2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

sree cherukottaaram thamburatti kshethram

ശ്രീ  ചെറുകൊട്ടാരം  തമ്പുരാട്ടി  ക്ഷേത്രം  
കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌ അപ്പക്കടവ് റോഡില്‍ക്കൂടി ഒന്നര കിമി നേരെ നടന്നു ഇടതു വശത്തുള്ള റോഡില്‍ക്കൂടി നാന്നൂറ് മീറ്റര്‍ നടക്കുക   
പ്രതിഷ്ഠ  തമ്പുരാട്ടി  (ശ്രീ പൊര്ക്കിലീമായ)പതിനെട്ടാം നൂറ്റാണ്ട് 
പ്രധാന ദിവസങ്ങള്‍  മീനമാസത്തിലെ പൂരം ,വിഷു ,തുലാംപത്ത് ,  ഉത്സവം കുംഭം
ഉത്സവ ദിവസങ്ങള്‍  
ഉത്സവം കുംഭം നാലു,അഞ്ചു തിരുവുത്സവം

sree kunnummal manchakkandy madappura

ശ്രീ  കുന്നുമ്മല്‍  മഞ്ചക്കണ്ടി മടപ്പുര കൂടാളി
 
കൂടാളി പോസ്റ്റ്‌ ഓഫീസിന്നു സമീപമുള്ള എലിക്കുളം റോഡില്‍ മൂന്നുകിമി അകലെയുള്ള പുറവൂറില്‍
 
പ്രതിഷ്ഠ  മുത്തപ്പന്‍ (പതിനേഴാം നൂറ്റാണ്ട് )
 
പൂജ എല്ലാ സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പയംകുറ്റിപൂജ  
 
തിരുവപ്പന  മഹോത്സവം  കുംഭം എട്ട്,ഒന്‍പതു
 
ഭരണം  പ്രസിഡണ്ട്‌ കുന്നുമ്മല്‍മഞ്ചക്കണ്ടി മടപ്പുര
കാവുന്താഴ കൂടാളി    

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

sree kailaasi muththumaariyamman kovil

ശ്രീ   കൈലാശി   മുത്തുമാരിയമ്മന്‍  കോവില്‍ 
ജില്ലാ ആശുപത്രിയില്‍നിന്നും നൂറ്മീറ്റര്‍ അകലെ  കൈലാശിറോഡില്‍ 
പ്രതിഷ്ഠ മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട് ) 
പൂജാസമയം രാവിലെ ആറുമുതല്‍ ഏഴുവരെ വൈകുന്നേരം അഞ്ചുമുപ്പതു മുതല്‍ ഏഴുവരെ          ചൊവ്വ വെള്ളി ദിവസങ്ങളില്‍ 
പ്രധാന ഉത്സവം നവരാത്രി മഹോത്സവം 


sree chaala bhagavathiikshethram

ശ്രീ ചാല ഭഗവതീ ക്ഷേത്രം    
റൂട്ട് :-കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക്      താഴെ ചൊവ്വ- കൂത്ത്പറമ്പ്റോഡില്‍ രണ്ടുകിമി അകലെ ചാലയില്‍   
ഭദ്രകാളിപ്രതിഷ്ഠ  വളരെ പഴക്കമുള്ളത് 
പൂജാസമയം രാവിലെ നാലുമുതല്‍പതിനൊന്നു  വരെ വൈകുന്നേരം അഞ്ചുമുപ്പതുമുതല്‍ എട്ടു  മണി വരെ 
മീനത്തിലെ പൂരോല്‍സവം പ്രധാനം  
പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിയെ പരശുരാമന്‍ പ്രതിഷ്ടിച്ചതായി സങ്കല്‍പം .ഭയങ്കരിയായ  മൂര്‍ത്തിയുടെ പ്രഭാവം കാരണം  ഇതിന്റെ മുന്നിലൂടെ പറന്നപക്ഷികള്‍ പോലും ചത്തു പോയിരുന്നു ഭദ്രകാളിയില്‍നിന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ ശാന്തയായ ദുര്‍ഗയെ പരശുരാമന്‍ ഇതിന്റെ മുന്നില്‍ പ്രതിഷ്ടിച്ചു അതോടെ പ്രധാനമൂര്ത്തിയുടെ ശക്തി  കുറഞ്ഞു ചുറ്റമ്പലം പിന്നീട് ഉണ്ടായതാന്നു സത്തിയം ചൊല്ലല്‍ പ്രധാനപെട്ടതാന്നു ഭദ്രകാളിയുടെ മുന്നില്‍ സത്ത്യംചൊല്ലിയത് പണ്ടുകാലത്ത് തെളിവായി എടുത്തിരുന്നു കളവ്പറഞ്ഞാല്‍ ഒന്നുകില്‍ രക്തം പോയി മരിക്കും അല്ലെങ്കില്‍ ഭ്രാന്ത് ഇളകും 
ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ചുറ്റമ്പലം ,അഗ്ര മണ്ഡപം ,പ്രദിക്ഷണവഴി ,അഗ്രശാല ഓഫീസ്,ഉപ പ്രതിഷ്ഠകള്‍ ,കൂത്തബലം ,ഗോപുരം, ഭജനപ്പുര രണ്ടു കിണറുകള്‍ ,ഒരു കുളം തുടങ്ങിയവ ഉള്പ്പെടുന്നതാന്നു ക്ഷേത്ര സമുച്ചയം
 
വഴിപാടുകള്‍  പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി ,ശര്ക്കരപായസം,നൈപായസം  തുടങ്ങിയവ
തിടമ്പ്നൃത്തം രണ്ടു മണിക്കൂര്‍ ഉണ്ട് കാന്നെണ്ട്തുതന്നെയാന്നു തിടമ്പുകള്‍ഘോഷയാത്രയായിഅമ്മപറമ്പില്‍ എത്തിക്കുന്നു ഭഗവതിമാരുടെ അമ്മയുടെ ആരൂടസ്ഥാനമാന്നു ദേവിമാര്‍ അവരുടെ അമ്മയെ കാണാന്‍ ചെല്ലുന്നു എന്നാന്നു സങ്കല്‍പം 
ചൊവ്വ ,വെള്ളി പ്രധാനമാന്നു 
നവരാത്രി ആഘോഷം ഗംഭീരമാന്നു 
bharanam

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

sree kalarivaathulkkalbhagavathikshethram

ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം 

റൂട്ട് :കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക്(വളപട്ടണം  ടോള്‍ ജങ്ങ്ഷനില്‍നിന്ന് കിരിയാട്  റോഡില്‍ )

പരശുരാമന്‍ പ്രതിഷ്ഠിച്ചുഎന്ന് പറയപ്പെടുന്നു പണ്ട് വടക്കേഇല്ലത്തിന്റെതായിരുന്നു .ചിറക്കല്‍ രാജവംശത്തിന്നുനല്‍കേണ്ടി വന്നു. പ്രതാപകാലത്ത് 1.8ലക്ഷം സേര്‍നെല്ല് സ്വാന്തമായുംരണ്ടുലക്ഷം സേര്‍ നെല്ല് പാട്ടമായും കിട്ടാറുണ്ടായിരുന്നുഇപ്പോള്‍ മൂന്നു ഏക്രസ്ഥലമുണ്ട് 
  
ആയിരം നായന്മാരുടെയും നാലു നമ്പൂതിരിമാരുടെയും കളരി ദേവതയായിരുന്നു പിന്നീട്  ചിറക്കല്‍ രാജ വംശത്തിന്റെ പരദേവതയായി ഇവിടെത്തെ പ്രതിഷ്ഠ  രുരുജിത്തവിധാനത്തിലുള്ള ഭദ്രകാളിയാന്നു പ്രധാന പ്രതിഷ്ഠ

ശ്രീകോവില്‍ ,നടപ്പന്തല്‍ ,ആഗ്ര മണ്ഡപം ,ഗോപുരം മൂലസ്ഥാനം  ,കുളം
ശിവന്‍ ,സപ്തമാതൃക്കള്‍ ,ക്ഷേത്രപാലന്‍ (എന്നീ ഉപ പ്രതിഷ്ഠകള്‍ )എന്നിവയുള്ളതാന്നു ക്ഷേത്ര സമുച്ചയം 

ചുറ്റബലത്തിന്നു രണ്ടു അഗ്ര മണ്ഡപങ്ങള്‍ .പടിഞ്ഞാറേ അഗ്രമന്ടപത്തിലാന്നു  വലിയബലിക്കല്‍ രണ്ട്‌തിടപ്പള്ളികള്‍ ,രണ്ടു ദീപസ്തംഭങ്ങള്‍ ഒന്ന് കല്ല്‌ കൊണ്ടും മറ്റേത്ചെമ്പു കൊണ്ടും 
ശിവന്റെ പ്രതിഷ്ഠ വടക്ക് പടിഞ്ഞാറ് കിഴക്ക്‌ മുഖമായും 
ഓവ് -ആധാരമായ ഭൂതത്തിന്റെ തലയിലിരിക്കുന്നു 
ക്ഷേത്രപാലന്‍ വടക്കാന്നു പടിഞ്ഞാറ് മുഖം. സപ്ത മാത്ര്കള്‍ക്ക് വേറെതന്നെ മണ്ഡപം 
പ്രധാന ശ്രീകോവില്‍ പടിഞ്ഞാറ് മുഖമായി   മുഖ മണ്ഡപം ഉണ്ട്സോപാനത്തിന്നു ആറ്പടികള്‍ ചുമരുകള്‍ക്കു പതിനെട്ടു തൂന്നുകള്‍ മൂന്നു വാതിലുകള്‍ മുന്‍പില്‍ എട്ടു തൂന്നുകള്‍ ഉള്ള നടപന്തല്‍  
ബലിക്കല്‍പ്പുരയുടെ മച്ചില്‍ അഷ്ടദിക്ക് പാലകര്‍ ,മഹിഷാസുരാവധം,ചുറ്റും സപ്തമാതൃക്കള്‍ ഗണപതി,വീരഭദ്രന്‍ ,ദേവീ പുരാണത്തിലെ ചില ഭാഗങ്ങള്‍ 

സപ്ത മാത്രക്കളുടെ ശ്രീ കോവിലിന്റെ പുറത്തു ചുമര്‍ ചിന്ത്രങ്ങള്‍ ഉണ്ട് 
ചതുര്‍ ബാഹുവായ ഭദ്രകാളി മഹാപ്രേതത്തിന്റെ സങ്കല്‍പത്തിലുള്ള  സദാശിവന്റെപുറത്ത്     ദാരുശില്പം ആയതു കൊണ്ട് പൂജക്ക്‌ വേറെ തന്നെ ഒരു അര്ച്ചനാവിഗ്രഹമുണ്ട് 

ശ്രീകോവിലിനകത്ത്ചന്ദ്പാലിനി ,ഭദ്രകാളിമൂര്‍ത്തി ,യോഗിനി ,യോഗീശ്വാരി,
ഭൈരവന്‍ ,ഭൈരവിരൂപങ്ങള്‍  വേതാളത്തിന്റെ  പഞ്ചലോഹ വിഗ്രഹം, വെള്ളി ഖഡ്ഗം എന്നിവ  കൂടി ഉണ്ട്  ക്ഷേത്രപാലകന്റെത് ശിലാവിഗ്രഹവും സപ്തമാത്രക്കള്‍ ,ഗണപതി,വീരഭദ്രന്‍ എന്നിവ ദാരുശില്പങ്ങളുമാന്നു
തോപ്പുകളില്‍ വടക്കുകിഴക്ക്‌ ശിവനാഗം ,തെക്കുകിഴക്ക്‌ കുഴിനാഗം എന്നിവയുടെ ശിലാപീട്ടങ്ങള്(ദാരുവിഗ്രഹങ്ങള്‍ആയതുകൊണ്ട്)
ദര്‍ശനസമയംരാവിലെ അഞ്ചുമണിമുതല്‍ഉച്ചവരെ 
വൈകുന്നേരം ആറുമുതല്‍ എട്ടുവരെ വരെ ശക്തിപൂജ വൈകുന്നേരം ആറുമണിക്കുംഅത്താഴപൂജ രാത്രി എട്ടു മണിക്കും 
വൃശ്ചികത്തില്‍ എല്ലാ തിങ്കളും ശിവനു    പ്രദോഷ പൂജ 
ഗണപതിക്ക്‌വിനായകചതുര്ത്തിക്ക് ഗണപതിഹോമം 
                                                       എല്ലാ ദിവസവും രാവിലെ
ഖഡ്ഗം
സപ്തമാത്രക്കളുടെ മണ്ഡപത്തില്‍ കൊണ്ടു വെക്കുകയും ശക്തിപൂജക്ക് ശേഷം തിരിച്ചു കൊണ്ടു വെക്കുകയും ചെയ്യുന്നു 


പ്രധാന വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശക്തി പൂജ ,കൂട്ട്പായസം ,നിറമാല, വലിയപൂജ 
ഉത്സവം  മീനത്തില്‍ കാര്‍ത്തികക്ക് തുടങ്ങി ഒന്‍പതു ദിവസം പൂരോല്‍സവം പുല്ലാഞ്ഞിപൂക്കള്‍  കൊണ്ടുള്ള പൂക്കളം സവിശേഷതയാന്നു ഉത്സവനാളുകളില്‍ ഉത്സവ വിഗ്രഹം വളപട്ടണം കോട്ട വരെ കൊണ്ടു പോകുന്നു ഏഴാം ദിവസം ശിവെശ്വരം,കടലായി ക്ഷേത്രങ്ങളില്‍ലും പൂരദിവസം ചിറക്കല്‍ ചിറയില്‍ പൂരംകുളി അവസാനദിവസം രാവിലെ മൂന്നു മണിക്ക് ഘോഷത്തോടെ വിഗ്രഹം വെടിക്കെട്ട്‌ തറയില്‍ എത്തിക്കുന്നു വെടിക്കെട്ടിന്നു ശേഷം വിഗ്രഹം തിരിച്ചു       ശ്രീകോവിലില്‍ എത്തിക്കുന്നു.
നവരാത്രി,പാട്ടുത്സവംശിവരാത്രി,വിഷുവിളക്ക്,ഇടവപ്പത്തിന്നു പെരുംകളിയാട്ടം ,നിറപുത്തരി കര്‍ക്കടകത്തില്‍

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

pillayaar vinayakan kovil

പിള്ളയാര്‍ വിനായകന്‍  കോവില്‍ 
റൂട്ട് :-റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിള്ളയാര്‍ റോഡില്‍ മുന്നൂറു മീറ്റര്‍ വടക്ക് പടിഞ്ഞാറ് 
ഗണപതിയുടെ പ്രതിഷ്ഠ (പതിനെട്ടാം നൂറ്റാണ്ട്‌) 
ദര്‍ശന സമയം രാവിലെ അഞ്ച്മുപ്പതു മുതല്‍ പത്തുമുപ്പതു വരെ 
വ്യികുന്നേരം അഞ്ച് പതിനഞ്ച്മുതല്‍ എട്ടു മുപ്പതു വരെ 

നവരാത്രി മഹോത്സവം  
ഭരണം എക്സിക്കുട്ടിവ് ഓഫീസര്‍  പിള്ളയാര്‍ കോവില്‍ കണ്ണൂര്‍ 
പൂര്ത്തിയല്ല

Thaalikkaavu muththumaariyamman kovil

താളിക്കാവ്   മുത്തുമാരിയമ്മന്‍  കോവില്‍  

റൂട്ട്  കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്റ് ല്‍ നിന്നും താളിക്ക്കാവ് റോഡിലൂടെ  ഒരു കിമി നടന്നാല്‍ മതി
 
പ്രതിഷ്ഠ  മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട്) 
 
പൂജാസമയം വ്യികുന്നേരം അഞ്ച്മുപ്പതു മുതല്‍ എട്ടു മണിവരെ
 
കര്‍ക്കടകത്തില്‍ വൈകുന്നേരം ഏഴു മുപ്പതിനു സന്ധ്യാ പൂജ  നവരാത്രി ഒന്‍പതു ദിവസം ഉത്സവം 
 
ഭരണം  പ്രസിഡണ്ട്‌  മുത്തുമാരിയമ്മന്‍  കോവില്‍ കമ്മിറ്റി കണ്ണൂര്‍ 
ചരിത്രവും മറ്റുചിലതും പൂര്ത്തിയല്ല

sree kaanchi kaamaakshi amman kovil

ശ്രീ  കാഞ്ചികാമാക്ഷിഅമ്മന്‍ കോവില്‍ 
റൂട്ട് :- പഴയ ബസ്‌ സ്റ്റാന്ഡ് ല്നിന്നും അര കിമി കിഴക്ക് താലൂക്കു ഓഫീസിന്നു സമീപം 
പ്രതിഷ്ഠ  കാമാക്ഷി (പത്തൊന്‍പതാം നൂറ്റാണ്ട് ) 
ദര്‍ശനസമയം അഞ്ചു മണിമുതല്‍ പത്ത് മണിവരെ 
നാലുമുതല്‍  എട്ടുവരെ  
വെള്ളിയാഴച്ച ദിവസങ്ങളില്‍  അലങ്കാരപൂജ 
ഉത്സവം നവരാത്രി 
ഭരണം  പ്രസിഡണ്ട്‌  കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍ കണ്ണൂര്‍ 
ചരിത്രവും മറ്റുചിലതും പൂര്ത്തിയല്ല

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

sree muukambika kshethram pallikkunnu

ശ്രീ  മുകാംബിക ക്ഷേത്രം  പള്ളിക്കുന്ന് 
 റൂട്ട് :- കൃഷ്ണമേനോന്‍  കോളേജ് ജുങ്ങ്ഷനില്‍നിന്നും ഒരു കിമി പടിഞ്ഞാറ് 
മഹിഷാസുര മര്‍ദിനിയായ മൂകാമ്ബികയാന്നു പ്രധാന പ്രതിഷ്ഠ   
പരശുരാമാനാല്‍ പ്രതിഷ്ട്ടിതം എന്ന് പറയപ്പെടുന്നു കൊല്ലൂര്‍  മുകാംബിക ക്ഷേത്ര ത്തിന്റെ രീതിയിലാന്നു പൂജകള്‍ രാവിലെ സരസ്വതി ഉച്ചക്ക് ലക്ഷ്മി രാത്രി ദുര്ഗ 
ആഗ്രഹ നിവൃത്തിക്ക് ഇവിടെ വന്നു ഭജിച്ചാല്‍ മതിയത്രേ
നാലാം നൂറ്റാണ്ട് എ ഡി മുതല്‍ പത്താം നൂറ്റാണ്ടു എ ഡി വരെ ഇവിടെ 
ദര്‍ശന സമയം രാവിലെ നാലുമുതല്‍ പതിനൊന്നു വരെ വ്യികുന്നേരം നാലുമുതല്‍ എട്ടുവരെ 
വഴിപാടുകള്‍  അലങ്കാരപൂജ ,രക്ത പുഷ്പാഞലി,ശര്‍ക്കര പായസം ,നിറമാല ,ഗുരുതി
വലിയ ബലിക്കല്ല് ചുറ്റബലത്തിന്നു പുറത്താന്നു 
   പ്രധാനശ്രീകോവിലിന്റെപ്രവേശന കവാടത്തിലുള്ള ദ്വാരാപാലകന്മാര്‍ ,നമസ്കാര മണ്ഡപത്തിന്റെമച്ചിലുള്ളദേവി,ആന,കാള,പൂക്കള്‍ എന്നിവയുടെ കൊത്തുപണികള്‍ കാണണം
പ്രതിഷ്ഠകള്‍  മൂകാംബിക ശിലാവിഗ്രഹം ,ശിവപര്‍വതിമാര്‍ക്ക് രൂപമൊന്നുമില്ല,വടക്കേ ഭഗവതി യുടേത് പഞ്ചലോഹം ,ഗണപതി ,നാഗങ്ങള്‍ ശിലാ വിഗ്രഹങ്ങള്‍ 
വടക്കേ ഭഗവതിക്ക് ചോറ്റാനിക്കര ഭഗവതിയുടെ സങ്കല്പമാന്നു ചുറ്റുമതിലിന്നു പുറത്താന്നു ഗണപതിയുടെ സ്ഥാനം   കിഴക്ക് മുഖം 
ക്ഷേത്രക്കുളം എല്‍ ആകൃതിയിലാന്നു

sree kunnavu durgadevi kshethram pallikkunnu

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡില്‍ 
പടിഞ്ഞാറ്‌ മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
ദര്‍ശന സമയം  രാവിലെ  ആറ്മുതല്‍പത്ത് വരെ 
വ്യുകുന്നേരം ആറുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ 

ഉത്സവം ശിവരാത്രി ,തയിപ്പുയം ,നവരാത്രി,മണ്ഡലകാലം 
ചരിത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു പഴക്കം കൂടുതലുള്ള വൃത്താകൃതി ഉള്ള ശ്രീകൊവിലാന്നു ശിവന്റെത് സുബ്രമണ്യക്ഷേത്രം കോലത്തിരി നിര്‍മ്മിച്ചതാന്നു 
ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്ഗ യുടെതാന്നു 1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു 
1958ല്‍ചിറക്കല്‍രാജവംശത്തില്‍നിന്നുംH.R&C.Edepartment ഏറ്റെടുത്തു 
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം 
അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും  അയ്യപ്പനനും മേല്ക്കൂര ഇല്ലാത്ത നമസ്കാര മണ്ഡപങ്ങള്‍ 
ജല ദുര്ഗ ഒരു കുളത്തിന്റെ നടുവിലാന്നു പിരമിഡ് ആകൃതിയിലാന്നുനമസ്കാര മണ്ഡപത്തിന്റെ മേല്ക്കൂര .
സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .
പൂര്ത്തിയല്ല 
 

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

sree nittool siva kshethram

ശ്രീ  നിട്ടൂല്‍  ശിവക്ഷേത്രം 

റൂട്ട് :- ഇരിട്ടി  പേരാവൂര്‍ റോഡില്‍ വിളക്കോട്ടു നിന്ന് അര കി മി കിഴക്ക് 
പ്രതിഷ്ഠ  ശിവന്‍ 
പൂജ   സംക്രമ ദിവസങ്ങള്‍ (രാവിലെ ഒന്പതു മുതല്‍ പതിനൊന്നു വരെ)  ,മണ്ഡലകാലം 
ഉത്സവം    ധനു പത്ത് 
വഴിപാടുകള്‍ 
ചരിത്രം 
പൂര്ത്തിയല്ല 

sree koovayil mannamcherhrhu madappura muththappan kshethram

ശ്രീ  കൂവയില്‍  മന്നംചെത്ത്  മടപ്പുര  മുത്തപ്പന്‍  ക്ഷേത്രം 
റൂട്ട് :- കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ മുട്ടന്നൂര് ബസ്‌ സ്റ്റോപ്പില്‍ നിന്നും മുന്നൂര്  മീറ്റര്‍ വടക്ക് 

പ്രതിഷ്ഠ  മുത്തപ്പന്‍ (പത്തൊന്‍പതാം നൂറ്റാണ്ട് )

എല്ലാ സംക്രമ ദിവസങ്ങളിലും ,പുത്തരി ഉത്സവ ദിവസങ്ങളിലും പയിങ്കുറ്റിപൂജ                                                                   

 തിരുവപ്പന മഹോത്സവം ഫിബ്രുവരി  എട്ടു ഒന്‍പതു 

ഭരണം (പ്രൈവറ്റ് ) കൂവയില്‍ മന്നംചെത്ത്  ഫാമിലി മുട്ടന്നുര്‍ പട്ടാന്നൂര്‍ 
ചരിത്രം 
പൂര്‍ത്തിയായിട്ടില്ല 

sree vayalaal muththappan bhagavathi kshetharam

 ശ്രീ  വയലാല്‍  മുത്തപ്പന്‍  ഭഗവതി  ക്ഷേത്രം 

റൂട്ട് :-മട്ടന്നൂരില്‍നിന്നും  ഏഴുകി.മി അകലെ     മട്ടന്നൂര്‍-അഞ്ചരക്കണ്ടി  റോഡില്‍ 
പ്രതിഷ്ഠകള്‍  മുത്തപ്പന്‍  ഭഗവതി (പന്ത്രണ്ടാം നൂറ്റാണ്ട് )
പൂജ  എല്ലാ സംക്രമ ദിവസങ്ങളിലും ,ഉത്സവ ദിവസങ്ങളിലും പൈങ്ക്റ്റി പൂജ 
ഉത്സവം മകരം പതിനാല്,പതിനഞ്ചു ,പതിനാറു  തിറ

ഭരണം സെക്രട്ടറി ശ്രീ വയലാല്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി  
ചരിത്രം  പൂര്‍ത്തിയായിട്ടില്ല 
 

keecheri mahavishnu kshethram

കീച്ചേരിമഹാവിഷ്ണു ക്ഷേത്രം 


റൂട്ട് :-ഇരിട്ടിയില്‍നിന്നും കാരാറബ  ആറളം വീര്പാട് റോഡില്‍ കീച്ചേരി ആറളം സ്റ്റോപ്പ്‌

പ്രതിഷ്ഠ  മഹാവിഷ്ണു  (പതിനൊന്നാം നൂറ്റാണ്ടിലേത്‌)

 പൂജ എല്ലാദിവസവും രാവിലെ ആറ് മുതല്‍ ഒന്‍പതു വരെ 
ഉഷപൂജ എട്ടുമണിക്ക് 

 വഴിപാടുകള്‍

 ഉത്സവം  ധനു പതിനഞ്ചിന്നു 
 
ചരിത്രം ---
പൂര്‍ത്തിയായിട്ടില്ല 

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

payyannur subramnya kshethram

 സുബ്ര മണ്യ ക്ഷേത്രം 
റൂട്ട്  പയ്യന്നൂര് ബസ്‌ സ്റ്റാന്റ് ല്‍നിന്നും ഒന്നര കി.മി തെക്ക് പടിഞ്ഞാറ് 
പ്രതി ഷ്ഠ subramanyanവളരെ പഴക്കമുള്ളത്  
സമയം രാവിലെ നാലുമുതല്‍ ഉച്ചക്ക് പന്ത്രണ്ടു വരെ 
വയ്കുന്നേരം അഞ്ചു തൊട്ടു ഒന്‍പതു വരെ 
ആരാധന ഉത്സവം വൃശ്ചികം സംക്രമം  തൊട്ടു പതിനാലു ദിവസം 
ഉത്സവത്തിനു ആനകളില്ല  
വിഗ്രഹത്തിനു ആറടി ഉയരം 
മേടത്തിലെ അത്തം -പുന പ്രതിഷ്ഠ ദിനം 
ചരിത്രം 
പരശുരാമന്റെ അനുഗ്രഹത്തിന്നു പാത്രിഭൂതരായ പൈയന്നൂര്‍ ഗ്രാമക്കാരുടെതാന്നു ക്ഷേത്രം പരശുരാമന്റെ നിര്‍ദ്ദേശ പ്രകാരം വിസ്വകര്മാവ്‌നിര്‍മ്മിച്ചു എന്ന് പറയപ്പെടുന്നു.ഒന്നാമത്തെ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂര്‍ണമായും നശിപ്പിക്കപ്പെട്ടു  പയ്യ്‌ന്നുര് പട്ടോല പ്രകാരം മുന്പ് മൂന്നു പൊന്നിന്‍ താഴികക്കുടങ്ങളും ,ഒരു സുവര്‍ണ ശ്രീ മുഖത്തോടും കൂടിയ ചുറ്റമ്പലം രണ്ടു നടപ്പുരകള്‍ നാലുഗോപുരങ്ങള്‍ ,ചെമ്പു പൂശിയ മേല്കൂരയോടെയും ഉള്ള പരശുരാമന്‍ ,ഗണപതി ,ശാസ്താവ് എന്നിവരുടെ ശ്രീ കോവിലുകള്‍ എന്നിവയുള്ള dwithalaക്ഷേത്രമായിരുന്നു വാതില്‍മാടത്തില്‍ ഒരു  സുവര്‍ണ നാഗവും  ഉണ്ടായിരുന്നു 1788ല്‍ പൂര്‍ണമായും അഗ്നിക്കിരയാക്കപ്പെട്ടു   വിഗ്രഹം ഭാഗികമായേ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ ബലിബിംബംമാറ്റിയതിനാല്‍   രക്ഷപ്പെട്ടിരുന്നു ഇതിനുശേഷം മൂന്നുവര്‍ഷം ആരും തിരിഞ്ഞുനോക്കിയില്ല താഴെക്കാട്ടുമനയില്‍ മൂത്ത തമ്പുരാട്ടിക്ക്പെരുമാളിന്റെ സ്വപ്ന ദര്‍ശനം ഉണ്ടാവുകയും ക്ഷേത്രം പുനര്നിര്‍മ്മിക്കന്നമെന്നു ആവശ്യപ്പെടുകയും ചെയ്തുതിനു ശേഷം പ്രവര്‍ത്തനം തുടങ്ങി ചാരം നീക്കാന്‍ തന്നെ ഒരുമാസമെടുത്തുഅതിന്നുശേഷം ഓലമേഞ്ഞ ശ്രീകോവില്‍ ,നമസ്കാരമണ്ഡപം ,നടപ്പുര ,ശാസ്തക്ഷേത്രം എന്നിവയ്ക്ക് താത്കാലിക സംവിധാനങ്ങളായി വിഗ്രഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍  വെള്ളിയുപയോഗിച്ചു യോജിപ്പിച്ച്  പൂജ തുടങ്ങി ഒരു വര്‍ഷത്തിനുശേഷം  അഞ്ചു പൂജകളും മൂന്നു ശ്രീ ബലികളും തുടങ്ങി1790  ല്‍ തായിനേരി ഒറ്റപ്പുരശില്പിയുടെ  കണക്കനുസരിച്ച് പണിതുടങ്ങി ഏഴിമലയില്‍നിന്നു കല്ലുകള്‍ തലച്ചുമടുകളായികൊണ്ടുവരേണ്ടിയിരുന്നു  എണ്‍പത് ദേശക്കാരായ    കാരണവന്മാരുടെ സഹായത്തോടെതുടങ്ങിയപ്രവര്‍ത്തനങ്ങള്‍ നാല്പത്തിയേഴ് വര്‍ഷങ്ങള് കൊണ്ടു പൂര്‍ത്തിയായി മുസ്ലിം സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണവും കിട്ടിയിരുന്നു 
ഘടന       ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,വലിയബലിക്കല്ല്,ഉപ പ്രതിഷ്ടകള്‍,അഗ്രശാല ,ഗോപുരങ്ങള്‍ ,കൊട്ടാരം ,കുളം എന്നിവയെല്ലാമുള്ള  സര്‍വതോഭദ്ര രീതിയിലുള്ള മഹാക്ഷേത്രം അകത്തെ ഗര്ഭഗൃഹത്തിന്നു മുഖ മണ്ഡപം ഉണ്ട്  സോപാനത്തിന്നു നാലുപടികള്‍.രണ്ട്ഓവുകള്‍(വടക്കുഭാഗത്തുള്ളതിന്നുനരിയുടെ തല ആധാരം ഇതിന്റെ അടിയിലുള്ള കുള്ളന്നും മൂന്നു ഫണമുള്ള സര്‍പ്പവും സാധാരണമല്ല 
പരശുരാമന്‍തെക്കേവലിയമ്പലത്തില്‍പടിഞ്ഞാറ് മുഖമായും  ഭൂതനാഥന്‍ ,ഗണപതി,അയ്യപ്പന്‍ ,കനിയഭഗവതി ,എന്നീ പ്രതിഷ്ടകളും ഉണ്ട് 
ഭൂതനാഥ പ്രതിഷ്ടക്ക് മുകളിലുള്ള ഇലഞ്ഞിമരം കായ്ക്കാറില്ല.വടക്കേനടയില്‍ വൈരജാതനും ക്ഷേത്രപാലനും നമസ്കരിക്കാനുള്ള സ്ഥാനങ്ങളുണ്ട് കിഴക്കും പടിഞ്ഞാറും ഗംഭീരങ്ങളായ ഗോപുരങ്ങളുണ്ട് . 
  ശ്രീകോവിലിന്റെ മുകള്‍ത്തട്ടിലുള്ള രൂപങ്ങള്‍ പയിന്റ് അടിച്ചു മോശം ആക്കിയിട്ടുണ്ട് 
മഹിഷാസുരാവധം,ബ്ര്മാവ്‌ ,ശങ്കരനാരായണന്‍ ,ത്രിമൂര്ത്തികളില്‍നിന്നും ദേവിയുടെ ആഗമനം ,ദേവേന്ദ്രന്റെ വരവ് ,മണി സമര്‍പണം ,യുദ്ധരംഗങ്ങള്‍ ,വധം, സപ്ടര്ഷികളുടെ സ്തുതിമുകള്‍ത്തട്ടില്‍ കിരാതാര്‍ജുനവിജയം  തുടങ്ങിയവ 
വേലായുധനാണ് പ്രധാന പ്രതിഷ്ഠ 
പൂജകള്‍  
നേത്രപൂജ അഞ്ചു മുപ്പതിനു ഉഷപൂജ ആറുമണിക്ക് പന്തീരടി പൂജ ഏഴുമുപ്പതിന്നു നവകം ഒന്‍പതുമണിക്ക് ഉച്ചപൂജ പത്തുമണിക്ക് അത്താഴപൂജ രാത്രി ഏട്ടുമണിക്ക് 
അഭിഷേകത്തിന്നു മലര്‍ ,നേത്രപൂജക്ക് നെയിപായസം  ഉച്ചപൂജക്കു ശേഷം നട തുറന്നിട്ടിരിക്കും 
അന്‍പത്തിരണ്ടു വഴിപാടുകളില്‍  അപ്പക്കൊഴം ,തന്നീരമ്രതു  പ്രധാനപ്പെട്ടത് 
ഉത്സവത്തിനു കേരളത്തിലെ ഏല്ലാ സംഗിത  ഉപകരണങ്ങളും ഉപയോഗിക്കുന്നു .
പവിത്രമോതിരം 
പ്രധാന താന്ത്രിക  കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന തന്ത്രിമാര്‍ വലതു കയ്യില്‍ ധരിക്കുന്ന പവിത്രമോതിരം ഇവിടെയുണ്ടാക്കുന്നു .മോതിരം ഉണ്ടാക്കുന്നതിന്നു മുന്പും  ശേഷവും വിശേഷ പൂജകള്‍ നടത്തേണ്ട തുണ്ട് 
രണ്ടു കഥകള്‍  
നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ഇവിടെ എത്തിയ തന്ത്രിക്ക് പെട്ടെന്ന് വസൂരി പിടിപെട്ടു .തന്ത്രി സ്ഥലത്ത് ഉണ്ടെങ്കില്‍ അദ്ദേഹമാന്നു പിറ്റേന്ന് ഉച്ചപൂജ നടത്തേണ്ടത് എന്നനിബന്ധനയുണ്ട് .ഒറ്റദിവസംകൊണ്ട് അസുഖം മാറില്ല എന്നറിയാവുന്ന  ഭക്തര്‍ കൂട്ടമായി കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍  പോയി പ്രാര്‍ത്തിച്ചു ഭഗവതിതന്നെ  തന്ത്രിയുടെ വീട്ടിലെത്തി നെറ്റിയില്‍ ജലം തളിച്ച് കുറി നെറ്റിയില്‍ പുരട്ടിക്കൊടുത്തു അടുത്തദിവസത്തേക്ക് രോഗം മാറുമെന്നും പൂജ നടത്താനാവുമെന്നുംപറഞ്ഞു .കൊറോത്തേക്ക് തന്ത്രിയുടെ രോഗം മാറിയതിനു ശേഷമേ പോവുകയുള്ളു എന്നും അതുവരെ തന്റെ വാള്‍സൂക്ഷിക്കാന്‍പവിത്രമായഒരു സ്ഥലം 
വേണമെന്നും തന്ത്രിയോട് പറഞ്ഞു .  പെരുമാള്‍ തന്നെ തന്റെ വേല്‍ കൊണ്ട് കന്നങ്ങാട്ടു ഭഗവതിയുടെ  
സ്ഥാനം കാട്ടിക്കൊടുത്തു പിന്നീട് ഇത് മുച്ചിലോട്ട്കാവായി പിറ്റേന്ന് ഭഗവതി തന്ത്രിയോട് ക്ഷേത്രത്തില്‍പ്പോയിപൂജ ചെയ്യാന്‍ പറഞ്ഞു രോഗശാന്തി നേടിയെങ്കിലും തന്ത്രിയുടെ നെറ്റിയില്‍ മറുക്‌പോലെ ഒരടയാളം ഉണ്ടായിരുന്നു അവിടെ കളഭം തേച്ചു പിടിപ്പിക്കാനും പറഞ്ഞു ഇതിനുശേഷം ഇവിടെതന്ത്രിമാര്‍ നെറ്റിയില്‍
കളഭം പിടിപ്പിച്ചതിന്നുശേഷം മാത്രം പൂജ തുടങ്ങുന്നു 
പാരന്തട്ടയമ്മ എന്ന പരമഭക്തയായ പൊതുവാള്‍

സ്ത്രീക്കു അവരുടെ അവസാനകാലം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു 
ഉച്ചപൂജക്കു ശേഷം നടയടച്ചപ്പോള്‍ നടക്കുമുന്നില്‍ ജപിച്ചിരുന്ന അവര്‍ക്കുമുന്നില്‍  ശ്രീ കോവിലിന്റെ വാതില്‍ തനിയെ തുറക്കപ്പെടുകയും ഭഗവാന്റെ ദര്‍ശനം കിട്ടുകയും ചെയിതു