2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

SREE NANIYOOR DURGABHAGAVATHIKKAAVU

ശ്രീ  നാണിയൂര്‍ ദുര്‍ഗഭഗവതിക്കാവ്
റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനാറു കിമി വടക്ക് കിഴക്ക് മയ്യില്‍ റോഡില്‍ കരിങ്കല്ക്കുഴി യില്‍നിന്നും അര കിമി പടിഞ്ഞാറ് 
പ്രതിഷ്ഠ   ദുര്‍ഗ (വളരെ പഴക്കമുള്ളത്)
 
ദര്‍ശന സമയം  രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ വയ്കുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 

 ഉത്സവം മീനത്തിലെ മകീര്യം മുതല്‍ പൂരം വരെ പൂരോല്‍സവം 

കേട്ടുകേള്‍വി പരശുരാമാനാല്‍ പ്രതിഷ്ടിതമെന്നുപറയപ്പെടുന്നു നാരായണ നെല്ലൂര്‍ കാലക്രമ ത്തില്‍ നാണിയൂര്‍ ആയി ആദ്യം പടിഞ്ഞാറ് മുഖമായിരുന്നു മുന്‍പിലായി ക്ഷേത്രത്തിന്റെ വക നാന്നൂറ് ഏക്രനെല്‍പ്പാടം അതില്‍ പകുതി അറക്കല്‍ രാജാക്കന്മാര്‍ക്കായി ചിറക്കല്‍ രാജാവ് പകുത്തുകൊടുത്തു ഇതില്‍ മുഷിഞ്ഞ ഭഗവതി പുറംതിരിഞ്ഞു ഇരുന്നു അതിന്നു ശേഷം ശ്രീ കോവില്‍ പുതുക്കി പണിയേണ്ടി വന്നു സഹസ്രകലശംതുടങ്ങുന്നതിനു പിന്നിലെ കഥ ക്ഷേത്രത്തിലെ വാരിയര്‍ക്ക്ചില വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ഭഗവതി രക്ഷിച്ചില്ല  എന്ന് സംശയംതോന്നിയ വാരിയര്‍ ശാന്തിക്കാരനുമായി ചേര്‍ന്ന് അത്താഴ പൂജക്ക്‌ ശേഷം പ്രതിഷ്ടയില്‍ ചൂടുള്ള മുളക് പോടീ അരച്ച് തേച്ചു പിടിപ്പിച്ചു ദേവിയുടെ അപ്രീതി ഭയന്ന ശാന്തിക്കാരന്‍ ഉടന്‍ നാട്വിട്ടു പോയി അന്നുരാത്രി ക്ഷേത്രം തന്ത്രിക്ക് ശരീരമാസകലം പുകച്ചില്‍ അനുഭവപ്പെട്ടുകയും ഉടന്‍ ക്ഷേത്രത്തില്‍ എത്തണമെന്ന് തോന്നുകയും ചെയ്തു തന്ത്രി ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും നടയടച്ചിരുന്നുഅദ്ദേഹം നട തുറന്നു നോക്കിയപ്പോള്‍ പറങ്കി അരച്ച് തേച്ചത് കണ്ടു അത് കഴുകിക്കളഞ്ഞു ഇളനീര്‍ കൊണ്ട് പലതവണ അഭിഷേകം നടത്തി പിറ്റേന്ന് പ്രശ്നം വെച്ചപ്പോള്‍ സംഗതികള്‍ മനസ്സിലായി സഹസ്ര കലശം ഇടയ്ക്കിടെ നടത്താനുള്ള പ്രതിവിധിയുമുണ്ടായി ചിറക്കല്‍ കോവിലകത്തിന്റെതായിരുന്നു പിന്നീട് ഹ.ര&ക.ഇ വകുപ്പ് ഏറ്റെടുത്തു 
ശ്രീ കോവില്‍, നസ്കാര മണ്ഡപം,ചുറ്റബലം,ഗോപുരം,കിണര്‍ തുടങ്ങിയവയെല്ലാം അടങ്ങിയതാന്നു ക്ഷേത്ര ഘടന  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ