2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

sree kaappaatu daivaththaar

ശ്രീ    കാപ്പാട്  ദൈവത്താര്‍ 

റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടില്‍ കാപ്പാട് ജംങ്ങ്ഷനില്‍ നിന്നും അരകിമി തെക്ക് 

പ്രതിഷ്ഠ  ദൈവത്താര്‍

സമയം രാവിലെ ആറ്മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ 

പ്രധാന ഉത്സവം  വിഷു ഉത്സവം മേടം ഒന്ന് മുതല്‍ നാലു വരെ 

 
പശ്ചാത്തലം   വളരെ പഴക്കമുള്ള ദൈവത്താര്‍ക്കായുള്ള  നാലുക്ഷേത്രങ്ങളില്‍ഒന്ന് മാവിലായിക്കാവ്,അണ്ടല്ലൂര്‍ക്കാവ്,പടുവിലായിക്കാവ്,എന്നിവയാന്നു മറ്റു മൂന്നെണ്ണം നാലു ദൈവത്താര്മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോള്‍ ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താര്‍ മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുര്ടന്നു ഒരു വഴക്ക് നടന്നു ഒടുവില്‍ കാപ്പാട് ദൈവത്താര്‍ തന്റെ മൂത്തയാളായ മാവിലായി ദൈവത്താരുടെ നാക്ക്  പിഴുതെടുത്തു നാലുപേരും നാലു വഴിക്ക് പിരിഞ്ഞു  പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താര്‍ ചങ്ങാട്ട്,എടവലത്ത് ,കുന്നുമ്മല്‍ എന്നീ വീടുകള്‍ സന്ദര്‍ശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാര്‍ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളില്‍ പ്രഭാവലയം പലതവണ കണ്ട അവര്‍ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി 
ശ്രീകോവില്‍,പാട്ടൂട്ട്,ചുറ്റമ്പലം,നടപ്പന്തല്‍ ഭാജനപ്പുര,അഗ്രശാല ഗോപുരം തുടങ്ങിയവ യുള്ളതാന്നു ക്ഷേത്രഘടന  
ഭരണം സെക്രട്ടറി ശ്രീ കാപ്പാട് കാവ് ക്ഷേത്ര കമ്മിറ്റി കാപ്പാട് 670006
 
പൂര്ത്തിയല്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ