2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

parayangattu kshethram muniiswramandiram

പരയങ്ങാട്ടു  ക്ഷേത്രം  മുനീശ്വരന്‍ മന്ദിരം 
റൂട്ട് :- അഴിക്കോട് 
ചരിത്ര പാശ്ചാത്തലം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് കുക്കല്ലെന്ന നായര്‍ തറവാട്ടിലെ ഏക സന്താനത്തിന്നുസര്‍പ്പ ദംശന മേറ്റു പലരും ശ്രമിച്ചിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല മൃതദേഹം ചിതയില്‍ വെക്കാനോരുങ്ങുബോള്‍ ഒരു മുനി അവിടെ വരികയും കുട്ടിയെ വളരെ നേരം ചികിത്സിക്കുകയും ചെയ്തു പെട്ടെന്ന് കുട്ടി കണ്ണ് തുറന്നു ഈ സന്തോഷത്തില്‍ അവിടെ കൂടിയവര്‍ മുനിയെ ശ്രദ്ദിച്ചില്ലഒടുവില്‍ കുറെ തിരഞ്ഞപ്പോള്‍ ഒരു കാടിന്റെ മധ്യത്തില്‍ തപസ്സിരിക്കുന്നതായി കണ്ടു നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മഹാസമാധിയായി കാണപ്പെട്ടു പിന്നീട്  അവിടെ സമാധി മന്ദിരവുംതൊട്ടടുത്തായി  ക്ഷേത്രവും പണി കഴിപ്പിച്ചു ഈ മുനിക്ക്‌ പല സിദ്ദികളും ഉണ്ടായിരുന്നതായി പിന്നീട് ജ്യോതിഷ ചിന്തയില്‍ തെളിഞ്ഞു ഇദ്ദേഹം  ഉപാസിച്ചിരുന്ന ഭൈരവാദി പഞ്ചമൂര്‍ത്തികളെ തിറകളുടെ രൂപത്തില്‍ കെട്ടിയാടിക്കാന്‍ തുടങ്ങി വര്‍ഷങ്ങളായി തകര്‍ന്നു കാടുപിടിച്ച്  കിടന്നിരുന്ന ക്ഷേത്രം ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടില്‍ യോഗി മഹാസഭ ഏറ്റെടുത്തു മുടങ്ങി കിടന്നിരുന്ന പൂജാദി ഉത്സവ കാര്യങ്ങള്‍ നടത്താനും തുടങ്ങി ഭൈരവന്‍ ,ഉച്ചിട്ട ,രക്തേശ്വരി,ഗുളികന്‍ ,വിഷ്ണുമൂര്‍ത്തി ,കുട്ടിച്ചാത്തന്‍ എന്നീ തിറകള്‍ക്ക് പുറമേ പൊട്ടന്‍ ദൈവത്തെ കൂടി കെട്ടിയാടിക്കുന്നുണ്ട് ഇവിടെത്തെ മുഖ്യ ചടങ്ങ് ഭൈരവതര്‍പ്പണമാന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ