2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

SREE SAMGAMESWARA KSHETHRAM ELAYAAVOOR

ശ്രീ  സംഗമേശ്വര  ക്ഷേത്രം  എളയാവൂര്‍ 
റൂട്ട് :-കണ്ണൂര്‍ മേലെ ചൊവ്വ -മുണ്ടയാട് റൂട്ടില്‍ മുണ്ടയാടില്‍നിന്നും ഒന്നര കിമി കിഴക്ക്
  പ്രതിഷ്ഠ  ഭരതന്‍ 

പശ്ചാത്തല ചരിത്രം പണ്ട് ഇവിടെയുള്ള ഒരു ബ്രാമണന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടവിടത്തെ ചൈതന്യം തന്റെ ശംഖില്‍ ആവാഹിച്ച്നാട്ടില്‍ തന്റെ കുടുംബ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു 


വടക്ക് നിന്ന് ക്ഷേത്ര സഞ്ചാരം തുടങ്ങി ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശംഖു കൈയില്‍നിന്ന് വീഴുകയും ചൈതന്യം അവിടെയുള്ള വിഗ്രഹത്തില്‍ ലയിച്ചു ചേരുകയും അന്ന് മുതല്‍ ഇരിഞ്ഞാലക്കുടയുള്ള പ്രതിഷ്ഠ സംഗമേശ്വരന്‍ എന്ന് അറിയപ്പെടുകയും ചെയ്തു 
ദേവ ചൈതന്യം  മനസ്സിലാക്കിയ നമ്പൂതിരി തിരിച്ചു നാട്ടിലെത്തി സംഗമേശ്വരന്നു ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു ഇരിഞാലക്കുടയുള്ള അതേ സങ്കല്പവും രീതികളുമാന്നു ഇവിടെ പണ്ട് എളയാവൂരില്‍ നാല്പതു ഇല്ലങ്ങള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ഒന്ന് മാത്രം 

ശ്രീ കോവില്‍ സമചതുര ദ്വിതലമാന്നു സോപാനത്തിന്റെ മുകളില്‍ വ്യാളിമുഖം,ചുമരില്‍ ചില കൊത്ത് പണികളും കാണാം  
 പ്രതിഷ്ഠകള്‍ പ്രധാനപ്രതിഷ്ഠയായഭരതന്പുറമേനാലംബലത്തിനകത്ത്ഗണപതിപ്രതിഷ്ഠയുണ്ട് മഹാവിഷ്ണു,ശ്രീകൃഷ്ണന്‍,ഭഗവതി(ദുര്‍ഗ)എന്നീഉപദേവതമാര്‍
  നാഗത്തറയില്‍
 മൂന്നു ഫണങ്ങള്‍ ഉള്ള സര്‍പ്പം 



മതില്‍ക്കെട്ടിന്നു വെളിയിലായി വിഷ്ണുമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്
ഭരത,വിഷ്ണു,കൃഷ്ണ,ഭഗവതി,അയ്യപ്പ വിഗ്രഹങ്ങള്‍ എല്ലാം ശിലയില്‍ തീര്‍ത്തതാന്നു  ശ്രീകൃഷ്ണന് നമസ്കാര മണ്ടപമുണ്ട് വിഷ്ണുവിന്നു ഇല്ല
ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ പതിനൊന്നു വരെ വയികുന്നേരംഅഞ്ചു മുപ്പതു മുതല്‍ ഏഴു മുപ്പതു വരെ
നൂറോളംവഴിപാടുകള്‍ഉണ്ട്പ്രധാനവഴിപാടുകള്‍   നെയ്പായസം,,ശര്‍ക്കരപായസം,പാല്‍പായസം,പുഷ്പാഞ്ജലി 
ഉത്സവം മീനത്തിലെ പൂയ്യം  മുതല്‍ നാല് ദിവസത്തേക്ക് 
ഭഗവതിക്ക് കളമെഴുത്തും പാട്ടും,നൃത്തവും ഈ ദിവസങ്ങളില്‍ 
  മാസത്തില്‍ ഒരു ദിവസം അന്ന ദാനമുണ്ട് മണ്ഡലകാലം ആചരിക്കാറുണ്ട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ