കാണാറായി ഇത്
     അവിടെത്തന്നെ പ്രതിഷ്ടിച്ചു കുഴിഞ്ഞഭാഗത്ത്നിന്നും  ചെറിയ ഒരു വിഗ്രഹംഉയര്‍ന്നു വരുന്നതായി കാണപ്പെട്ടു വിഗ്രഹം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്നു 

പ്രധാന വഴിപാടുകള്‍    ശര്‍ക്കര പായസം ,വെള്ളനിവെദ്യം,പുഷ്പാഞ്ഞലി

ഭരണം     പ്രസിഡണ്ട്‌എലനൂര്‍അയയപ്പ ക്ഷേത്രകമ്മറ്റി  പറമ്പില്‍ 
poorththiyaayittilla

 

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

sree puthiya bhagavathi kshethram

ശ്രീ പുതിയഭഗവതി ക്ഷേത്രം 
 കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ കൊള്ളപ്പയില്‍നിന്നും രണ്ടു കി.മി  പടിഞ്ഞാറ്
 പുതിയഭഗവതി    പതിനെട്ടാം 
ഇവിടെ ദിവസ പൂജയില്ല  ഉത്സവമില്ല ആഘോഷമില്ല 

പുതിയ ഭഗവതിയുടെ ചരിത്രം 
  ശ്രീ മഹാദേവന്‍ തന്റെ മക്കളായ ചീരുംബമാരെ എടുത്തപ്പോള്‍ ആ പിതാവിന്നു ത്ര്കുരിപ്പും  വസൂരിയും പിടിപെട്ടു .ദേവകുലത്തിന്നും രോഗം ബാധിച്ചു .  തത് പരിഹാരമായി മൂത്ത പട്ടേരി വലിയ ഹോമങ്ങള്‍ ആരംഭിച്ചു .നാല്പത് ദിവസങ്ങള്‍ ഹോമം കഴിച്ചു .നാല്പ്പത്തിഒന്നമ്ത്തെ ദിവസം    മഹാദേവന്റെ മുന്നില്‍ ഹോമാഗ്നിയില്‍നിന്നും ആവിര്‍ഭവിച്ച മകളാന്നു പുതിയഭഗവതി പിതാവിന്റെ രോഗം അവള്‍ തടവി സുഖപ്പെടുത്തി .                              
      പത്തില്ലത്ത് പട്ടെരിമാര്‍ക്കും സുഖം കൊടുത്തു .കീഴ്ലോകത്ത് ചീരുംബമാര്‍ മഹാമാരി വാരി വിതരുകയാന്നു  അതില്ലാതാക്കി ഗുണം വരുത്താന്‍ പുതിയ  ഭഗവതിയെ ശ്രീമഹാദേവന്‍ കീഴുലോകത്തയച്ചു .സഹായത്തിന്നായി ആറ് സഹോദരന്മാരെയും അയച്ചു .വില്ലാപുരമെന്ന സ്ഥലത്ത് അവര്‍ താമസമായി .എന്നാല്‍ സഹോദരന്മാരെ കാര്ത്ത്വീരാര്‍ജുനന്‍ കൊന്നുകളഞ്ഞു കുപിതയായ പുതിയഭഗവതിയാകട്ടെ അസുരന്റെ തലയറുത്ത് തീയിലിട്ടു കരിച്ചു തിലകം ചാര്‍ത്തി പ്രതികാര ദുര്‍ഗ്ഗയായി വടക്കുനിന്നു തെക്കോട്ട് യാത്രയായി .ഭദ്രകാളിയും ,വീരാര്കാളിയും കൂട്ടത്തില്‍ച്ചേര്‍ന്നു.യാത്രയില്‍ പാടര്കുള്ളങ്ങരെവെച്ച്  ഒരു ബ്രാമണനെ അറുത്തു കൊന്നു മടിയന്നായര്‍ ,മുല്ചെരിനായര്‍  എന്നിവരുടെ  വീടുകളില്‍ ചെന്നു.ഭഗവതിയുടെ ആജ്ഞപ്രകാരം മൂലചെരിക്കുര്‍പ്പ്  മാന്ത്രികഹോമം ആരംഭിച്ചു .മന്ത്രത്തില്‍ പിഴ വന്നതിനാല്‍ ഭഗവതി കുര്‍പ്പിന്റെ മരുമകനെ വകവരുത്തി .കോലത്തിരി രാജാവിനു സൊപ്നദര്‍ശന മുണ്ടായതിനാല്‍ ആ ദേവത മാരുടെ കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു .വസൂരി തടയാനുള്ള ദേവതയാന്നു  പുതിയഭഗവതി. (പൂര്‍ത്തിയായിട്ടില്ല )

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

sree poovathoor bhagavathi kshethram

പൂവത്തൂര്‍ ഭഗവതി ക്ഷേത്രം 
കൂടാളി പോസ്റ്റ്‌ ഓഫീസ്  ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍മതി
ഏന്നൂറിലധികം വര്ഷം പഴക്കമുള്ള പോര്ക്കിലിഭഗവതിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനു മുന്നിലെത്തി 
ഏല്ലാദിവസവും  രാവിലെ പൂജയുണ്ട് 
ഉത്സവാഘോഷങ്ങള്‍ ഇല്ല 
ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം മുന്നൂറു മീറ്റര്‍ അകലെ റോഡരികത്ത് മതില്കെട്ടിനകത്തു നിര്‍മ്മിക്കപ്പെട്ട മറ്റൊരു ചെറിയ ക്ഷേത്രത്തില്‍ പൂവത്തൂര്‍ഭഗവതി ,കിരാതമൂര്‍ത്തി, പൊര്ക്കിലീ ഭഗവതി എന്നീ ദേവതകളെ പ്രതിഷ്ടിച്ചു ആരാധിച്ചു വരികയും ചെയ്യുന്നു കൂടളിക്കാവ് എന്നക്ഷേത്രത്തിലെ ശാന്തിക്കാരനാന്നു പൂജ ചെയ്യുന്നതു  എന്നാല്‍ വിശേഷ അടിയന്തര അവസരങ്ങളിലും സംക്രമ ദിവസങ്ങളിലും ശാലിയ സമുദായ അംഗങ്ങള്‍ തന്നെ ശാന്തി കര്‍മ്മങ്ങള്‍ ചെയുന്നു  
ഇവര്‍ ഒരു ദിവസം മുന്‍പ്‌വൃതാനുഷ്ടാനത്തോടെ ക്ഷേത്രത്തില്‍ തന്നെ കഴിയുന്നു
     ഭരണം പ്രസിഡന്റ്‌  പൂവത്തൂര്‍ ഭഗവതി ക്ഷേത്രകമ്മിറ്റി കൂടാളി
 ശ്രീ  ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു

sree kammethth daivaththaar

Sree Kammethth Daivaththar

ശ്രീ കാമേത്ത് ദൈവത്താര്‍
റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍കൂടാളി പോസ്റ്റ്‌ഓഫീസ് സ്റ്റോപ്പില്‍നിന്നും  എതിര്‍ വശത്തുള്ള  ഇടവഴിയില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ ശ്രീ കാമേത്ത്ദൈവത്താര്‍ 


ആദികാലത്ത് ഗണപതി  ക്ഷേത്ര പരിപാലകരില്‍ ഒരു ഭക്തന്‍ ദൂരദേശത്ത് യാത്ര ചെയുതു  മടങ്ങി വരുമ്പോള്‍ വഴിയിലുള്ള ഒരു ദേവസ്ഥലത്ത് ചെല്ലുകയും പിന്നോക്ക ജാതിക്കാരല്‍ ആരാധിക്കപ്പെട്ടുവന്നതുംകൊലംകെട്ടിയാടിക്കുന്നതുമായ കാംമേത്ത്ദൈവത്താരെയുംഭഗവതിയെയും മനസ്സാല്‍ ആരാധിക്കുകയും തന്റെ കൂടെ വരുത്തുകയും കൊട്ടത്തില്‍  പ്രതിഷ്ടിക്കുകയുംചെയുതു  വളരെ ഭംഗിയായി കോലങ്ങള്‍ കെട്ടിയാടിച്ചു തുടങ്ങി  
                   ഇവിടെ പണ്ട്‌  ഉത്സവം  വളരെ കേമമായി നടന്നിരുന്നു .തൊട്ടടുത്ത ഗണപതി ഭഗവാനു ഇതു പിടിച്ചില്ല തന്നെക്കാള്‍ അധികം ആരാധകര്‍ വീരഭദ്രനോ?.  ''നിന്നെ കാണാന്‍ ആരും വരാതെ പോട്ടെ ''ഏന്ന് ഗണപതി ശപിച്ചു .
ഇപ്പോള്‍ ഇവിടെ വരുന്നവര്‍ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാന്‍ പോകാറുള്ളൂ.ഇല്ലെങ്കില്‍ ഗണപതി കോപിക്കും .
ഗണപതി ക്ഷേത്രത്തോടു അനുബന്ധിച്ച മറ്റു എല്ലാ ദിക്കുകളിലെയും പൂജാകര്‍മങ്ങള്‍ക്ക് ശേഷം മാത്രമാന്നു ഇവിടെ പൂജ ചെയ്യുന്നത് ഈ കൊട്ടത്തിന്റെ പിന്നിലായി ഒരു വടവൃക്ഷവും അവിടെ ഒരു സര്‍പ്പവാസവുമുണ്ട് അവിടെ ഒരു നാഗത്തറ കെട്ടി കൊല്ലത്തില്‍ ഒരിക്കല്‍ നാഗത്തിനു പാലും നീരും കൊടുത്തു വരുന്നു
 
 വീരഭദ്രന്‍    പണ്ട് ദക്ഷയാഗ വേളയില്‍ ശിവന്റെ  ജടയില്‍നിന്നും വന്ന ഭീകരമൂര്ത്തി. ആയിരം കയ്യുകളും,  ആയിരം തലകളും, ആയിരം കാലുകളും, ആയിരം വടികളും ആയി അവതരിച്ചു . ദക്ഷനെ വധിച്ചു .സാധാരണയായി ക്ഷേത്രത്തില്‍ സങ്കല്പ സ്ഥാനം മാത്രം .ചില സ്ഥലത്ത് പ്രതിക്ഷ്ടയും ഉണ്ട് .

വിവരങ്ങള്‍ നല്‍കിയത് ശ്രീ കെ (കറുത്ത)നാരായണന്‍ മാസ്റ്റര്‍  കൂടാളി                   ''എന്റെ കുട്ടിക്കാല്ലത്ത് കളിക്കുമ്പോള്‍ ഇവിടെ കല്ലെറിഞ്ഞതിന്നു  വീട്ടില്‍നിന്നു അടി കിട്ടിയിരുന്നു .''ഏന്നു സമീപവാസിയായ ചേമ്പന്‍ ചന്ദ്രന്‍ പറയുന്നു 

chuzhali bhagavathi kshetharam

Monday, 1 August 2011


chuzhali bhagavathi kshethram

ചുഴലി ഭഗവതി ക്ഷേത്രം കൊളപ്പ 
 റൂട്ട് :-കണ്ണൂര്‍ -ഇരിക്കൂര്‍  റൂട്ടില്‍  കൊളപ്പ  ബസ്സ്റ്റോപ്പില്‍  നിന്നും   രണ്ട്‌ കിമീ പടിഞ്ഞാറ്      (ഇരുപതു  മിനിറ്റ് നടന്നാല്‍ മതി .)                                                                                പ്രതിക്ഷ്ഠ ചുഴലി ഭഗവതി   
                           ശ്രീകോവില്‍ എകതല സമച്ചതുരാകൃതി 

              പൂജ :- എല്ലാ സംക്രമ ദിവസങ്കളില്ലും  ഏഴു മുതല്‍ പതിനൊന്നു മുപ്പതു വരെ 
                                    സംക്രമ പൂജപതിനൊന്നിനു  
ചുഴലി ദേശം നിവാസികളുടെ പരദേവതയാണു.ചെറുകുന്ന്  അഗ്രശാലയിലെ മാതാവിന്റെ അനുജത്തി മരക്കലം  വഴി മലനാട്ടില്‍ വന്നതത്രെ !ചുഴലി ക്ഷേത്രമാന്നു പ്രധാന ആരാധനാ കേന്ദ്രം .കൊളപ്പയില്‍ എങ്ങിനെ എത്തി  എന്നറിയില്ല ! 
     ചരിത്രം :-പണ്ട്‌ ചിറക്കല്‍  രാജാവ്  ഗോകര്‍ണത്ത് പോയപ്പോള്‍ ഭംഗിയുള്ള മൂന്നു വിഗ്രഹങ്ങള്‍ വാങ്ങി .അതിലൊന്ന് സാമന്തനായ  ഒരുകാരന്നവര്‍ക്ക് കൊടുത്തു .ശക്തി കൂടിയ ആ വിഗ്രഹം കൊടുത്തത് ശരിയായില്ല  എന്ന്  മനസ്സിലായ രാജാവ് അത് 
  തിരിച്ച്കിട്ടാന്‍ വേണ്ടി ആളുകളെ അയച്ചു എന്നാല്‍ സാമന്തനാകട്ടെ വിഗ്രഹം ഒരു പഴയവീട്ടില്‍ ഒളിച്ചുവെച്ചു .ഭടന്മാര്‍ തിരിച്ചുപോയി  കുറേക്കാലം  കഴിഞ്ഞപ്പോള്‍ അവിടെ കാട് കയറി .ചുറ്റുമുള്ളവര്‍ക്ക്  വസൂരിയും മറ്റ് അസുഖങ്ങളും വന്നു പൊറുതിമുട്ടി.ഒരുപ്രശ്നം വെച്ചപ്പോള്‍  അവഗണിക്കപ്പെട്ടുകിടക്കുന്ന വിഗ്രഹത്തിന്റെ  കോപമാന്നു കാരണം  എന്ന് മനസ്സിലായി .ആ വീട് ഒരു ക്ഷേത്രമാക്കി കരുമാരത്ത് ഇല്ലത്തെ തന്ത്രിയുടെ  കലശ പൂജകള്‍ തുടങ്ങിയപ്പോള്‍ അസുഖങ്ങളും കുറഞ്ഞു ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ  ചുഴലിഭഗവതി എന്നറിയപ്പെട്ടു .  
         
     
        ഭരണം    പ്രസിഡണ്ട്‌  ശ്രീ ചുഴലി ഭഗവതി ക്ഷേത്ര കമ്മിറ്റി  പട്ടാന്നൂര്‍

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

muntayamparamb bhagavathi kshethram

MUNDAYAMPARAMBUBHAGAVATHITEMPLE

മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം 
ഇരിട്ട്യില്‍നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടില്‍ മുണ്ട്യാംപറബുല്‍നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാല്‍ മതി .
ഭദ്രകാളിയാന്നു   ചതുര ശ്രീകോവിലിലെ മൂര്‍ത്തി   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതല്‍ രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളില്‍  രാത്രി ഒന്‍പതു വരെയൂം പൂജ. 

ഉത്സവം മേടം പതിമൂന്നു ,പതിനാലു ,പതിനഞ്ചു  തീയതികളില്‍.

ചരിത്രം :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും  ഓരോ രക്തബീജ അസുരന്‍ ഉണ്ടാവും .ഈ അസുരനുമായിപയറ്റാന്‍ഭദ്രകാളിനെറ്റ്യില്‍നിന്നും ചാമുണ്ടിയെആവാഹിച്ചു .തറയില്‍ വീഴുന്നതിന്മുന്പായി ഓരോ തുള്ളി  ചോരയും കുടിയ്ക്കാന്‍ പറഞ്ഞു .ചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടര്‍ന്നു ആളുകളെയും തിന്നാന്‍ തുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയില് ഇട്ടു പൂട്ടി .എന്നാല്‍ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി .  വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു  .ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നല്‍കാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു  ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു
 പഴയ കാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവില്‍നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലില്‍ ബ്രാമണ പൂജ നടക്കുമ്പോല്‍ തന്നെ പട്ടാള്ളി  പൂജ  പുറത്ത് നടക്കും 
ശ്രീകോവില്‍,കുട്ടിപ്പടി  ,തിടപ്പള്ളി ,കൌണ്ടര്‍ ,സ്റ്റോര്‍ ,കള്ളടിസ്ഥാനം,അണിയറ ,ഇടം ,കുളം , ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.
വഴിപാടുകള്‍ :-രക്തപുഷ്പാഞ്ജലി ,കരിംകലശം  ശര്‍ക്കരപയാസം ,എണ്ണ,മാല 
  സ്തംഭനംമാട്ടുക എന്ന നേര്ച്ചയും ഉണ്ട്
കര്‍ക്കടകത്തില്‍  സംക്രമത്തിന്നു പടിക്കല്‍ തിറ ഉണ്ട് .

ചോന്നമ്മക്കോട്ടം

ചോന്നമ്മക്കോട്ടം

     റൂട്ട് :- കണ്ണൂര്‍ -ഏചുര്‍ -ചാലോട് റൂട്ടില്‍ (കൂടാളി സ്കൂള്‍ സ്റ്റോപ്പില്‍നിന്നും ഒന്നര കി.മി ദൂരം )

 കൂടാളി സ്കൂളിന്റെ മുന്നിലുള്ള തണ്ടപ്പുറം റോഡിലൂടെ ഒരു കി.മി  നടന്നു കനാല്‍പ്പാലം കഴിഞ്ഞയുടന്‍ ഇടത്തോട്ട് അര കി.മി നടന്നാല്‍മതി പതിനേഴാം നൂറ്റാണ്ടില്‍ പ്രതിഷ്ഠ  നടന്ന ചോന്നമ്മ കൊട്ടത്തിലെത്താം .

വൃശ്ചികത്തിലെ കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍    പൂജ

  തിറമഹോത്സവം മാര്‍ച്ച്‌ ഇരുപത്തിരണ്ടു ,ഇരുപത്തിമൂന്ന് തീയ്യതികളില്‍ 


ചോന്നമ്മയുടെ ചരിത്രം( ഒരു ദൈവ കന്നിയുടെ ചരിത്രം )                      എരവള്ളികൊലോത്ത്   സന്തതി ഇല്ലാത്തതുകൊണ്ട് ഇരുഷി വനത്തില്‍ ചെന്ന് കൂലോത്തമ്മ തപസ്സിരുന്നു വരംവാങ്ങി തിരിച്ചുപോന്നു .ഋഷി ജപിച്ച പുഷ്പം ഒരു മാന്‍പേട തിന്നാനിടയായി അതു ഗര്‍ഭം ധരിച്ചു ഒരു  പെണ്‍കുട്ടിയെ പ്രസവിച്ചു .മാന്‍ കുഞ്ഞിനെ ഉപേഷിച്ച്  പോയി ഒരു കുറവനും കുറത്തിയും ഇതിനെ കൂലോത്ത് കൊടുത്തു അവള്‍ ഒരു വികൃതിയായി വളര്‍ന്നു. അച്ഛനമ്മമാര്‍ അവളെ കോല്‍ കൊണ്ടടിച്ചു  അതോടെ അവള്‍    മറുമല നോക്കിപ്പോയി. വഴിക്കുവെച്ച് തനിക്ക് ഒരുകുടീരം  പണിയാന്‍     വിശ്വ കര്‍മ്മാവിനോട്   പറഞ്ഞു .വിശേഷപ്പെട്ട ഒരു  ഭവനത്തില്‍ താമസമാക്കി .അവള്‍ തിരണ്ടു .അച്ഛനമ്മമാര്‍ പാല്‍പുങ്ങാന്‍ തയ്യാറാക്കി മകളെ കാണാന്‍പോയി മകള്‍ വാതില്‍ തുറന്നില്ല .പാല്‍പുങ്ങാന്‍ വാതിലില്‍ വെച്ച് അവര്‍ മടങ്ങി .അവള്‍അത് ഏടുത്ത്ഏറിഞ്ഞുകളഞ്ഞു.അത്കുട്ടനാടന്‍ വയലില്‍ചെന്നുവീഴുകയും കുട്ടനാടന്‍ പാല്ചെന്നെല്ലായി മാറുകയും ചെയ്യ്തു. ആ കന്നി അവിടെ നിന്ന് യാത്ര പുറപ്പെട്ടു .അവള്‍ കരിമ്പനയുടെ മടലില്‍ വസിച്ചു .പുത്രുവാടി പടനായര്‍ പന മുറിച്ചു വില്ല് ഉണ്ടാക്കാന്‍ ആളെ അയച്ചു .പന മുറിക്കാന്‍ തുടങ്ങിയപ്പോള്‍ ''തീണ്ടല്‍ പാടില്ല മുറിക്കല്ല'' എന്ന അശരീരി കേട്ട് പേടിച്ചോടി .പടനായര്‍തന്നെ പന മുറിച്ചുതള്ളി.പന്ത്രണ്ട്‌ വില്ലുണ്ടാക്കി .അവസാനത്തെ വില്ലില്‍ ദൈവകന്നിയുടെ ശക്തിയുണ്ടായി  അതു ഉയര്‍ത്താന്‍ കഴിഞ്ഞില്ല പ്രശ്നം മുഖേന ദൈവകന്നിയുടെ പ്രഭാവം മനസ്സില്ലായി രാശിയില്‍ കണ്ടതുപോലെ ആദേവതയുടെ കോലം കെട്ടിയാടിച്ചു .   
 കൊടും കാട്ടിലെത്തിയ  പ്രതീതിയാണ്.   മഴക്കാലത്ത് കണ്ടാല്‍ പേടിതോന്നുന്ന ഒരു ജലാശയമുണ്ട്‌ ഒറ്റയ്ക്ക് ഇതുവഴി പോയവര്‍ക്ക്  വെള്ളത്തില്‍ ചാടി ചാകാന്‍ തോന്നിയിട്ടുണ്ട് .

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

koodalidaivaththaar kshethram

കൂടാളിക്കാവ് 
റൂട്ട്   :-കണ്ണൂര്‍- മട്ടന്നൂര്‍/ഇരിക്കൂര്‍    റൂട്ടില്‍  കൂടാളി ഹ്യിസ്കൂള്‍  സ്റ്റോപ്പില്‍  ബസ്സിറങ്ങി സ്ക്കൂളിന്നു      സമീപമുള്ള തന്ടപ്പുറം റോഡില്‍ അര കി .മി നടന്നു ഇടത്തുള്ള റോഡില്‍കൂടി ഒരു കിമി   നടന്നാല്‍ കൂടാളിദൈവത്താര്‍  ക്ഷേത്രത്തിലെത്താം . 
             പതിനഞ്ചാം നൂററണ്ടിലെ  വേട്ടക്കൊരുമകന്റെതാന്നു   പ്രതിഷ്ഠ

  പൂജാസമയം        എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ പത്ത് വരെ വയികുന്നേരം അഞ്ചു മുപ്പതു  മുതല്‍ ഏട്ട് മണി വരെ  
                  ഉഷപൂജ ഏഴു മുപ്പതിനു    ഉച്ചപൂജ ഒന്പതുമുപ്പതിന്നു    അത്താഴപൂജ   രാത്രി ഏഴുമുപ്പത്തിന്നു
  ഉത്സവം വൃശ്ചികം  ഒന്ന് മുതല്‍ ഏഴുവരെ

വഴിപാടുകള്‍     ശര്ക്കരപായാസം ,അപ്പം ,നെയ്യുവിളക്ക്,രുദ്രാഭിഷേകം,ഗണപതിഹോമം
   ചരിത്രം:-  പണ്ട് കൂടാളിയിലെ പ്രമാന്നിമാരായിരുന്ന  നാലിടക്കാരുടെതായിരുന്നു.പിന്നീട് കൂടാളി താഴത്ത് വീട്ടുകാര്‍ വിലക്ക് വാങ്ങി 

   വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത് .

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

Ganapathi kshethram koodali

കൂടാളി ഗണപതി ക്ഷേത്രം                            
റൂട്ട് :-കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ് സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങുക  ഏകദേശംതൊള്ളായിരം വര്‍ഷങ്ങള്‍ പഴക്കം ഉണ്ടെന്നു പറയപ്പെടുന്ന ഗണപതി ക്ഷേത്രത്തിന്റെ മുന്നിലെത്തി . 

ദര്‍ശനസമയം  രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ 
മീനം പത്തിനു നിറമാല 

വഴിപാടുകള്‍:-ഗണപതിഹോമം,പകല്‍വിളക്ക്,തിരുഅത്താഴം,തുലാഭാരം ,സഹസ്രാഭിഷേകം 
ഗണപതിഹോമവും പകല്‍ വിളക്കും  വിഘ്നങ്ങള്‍ നീങ്ങാന്‍ ഉള്ളതാന്നു .മീനത്തിലെ തുലാഭാരം സ്ത്രീകളുടെ ഒരു നേര്ച്ചയാന്നു പ്രസവത്തിനു ശേഷം അമ്മയും കുട്ടിയും അല്ലെങ്കില്‍ കുട്ടിമാത്രം തുലാഭാരം നടത്തുന്നതാന്നു .
  സംക്രമ ദിവസങ്ങളില്‍ രാവിലെ ഏഴു മുപ്പതു മുതല്‍ രാത്രി ഒന്‍പതു വരെ നട തുറന്നിരിക്കും 
    വിശേഷ ദിവസങ്ങളില്‍ പകല്‍ വിളക്ക്  ഒരു മണി മുതല്‍ മൂന്നു മണി വരെ
ചരിത്രം :-
   പണ്ട്‌ കൂടാളി തെരുവിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ബ്രാമന്നന്മാരും   തെക്ക്പടിഞ്ഞാറു  ഭാഗത്ത് ചാലിയരും (ശാലിയ സമുദായക്കാര്‍ )താമസിച്ചിരുന്നു .രോഗവും പട്ടിന്നിയും കാരണം ബ്രാമന്ന വംശം  അവസാനിക്കാറായി .അവസാനത്തെ അന്തര്‍ജനത്തിന്നു  തേവാര മൂര്‍ത്തിയായി ദ്ണ്ടനാര്‍ ഉണ്ടായിരുന്നു.ചരമഗതിയെ                                     പ്രാപിക്കുന്നതിന്നുമുന്പ്അവര്‍വിഗ്രഹവുംമറ്റുവസ്തുക്കളുംകൂടാളിയില്‍ ഉണ്ടായിരുന്നഅന്‍പത്തിയാറുചാലിയ (ശാലിയ)കുടുംബ്ങ്ങളെയും ഏല്പിച്ചു .അരയാലിലയില്‍ തേങ്ങാപൂള് ദ്ണ്ടനാര്‍ക്ക്  വഴിപാടായി നല്‍കാന്‍ തന്റെ സേവകനായ  ഒരു ബാലനെ ഏല്പിച്ചു   ദ്ണ്ടനാര്‍ കൊട്ടിയൂര്‍ പെരുമാളല്ലാതെ മറ്റാരുമല്ല .ഗണപതിയില്‍ ഉറച്ച ഭക്തി ഉണ്ടായിരുന്ന  ശാലിയര്‍  (ചാലിയ)ര്‍ഒരു ഗണപതി ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു നാലിടക്കാര്‍ എന്ന പ്രമാന്നിമാരുടെ സഹായത്തോടെ പുളിയുള്ള കണ്ടിപറമ്പ് വാങ്ങി ക്ഷേത്ര നിര്‍മ്മാണത്തിന്നുള്ള ജോലികള്‍ ആരംഭിച്ചപ്പോള്‍ എല്ലാ സാധനങ്ങളും  കാണാതായി പിന്നീട് കാന്നാതായവ അടുത്തുള്ള ഒരു കാട്ടില്‍നിന്നും കിട്ടി ഒരു പ്രശ്നം വെച്ച് അവിടെ തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍  തീരുമാനിച്ചു ഭക്തന്മാര്‍ കുളിച്ചു പുതുവസ്ത്രം ധരിച്ചു പാലേരിപോയ്ക്യുടെ കരയില്‍ ജപിച്ചു കൊണ്ടിരുന്നു  പുതിയ വസ്ത്രങ്ങള്‍ സൂക്ഷിചിരുന്ന സ്ഥലത്ത് പെട്ടെന്നു ഒരു വിഗ്രഹം വന്നു വീണു .കരുമാരത്ത് ഇല്ലക്കാരെ കൊണ്ട്  പ്രതിഷ്ഠ അവിടെത്തന്നെ നടത്തി.നാലിടക്കാര്‍ക്ക്സാമ്പത്തിക പ്രയാസം കാരണം ക്ഷേത്രം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ താഴത്തുവീടിന്നു അവര്‍ ക്ഷേത്രം കൈമാറി .ക്ഷേത്രത്തിന്റെ മേല്‍കോയ്മ സ്ഥാനം ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാര്‍ക്കാന്നു .  പരമ്പരാഗത അവകാശം ഉണ്ടായിരുന്ന അന്‍പത്തിയാറു കുടുബക്കാരില്‍ ആറ്കുടുംബങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ അവകാശമുള്ളൂ
ഘടന :- 
 .നാലുകെട്ട് പോലെയുള്ള ഒരു കെട്ടിടത്തിനകകത്താന്നു ഗണപതി പതിഭഗവാന് കുടികൊള്ളുന്നത് .ഉപപ്രതിഷ്ടകള്‍  നാലുകെട്ടിന്നു വെളിയിലായി തെക്ക് പടിഞ്ഞാറായി കൊടുല്ലങ്ങുര്‍ ഭഗവതിയുംവടക്ക്കുംഭോടരനും. 
തെക്ക്തിടപ്പള്ളി, വടക്കുയാഗശാല ,ഗോപുരം .
കൃഷ്ണ ശിലയിലുള്ള ഗണപതിയാന്നു പ്രധാന പ്രതിഷ്ഠ കൊടുല്ലങ്ങുര്‍ഭഗവതിയുടേത് പഞ്ചലോഹ  വിഗ്രഹവും 
   പുറമെ   ആറ് സങ്കല്പദേവതാ സ്ഥാനങ്ങളും 
   സംക്രമ ദിവസങ്ങളില്‍ രാവിലെ ഏഴു മുപ്പതു മുതല്‍ രാത്രി ഒന്‍പതു വരെ നട തുറന്നിരിക്കും 
    വിശേഷ ദിവസങ്ങളില്‍ പകല്‍ വിളക്ക്  ഒരു മണി മുതല്‍ മൂന്നു മണി വരെ
ണപതി  ക്ഷേത്രത്തിന്റെ നാലുകെട്ടിനുള്ളില്‍ ചുറ്റമ്പലത്തിന്റെ വലതു ഭാഗത്ത് കൂത്ത്മ്പലത്തിന്റെ പിന്നിലായി ശ്രീ ഗണപതിയുടെ നിര്‍മ്മാല്യിയഭോജിയായ ശ്രീ കുംഭേശ്വരെന്റെ (ഗുളികന്റെ )സാന്ന്യ്ധിം ഉണ്ട് അവിടെയുള്ളശിലയില്‍ നിര്‍മാല്യം (തേങ്ങ )എറിഞ്ഞുടക്കുന്നു ചുറ്റബലത്തിന്നു ഉള്ളില്‍ ശ്രീ കോവിലിന്നു  പുറത്ത് ഇടനാഴിയില്‍ എല്ലാ ദേവതകള്‍ക്കും സ്ഥാനം കല്പിച്ചു നിവേദ്യം ചെയ്യുന്നു ണ്ട് ദേവന്റെ വലത്ത് ഭാഗത്തായി മാനദി എന്ന പുറന്കാല ദേവനുപുറമേ മറ്റ് ആറ്‌ഉപദേവന്മാര്‍ക്കും (ദാന്ണ്ടാനാര്‍,ശിവഭൂതം ,വീരഭദ്രന്‍ ,ഭദ്രകാളി കരിംഭൂതം ,കാംമെത്ത് ദൈവത്താര്‍ )ദേവന്റെ ഇടത്ത് ഭാഗത്ത് നന്ദി കേശന്‍ ,കളരി ഭഗവതി ,കരിംകുട്ടി ശാസ്ത്തപ്പന്‍ ,ഭൈരവന്‍ എന്നീ സ്ഥാനങ്ങളും സങ്കല്‍പ്പിച്ചു പൂജ ചെയ്യുന്നു 
മീനം പത്തിനു നിറമാല  രാവിലെ മുതല്‍ തന്നെ ഭക്തര്‍ നേര്ച്ചകളുമായിക്ഷേത്രത്തില്‍എത്തിച്ചേരുന്നുഅഭിഷേകകര്‍മ്മവും
ചുറ്റുവേലഅടിയന്തിരവുംശ്രീഭൂതബലിയുമാന്നുപകല്‍സമയത്തെ പ്രധാന കര്‍മം വൈകുന്നേരം ക്ഷേത്രം ദീപാലംകൃതമാകുന്നു അന്ന് വെളിച്ചെണ്ണയും തേങ്ങയും ശര്‍ക്കര പഴം എന്നിവയും പ്രധാന നേര്‍ച്ചകള്‍ ആന്നു ഗണപതി പൂജക്ക്‌ ശേഷം രാത്രി ഏകദേശം പതിനൊന്നു മണിയോടെ പൂവത്തൂര്‍ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു ഭഗവാന്‍ കൊടുങ്ങല്ലൂര്‍ ഭഗവതീസമേതം പൂവത്തൂര്‍ ദേവിയെകാന്നാന്‍പോയ ദിവസത്തെ സങ്കല്പിച്ചു കൊണ്ടുള്ളതാന്നു 
ഈ ആഘോഷം

അന്ന് ആഘോഷപൂര്‍വം ഊരാളന്മാരും നര്ത്തകന്മാരും  മറ്റു സമുദായ അഗംങ്ങളും പൂവത്തൂരംബലത്തില്‍എത്തുകയും  അമ്പലത്തെ മൂന്നുതവന്ന പ്രദക്ഷിണം വെച്ച   ശേഷം  തായമ്പക  കൊട്ടുകയും ചെയ്യുന്നു കൂടാളി ക്ഷേത്രം വക വെളിച്ചെണ്ണയും രണ്ടു പണവും അമ്പലത്തില്‍ കൊടുക്കുന്നു ഉത്സവത്ത്ടൊപ്പംവ്രതം എടുത്തുപോയ മൂന്നുപേര്‍ കുളിച്ചു മാറ്റ് ഉടുത്തു അങ്കണത്തില്‍ ചെല്ലുന്നു അമ്പലത്തിലെ പൂജക്കുശേഷം തന്ത്രി ശിവന്‍ ,ഗണപതി,ഭഗവതി എന്നീ മൂന്നു ദിക്കിലെ സങ്കല്പ ദീപത്തില്‍നിന്നും  ഓരോ കൈത്തിരി എടുത്തു വ്രതക്കാരുടെ മൂന്നു വിളക്കിലായിഇട്ടു കൊടുക്കുന്നു പിനീട് ഭഗവതി ഭജനം കഴിഞ്ഞു ഘോഷയാത്രയായി തിരിച്ചു വരുന്നു
ഊരാളന്മാരുംപരിവാരങ്ങളുംഗണപതിയാട്ടിടത്ത്എത്തി അവിടെയുള്ളസങ്കല്പ ദീപത്തെ വന്ദിച്ചു ദാഹം തീര്‍ത്തു  ക്ഷേത്രത്തിലേക്ക് തിരിച്ചുവന്നു മൂന്നു തിരിയും അതാതു ദേവന്മാരുടെ വിളക്കിലിട്ടുകത്തിക്കുന്നു തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാകര്‍മ്മാദികള്‍ തുടരുകയും പുലര്‍ച്ചയോടെ ആഘോഷപരിപാടി സമാപിക്കുകയും ചെയ്യുന്നു 
തുലാഭാരംതൂക്കല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം നിശ്ചിത ദിവസം അതാതു വര്ഷം തീരുമാനിക്കുന്നു അന്ന് ഗണപതി ഹോമം ,എന്നിവയ്ക്ക് ശേഷം ഉഷപൂജ ,പകല്‍ വിളക്ക്തുലാഭാരം കര്‍മം ആരംഭിക്കുന്നു ഒരു തുലാം തൂക്കത്തിന്നു ഇത്ര തേങ്ങ എന്നരീതിയിലുള്ളവിലകണക്കാക്കികൊണ്ടാന്നുതൂക്കത്തിനനുസരിച്ചു പണം വാങ്ങുന്നത് തൂക്കത്തിനനുസരിച്ചു തേങ്ങ ദേവന്നു കാണിക്കയായി സമര്‍പ്പിക്കുന്നു ആയിരകണക്കിനു ആളുകളുടെ തിരക്കുകള്‍ കഴിവതും ഒഴിവാക്കുന്നതിന്നും  ഭക്ത ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ക്ഷേത്ര ഭാരവാഹികള്‍ പരമാവധി ശ്രമിക്കാറുണ്ട്

വിവരങ്ങള്‍ നല്‍കിയത് ശ്രീ കെ  നാരായണന്‍ മാസ്റ്റര്‍  കൂടാളി

    ഭരണനിര്‍വഹണം :-പ്രസിഡണ്ട്‌ കൂടാളി ഗണപതിക്ഷേത്രം  കൂടാളി 670592

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

VETTAKKORUMAKAN KSHETHRAM THERUR

വേട്ടക്കൊരുമകന്‍  ക്ഷേത്രം  തെരൂര്‍
 റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരുര്സ്റ്റൊപ്പില്‍ ബസ്സിറങ്ങി കുറച്ചു നടന്നാല്‍ മതി .


 
        എകതല ചതുര ശ്രീകോവിലില്‍ വേട്ടക്കൊരുമകന്റെ പ്രതിഷ്ഠ 
 

പൂജാസമയം രാവിലെ അഞ്ചു മുപ്പതു   മുതല്‍ ഒന്‍പതു മുപ്പതു വരെ ഉഷപൂജ എട്ടുമുപ്പതിന്നു
                  വ്യെകീട്ടു  അഞ്ചു മുപ്പതു മുതല്‍ എട്ടു മുപ്പതു വരെ അത്താഴപൂജ  എട്ടുമുപ്പതിന്നു

വഴിപാടുകള്‍  :-

ഉത്സവം        തിരുവായുധംഎഴുന്നള്ളിപ്പ്  ഡിസംബര്‍ പതിനൊന്നിനു 
 ചരിത്രം:-
            വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമാകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദരശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത് .