2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ചെറുകൊട്ടാരം ഭഗവതീക്ഷേത്രം കൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറെര്‍ നടക്കുക
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)
 
പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
 
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2012-ലെ കളിയാട്ട മഹോത്സവത്തിന് 17 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 18 രാത്രിയും 19 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍. പതിനെട്ടിന് വൈകിട്ട് 5.30 നു ഗുളികന്‍ വെള്ളാട്ടത്തോടെ രണ്ടാം ദിവസത്തെ ഉത്സവത്തിനു തുടക്കമായി 







                                               

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

കൂവേരി മുച്ചിലോട്ടു കാവ്

കൂവേരി  മുച്ചിലോട്ടു കാവ് 
                                   പെരുമ്പടവ്: 20 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കൂവേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കം പുരോഗമിക്കുന്നു. കളിയാട്ടത്തിന് ആവശ്യമായ ഓലമെടയലിന്റെ തിരക്കിലാണ് പരിസരത്തെ മുഴുവന്‍ സ്ത്രീകളും. പതിനഞ്ചായിരത്തോളം ഓലമടലാണ് ഇതിനായി ശേഖരിച്ചത്. കൂവേരിപ്പുഴയുടെ തീരത്തും ക്ഷേത്ര പരിസരത്തും ആണ് ഓലമെടയല്‍. ഭക്ഷണശാല, പാചകപ്പുര, കലവറ, നാലിലപ്പന്തല്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കൂറ്റന്‍പന്തലുകളും തയ്യാറായി. ചീക്കാട്, വെള്ളോറ എന്നിവിടങ്ങളില്‍നിന്നായി തൊള്ളായിരം കവുങ്ങുകളാണ് പന്തലിന് ശേഖരിച്ചിട്ടുള്ളത്. ആചാരക്കാര്‍ക്കും കാരണവര്‍ക്കുമായി അഞ്ഞൂറും പൊതുജനങ്ങള്‍ക്കായി രണ്ടായിരവും സീറ്റുകളുള്ള പന്തലുകളാണ് ഒരുക്കുന്നത്. ഫിബ്രവരി അവസാനവാരം പെരുങ്കളിയാട്ടം തുടങ്ങും.