2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

PERELASSERI SUBRAMANYASWAAMI KSHETHRAM

പെരളശ്ശേരി  സുബ്രമണ്യ സ്വാമി  ക്ഷേത്രം 
റൂട്ട്:-കണ്ണൂര്‍ -കൂത്ത്പറമ്പു റൂട്ടില്‍ പെരളശ്ശേരിഅമ്പലം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ  വേലായുധനായ സുബ്രമണ്യന്‍
ഗണപതി ,ശ്രീരാമന്‍ ,ഭദ്രകാളി സങ്കല്പ സ്ഥാനങ്ങള്‍ 
അയ്യപ്പന്നു വേറെതന്നെ ശ്രീകോവില്‍
സമയം രാവിലെ അഞ്ചര മുതല്‍ പന്ത്രണ്ടു വരെ വയ്കുന്നേരം  അഞ്ചര മുതല്‍ എട്ടര വരെ
ഇപ്പോഴുള്ള സ്ഥലത്ത് ശ്രീ കോവില്‍ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,ഉപദേവന്മാര്‍ ,ആനകൊട്ടില്‍, ദ്വജം, നടപന്തല്‍ അഗ്രശാല, ഓഫിസ്,ഗോപുരം ക്ഷേത്രക്കുളം തുടങ്ങിയവയുണ്ട് പണ്ട് ചുമര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ നവഗ്രഹങ്ങളുടെ ദാരുശില്‍പങ്ങള്‍ ,ശ്രീ കോവിലിന്റെ ശ്രീ മുഖത്ത് കിം പുരുഷന്‍ ,തെക്കേ വലിയമ്പലത്തില്‍ കിരാത വിജയത്തെ സൂചിപ്പിക്കുന്ന കൊത്ത് പണികള്‍ എന്നിവയുണ്ട് 

ആകെ എഴുപത്തിഏഴു    വഴിപാടുകള്‍  
പ്രധാനപ്പെട്ടുത് സര്‍പ്പബലിയുംപരിവാരപൂജയും  നാഗങ്ങള്‍ക്ക്‌ മുട്ടയും 
കാവേരി നദിയിലെ  ഉറവയുമായി കുളത്തിനു ബന്ധമുണ്ടെന്നുള്ള  വിശ്വാസത്തില്‍ കാവേരി സംക്രമം ആഘോഷിക്കുന്നു 
 ഐതിഹ്യം               ത്രേതാ യുഗത്തില്‍ ശ്രീരാമന്‍ സുബ്രമണ്യവിഗ്രഹവുമായി എത്താന്‍ താമസിച്ചപ്പോള്‍ തന്റെ പെരുവള ഊരി പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്ന പഴക്കമുള്ള ക്ഷേത്രം  മറ്റൊരു ഐതിഹ്യം ബ്രമ്മാവും സുബ്രമണ്യനും തമ്മില്‍ ഓം എന്നതിന്റെ അര്‍ത്ഥം എന്ത് എന്നതിനെ പറ്റി ഒരു തര്‍ക്കം ഉണ്ടാവുകയും കോപം വന്ന സുബ്ര മണ്യന്‍ ബ്രമാവിനെ പിടിച്ചു കെട്ടാന്‍ വീരബാഹുവിനെ ഏല്പിച്ചു ബന്ധിതനായതിനാല്‍  ബ്രമ്മാവിന്നു സൃഷ്ടി കര്‍മം തുടരാന്‍ കഴിഞ്ഞില്ല ഈ അവസരത്തില്‍ പരമശിവന്‍ ഇടപെടുകയും ബ്രംമാവിനെ മോചിതനാക്കുകയും ചെയ്തു .കുറ്റബോധം തോന്നിയ സുബ്രമണ്യന്‍ സ്വയം ഒരു നാഗമായി മാറി .ഇതില്‍ ദുഖിതയായ പാര്‍വതി പരമശിവനെ അഭയം പ്രാപിച്ചു ശുക്ല പക്ഷത്തില്‍ ഷഷ്ടി വൃതമെടുക്കാന്‍ ശിവന്‍ ഉപദേശിച്ചു പാര്‍വതി ഷഷ്ടി നോറ്റതോടെ സുബ്ര  മണ്യന്നു പഴയ രൂപം തിരിച്ചു കിട്ടി അത് കൊണ്ട് ഷഷ്ടിവൃതത്തിന്നു ഇവിടെ പ്രാധാന്യം ലഭിച്ചു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ