2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

SREE MAHAAVISHNU KSHETHRAM THULUVANNOOR THAINERI

ശ്രീ  മഹാവിഷ്ണു  ക്ഷേത്രം  തുളുവന്നൂര്‍  തായിനേരി 
റൂട്ട്:- പയ്യന്നൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പോസ്റ്റ്‌ ഓഫീസ്റോഡിലൂടെ രണ്ടു കിമി നടന്നാല്‍ മതി 
പ്രതിഷ്ഠ മഹാവിഷ്ണു (പതിനൊന്നാം നൂറ്റാണ്ട്)
ഗണപതി, ഭഗവതി, ധര്‍മ്മ ശാസ്ത എന്നി  ഉപദേവതകള്‍ 
 
സമയം രാവിലെ അഞ്ചു മുപ്പത്‌ മുതല്‍ പത്ത് വരെ വയ്കുന്നേരം അഞ്ചു മുപ്പത്‌ മുതല്‍ എട്ട് വരെ 

പ്രധാന വഴി പാടുകള്‍  പാല്‍പായസം,നെയ്യ് വിളക്ക്,ശര്‍ക്കരപായസം ,വിഷ്ണു സഹസ്ര നാമ പുഷ്പാഞ്ജലി

കുംഭത്തില്‍ ആറ്ദിവസം ഉത്സവം 
പ്രതിഷ്ടാദിനം മേടം രണ്ടിന്നു 

കേട്ടുകേള്‍വി  ആയിരമാണ്ടുകള്‍ക്ക് മുബ് തുളു ദേശ ബ്രാമ്മണരില്‍
തേജസ്വിയും യതിയുമായ ഒരു ദ്വിജോത്തമനായിരുന്നു ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത് തുളുവിലെ അന്‍ ആയതുകൊണ്ട് ദേവന് തുളുവന്‍എന്നും സ്ഥലത്തിനു തുളുവനൂര്‍ എന്നും പേര് കിട്ടി ഒരു നമ്പിയെ അദ്ദേഹം ശിഷ്യനായി കൂട്ടി  സ്വാമിയുടെ ഗ്രന്ഥവും സാളഗ്രാമവും വിഷ്ണുവിഗ്രഹവും (സ്വര്‍ണ്ണം കൊണ്ടുള്ളത് ) നമ്പി  മോഷ്ടിച്ചു മനം നൊന്ത ഋഷി നമ്പിയെ ശപിച്ചു സ്ഥലം വിട്ടു തന്റെ ഉപാസന ഫലിക്കാതെ  നമ്പി രോഗിയായി അകാലചരമം പ്രാപിച്ചു സ്വര്‍ണ വിഗ്രഹം വിറ്റ നമ്പി കുടുബം നശിച്ചുപോയി   കാലക്രമത്തില്‍ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു കാട് കയറി നശിച്ചു അവിടം ഒരു കൊടും കാടായി മാറി 
കാട്ടില്‍ക്കൂടി നടക്കുമ്പോള്‍ പ്രായമായ ചിലര്‍ ഇപ്പോള്‍ ക്ഷേത്രമുള്ളിടത്ത് എത്തിയാല്‍ കൈകൂപ്പി തൊഴുന്നത് കണ്ട ചെറുപ്പക്കാര്‍ കാരണം അറിയാനായി അവിടം വെട്ടിത്തെളിച്ചു അവിടെ ഒരു തറ കണ്ടു  അത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ട മാണു എന്നതിനു യാതൊരു രേഖയുടെ പിന്‍ബലം ഇല്ലാതിരുന്നിട്ടും പ്രശ്നം വെച്ചപ്പോള്‍ ഒരു മഹാവിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നതായി കണ്ടു അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പൂജകള്‍ തുടങ്ങിയപ്പോള്‍ പ്രതിഷ്ടയെപറ്റിയും തര്‍ക്കമുണ്ടായിരുന്നു അതിന്നടുത്തുള്ള ഒരു കാഞ്ഞിരമരം തനിയെ പൊരിഞ്ഞു വീണു അതിന്നു പകരമായി ഒരു വൃക്ഷസ്നേഹി ഒരു അരയാല്‍മരം നടാന്‍ തീരുമാനിച്ചു കുഴിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ കൈക്കോട്ടു ഒരു കല്ലില്‍ തട്ടി ഒടിഞ്ഞു പോയി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കെട്ടിയ കിണറും അതിന്നകത്ത്‌ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹവും കണ്ടെത്തി താത്കാലികമായി വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു  സ്ഥല ഉടമയായിരുന്ന മുസ്ലിം എതിര്‍ത്തു അയാള്‍ക്ക്‌ ധാരാളം നഷ്ടങ്ങള്‍ പറ്റിയപ്പോള്‍ സ്വമേധയാ ആ രണ്ട്ഏക്ര സ്ഥലം  സ്ഥലം ക്ഷേത്രത്തിനു വിട്ടു കൊടുത്തു ഇപ്പോള്‍ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം നടക്കുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ