2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

kadalaayi sreekrishna kshethram

കടലായി  ശ്രീകൃഷ്ണ  ക്ഷേത്രം 
റൂട്ട് :- കണ്ണൂരില്‍ നിന്ന് ഏഴു കിമി വടക്ക് തളിപ്പറമ്പ് റോഡില്‍ പുതിയ തെരു ജംങ്ങ്ഷ നില്‍നിന്നും ഒരു കി മി തെക്ക് പടിഞ്ഞാറ്‌
പ്രതിഷ്ഠ  അഞ്ജന ശിലയിലുള്ള നവനീത കൃഷ്ണന്‍  

ദര്‍ശന സമയം  രാവിലെ അഞ്ചു മണി മുതല്‍ ഉച്ച ഒരു മണി വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം ,വെണ്ണ നിവേദ്യം ,നെയ്യ് പായസം,പുഷ്പാഞ്ജലി ,ഉദയാസ്തമന പൂജ 
ചരിത്ര പശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ കോലത്തിരിയുടെ കല്പന അനുസരിച്ച് അമ്പലവാസിയായ തലവില്‍ വാരിയര്‍ വിഗ്രഹം വീട്ടിലെ കിണറ്റില്‍ സൂക്ഷിച്ചു ശാന്തിക്കാരന്‍ഉത്സവത്തിടമ്പ് ഇല്ലത്ത് കൊണ്ട് പോയി  പൂജിച്ചു ടിപ്പുവിന്റെ കാലശേഷം ഭരണ ഇംഗ്ലീഷ്കാരുടെ കൈവശമായി കോലസ്വരൂപം അഞ്ച്കോവിലകങ്ങളായി പിരിയുകയും 1839 കോലത്തിരി  ഒന്നാമത്തെ 
ചിറക്കല്‍ തമ്പുരാന്‍ ആവുകയും ചെയ്തു 1848 ല്ക്ഷേത്രം പുനരുദ്ദരിക്കാന്‍തീരുമാനിക്കുകയും ചെയ്തു കടലായിക്കോട്ട വീണ്ടും നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ചിറക്കല്‍കോവിലകത്തിനടുത്ത് ക്ഷേത്രം പണിയാന്‍ തീരുമാനമായി തലവില്‍ വാര്യര്‍ ശ്രീകൃഷ്ണ വിഗ്രഹവും കല്ലമ്പള്ളി ഇല്ലക്കാര്‍ ഉത്സവ വിഗ്രഹവുംകൊണ്ട്വന്നു1888മതല്1911 വരെ ചിറക്കല്‍ ഭരിച്ച കേരളവര്‍മ വലിയ തമ്പുരാനാന്നുഇന്നത്തെ നിലയില്‍ ക്ഷേത്രം പണിതത് 
ഒരുഐതിഹ്യം കോലസ്വരൂപമെന്നരാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കണ്ണൂരിലെ കടലായി           വളഭന്‍ എന്ന  രാജാവ്  കടലായി   കോട്ട പണിയിപ്പിച്ചുഇതിന്റെ പേര് ശിവേശ്വരംകോട്ട എന്നാന്നു  ഈ കൊട്ടക്കകത്തെക്ഷേത്രത്തില്‍ ആരാധിച്ച ദേവാനാന്നുഇന്നത്തെ ചിറക്കല്‍ കടലായി ക്ഷേത്രത്തിലെ ശ്രീ കൃഷ്ണന്‍  
കടലായി കോട്ട പണിത ശേഷം അകത്ത്‌ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭന്‍ ഒരിക്കല്‍ തമ്പുരാന്‍  സന്ധ്യാവന്ദനം കടല്‍ തീരത്ത് നടത്തുമ്പോള്‍ ചെയ്യുമ്പോള്‍ തിരമാലകള്‍ കരക്കടുപ്പിച്ച മരത്ത്തൂണ്‍കാണാനിടയായി ഒരു ശ്രീ കൃഷ്ണ വിഗ്രഹം തൂണില്‍ കെട്ടിയിരുന്നു താന്‍ നിര്‍മ്മിക്കുന്നക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക് മണിയും സത്യഭാമയും പൂജിച്ച വിഗ്രഹം വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണന്‍ അത് കടലില്‍ എറിഞ്ഞു കാലക്രമേണ അത് ചിറക്കല്‍ രാജാവിന്റെ കൈവശമെത്തി  വളര്‍പട്ടണം കോട്ട നിര്‍മ്മിച്ചതും വളഭനാന്നു ശിവേശ്വരം കോട്ടയുടെ അവശി ഷ്ടങ്ങള്‍ ഇന്നും കാണാം
ശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റമ്പലം,നടപ്പന്തല്‍,ഗോപുരം,അഗ്രശാല,വലിയബലിക്കല്ല്,ദീപസ്തംഭം,ദ്വജസ്തംഭം സ്റ്റോര്‍,കൌണ്ടര്‍, കിണര്‍,ചിറ,കുളം, റസ്റ്റ്‌ ഹൌസ് തുടങ്ങിയവ 
നമസ്ക്കാര മണ്ഡപത്തിന്റെ മച്ചില്‍ അനന്ത ശയനം,പാലാഴിമഥനം,ദശാവതാരംഎന്നിവയുടെദാരുശില്പങ്ങള്‍  കാണാം

ശ്രീ കൃഷ്ണന്നു ഉപ ദേവന്മാരില്ല എന്നതാന്നു കടലായി ക്ഷേത്രത്തിന്റെ സവിശേഷത 
ഉത്സവം     മകരം പതിനഞ്ച്‌മുതല്‍  ഏഴു ദിവസത്തെക്കാന്നു ഉത്സവം കൊടിയേറ്റ ത്തോടെ തുടങ്ങുന്ന ഉത്സവം ആറാട്ടോടെ സമാപിക്കുന്നു 
വടക്കന്‍ മലബാറിലെ ഗുരുവായൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കടലായി ക്ഷേത്രത്തിനു ചേര്‍ന്ന മൂന്നു ക്ഷേത്രങ്ങള്‍ കൂടിയുണ്ട് പടിഞ്ഞാറെക്കരകൃഷ്ണമതിലകംക്ഷേത്രം,കിഴക്കേക്കരകൃഷ്ണ മതിലകം ക്ഷേത്രം,       ക്ഷേത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ