2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

KANNAADIPARAMBU DHARMASAASTHA KSHETHRAM

കണ്ണാടി പറമ്പ്  ധര്‍മ്മ ശാസ്താ ക്ഷേത്രം  
റൂട്ട് :-കണ്ണൂരില്‍ നിന്നും പന്ത്രണ്ട്കിമി കണ്ണൂരില്‍ നിന്നും ഇരിക്കൂര്‍ /മട്ടന്നൂര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പില്‍ നിന്നും 6കിമി അകലെ കണ്ണാടി പറമ്പില്‍  

പുരാതന ക്ഷേത്ര സമുച്ചയം വയത്തൂര്‍ കാലിയാര്‍(കിരാത മൂര്‍ത്തി )പ്രതിഷ്ഠയുള്ള ശിവക്ഷേത്രവും അതിന്നു ചേര്‍ന്ന് തൊട്ട്തെക്ക് ഭാഗത്ത് പ്രധാന ശ്രീകോവിലില്‍  ചാപധാരിയായ ശാസ്താവിനെയും വടക്കേ ചുറ്റില്‍ ഭഗവതിയെയും പ്രതിഷ്ഠിച്ച ശാസ്താക്ഷേത്രവും  
പശ്ചാത്തല ചരിത്രം 

ശിവക്ഷേത്രത്തിന്റെ വടക്ക് വശത്തെ കാറ്റില്‍ വിറകു പൊറുക്കാന്‍ പോയ മുണ്ടയാടന്‍ ,പുളിയാകോടന്‍ എന്നി നായര്‍ തറവാടുകളിലെ സ്ത്രീകള്‍ കത്തി എന്തിലോ തട്ടി ചോര വരുന്നത് കണ്ടു പേടിച്ചു .മടങ്ങി പോകുമ്പോള്‍ ചവിട്ടടിപ്പാറ എന്നസ്ഥലത്ത് എത്തിയപ്പോള്‍ മുന്‍പില്‍ ഒരു ചാപധാരിയെ കാന്നുകയും ''ഞാന്‍ അമ്പ് എയ്യുത് കൊള്ളുന്ന്‍  സ്ഥലത്ത് ഒരു ക്ഷേത്രം  പണിയണം ''എന്ന് അധികാരത്തോടെ കല്പിച്ചു .ഉടന്‍ ചാപധാരി വായുവില്‍ മറഞ്ഞു അവരില്‍ നിന്നും വിവരം അറിഞ്ഞ കാരണവര്‍ ഒരു പ്രശ്നം വെച്ച് .തുടര്‍ന്ന് പ്രശ്നവശാല്‍  ചോര കണ്ട സ്ഥലത്ത്  ശാസ്താവിന്റെയും ഭഗവതിയുടെയും സാന്നിധ്യം ഉണ്ടെന്നും അവരെ പ്രതിഷ്ഠിക്കാന്‍ക്ഷേത്രം പണിയണമെന്നും  അത് വരെ അമ്പു തറച്ച മാവിന്‍ ചുവട്ടില്‍ പൂജ വേണമെന്നും വിധിക്കുകയും ചെയ്തു   


അമ്പ് തറച്ച മാവിന്‍ ചുവട് 
    കരുമാരത്ത് തന്ത്രിയുമായി   ആലോചിച്ചു ആദ്യം മാവിന്നു തറ കെട്ടി പൂജ തുടങ്ങുയുകയും പിന്നീട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു ഇന്നും മാത്തറ(മാഞ്ചുവട്ടില്‍)പൂജ നടത്തുന്ന പതിവ് ഇവിടെയുണ്ട്                                                                   
 
അഗ്രശാലയും പിറകിലെ ഗോപുരവും
               പ്രധാന ഉത്സവങ്ങള്‍ ഊട്ടും ,പാട്ടും ,ഉത്രവിളക്കും ശിവ ക്ഷേത്രത്തിലെ  ഊട്ട് മകരം പത്തൊന്‍പതു മുതല്‍ ഇരുപത്ത്നാല് വരെ .തുലാമാസത്തിലെ കറുത്ത വാവിന്‍ നാള്‍ തുടങ്ങുന്ന പാട്ടു ഉത്സവത്തിനു മാത്തറയുടെ മുന്നിലുള്ള  പാട്ടുട്ട്  മണ്ഡപത്തില്‍  ശാസ്താവിന്റെയും  ഭഗവതിയുടെയും ചരിത്ര മടങ്ങുന്ന പാട്ടുകള്‍ പാടാറുണ്ട് .ഉത്ര വിളക്ക്മീനത്തിലെ ഉത്രത്തിന്റെ തലേന്ന് തുടങ്ങി എട്ടു ദിവസത്തെക്കാന്നു കരടികളിയാന്നു ഒരു ആകര്‍ഷണം
ആദ്യമുണ്ടായിരുന്ന ശിവക്ഷേത്രം 

അതിരുദ്ര യജ്ഞം നടന്ന മൈതാനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ