2011, ഡിസംബർ 19, തിങ്കളാഴ്‌ച

ശ്രീ പിള്ളയാര്‍ വിനായകകൊവില്‍ കണ്ണൂര്‍

ശ്രീ  പിള്ളയാര്‍  വിനായകകൊവില്‍ കണ്ണൂര്‍ 
റൂട്ട്:-  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിള്ളയാര്‍ റോഡിലൂടെ മുന്നൂറ്മീറ്റര്‍ നടക്കുക 

ശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ തമിള്‍ കാലാള്‍പ്പട വിഭാഗം ആരാധിക്കാന്‍ വേണ്ടി നിര്‍മ്മിച്ചു.അവര്‍ പിരിഞ്ഞു പോയപ്പോള്‍ നാട്ടുകാരായ തമിളിയന്മാരെ ഏല്‍പ്പിച്ചു .മുഖ്യ ശ്രീകോവിലും ഉപ ദേവത മാരും ,ബലിപീടങ്ങളും,ഒരുമണ്ഡപത്തിനകത്താണ്.തിടപ്പള്ളിഇതിനോട് ചേര്‍ന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് .കിഴക്ക് ഭാഗത്ത് ഓഫീസ് .മണ്ഡപത്തിലേക്ക് ഒറ്റ വാതില്‍ .ഗോപുരം തെക്ക്.

വ ള്ളി,ദേവയാനീ   സമേതനായ വിനായകനാണ് മുഖ്യ പ്രതിഷ്ഠ  
ചതുര്‍ ബാഹുവായ മഹാവിഷ്ണുവുമുണ്ട്‌

നവഗ്രഹങ്ങളില്‍ ശനിക്ക് മാത്രമേ വാഹനമുള്ളൂ നാഗത്താന്‍ പതിവ് രൂപത്തില്‍ തന്നെ

ദര്‍ശന സമയംരാവിലെ അഞ്ച് മുപ്പത് മുതല്‍ പത്ത് മുപ്പത് വരെ വൈകുന്നേരം അഞ്ച് പതിനഞ്ച്‌ മുതല്‍ എട്ടു മുപ്പത് വരെ 
അഷ്ടദ്രവ്യ ഗണപതി ഹോമവും  പുഷ്പാഞ്ലിയുമാണ്‌  പ്രധാന വഴിപാടുകള്‍  
തന്ത്രി തമിള്‍ ബ്രാമണനും ശാന്തിക്കാരന്‍ കന്നഡ ബ്രാമണനും 

ശ്രീ തൃക്കുറ്റിയെരി കൈലാസനാഥ ക്ഷേത്രം

ശ്രീ  തൃക്കുറ്റിയെരി കൈലാസനാഥ ക്ഷേത്രം

റൂട്ട് :- കൈതപ്പുറത്ത്   നിന്ന്   ആറ് കിമി വടക്ക്  മണിയറ റോഡില്‍ 
പ്രതിഷ്ഠ  ശിവന്‍ വളര പഴയത്  
എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ  

ഉത്സവം ധനുവിലെ തിരുവാതിര ,ശിവരാത്രി 

ഭരണം സെക്രട്ടറി തൃക്കൈലാസനാഥ ക്ഷേത്ര കമ്മിറ്റി കൈതപ്പുറംമാതമംഗലം 67006
 

ശ്രീ വിഷ്ണുപുരം ക്ഷേത്രം

ശ്രീ  വിഷ്ണുപുരം  ക്ഷേത്രം  

റൂട്ട്:- കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ പിലാത്തറയില്‍ നിന്നും എട്ടു കിമി അകലെ കൈതപ്പുറത്ത് 

പ്രതിഷ്ഠ മഹാവിഷ്ണു പതിനെട്ടാം നൂറ്റാണ്ട്‌  
ദര്‍ശന സമയം രാവിലെ അഞ്ചര  മുതല്‍ എട്ടു മുപ്പതു വരെ വൈകുന്നേരം  ആറ് മുതല്‍ എട്ടു വരെ  
കുംഭത്തിലെ തിരുവോണം പ്രതിഷ്ടാദിനം 
ഭരണം മാനേജിംഗ് ട്രുസ്ടീ ശ്രീ വിഷ്ണുപുരം ക്ഷേത്രംകൈതപ്പുറം   മാതമംഗലം 670306   
 

2011, ഡിസംബർ 18, ഞായറാഴ്‌ച

ശ്രീ ചെനങ്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ  ചെനങ്കാവ്   ഭഗവതീ  ക്ഷേത്രം  
റൂട്ട്:- പയ്യന്നൂര്‍ കോറോം റോഡില്‍ കോറോം വില്ലേജു ഓഫീസ് ജുംഗഷനില്‍നിന്നും  അര കിമി  പയ്യന്നൂരില്‍ നിന്നും അഞ്ചു കിമി 
പ്രതിഷ്ഠ ദുര്‍ഗ്ഗ പതിമൂന്നാം നൂറ്റാണ്ടു 
ദര്‍ശന സമയം രാവിലെ ആറ് മുതല്‍  ഏഴു മുപ്പത് വരെ
വൈകുന്നേരം   ആറ് മുതല്‍ ഏഴു വരെ 

ഉത്സവം വൃശ്ചികത്തിലെ കാര്‍ത്തിക ,വിഷു  
ഭരണം എക്സിക്യൂട്ടീവ്   ഓഫീസര്‍   ശ്രീ      ചാനങ്കാവ് ഭഗവതീ ക്ഷേത്രം   ചാലക്കോട്ട് 670307

ശ്രീ നരംബില്‍ ഭഗവതീ ക്ഷേത്രം കാനായി

ശ്രീ  നരംബില്‍  ഭഗവതീ  ക്ഷേത്രം  കാനായി 

റൂട്ട്:-പയ്യന്നൂരില്‍ നിന്നും  അഞ്ച് കിമി അകലെ കാനായി മണിയറ റോഡില്‍     മുതലിയാത്ത് നിന്ന് അരകിമി  

പ്രതിഷ്ഠ ഭഗവതി  പത്തൊന്‍പതാം നൂറ്റാണ്ടു 
സംക്രമ ദിവസങ്ങളില്‍ പൂജ പതിനൊന്നു മണി മുതല്‍ ഒരു മണി വരെ  
ഉത്സവം ഇല്ല
 ഭരണം പെട്രോണ്‍ശ്രീഭഗവതീ ക്ഷേത്രം കോറം 60307

 

2011, ഡിസംബർ 17, ശനിയാഴ്‌ച

ശ്രീ അഷ്ടമച്ചാല്‍ ഭഗവതീ ക്ഷേത്രം പയ്യന്നൂര്‍ തെരു

ശ്രീ  അഷ്ടമച്ചാല്‍  ഭഗവതീ  ക്ഷേത്രം  പയ്യന്നൂര്‍  തെരു 
പയ്യന്നൂര്‍ പി ഓ  ജംഷനില്‍  നിന്ന് സുബ്രമണ്യ ക്ഷേത്ര വഴിയില്‍ 

പ്രതിഷ്ഠ അഷ്ടമച്ചാല്‍ ഭഗവതി പതിനെട്ടാം നൂറ്റാണ്ട്‌ 
പൂജ സംക്രമ ദിവസങ്ങളിലും ചൊവ്വാഴ്ച കളിലും എട്ടു മുപ്പതു മുതല്‍ രണ്ട്‌ വരെ 
മീനത്തില്‍ കാര്‍ത്തിക മുതല്‍ പതിനാല്‌ദിവസം ഉത്സവം 
ഭരണം സെക്രട്ടറി അഷ്ടമച്ചാല്‍ ഭഗവതീ ക്ഷേത്ര കമ്മിറ്റി പയ്യന്നൂര്‍ 670307

ശ്രീ മാമ്പലം പാതാര്‍ കുളങ്ങര ഭഗവതീ ക്ഷേത്രം

ശ്രീ   മാമ്പലം  പാതാര്‍ കുളങ്ങര   ഭഗവതീ  ക്ഷേത്രം  
റൂട്ട്:- പയ്യന്നൂര്‍ പോസ്റ്റ്‌ ഓഫിസ് ജംഷനില്‍ നിന്നും സുബ്രമണ്യ ക്ഷേത്ര വഴിയില്‍ 
പ്രതിഷ്ഠ  ഭഗവതി പത്തൊന്‍പതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ ,വിശേഷ ദിവസങ്ങളിലും പൂജ  
പൂരോല്‍സവം അഞ്ചു ദിവസങ്ങള്‍ ,രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മകരം പതിനഞ്ചിന് കളിയാട്ടം
ഭരണം പ്രസിഡണ്ട്‌ മാമ്പലം ക്ഷേത്ര കമ്മിറ്റി കൊട്ടി  670307
 

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊഴുമ്മല്‍

ശ്രീ  മഹാവിഷ്ണു  ക്ഷേത്രം  കൊഴുമ്മല്‍  
റൂട്ട് :- പയ്യന്നൂരില്‍ നിന്നും പതിമൂന്നു കിമി അകലെ വെള്ളൂര്‍ ആലുംകീഴു സ്റ്റോപ്പില്‍ 
പ്രതിഷ്ഠ  മഹാവിഷ്ണു 
ദര്‍ശനസമയം രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചു മുതല്‍  ആറ്   മുപ്പതു വരെ
മീനത്തിലെ തിരുവോണം പ്രതിഷ്ടാദിനം 
ഭരണം സെക്രട്ടറി ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി കൊഴുമ്മല്‍ 670522

2011, ഡിസംബർ 13, ചൊവ്വാഴ്ച

ശ്രീ പുത്തൂര്‍ മഹാശിവക്ഷേത്രം

ശ്രീ  പുത്തൂര്‍ മഹാശിവക്ഷേത്രം  

റൂട്ട്:- പയ്യന്നൂരില്‍ നിന്നും ഇരുപതു കിമി അകലെ കാങ്കോല്‍ വഴി സ്വമിമുക്ക്  
പ്രതിഷ്ഠകള്‍ ശിവന്‍ വളരെ പഴയത്   ,ഗണപതി,അയ്യപ്പന്‍ 
ദര്‍ശന സമയം  രാവിലെ ആറ് മുപ്പതു മുതല്‍ ഒന്‍പത് മുപ്പത് വരെ വൈകുന്നേരം ആറ് മുതല്‍ എട്ട്   വരെ 
പ്രധാന വഴിപാടുകള്‍ ജലധാര, ഇളനീര്‍ധാര,ശര്‍ക്കര പായസം,നെയ്യ് പായസം   
പ്രധാന ആഘോഷം  ശിവരാത്രി 
പശ്ചാത്തലം പണ്ട് ഇവിടം ഭയങ്കര കാടായിരുന്നു. ഒരിക്കല്‍ ഒരാള്‍ തന്‍റെ പണിയായുധം മിനുസപ്പെടുത്തുമ്പോള്‍ ഒരു കല്ലില്‍ കൊണ്ടുചോര വരാന്‍ തുടങ്ങി. ഭയചകിതനായ അയാള്‍പുത്തൂരപ്പനോട് മാപ്പിരന്നു.നാട്ടുകാര്‍ ചേര്‍ന്ന് ഒരു പ്രശ്നം വെച്ചപ്പോള്‍ സ്വയം ഭൂവായ ശിവന്‍റെ വിഗ്രഹമാണന്നു   മനസ്സിലായി .അയാളുടെ കുടുംബത്തിനു ഇപ്പോഴും ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്‌.ചിറക്കല്‍ രാജാവ് വളര്‍ത്തി കൊണ്ടു വന്ന മുരിക്കഞ്ചേരി കേളുമാടായിക്കാവിലെ ഒരു കാര്യക്കാരനായിരുന്നു .സഹ പ്രവര്‍ത്തകരുടെ പാര കാരണം കേളുവിനെ രാജാവ് പിരിച്ചുവിട്ടു .ഇതില്‍ കുപിതനായ കേളു വടകര വാപ്പനുമായി ചേര്‍ന്ന് സൈന്യമുണ്ടാക്കി ചിറക്കല്‍ രാജാവിന്റെ പതിനേഴ്‌ക്ഷേത്രങ്ങള്‍ കീഴടക്കി.പുത്തൂര്‍ മഹാശിവക്ഷേത്രം ആക്രമിക്കാന്‍ തീരുമാനിച്ചു ആദ്യം വാച്ചാങ്കുന്നുആക്രമണ കേന്ദ്രമായി തിരഞ്ഞെടുത്തെങ്കിലും പിന്നീട് കൊട്ടക്കുന്നിലേക്ക് മാറി വെടിയുടെശബ്ദവും പുകയും കാരണം പൂജ നടത്താന്‍ കഴിഞ്ഞില്ല.ക്ഷേത്രക്കുളം കോട്ടക്കുന്നിന്റെ മുന്‍ വശത്തായിരുന്നു.വെള്ളമെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ പൂജാരി പുത്തൂരപ്പനെ മനമുരുകി വിളിച്ചു പ്രാര്‍ത്തിച്ചു.പിറ്റേന്ന് രാവിലേക്ക് ക്ഷേത്രക്കിണര്‍ നിറഞ്ഞിരുന്നു കുളത്തിലേക്ക് പോകേണ്ടി വന്നില്ല.പുത്തൂരപ്പന്റെയും ഒയലോത്ത് ഭഗവതിയുടെയും അനുഗ്രഹത്താല്‍ ചിറക്കല്‍ രാജാവിന്നു അക്രമികളെ തുരത്തി പതിനേഴ്‌ ക്ഷേത്രങ്ങളുംവീണ്ടെടുക്കാന്‍സാധിച്ചു. ഉണ്ട്.ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ദമാണ് ഈ ക്ഷേത്രം.നമസ്കാര മണ്ഡപത്തിന്റെ നാല്‍പ്പത്തിയെട്ടു പടികള്‍ കയറിയിട്ട് വേണം ക്ഷേത്രത്തില്‍ എത്താന്‍ മുഖ്യ ശ്രീ കോവിലിനു മൂന്നു ഘനദ്വാരങ്ങള്‍ ,സോപാനത്തിനു അഞ്ചു പടികള്‍.വ്യാളി മുഖങ്ങളോടെയുള്ളശ്രീ കൊവിലിനടുത്തായി മറ്റൊരു ചെറിയ ശ്രീകോവില്‍ ചുറ്റുമതില്‍ പൂര്‍ത്തിയല്ല.അയ്യപ്പന് പുറമേ പാച്ചേനിഭഗവതിയും ഒയലാത്ത് ഭഗവതിയുമുണ്ട് നാഗ തറയും   ,വെടി തറയും   മച്ചില്‍  അഷ്ടദിക്പാലകര്‍ ,ചുറ്റബലത്തിന്റെ പ്രവേശന കവാടത്തില്‍ സര്‍പ്പത്തിന്റെ തലയില്‍ കാല്‌ വെച്ച ദ്വാരപാലകര്‍ ,ചതുര്‍ബാഹുവായ മഹാവിഷ്ണു,അനന്ത ശയനം, കിരാതമൂര്‍ത്തി ,ശിവന്‍, പാര്‍വതി, ശങ്കരനാരായണന്‍,കൃഷ്ണന്‍, ത്രിമൂര്‍ത്തികള്‍, കൃഷ്ണലീല, ശിവന്റെ ചുടല നൃത്തം, -തുടങ്ങിയവയുടെചുമര്‍ ചിത്രങ്ങള്‍ 

പന്തലാംപിലാക്കോട്ടു മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം

പന്തലാംപിലാക്കോട്ടു  മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം 

റൂട്ട്:- കൂത്ത് പറമ്പ്  ശിവപുരം -മാലൂര്‍ റോഡില്‍ 
കെ  പി ആര്‍ നഗറില്‍ നിന്നും നൂറു മീറ്റര്‍ പടിഞ്ഞാറ് 
പ്രതിഷ്ഠ  മുച്ചിലോട്ടു ഭഗവതി 

സംക്രമ ദിവസങ്ങളില്‍ പൂജ ഏഴു മുതല്‍ പതിനൊന്നു വരെ 
ഉത്സവം ഫെബ്രുവരി ഇരുപത്തിയേഴു മുതല്‍ മാര്‍ച്ഒന്ന് വരെ 
ഭരണം സെക്രട്ടറി ശ്രീ മുച്ചിലോട്ടു ഭഗവതീ ക്ഷേത്ര കമ്മിറ്റി മാലൂര്‍ 670702

2011, ഡിസംബർ 12, തിങ്കളാഴ്‌ച

ശ്രീ കാരോത്ത് കൃഷ്ണ ക്ഷേത്രം

ശ്രീ കാരോത്ത് കൃഷ്ണ ക്ഷേത്രം 
റൂട്ട്:- കൂത്ത് പറമ്പ് -ശിവപുരം -മാലൂര്‍ റോഡില്‍ കെ പി ആര്‍ നഗര്‍ 

പ്രതിഷ്ഠ കൃഷ്ണന്‍ പതിനൊന്നാം നൂ റ്റാണ്ട്

പൂജയില്ല ,ഉത്സവമില്ല പൂട്ടിയിട്ടിരിക്കുന്നു   

ശ്രീ പനക്കലം സുബ്രമണ്യക്ഷേത്രം

ശ്രീ പനക്കലം സുബ്രമണ്യക്ഷേത്രം 
റൂട്ട്:- കൂത്ത്‌ പറമ്പ്  - ശിവപുരം- മാലൂര്‍ റോഡില്‍ കെ പി ആര്‍  നഗര്‍ സ്റ്റോപ്പില്‍ 

പ്രതിഷ്ഠ സുബ്രമണ്യന്‍പതിനൊന്നാം നൂറ്റാ ണ്ട് 

ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ

ഉത്സവം മേടത്തില്‍ 

ഭരണം ചെയര്‍മാന്‍ ശ്രീ പനക്കലം സുബ്രമണ്യക്ഷേത്ര കമ്മിറ്റി മാലൂര്‍ 

2011, ഡിസംബർ 11, ഞായറാഴ്‌ച

വേട്ടക്കൊരുമകന്‍ ക്ഷേത്രം പാറാല്‍

വേട്ടക്കൊരുമകന്‍  ക്ഷേത്രം  പാറാല്‍   
റൂട്ട് :-കൂത്ത് പറമ്പ് -തലശ്ശേരി റൂട്ടില്‍ പാറാല്‍ സ്റ്റോപ്പില്‍ നിന്നും അരകിമി തെക്ക്   

പ്രതിഷ്ഠ  വേട്ടക്കൊരുമകന്‍ പതിനെട്ടാം നൂറ്റാണ്ട്
ദര്‍ശന സമയം രാവിലെ ആര് മുതല്‍ ഒന്‍പത്  വരെ  വൈകുന്നേരം അഞ്ച്അര  മുതല്‍ ഏഴര  വരെ 

പ്രതിഷ്ഠ ദിനം  മേടം ഇരുപത്തിമൂന്ന്

എരുവട്ടിക്കാവ്

എരുവട്ടിക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം 

റൂട്ട് :- തലശ്ശേരിയില്‍നിന്നും ആറാം മൈല്‍  കായലോട് വഴി ഒരു കിമി 

പ്രതിഷ്ഠ വേട്ടക്കൊരുമകന്‍  പതിനൊന്നാം നൂറ്റാണ്ട്

ദര്‍ശന സമയം രാവിലെ അഞ്ച് മുപ്പത്‌ മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ച് മുപ്പത്‌ മുതല്‍ എട്ടുവരെ

പ്രധാന വഴിപാടുകള്‍ ഒറ്റഅപ്പം,പുഷ്പാഞ്ജലി, ഇളനീര്‍ 
 
  മണ്ഡലകാലം പ്രധാനം 
മകരം ഇരുപത്തിയഞ്ച് പ്രതിഷ്ടാ ദിനം 
കോട്ടയംരാജാവിന്റെപടത്തലവന്മാരായകുറുപ്പന്‍മാരാണ്ക്ഷേത്രമുണ്ടാക്കിയത്
ദക്ഷയാഗസമയത്ത്സതീദേവിയും സഹായത്തിനയച്ച ഭൂതഗണങ്ങളും കണ്ടു മുട്ടിയസ്ഥലമാന്നുഇത് എതിര്‍- മുട്ടിയാണ് എരുവട്ടിയായത് ഇതിന്റെ ഓര്‍മ്മക്ക് അക്കരെ കൊട്ടിയൂര്‍ ഉത്സവത്തിനു ഇവിടെ നിന്നും എണ്ണയുംഇളനീരുംഎഴുന്നള്ളിക്കാറുണ്ട് വേട്ടക്കൊരുമകന്റെപ്രതിഷ്ടക്ക്മുന്‍പ്ഇവിടെദേവചൈതന്യ മുണ്ടായിരുന്നു ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടെത്തെ വിഗ്രഹം തെക്കന്‍ കേരളത്തില്‍ എത്തിച്ചിരുന്നു അവിടത്തെ രാജാവിന്റെ സമ്മതത്തോടെ തിരുവനന്തപുരംകൊട്ടക്കകത്ത്പ്രതിഷ്ടിച്ചുടിപ്പുപിന്‍മാറിയതിനുശേഷം
ഊരാളര്‍എരുവട്ടിയില്‍പുതിയവിഗ്രഹംപ്രതിഷ്ടിക്കാന്‍ തീരുമാനിച്ചുപ്രതിഷ്ടാ സമയമായപ്പോള്‍ പഴയ വിഗ്രഹവും എത്തിച്ചേര്‍ന്നു ഏതു വിഗ്രഹമെടുക്കണമെന്ന സങ്കടത്തിലായി തന്ത്രി. ഒരു പ്രശ്നം വെച്ച് നോക്കിയപ്പോള്‍ രണ്ട്‌ വിഗ്രഹങ്ങളും ഒരേ പീടത്തില്‍പ്രതിഷ്ടിക്കാം എന്ന് കണ്ടു അത് പോലെ ചെയ്തു 
വലത്  വശത്തേതു പഴയ വിഗ്രഹം ദാരു ശില്പമാണ് ഒരു ബലിബിംബവുമുണ്ട്ശ്രീകോവിലിന്റെമുന്നിലുള്ളദ്വാരപാലകന്മാര്‍,നമസ്കാര മണ്ഡപത്തിന്റെ മച്ചിലുള്ളശിവപാര്‍വതി ,അഗ്ര മണ്ഡപത്തിന്റെ ശ്രീ മുഖത്ത്വ്യാളിമുഖം,തെയ്യമുഖങ്ങള്‍,സര്‍പ്പങ്ങള്‍,അഗ്രമണ്ഡപത്തിന്റെമേല്‍ത്തട്ടില്‍നവഗ്രഹങ്ങള്‍ എന്നിവ കാണാനുള്ളതാണ്    
വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത്

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശ്രീ ചന്ദ്രോത്ത് മടപ്പുര

ശ്രീ  ചന്ദ്രോത്ത്  മടപ്പുര  
റൂട്ട്:- കൂത്ത്പറമ്പ് മാലൂര്‍ പേരാവൂര്‍ റൂട്ടില്‍ ശിവപുരത്ത് നിന്നും അഞ്ചു കിമി തെക്ക് കിഴക്ക് ഇന്ദിരാ നഗര്‍ സ്റ്റോപ്പ്‌   
പ്രതിഷ്ഠ മുത്തപ്പന്‍ പത്തൊന്‍പതാം നൂറ്റാണ്ട്  
മാര്‍ച്ച് ആറ്,ഏഴ്‌ ഉത്സവം  
ഭരണം പ്രസിഡണ്ട്‌ ശ്രീ ചന്ദ്രോത്ത് മടപ്പുര കമ്മിറ്റി തോലാംബ്ര 670702

ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം തില്ലെങ്കേരി

ശ്രീ  വേട്ടക്കൊരുമകന്‍  ക്ഷേത്രം  തില്ലെങ്കേരി 
റൂട്ട്:- കൂത്ത്പറമ്പ് -ഇരിട്ടിറൂട്ടില്‍ കാവുംപടിയില്‍  

പ്രതിഷ്ഠ  വേട്ടക്കൊരുമകന്‍ 

എല്ലാ ദിവസവും രാവിലെ പൂജ
ഉത്സവം ഇല്ല 
ഭരണം പ്രസിഡണ്ട്‌ ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി തില്ലെങ്കേരി 
വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത്

ശ്രീ വൈക്കത്തറയില്‍ സുബ്രമണ്യക്ഷേത്രം

ശ്രീ  വൈക്കത്തറയില്‍  സുബ്രമണ്യക്ഷേത്രം 
 റൂട്ട്:- തില്ലങ്കേരിയില്‍ നിന്നും നൂറു മീറ്റര്‍ വടക്ക് പടിഞ്ഞാറ് 
പ്രതിഷ്ഠ സുബ്രമണ്യന്‍ ഇരുപതാം നൂറ്റാണ്ട് 
ഷഷ്ടി ദിവസങ്ങളില്‍ സുബ്രമണ്യ പൂജ 

 ഉത്സവം ഇല്ല 
ഭരണം പ്രസിഡണ്ട്‌ ശ്രീ വെക്കത്തറയില്‍  സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി  തില്ലങ്കേരി 670702

ശ്രീ മുട്ടേരി ശിവക്ഷേത്രം

ശ്രീ    മുട്ടേരി  ശിവക്ഷേത്രം ഇന്ദിരാനഗര്‍ 
റൂട്ട്:- കണ്ണൂരില്‍ നിന്ന് ഇരുപതു കിമി കിഴക്ക്   കണ്ണൂര്‍കുടുക്കിമൊട്ട-  മാണിയൂര്‍ റോഡില്‍ വേശാല ജംങ്ങഷനില്‍ ഇന്ദിരാ നഗര്‍
 പ്രതിഷ്ഠ  മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്

സംക്രമ ദിവസങ്ങളില്‍ എട്ടു മുതല്‍ ഒന്ന് വരെ പൂജ 

മേടം ഇരുപത്തിയാറിന്നു  ഉത്സവം  

സ്വകാര്യക്ഷേത്രം മുട്ടേരി   വിഷ്ണു ക്ഷേത്രം ചട്ടുകപ്പാറ670592

2011, ഡിസംബർ 8, വ്യാഴാഴ്‌ച

ശ്രീ ചേലേരി ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം

ശ്രീ ചേലേരി ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം 
റൂട്ട്:- കണ്ണൂരില്‍   നിന്ന് ഇരുപതു കിമി അകലെ കണ്ണാടി പറമ്പ് റോഡില്‍ ചേലെരിയില്‍ 
പ്രതിഷ്ഠ  വേട്ടക്കൊരുമകന്‍ പതിനൊന്നാം നൂറ്റാണ്ട്‌ 

സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ  

മകരം രണ്ട്‌-- നാല്  ഉത്സവം 

ഭരണം പ്രസിഡണ്ട്‌ ശ്രീ ഊര്‍ പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി ചേലേരി 670604

അരീബ്ര സുബ്രമണ്യക്ഷേത്രം

അരീബ്ര    സുബ്രമണ്യക്ഷേത്രം  
റൂട്ട്:- തളിപ്പറമ്പില്‍ നിന്ന് പതിനെട്ടു കിമി തെക്ക് കിഴക്ക് പുതിയതെരു കാട്ടാബള്ളി കമ്പില്‍ റൂട്ടില്‍ അരീബ്ര റോഡില്‍ 
പ്രതിഷ്ഠ സുബ്രമണ്യന്‍

ദര്‍ശന സമയം രാവിലെ ഏഴു മുതല്‍ പത്ത് വരെ വൈകുന്നേരം ആറ്മുതല്‍ ഏഴു മുപ്പതു വരെ 
പ്രധാനവഴിപാടുകള്‍ ശര്‍ക്കരപായസം,വെള്ളനിവേദ്യം,പുഷ്പാഞ്ജലി, അഭിഷേകപൂജ  
 മീനം എട്ടിന്നു   പ്രതിഷ്ടാദിനം 
പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്ന് സങ്കല്പം ആറ് പ്രമുഖനമ്പൂതിരി കുടുംബക്കാരുടെതായിരുന്നു .ഭക്തരുടെ ആവശ്യത്തെ തുടര്‍ന്ന് 1984 ല്‍            HR&CEവകുപ്പ്       ഏറ്റെടുത്തു 
   ശ്രീകോവില്‍,നമസ്കാരമണ്ഡപം.ചുറ്റബലം,കിണ,ര്‍ഗോപുരം,വ്യാളിമുഖത്തോടെയുള്ളസോപാനത്തിനുനാലുപടികള്‍ ,മൂന്ന്‌ഘനദ്വാരങ്ങള്‍തെക്കുഭാഗത്തായിഒരുചെറിയഗണപതിപ്രതിഷ്ടയുണ്ട്,കിണര്‍ അകത്തെ ബലിവട്ടത്തിനകത്ത്,വലിയ ബലിക്കല്ല് ചുറ്റബലത്തിനുപുറത്ത്. ചുറ്റുമതിലിന്നു പുറത്ത് തെക്ക് ഭാഗത്ത് ശാസ്താവിന്റെ പ്രതിഷ്ഠ ചുറ്റബലത്തിന്റെ ചുമരിലെ സ്തംഭങ്ങളില്‍ മൂര്‍ത്തികളുടെ രൂപങ്ങളുണ്ട് 

    
 

ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം

ശ്രീ   വേട്ടക്കൊരുമകന്‍ ക്ഷേത്രം

റൂട്ട് :-കണ്ണൂരില്‍ നിന്ന് ഇരുപത്കിമി അകലെ കണ്ണാടി പറമ്പ് റോഡില്‍ ചേലേരിയില്‍ 
പ്രതിഷ്ഠ വേട്ടക്കൊരുമകന്‍ പതിനൊന്നാം നൂറ്റാണ്ട്‌
സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ പത്ത് മുതല്‍ പന്ത്രണ്ട് വരെ

ഉത്സവം മകരം രണ്ടു മുതല്‍ നാല് വരെ 



ഭരണം പ്രസിഡണ്ട്‌ ശ്രീ ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി    

2011, ഡിസംബർ 7, ബുധനാഴ്‌ച

ശ്രീ ചക്യത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രം

ശ്രീ  ചക്യത്ത്  കുട്ടിച്ചാത്തന്‍  ക്ഷേത്രം 
റൂട്ട്:- തലശ്ശേരി -കായലോട് റോഡില്‍ തോട്ടുംകരമുക്ക്  സ്റ്റോപ്പ്‌


പ്രതിഷ്ഠ കുട്ടിച്ചാത്തന്‍  പത്തൊന്‍പതാം നൂറ്റാണ്ട്‌

 സംക്രമ ദിവസങ്ങളില്‍ പൂജ 

തിറ കുംഭംപത്ത്, പതിനൊന്നു, പന്ത്രണ്ട്

ഭരണം പ്രസിഡണ്ട്‌ ശ്രീ ചാക്യത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്ര കമ്മിറ്റി പാനുണ്ട 670647  

ഐവര്‍കുളം മഹാവിഷ്ണുക്ഷേത്രം

ഐവര്‍കുളം    മഹാവിഷ്ണുക്ഷേത്രം 

റൂട്ട്:- ചക്കരക്കല്ല്- പെരളശ്ശേരി റൂട്ടില്‍ ഐവര്‍ കുളം സ്കൂള്‍ സ്റ്റോപ്പ്‌ 

പ്രതിഷ്ഠ മഹാവിഷ്ണു 

ദര്‍ശനസമയം രാവിലെ ഒന്‍പത്‌ മുപ്പത്‌ മുതല്‍ പത്ത് വരെ മാത്രം 
വഴിപാടുകള്‍  പുഷ്പാഞ്ജലി,
പാല്‍പായസം ,നെയ്യ് പായസം( ചില ദിവസങ്ങളില്‍ മാത്രം
പഴക്കമുള്ള ക്ഷേത്രം എന്ന് സമീപവാസികള്‍ പറയുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീണപ്പോള്‍ വിഗ്രഹത്തിന്റെ തലക്കും പരുക്ക് പറ്റി.ബാലാലയത്തില്‍ തകര്‍ന്ന വിഗ്രഹം പ്രതിഷ്ടിച്ചു പുന പ്രതിഷ്ടക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഹിരണ്യ അസുര വധത്തിനു ശേഷമുള്ള ഭാവത്തിലാണ് പ്രതിഷ്ഠ 
 

ശ്രീ ദുര്‍ഗ്ഗ ഭഗവതീ ക്ഷേത്രം (വാഴുംബെരിക്കാവ് )

ശ്രീ  ദുര്‍ഗ്ഗ ഭഗവതീ ക്ഷേത്രം (വാഴുംബെരിക്കാവ് )
റൂട്ട്:- കൂത്ത്പറമ്പ്-കണ്ണൂര്‍ റോഡില്‍ പൊറക്കളം സ്റ്റോപ്പ്‌ ഇവിടെനിന്നു മുന്നൂറ്മീറ്റര്‍ പടിഞ്ഞാറ്
    പ്രതിഷ്ഠ ദുര്‍ഗ്ഗ പതിനൊന്നാം നൂറ്റാണ്ട് 
ശിവന്‍ 
ദര്‍ശനസമയം രാവിലെ അഞ്ചു മുതല്‍ ഒന്ന് മുപ്പത്‌ വരെ  വൈകുന്നേരം അഞ്ചു മുതല്‍ എട്ട്‌ വരെ 

പ്രധാന വഴിപാടുകള്‍ രക്തപുഷ്പാഞ്ജലി, ശര്‍ക്കര പായസം, നിറമാല  
 
പശാത്തലം  കോട്ടയം രാജവംശത്തിന്റെ തായിരുന്നു യുദ്ധത്തിനു പോകുന്നതിനു മുന്‍പ്‌ഇവിടെ വന്നു പ്രാര്‍ ത്ഥിക്കാറു ണ്ടായിരുന്നു, മുഖ്യ പ്രതിഷ്ഠയായ ദുര്‍ഗ്ഗയുടെ പഞ്ചലോഹ വിഗ്രഹം നീക്കാവുന്നരിയ്തിയിലാണ്.ശിവന്റെശ്രീകോവില്‍വൃത്താകൃതിയില്‍ പടിഞ്ഞാറ് മുഖം.രണ്ടിന്റെയും മുന്‍പില്‍ ബലി പീഠം ഉണ്ട് തിടപ്പള്ളിപൊതുവാണ്‌തിടപ്പള്ളിയുടെതെക്ക്കിഴക്ക്ബ്രമ്മരക്ഷസ്സും,പഴശ്ശി തമ്പുരാനും   ശിവലിംഗം രൂപമില്ലാത്തതും  

2011, ഡിസംബർ 6, ചൊവ്വാഴ്ച

പാനുണ്ട ശിവക്ഷേത്രം എരുവട്ടി

പാനുണ്ട  ശിവക്ഷേത്രം  എരുവട്ടി 

റൂട്ട്:- തലശ്ശേരി -കായലോട്ട്റൂട്ടില്‍ കാപ്പുംമല്‍ സ്റ്റോപ്പില്‍ നിന്നും അറന്നൂറു മീറ്റര്‍ പടിഞ്ഞാറ്  
 പ്രതിഷ്ഠ  കൊട്ടിയൂര്‍ പെരുമാളിന്റെ സങ്കല്‍പത്തിലുള്ള ശിവലിംഗം 
സമയം രാവിലെ ആറ്മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ച്  മുപ്പത്‌ മുതല്‍ ഏഴു മുപ്പത്‌വരെ ഉഷ പൂജ മാത്രമേയുള്ളൂ 

വഴിപാടുകള്‍ ജലധാര, പുഷ്പാഞ്ജലി,തിലഹോമം 

ഉത്സവം മീനം പത്തൊന്‍പതു ,ഇരുപത്‌ 

പശ്ചാത്തലംക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടില്‍നാല് ഗുഹകളുണ്ട്.കുറച്ചു കാലം മുന്‍പ് പൂജാ വസ്തുക്കള്‍ ഗുഹകളില്‍ നിന്നും കിട്ടിയിരുന്നു. പണ്ടുകാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്നു. തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹക്ക് രണ്ട്‌ പ്രവേശനമാര്‍ഗം ഉണ്ട്.ഇതിനു പത്ത്മീറ്റര്‍വടക്കായുള്ള ഗുഹയ്ക്ക്ഒരു പ്രവേശന മാര്‍ഗം.ഇവിടെ നിന്ന് ഇരുന്നൂറ്മീറ്റര്‍ തെക്കായിമൂന്നാമത്തെഗുഹയുടെപ്രവേശനമാര്‍ഗം.
ഇതിനടുത്തായി നാലാമത്തേതും ഒരാള്‍ക്ക്‌ കിടക്കാനും ധ്യാനിക്കാനും ഉള്ള എല്ലാ സൌകര്യങ്ങളുംഎല്ലാറ്റിലുംഉണ്ട്.ഇതിന്റെയെല്ലാം അടിയിലായിദേവതാസ്ഥാനമുണ്ടെന്ന്പ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.ദക്ഷയാഗത്തിന്നുശേഷംകാമാധേനുവിനോടൊപ്പം പരശുരാമന്‍ ഇവിടെ വിശ്രമിച്ചിരുന്നു.കാമധേനു പാല്‍ നല്‍കിയിരുന്നു പാല്‍ ഉണ്ട എന്ന പേരാണ്പിന്നീട് പാനുണ്ട ആയത്.പരശുരാമന്‍ ധ്യാനിച്ച സ്ഥലത്ത് നിന്ന് സ്വയം ഭൂവായ ഒരു വിഗ്രഹം കിട്ടി.അതാണ്‌പ്രതിഷ്ടിച്ചത്.മുതുവാട്ട്   ഇല്ലത്തിന്റെസ്ഥലമായിരുന്നുഇല്ലത്തെ അംഗങ്ങള്‍ രോഗബാധിതാരായികൊണ്ടിരുന്നു ഒരു പ്രശ്നം വെച്ചപ്പോള്‍ മറഞ്ഞിരിക്കുന്ന മൂര്‍ത്തിയെ പുനപ്രതിഷ്ടിക്കുക എന്നതാണ് പ്രതിവിധി എന്ന് മനസ്സിലായി.വിഗ്രഹം കണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തി പിന്നീട്കോട്ടയം കൊവിലകമാണ് കൈകാര്യചെയ്തത്.ടിപ്പുവിന്റെആക്രമണത്തിനുശേഷംപൂജകള്‍ മുടങ്ങിക്കിടന്നു.പിന്നീട്സ്ഥലംഅഴീക്കോട്കാരണവരുടെ അധീനത്തിലായി.ക്ഷേത്രസ്വത്ത് ദുരുപയോഗം ചെയ്തവരും രോഗികളായി വീണ്ടും പ്രശ്നം വെച്ചപ്പോള്‍ ക്ഷേത്രം അര്‍ഹനായ ഒരു ബ്രാമണനെ ഏല്‍പ്പിക്കണമെന്നും   കണ്ടെത്തി കോട്ടയം രാജാവ് ബ്രാമണരെ ക്ഷണിച്ചു വരുത്തി അഴിക്കോടെ ഗോവിന്ദന്‍ നമ്പൂതിരിയെ ഏല്‍പ്പിച്ചു സാമ്പത്തിക പ്രശ്നം കാരണം1972   ല്‍പാനുണ്ട ശിവക്ഷേത്ര കമ്മിറ്റി ഭരണം ഏറ്റെടുത്തു ശ്രീകോവില്‍ ,നമസ്കാര മണ്ഡപം, ചുറ്റബലം, ഓഫിസ്എന്നിവയുണ്ട്.     
 

2011, ഡിസംബർ 5, തിങ്കളാഴ്‌ച

ശ്രീ പരശുരാമ ക്ഷേത്രം മാനന്തേരി

ശ്രീ   പരശുരാമ ക്ഷേത്രം  മാനന്തേരി

റൂട്ട്:- കൂത്ത്പറമ്പില്‍ നിന്നും പത്തുകിമി വടക്ക് കിഴക്ക് ചിറ്റാരിപറമ്പ് ജംക്ഷനില്‍ നിന്നും ചെറുവാഞ്ചേരി റോഡിലൂടെ എഴുന്നൂറ്റിയമ്പത് മീറ്റര്‍ നടന്നാല്‍ മതി  

പ്രതിഷ്ഠ പരശുരാമന്‍  പതിനാറാം നൂറ്റാണ്ട് 

ഉപദേവന്മാര്‍ ഗണപതി, ശിവന്‍, അയ്യപ്പന്‍

പ്രധാന വഴിപാടുകള്‍ ശര്‍ക്കര പായസം ,വെള്ള നിവേദ്യം ,അപ്പം കലശാഭിഷേകം,പുഷ്പാഞ്ജലി

ദര്‍ശനസമയം രാവിലെ അഞ്ച്മുപ്പതു മുതല്‍ എട്ടു മുപ്പതു വരെ  വൈകുന്നേരം ആറ്മുപ്പതു മുതല്‍ എട്ട്‌ വരെ 

ഉത്സവം ധനു സംക്രമം  മുതല്‍ പതിനാല്‌ദിവസം 
ശ്രീകോവില്‍, നമസ്കാരമണ്ഡപം,ചുറ്റബലം,വലിയ ബലിക്കല്ല്      സ്വകാര്യക്ഷേത്രംമഞ്ചക്കല്‍ഇല്ലംവക-പൊളിഞ്ഞുവീഴാറായിരിക്കുന്നു

മരംമുറിയന്‍ചാത്തോത്ത് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം

മരംമുറിയന്‍ചാത്തോത്ത് ശ്രീ  വയനാട്ടുകുലവന്‍ ക്ഷേത്രം 
റൂട്ട്:- ചക്കരക്കല്‍-പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ്‌. മക്രേരി റൂട്ടില്‍ അഞ്ച്മിനുട്ട് നടക്കുക ഇടത്തോട്ടുള്ള     റോഡില്‍ക്കൂടി പത്ത് മിനുട്ട് നടക്കുക 
പ്രതിഷ്ഠ  വയനാട്ടുകുലവന്‍  നാന്നൂറ് കൊല്ലത്തെ പഴക്കം 
കൂറുംബഭഗവതീ സ്ഥാനം   രണ്ടായിരം കൊല്ലത്തെ പഴക്കം ഭാരവാഹികള്‍ പറയുന്നു 
കൂറുംബ ഭഗവതിക്ക് നിത്യ പൂജയുണ്ട് 


 


ചാലില്‍ മുത്തപ്പന്‍ മടപ്പുര

ചാലില്‍ മുത്തപ്പന്‍ മടപ്പുര 

റൂട്ട് :- ചക്കരക്കല്‍ പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ്‌ മക്രേരി റൂട്ടില്‍ പത്തുമിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പന്‍ അറുപത്തിയഞ്ച്‌ വര്ഷം പഴക്കം
  
ഉത്സവം മകരം പത്തൊന്‍പതു ,ഇരുപതു 
സംക്രമ ദിവസങ്ങളില്‍ സംക്രമപൂജ 
ഉത്സവദിവസം തെയ്യം വെള്ളത്തോട് ഭഗവതി ,കാരണവര്‍  
ചാലില്‍ കുടുംബക്ഷേത്രം നാല്‍പതുകാരനായ ഷാജി ക്ഷേത്രകാര്യങ്ങള്‍ നോക്കിനടത്തുന്നു  

സംക്രമ ദിവസങ്ങളില്‍   സംക്രമപൂജ

മക്രേരി വാരപറമ്പത്ത് ശ്രീപോര്‍ക്കിലീ ഭഗവതി ക്ഷേത്രം

മക്രേരി  വാരപറമ്പത്ത് ശ്രീപോര്‍ക്കിലീ  ഭഗവതി  ക്ഷേത്രം  
റൂട്ട്:- കണ്ണൂര്‍ -പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പില്‍ നിന്നും മക്രേരി റോഡിലൂടെ അഞ്ചു മിനുട്ട് നടന്നു ഇടത്തോട്ടുള്ള  റോഡില്‍കൂടി പത്ത് മിനുട്ട് നടക്കുക    
സംക്രമപൂജസംക്രമ ദിവസങ്ങളില്‍  
ഇളയടത്തുഭഗവതികലശം  ചുറ്റുവിളക്ക് 
incomplete

2011, ഡിസംബർ 4, ഞായറാഴ്‌ച

പാര്‍വതീ പരമേശ്വര ക്ഷേത്രം പിണറായി

പാര്‍വതീ പരമേശ്വര ക്ഷേത്രം പിണറായി 

റൂട്ട്:- പിണറായി ജംക്ഷനില്‍ നിന്ന് പാറപ്രം റോഡില്‍ ഒരു കിമി അകലെ 

പ്രതിഷ്ഠ ശിവപാര്‍വതി വളരെ പഴക്കമുള്ളത് 
ദര്‍ശന സമയം രാവിലെ ആറ്മുതല്‍ പത്ത് വരെ വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
ഉത്സവം ശിവരാത്രി  
പശ്ചാത്തലം സിതാ ന്വെഷണത്തിനിടയില്‍ ശ്രീ രാമന്‍ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു.ചളി കൊണ്ട് ഉണ്ടാക്കിയ പാര്‍ വതീ പരമേശ്വര വിഗ്രഹത്തില്‍ ശ്രീ രാമന്റെ കയ്യടയാള മുണ്ടെന്നും
പറയപ്പെടുന്നു.ഗണപതി വിഗ്രഹവും ശ്രീരാമ പ്രതിഷ്ടയാണ്.ക്ഷേത്ര സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്ന ആള്‍ ഒരു മഹാ പാപിയാണെന്നകന്നട  ഫലകം ആരോ അടിച്ചുപൊളിച്ചിട്ടുണ്ട് .
ശ്രീകോവില്‍,ഉപദേവന്മാര്‍,നമസ്കാരമണ്ഡപംചുറ്റമ്പലം,വലിയബലിക്കല്ല്,ഗോപുരം, കിണര്‍,കുളം എന്നിവയുണ്ട്  
സോപാനത്തിലെ വ്യാളി മുഖത്തില്‍ പൂമൊട്ടുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.വ്യാളിമുഖത്തോടെയുള്ളഓവ്പൊട്ടിയിരിക്കുന്നു.തിടപള്ളിക്കും നമസ്കാര മണ്ഡപത്തിന്നും ഇടയില്‍ നടപ്പാതയുണ്ട് .ശ്രീ കോവിലിന്റെ ചുമരില്‍ ചിത്രങ്ങള്‍ ഉണ്ട് .
പ്രധാന വഴിപാടുകള്‍  രുദ്രാഭിഷേകം,സ്വയംവര പുഷ്പാഞ്ജലി,നിവേദ്യ പുഷ്പാഞ്ജലി 

2011, ഡിസംബർ 3, ശനിയാഴ്‌ച

പരയങ്ങാട്ടു ഭഗവതിക്ഷേത്രം

പരയങ്ങാട്ടു   ഭഗവതിക്ഷേത്രം 

റൂട്ട്:- പയ്യന്നൂരില്‍ നിന്നും നാല് കിമി അകലെ കോട്ടായി മുക്കില്‍ നിന്നുംചെറുപുഴ റോഡില്‍  നാല് കിമി 

പ്രതിഷ്ഠ കണ്ണാടി ഭഗവതി പതിനൊന്നാം നൂറ്റാണ്ടു 
  
 പൂജ സംക്രമ ദിവസങ്ങള്‍ 

ധനു പത്ത്, പതിനൊന്നു, പന്ത്രണ്ട്‌  തെയ്യം

ഭരണം പ്രസിഡണ്ട്‌ പരയങ്ങാട്ടു ഭഗവതീ ക്ഷേത്ര കമ്മിറ്റി കാങ്കോല്‍ 670337

മുണ്ടേരിക്കാവ് മഹാലക്ഷ്മിക്ഷേത്രം

മുണ്ടേരിക്കാവ്   മഹാലക്ഷ്മിക്ഷേത്രം  
റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി വടക്ക് കിഴക്ക് കാഞ്ഞിരോട് -  മുണ്ടേരിമൊട്ട റോഡില്‍   
പ്രതിഷ്ഠ മഹാലക്ഷ്മി  പഴക്കമുള്ളത്
   
എല്ലാദിവസവും ഉഷപൂജ  

പ്രതിഷ്ടാദിനം  കന്നിയിലെ തൃക്കേട്ട 
  
ഭരണം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മുണ്ടേരിക്കാവ് ശ്രീ മഹാലക്ഷ്മി ക്ഷേത്രം മുണ്ടേരി 670591 

കാനചേരി കൂറുംബക്കാവ്

കാനചേരി    കൂറുംബക്കാവ്   
റൂട്ട്:- കണ്ണൂരില്‍ നിന്നും പന്ത്രണ്ടു  കിമി വലിയന്നൂര്‍ മുണ്ടേരി റൂട്ടില്‍കാനചെരി  സ്റ്റോപ്പ്‌
പ്രതിഷ്ഠ പതിനാറാം നൂറ്റാണ്ട്






 kanni ,വൃശ്ചികം ഒഴികെയുള്ള സംക്രമ ദിവസങ്ങള്‍ സംക്രമപൂ

ഉത്സവം കുംഭം ഇരുപത്തിരണ്ടു--ഇരുപത്തിയഞ്ച് ,
thaalapppolimaholsavam 
വിഷു 






ഭരണം പ്രസിഡണ്ട്‌ ശ്രീ കാനചെരി കുരുംബ ഭഗവതീ ക്ഷേത്രം ഏചുര്‍


2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മച്ചുര്‍മല മുത്തപ്പന്‍ ക്ഷേത്രം

മച്ചുര്‍മല   മുത്തപ്പന്‍ ക്ഷേത്രം 

റൂട്ട്:- തില്ലങ്കേരിയില്‍നിന്നും മചൂര്‍മല  റോഡിലൂടെ മൂന്നു കിമി തെക്ക് പടിഞ്ഞാറ് 
പ്രതിഷ്ഠ മുത്തപ്പന്‍ 
സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും പൈങ്കുറ്റി പൂജ 
രണ്ടു ദിവസം ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ മചൂര്‍ മല മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി തില്ലെങ്കേരി670702

തില്ലങ്കേരി അയ്യപ്പ ക്ഷേത്രം

തില്ലങ്കേരി  അയ്യപ്പ  ക്ഷേത്രം 

റൂട്ട് :-തില്ലങ്കേരിയില്‍ നിന്നും ഒരു കിമി വടക്ക് പടിഞ്ഞാറ്  

പ്രതിഷ്ഠ അയ്യപ്പന്‍ ഇരുപതാം നൂറ്റാണ്ട്  

സംക്രമ ദിവസങ്ങളിലും മണ്ഡലകാലത്തും നിവേദ്യ പൂജ എട്ടു മണിക്ക് 
 ഭരണം പ്രസിഡണ്ട്‌ അയ്യപ്പ ഭജന മഠം കമ്മിറ്റി തില്ലങ്കേരി

ശ്രീ പനക്കാത്ത് വിഷ്ണു ക്ഷേത്രം

ശ്രീ  പനക്കാത്ത്  വിഷ്ണു ക്ഷേത്രം  

റൂട്ട്:-  തില്ലങ്കേരിയില്‍ നിന്ന് ഒരു കിമി വടക്ക് പടിഞ്ഞാറ് 

പ്രതിഷ്ഠ മഹാവിഷ്ണു  
എല്ലാ ദിവസവവും രാവിലെ എട്ടു മണിക്ക് പൂജ  

ഉത്സവം ഇല്ല 

പനക്കാത്ത് ഗണപതിക്ഷേത്രം

പനക്കാത്ത് ഗണപതിക്ഷേത്രം 

റൂട്ട്:- തില്ലങ്കേരിയില്‍ നിന്നും അര കിമി പടിഞ്ഞാറ് കൂത്ത്പറമ്പ് റോഡില്‍   
പ്രതിഷ്ഠ ഗണപതി  
സംക്രമ ദിവസങ്ങളില്‍ ആറ് മണിക്ക് ഗണപതി പൂജ 
മേടം പതിനാറിന് ഉത്സവം  
ഭരണം പ്രസിഡണ്ട്‌ ശ്രീ പനക്കാത്ത്   ഗണപതി ക്ഷേത്ര കമ്മിറ്റി തില്ലങ്കേരി 670303 

തില്ലങ്കേരി ശിവക്ഷേത്രം

തില്ലങ്കേരി ശിവക്ഷേത്രം
റൂട്ട്:- കൂത്ത്പറമ്പ്   ഉരുവച്ചാല്‍-ഇരിട്ടി റൂട്ടില്‍ പുള്ളിപ്പോയ്യില്‍ നിന്നും രണ്ടുകിമി വടക്ക് 
നാട്ടുകാരുടെ ദുഷ് പ്രവൃത്തികളില്‍ മനം നൊന്തു പ്രതിഷ്ഠ തിരിഞ്ഞിരുന്നത് കൊണ്ടാണ് പടിഞ്ഞാറ് മുഖമായതെന്നു ഒരു വിശ്വാസം ഉണ്ടെങ്ങിലും ക്ഷേത്ര ഘടന പരിശോധിച്ചാല്‍ ഇത് ശരിയല്ല എന്ന് പറയേണ്ടിവരും. 'തിരു വിലേങ്ങേരി' തില്ലങ്കേരി  ആയിമാറിയതാണ്   ആലക്കാട് ഇല്ലത്തിന്റെതായിരുന്നു
൧൯൬൮ല്  ഹിന്ദു മത സ്ഥാപന ബോര്‍ഡ്‌ ഏറ്റെടുത്തു ശ്രീകോവില്‍,നമസ്കാര മണ്ഡപം ,ചുറ്റമ്പലം, ഉപപ്രതിഷ്ടകള്‍ ,വലിയ ബലിക്കല്ല് , ദീപസ്തംഭം,തുടങ്ങിവയുണ്ട് നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ അഷ്ട ദിക്പാലകരെയും പാലാഴി  മ്ധനവും കാണാം ബലിബിംബം പണ്ട് കട്ട് പോയിരുന്നു
ത്രിപുരാന്തകനായശിവനാണ് മുഖ്യ പ്രതിഷ്ഠ 
ഗണപതിവിഗ്രഹം പഞ്ചലോഹംകൊണ്ടും,ശാസ്താവ് ശിലകൊണ്ടുമാണ് അയ്യപ്പന്റെകാവില്‍ ശിലാ പീഠം മാത്രമേയുള്ളൂ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ ഒന്‍പതു വരെ വൈകുന്നേരം ആറ് മുതല്‍ ഏഴു മുപ്പതു വരെ

പ്രധാന വഴിപാട്‌കള്‍   രുദ്രാഭിഷേകം,ശര്‍ക്കര പായസം,നെയ്യ് വിളക്ക്,പുഷ്പാഞ്ജലി 

ഉത്സവം ധനുവിലെ തിരുവാതിര

ഇടവലത്ത് ഇല്ലത്തെയാണ് തന്ത്രി