2011, നവംബർ 29, ചൊവ്വാഴ്ച

ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം ചേലേരി

ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം ചേലേരി 

റൂട്ട് :- കണ്ണൂരില്‍ നിന്നും പതിനഞ്ച് കിമി കിഴക്ക് ചെലേരിയില്‍നൂഞ്ഞെരി എല്‍  പി സ്കൂള്‍  സ്റ്റോപ്പ്‌ പുതിയതെരു കാട്ടാമ്പള്ളി കണ്ണാടിപറമ്പ് റോഡില്‍ മുക്കില്‍ ബസാര്‍സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മഹാവിഷ്ണു വളരെ പഴയത് 
നാഗങ്ങള്‍ ഒരു പ്ലാവിന്‍ ചുവട്ടില്‍ 
പരശു രാമന്‍ പ്രതിഷ്ഠ നടത്തിയ അറുപത്തിനാല് ഗ്രാമാക്ഷേത്രങ്ങളില്‍ ഒന്ന്.ആദ്യം പ്രതിഷ്ഠ കിഴക്ക് മുഖമായിരുന്നു.പിന്നീട് സ്വയം പടിഞ്ഞാറ് തിരിഞ്ഞിരുന്നു .ടിപ്പുവിന്റെ ആക്രമണത്തിനു വിധേയമായിരുന്നു .ഉപ പ്രതിഷ്ഠകളും ചുറ്റബലവും നശിപ്പികപ്പെട്ടിരുന്നു .നവീകരണ യഞ്ജം ചിന്മയാനന്ദ സ്വാമികള്‍        തുടങ്ങിവെച്ചു പണ്ട് മുറ ജപവും സദ്യയും സ്ഥിരമായി നടന്നിരുന്നു ഒരുകാലത്ത് ഒന്നേകാല്‍ ലക്ഷം നെല്ല് വാരമായികിട്ടിയിരുന്നു മുന്‍പ് മംഗലശ്ശേരി, പന്നിയോട്‌ ഇല്ലങ്ങളുടെതായിരുന്നു ൧൯൮൨ല് എച്ച് .ര്‍&സി .ഇ വകുപ്പ് ഏറ്റെടുത്തു 
ശ്രീ കോവില്‍ ,നമസ്കാര മണ്ഡപം ,അഗ്രമാണ്ടാപത്തോടെയുള്ള വാതില്‍മാടം,തിടപ്പള്ളി,കൂത്തമ്പലം, ഗോപുരം, കിണറുകള്‍ നാഗത്തറ , ചിറ സോപാനത്ത്തിനു നാലുപടികള്‍ .മൂന്നുഘന ദ്വാരങ്ങള്‍ ,അകത്തെ ബലിവട്ടത്തിന്റെ തെക്ക് കിഴക്ക്  തെക്ക് കിഴക്ക് മണിക്കിണര്‍ 

ദര്‍ശന സമയം രാവിലെ ആറ്മുതല്‍ ഒന്‍പതുവരെ വൈകുന്നേരം അഞ്ചു മുപ്പട്ട് മുതല്‍ എട്ട് വരെ

ഉത്സവം ആരാധന മഹോത്സവം  ധനു ഇരുപത്തിഅഞ്ച്‌ വരെ 
പ്രധാന വഴിപാടുകള്‍  പാല്‍പായസം, നെയ്പായസം, ഗണപതിഹോമം, പുഷ്പാഞ്ജലി 

ഭരണം പ്രസിഡണ്ട്‌ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി   ചേലേരി670604  
   

ശ്രീ വേശാല ധര്‍മ ശാസ്താക്ഷേത്രം കുറ്റിയാട്ടൂര്‍

ശ്രീ  വേശാല ധര്‍മ ശാസ്താക്ഷേത്രം   കുറ്റിയാട്ടൂര്‍  


റൂട്ട് :- കണ്ണൂര്‍  കുറ്റിയാട്ടൂര്‍  പഞ്ചായത്ത്  ഓഫിസ് സ്റ്റോപ്പില്‍  നിന്നും  രണ്ടു  കിമി  കിഴക്ക്


പ്രതിഷ്ഠ  ശാസ്താവ്   പതിനാറാം നൂറ്റാണ്ട്
ദര്‍ശനസമയം രാവിലെ ആറ് മുതല്‍ എട്ടു വരെ  വൈകുന്നേരം ആറ് മുതല്‍ എട്ടു വരെ  

2011, നവംബർ 27, ഞായറാഴ്‌ച

ശ്രീ ഇടവലത്ത് കുട്ടിച്ചാത്തന്‍ക്ഷേത്രം

ശ്രീ  ഇടവലത്ത്  കുട്ടിച്ചാത്തന്‍ക്ഷേത്രം  
റൂട്ട് :-പിണറായില്‍നിന്നു പടിഞ്ഞാറ്  
  
പ്രതിഷ്ഠ  കുട്ടിച്ചാത്തന്‍  പതിനാറാം നൂറ്റാണ്ട്‌ 
തുലാം ഏഴിന് പൂജ 
ഉത്സവം ഇല്ല

ശ്രീരാമപുരം ശിവക്ഷേത്രം

ശ്രീരാമപുരം ശിവക്ഷേത്രം 

റൂട്ട്:- കൂത്ത്പറമ്പ്  മട്ടന്നൂര്‍ റൂട്ടില്‍ മൂന്നാം പീടിക സ്റ്റോപ്പ്‌  

പ്രതിഷ്ഠ  ശിവന്‍ പതിനാറാം നൂറ്റാണ്ട് 
ദര്‍ശനസമയം  രാവിലെ ആറ് മുപ്പത്‌ മുതല്‍ എട്ടു വരെ

ഉത്സവം ശിവരാത്രി  വിശേഷ പൂജ
  
സ്വകാര്യ ക്ഷേത്രം  ഊരാളര്‍ ശ്രീ ശിവക്ഷേത്രം രാമപുരം നിര്‍മലഗിരി

2011, നവംബർ 26, ശനിയാഴ്‌ച

ശ്രീ വളിഞ്ചാം കോട്ടം ശാസ്തക്ഷേത്രം

ശ്രീ  വളിഞ്ചാം കോട്ടം ശാസ്തക്ഷേത്രം  
റൂട്ട്:- ശിവപുരത്ത് 
പ്രതിഷ്ഠ കുട്ടിച്ചാത്തന്‍  പതിനാറാം നൂറ്റാണ്ട് 

പൂജ ഉത്സവ ദിവസങ്ങളില്‍ മാത്രം 

ഉത്സവം കുംഭം ഇരുപത്തിനാല് -ഇരുപത്തിയാറ്  

ഭരണം സെക്രട്ടറി വളിഞ്ചാംകോട്ടം ശാസ്ത ക്ഷേത്രം കമ്മിറ്റി ശിവപുരം         

ശ്രീ കളരിക്കല്‍ ഭഗവതീക്ഷേത്രം

ശ്രീ  കളരിക്കല്‍  ഭഗവതീക്ഷേത്രം  

റൂട്ട്:- ചിറ്റാരിപറമ്പ്  പഞ്ചായത്ത് ഓഫീസിനു സമീപം മാനന്തവാടി റോഡില്‍  

പ്രതിഷ്ഠ ഭദ്രകാളി  പതിനെട്ടാം നൂറ്റാണ്ട്‌  
പൂജ  സംക്രമ ദിവസങ്ങളില്‍ എട്ടു മുതല്‍ മൂന്നു വരെ 
മണ്ഡലകാല പൂജ  
  
ഉത്സവം   ധനു പത്ത് പതിനൊന്നു  

ഭരണം ട്രസ്ടീ ബോര്‍ഡ്‌ കളരിക്കല്‍ ഭഗവതീ ക്ഷേത്രം ചിറ്റാരിപറമ്പ് 

ശ്രീ കാട്ടിലെ ഭഗവതീക്ഷേത്രം

ശ്രീ  കാട്ടിലെ  ഭഗവതീക്ഷേത്രം 

കൂത്തപറമ്പ് ഗവ ഹൈ സ്കൂളില്‍ നിന്ന് ചിറ്റാരിപറമ്പ് റോഡില്‍ക്കൂടി അരകിമി തെക്കോട്ട്‌ നടന്നാല്‍ മതി 

പ്രതിഷ്ഠ വസൂരിമാല പതിനെട്ടാം നൂറ്റാണ്ട്

തറ മാത്രം   
തിറ  കുംഭം പത്ത്, പതിനൊന്നു 

ഭരണം പ്രസിഡണ്ട്‌ ശ്രീ ദൈരോത്ത് ക്ഷേത്ര കമ്മിറ്റി ചിറ്റാരിപറമ്പ്  670647

2011, നവംബർ 24, വ്യാഴാഴ്‌ച

ശ്രീ പടുവിലായിക്കാവ് ദൈവത്താര്‍ ക്ഷേത്രം

ശ്രീ പടുവിലായിക്കാവ്  ദൈവത്താര്‍  ക്ഷേത്രം 
  
റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടില്‍ പടുവിലായി ജംക്ഷനില്‍ നിന്നും മുന്നൂറുമീറ്റര്‍ 
(തലശ്ശേരിയില്‍ നിന്നും പതിനെട്ട് കിമി )

പ്രതിഷ്ഠ ദൈവത്താര്‍ വളരെ പഴയത്
ഉപ ദേവന്‍മാര്‍ ഗണപതി ,വേട്ടക്കൊരുമകന്‍ 
ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴു വരെ 
പാട്ടുത്സവം 
പാട്ടുല്‍സവത്തിന്റെ അവസാന  ദിവസമായ വൃശ്ചികം ഏഴിനു വൈകീട്ട്  സന്ധ്യയാവാറായപ്പോള്‍ ആദ്യ നാളികേരം പി. കെ കുഞ്ഞിക്കണ്ണന്‍  തേങ്ങ പിടിക്കാനായി ഒരുങ്ങിനിന്ന വാല്യക്കാരുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു .നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാന്‍ വാല്യക്കാര്‍ തമ്മില്‍ കടുത്ത മത്സരം നടന്നു .പതിനഞ്ച്‌മിനുട്ട് നേരം നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ വാല്യക്കാരനായ വാണിദാസാണ്  കിഴക്കേ മതിലില്‍ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികരത്തിന്നു കൂടുതല്‍ മത്സരവും സമയവും വേണ്ടിവന്നു.  വിപിന്‍ വിജയനാണ് ഇതില്‍ വിജയിച്ചത് .തേങ്ങകള്‍ ജന്മാശാരി കടഞ്ഞെടുത്ത് ക്ഷേത്രത്തില്‍ എള്ളെണ്ണയില്‍ വൃശ്ചികം ഒന്നിന് ഇട്ടുവെക്കും. ഇതാണ് ഏഴാം തീയ്യതി   തേങ്ങപിടിക്ക്ഉപയോഗിക്കുന്നത് തിടമ്പ് നൃത്തത്തിനു ശേഷമാണ് തേങ്ങ പിടുത്തം.
ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം 
   
പ്രധാന  വഴിപാടുകള്‍ പുഷ്പാഞ്ജലി,ശര്‍ക്കരപായസം,ഒറ്റ നിവേദ്യം ,ചുറ്റുവിളക്ക് 

അഞ്ചരക്കണ്ടിയില്‍ നിന്നും രണ്ടര കിമി തെക്ക് കിഴക്ക്. സാധാരണ വ്യാളി മുഖത്തോടെയുള്ളസോപാനം .  
ശ്രീകോവിലിന്റെ തുടര്‍ച്ചയായി ചെറിയ ഗണപതിക്ഷേത്രം.നമസ്കാര മണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.തന്ത്രിമഠംചുറ്റബലത്തിനകത്താണ്.അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.  
തിടമ്പ് നൃത്തത്തില്‍നിന്നും
                                        


ശ്രീ കുക്കൂര്‍ ഭഗവതീ ക്ഷേത്രം

ശ്രീ  കുക്കൂര്‍   ഭഗവതീ ക്ഷേത്രം  
റൂട്ട് :- അഞ്ചരക്കണ്ടിയില്‍ നിന്നും നാന്നൂറ് മീറ്റര്‍ വടക്ക് കിഴക്ക്  
പ്രതിഷ്ഠ  ഭഗവതി  
പൂജയില്ല 
ഉത്സവമില്ല 
സ്വകാര്യ ക്ഷേത്രം

ശ്രീ പാലക്കീല്‍ ഭഗവതി ക്ഷേത്രം

ശ്രീ    പാലക്കീല്‍  ഭഗവതി  ക്ഷേത്രം
  
റൂട്ട് :- അഞ്ചരക്കണ്ടിയില്‍ നിന്നും കനാല്‍ റോഡ്‌ വഴി ഒരു കിമി
പ്രതിഷ്ഠ ഭഗവതി  
പൂജ ഉത്സവദിവസങ്ങളില്‍ മാത്രം  
ഉത്സവം മകരം പന്ത്രണ്ട് 

ഭരണം പ്രസിഡണ്ട്‌ ശ്രീ പാലക്കീല്‍ ഭഗവതീ ക്ഷേത്ര കമ്മിറ്റി അഞ്ചരക്കണ്ടി  
  

2011, നവംബർ 23, ബുധനാഴ്‌ച

ശ്രീ കേലാലൂര്‍ വിഷ്ണു ക്ഷേത്രം 
കണ്ണൂര്‍ കൂത്തുപറമ്പ് റൂട്ടില്‍ മമ്പറത്ത്   നിന്ന് ഒരു കിമി കിഴക്ക് കൂത്ത്പറമ്പ് റോഡില്‍  
  പ്രതിഷ്ഠ മഹാവിഷ്ണു ശ്രീ കോവില്‍ വൃത്താകൃതി

 ദര്‍ശനസമയം രാവിലെ ഏഴു മുതല്‍ എട്ട് വരെ വൈകുന്നേരം ആറ് മുതല്‍   ഏഴുമുപ്പത്‌ വരെ

ഉത്സവം വൃശ്ചികത്തിലെ തിരുവോണം 

ഭരണം അടിമന ഇല്ലം കേലാലൂര്‍ വിഷ്ണു ക്ഷേത്രം മമ്പറം670741


ശ്രീ തിരുവമ്പാടി കൃഷ്ണക്ഷേത്രം

ശ്രീ തിരുവമ്പാടി കൃഷ്ണക്ഷേത്രം 

തലശ്ശേരി -അഞ്ചരകണ്ടി റൂട്ടില്‍ പോയ്‌ നാടില്‍നിന്നും അഞ്ഞൂറ് മീറ്റര്‍ കിഴക്ക് 
പ്രതിഷ്ഠ കൃഷ്ണന്‍ 
ദര്‍ശനസമയം രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ 

ഉത്സവം മീനത്തിലെ മകീര്യം 
ഭരണം സെക്രട്ടറി തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്ര കമ്മിറ്റി മമ്പറം670741

ശ്രീ ചാമ്പാട് കൂരുംബക്കാവ്

ശ്രീ  ചാമ്പാട് കൂറുംബക്കാവ്
റൂട്ട്:- കണ്ണൂര്‍ -ചക്കരക്കല്ല് -അഞ്ചരകണ്ടി റൂട്ടില്‍ ചാമ്പാട് നിന്ന് അഞ്ഞൂറ് മീറ്റര്‍ പടിഞ്ഞാറ് 
പ്രതിഷ്ഠ കൂറുംബ ഭഗവതി 
വിശേഷ ദിവസങ്ങള്‍ തുലാംപത്ത്,വൃശ്ചികം സംക്രമം തൊട്ട് പന്ത്രണ്ട്‌ ദിവസങ്ങള്‍,കുംഭം ഇരുപതു -ഇരുപത്തിനാല്,മകരംമുപ്പത് 
ഉത്സവം കുംഭം ഇരുപത്‌-ഇരുപത്തിനാല് 
ഭരണം പ്രസിഡണ്ട്‌ ചാമ്പാട് കൂറുംബക്കാവ് കമ്മിറ്റി ചാമ്പാട് പാതിരിയാട് 670641  

ശ്രീ ഏറുംബാല കൃഷ്ണക്ഷേത്രം

ശ്രീ  ഏറുംബാല   കൃഷ്ണക്ഷേത്രം  
റൂട്ട്:- കണ്ണൂര്‍ -തളിപ്പറമ്പ്  റൂട്ടില്‍ കല്ല്യാശ്ശേരി സ്റ്റോപ്പില്‍ നിന്നും ഒരു കിമി വടക്ക് കിഴക്ക്

പ്രതിഷ്ഠ  മഹാവിഷ്ണു പതിനേഴാം നൂറ്റാണ്ട്‌ 

ദര്‍ശനസമയം രാവിലെ എട്ടു മുതല്‍ ഒന്‍പതു വരെ വൈകുന്നേരം ആറ് മുതല്‍ ഏഴു മുപ്പതു വരെ 

ഉത്സവം വൃശ്ചികം പതിനേഴ്-പത്തൊന്‍പത്‌
കുടുംബക്ഷേത്രം 

2011, നവംബർ 21, തിങ്കളാഴ്‌ച

കല്യയാശ്ശേരി ശ്രീ മണക്കുളങ്ങര ചുഴലി ഭഗവതീ ക്ഷേത്രം

കല്ല്യാശ്ശേരി  ശ്രീ മണക്കുളങ്ങര ചുഴലി  ഭഗവതീ  ക്ഷേത്രം 
റൂട്ട്:- കല്ല്യാശ്ശേരി  ഹയര്‍ സെക്കന്ററി സ്കൂളില്‍ അരകിലോമീറ്റെര്‍ കിഴക്കുമാറി 

പശ്ചാത്തല ചരിത്രം ചെറുകുന്ന് പ്രദേശത്തെ ആയിരംതെങ്ങു  കടപ്പുറത്ത് ആര്യനാട്ടില്‍ നിന്നും വന്ന ഒരു പായിക്ക പ്പലില്‍  വന്ന സാധനങ്ങുളുടെ കൂട്ടത്തില്‍ ഒരു ദേവീ വിഗ്രഹം കൂടെയുണ്ടായിരുന്നു ചിറക്കല്‍ തമ്പുരാന്‍ വിഗ്രഹം ഉപചാരപൂര്‍വ്വം നിലവറയില്‍ സൂക്ഷിച്ചു സാമന്തനായ കരക്കാട്ടിടത്തില്‍ നായനാര്‍ താന്‍ നിര്‍മ്മിച്ച ദേവീ ക്ഷേത്രത്തിലേക്ക് ഒരു വിഗ്രഹത്തിന്നായി ചിറ്റോത്തിടത്ത്തില്‍ ഗുരുക്കളെ ചിറക്കല്‍ കോവിലകത്തേക്കു അയച്ചു ഗുരുക്കള്‍ രാജാവ്  അറിയാതെ ഇ വിഗ്രഹമെടുത്ത്‌ സ്ഥലം വിട്ടു രാജാവ് നിലവറയില്‍ എത്തിയപ്പോള്‍ അവിടെ തലേ ദിവസത്തെ അപേക്ഷിച്ച് വെളിച്ചം കുറഞ്ഞ കാര്യം ശ്രദ്ധിച്ചു പുതിയ വിഗ്രഹത്തിന്റെ അഭാവവും ശ്രദ്ധിച്ചു ദേവീ വിഗ്രഹത്തിന്റെ തേജസ്സും ചൈതന്യവും തിരിച്ചറിഞ്ഞ തമ്പുരാന്‍ വിഗ്രഹം തിരിച്ചുകിടാന്‍ പടയാളികളെ അയച്ചു ആയുധ ധാരികള്‍ പിന്തുടരുന്നത് കണ്ട ഗുരുക്കള്‍     ഓട്ടം          തുടങ്ങി വളപട്ടണം പുഴയിലെ ചക്കസ്സൂപ്പി കടവിനടുത്ത് നിന്ന് നീന്തി മറുകരയെത്തി ശുദ്ധമായ ഒരുസ്ഥലത്ത് വിഗ്രഹം കുറച്ചു സമയത്തേക്ക് സൂക്ഷിച്ചു  ക്ഷീണം തീര്‍ത്തു ആ സ്ഥലത്ത് പിന്നീട് ഒരു ദേവേ ക്ഷേത്രം ഉയര്‍ന്നു വന്നു (ചേരിക്കല്‍vഭഗവതീ ക്ഷേത്രം) വിഗ്രഹവുമെടുത്ത്  യാത്ര തുടര്‍ന്ന ഗുരുക്കള്‍ പടയാളികളെ വീണ്ടും കണ്ടപ്പോള്‍ വീണ്ടും ഓടി അവിടെ വസ്ത്രം അലക്കി ഉണക്കാനിട്ടത്‌ കണ്ടു  അതിനടിയില്‍ വിഗ്രഹം ഒളിപ്പിച്ചു  മറ്റൊരു സ്ഥലത്ത് ഒളിച്ചു നിന്നു പടയാളികള്‍ ആളെക്കാണാതെ മടങ്ങിയപ്പോള്‍ ഗുരുക്കള്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു പിറ്റേന്ന് വസ്ത്രം എടുക്കാന്‍വന്നവര്‍  ആസ്ഥലത്ത്  പ്രഭാ വലയം കാണുകയും അവിടമാകം പ്രകമ്പനം കൊള്ളുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്തു ഭയചകിതരായ അവര്‍ നാട്ടു പ്രമാണിമാരെ വിവരമറിയിച്ചു ഒരു പ്രശ്ന ചിന്തക്ക് ശേഷം അവിടെ പൂജാദികള്‍ തുടങ്ങി തുടക്കത്തില്‍ ഭഗവതിയുടെ ആയുധങ്ങള്‍ മാത്രമായിരുന്നു പ്രതിഷ്ഠ   വിഗ്രഹം പിന്നീട് പ്രതിഷ്ടിച്ചു

പ്രതിഷ്ഠ ചുഴലി ഭഗവതി അറന്നൂറു  വര്‍ഷംപഴക്കം
 
ദര്‍ശനസമയം രാവിലെ അഞ്ചു മുപ്പത്‌ മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 

പ്രധാനദിവസങ്ങള്‍  
ചിങ്ങം പുത്തരി                                 കുംഭം ശിവരാത്രി
കന്നി നവരാത്രി ആഘോഷം                മേടം     പാട്ടുത്സവം
വൃശ്ചികം  കാര്‍ത്തിക വിളക്ക്               കര്‍ക്കിടകം  നിറ
 ഉത്സവം മേടം പന്ത്രണ്ട്‌മുതല്‍ഞ്പതിനഞ്ചു വരെ  

ആദ്യം ചെറിയ ഭഗവതിയെ   സന്ദര്‍ശിക്കണം ഗുരുസ്ഥാനം,ഊര്‍ പഴശ്ശി വേട്ടക്കൊരുമകന്‍ സ്ഥാനം എന്നിവ  രണ്ട്നാഗത്തറകള്‍ (തെക്ക് പടിഞ്ഞാറും, വടക്കുകിഴക്കും )വനദുര്‍ഗ്ഗയായചുഴലി 
ഭഗവതിയാണ് പ്രതിഷ്ഠ എങ്കിലും ശ്രീകോവിലിനു മേല്ക്കൂരയുണ്ട് രണ്ട് കുളങ്ങളും   ചിറയുമാണ്‌ ആദ്യം കാണുക
1969ല്‍നാട്ടുകാരുടെ കമ്മിറ്റി ഉണ്ടാക്കി 
തന്ത്രി പുതുശ്ശേരി ഇല്ലം ശാന്തിക്കാരന്‍ മലയാള ബ്രാമണന്‍

2011, നവംബർ 19, ശനിയാഴ്‌ച

ഊര്‍പഴശ്ശിക്കാവ്

ഊര്‍പഴശ്ശിക്കാവ് 
റൂട്ട്:- 
ചുറ്റബലത്തില്‍മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചില്‍ തറയും .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.'അച്ചി'യുടെ കാവായതുകൊണ്ട് അച്ചിക്കാവ് എന്ന് പറയാം.എന്നാല്‍ ഏച്ചിന്‍ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിന്‍ കാവാണ്‌ ഇത് എന്നും പറയാം. ' ഊര്‍പഴശ്ശി ' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താര്‍'' ആണ്.മേലൂര്‍ രയരപ്പന്‍ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താര്‍ എന്ന് തോറ്റംപാട്ടുകള്‍ പറയുന്നു.''ഉദയമാനം ഊര്‍ പഴശ്ശിയുംഅസ്തമാനം മേലുര്‍കൊട്ടയും ''എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കല്‍ ഈ കാവുമായുള്ള മേലൂര്‍കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു.ഊര്‍പഴശ്ശി ദൈവത്താര്‍ എന്നാ പേരില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങള്‍ വടക്കേ മലബാറില്‍ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാമാരായിട്ടാണ് ഇവിടെ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കി ലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു


2011, നവംബർ 18, വെള്ളിയാഴ്‌ച

മട്ടന്നൂര്‍   മഹാദേവക്ഷേത്രം
റൂട്ട്:-  തലശ്ശേരി റോഡില്‍ മട്ടന്നൂര്‍ ടൌണില്‍ കിഴക്ക് ഭാഗത്തായി അഞ്ച്‌മിനുട്ട് നടക്കാനുണ്ട് 

പ്രതിഷ്ഠ ദക്ഷിണാ മൂര്‍ത്തി വളരെ പഴയത്  
ദര്‍ശന സമയം രാവിലെ ആറ് മുതല്‍ പന്ത്രണ്ട് വരെ വൈകുന്നേരം അഞ്ച്‌  മുതല്‍ എട്ടു വരെ 
പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി,പാല്‍പായസം, ശര്‍ക്കര പായസം,ധാര, മൃത്യുജഞയ ഹോമം

കണ്ണാടി തറയാണ് ചുറ്റബലത്തിന്റെ സവിശേഷത
പശ്ചാത്തല ചരിത്രം ഖര മഹര്‍ഷി പ്രതിഷ്ഠ നടത്തി എന്ന് പറയപ്പെടുന്നു പടിഞ്ഞാറ് മുഖമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് നാന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കം  ദക്ഷ വധം കഴിഞ്ഞ് തപസ്വീ  ഭാവംപൂണ്ട ദക്ഷിണാമൂര്‍ത്തിയാണ് പ്രതിഷ്ഠ ആദ്യകാലത്ത് കിഴക്ക് മുഖമായിരുന്നു രാമായണ,പാലാഴിമഥന കഥകള്‍ ആകര്‍ഷണീയങ്ങളാണ്   പിന്‍ഭാഗത്ത് കൂടി ശത്രുക്കള്‍ ക്ഷേത്രം തകര്‍ക്കാന്‍ വന്നപ്പോള്‍ പടിഞ്ഞാറ് തിരിഞ്ഞു നിന്ന് തീമഴ പെയ്യിച്ചു ശത്രു സംഹാരം നടത്തുകയും അതിന്നു ശേഷം പടിഞ്ഞാറ് മുഖമായിരിക്കുകയും ചെയ്തു തീമഴ പെയ്ത സ്ഥലമായതിനാല്‍ ക്ഷേത്രത്തിനു മുന്നിലുള്ള വയല്‍  തീ    പുറത്ത് വയല്‍ എന്നറിയപ്പെടുന്നു കാവല്‍ക്കാരനായ ഭൂതത്താര്‍ ആണ് കൂടുതല്‍ ശക്തന്‍ എന്ന് പറയപ്പെടുന്നു 
മഹാവിഷ്ണുവും അയ്യപ്പനും ഉപദേവന്‍മാരാണ്   ചുറ്റമ്പലവും,മതിലും പില്‍ക്കാലത്ത്പുതുക്കിപണിഞ്ഞതാണ്
മഹാവിഷ്ണുവിന്റെ പ്രതിഷ്ടക്കാണ്  പഴക്കം കൂടുതല്‍ കിഴക്ക് മുഖം ,വേറെ തന്നെ നമസ്കാര മണ്ഡപം ഉണ്ട്
അയ്യപ്പ പ്രതിഷ്ഠ തെക്ക് കിഴക്കാണ്, മുന്നില്‍ പാട്ടുപുര

       പഴയ മലബാര്‍ പ്രദേശത്തെ ജന്മി കുടുംബമായിരുന്ന പുല്ലേരി ഇല്ലക്കാര്‍ ആയിരുന്നു ഊരാളര്‍1971 ല്‍ അന്നത്തെ ഊരാളന്‍ ക്ഷേത്ര ഭരണം സമിതിക്ക് വിട്ടു കൊടുത്തു മുപ്പതു വര്‍ഷമായി ക്ഷേത്രം പുരോഗതിയുടെ പാതയിലാണ് ക്ഷേത്ര ഗോപുരം,പടിപ്പുര എന്നിവ   പുതുക്കി പണിതു നടപ്പന്തലും,ഭജന മണ്ഡപവും നിര്‍മ്മിച്ചു നല്ല ഒരു ലൈബ്രറി ഉണ്ടാക്കി
നാഗത്തറ  
ഉത്സവം ഫെബ്രുവരി ഇരുപത്തിയേഴു മുതല്‍ മാര്‍ച്ച്‌ അഞ്ച്‌ വരെ ഉത്സവത്തിനു ആന പാടില്ല ക്ഷേത്ര കലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പരിപാടികളാണ് ഉത്സവനാളുകളില്‍ ഉണ്ടാവുക 

ക്ഷേത്രക്കുളം
മട്ടന്നൂര്‍ പഞ്ചവാദ്യ സംഘം ഈ ക്ഷേത്രത്തില്‍ രൂപം കൊണ്ടതാണ്




ശ്രീ വയനാണ്ടിയില്‍ ഭഗവതീ ക്ഷേത്രം

ശ്രീ വയനാണ്ടിയില്‍ ഭഗവതീ ക്ഷേത്രം 

റൂട്ട്:- തലശ്ശേരി മമ്പറം റൂട്ടില്‍ കബൌണ്ടര്‍  ജംങ്ങഷനില്‍ നിന്ന് ഒരു കിമി കിഴക്ക് 

പ്രതിഷ്ഠ തമ്പുരാട്ടി  പതിനെട്ടാം നൂറ്റാണ്ടു 
സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ  
ഉത്സവം ഇല്ല 
ഭരണം പ്രസിഡന്റ്‌ ശ്രീ വയനാണ്ടിയില്‍ ഭഗവതീ ക്ഷേത്രം പിണറായി 670741

2011, നവംബർ 17, വ്യാഴാഴ്‌ച

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം തളിപ്പറമ്പ്

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം   തളിപ്പറമ്പ് 
റൂട്ട്: തളിപ്പറമ്പില്‍ നിന്നും 
പശ്ചാത്തല ചരിത്രം പരശുരാമാനാല്‍ പ്രതിഷ്ടിതം
ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുന്‍ വശത്തുള്ള കൊടുംകാട്ടില്‍ കാരസ്കരന്‍എന്ന് പേരായ ഒരസുരന്‍ ജീവിച്ചിരുന്നു ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുനാള്‍ പരശുരാമന്‍ വനത്തില്‍ കടന്നു അസുര നിഗ്രഹം നടത്തി അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാര്‍ഗ്ഗവരാമന്‍ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു അപ്പോഴാവിടെയെത്തിയ നാരദ മഹര്‍ഷി ശിവ ലിംഗത്തിന്റെഉത്ഭവം  പരശുരാമാന്നു പറഞ്ഞു കൊടുത്തു പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏല്‍ക്കുകയും തേജസ്സ്‌ മങ്ങിപ്പോവുകയും ചെയ്തു ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നില്‍ എത്തിയ ഗരുഡന്‍ ഉപായം പറഞ്ഞു കൊടുത്തു പാലാഴി മഥനസമയത്ത് വാസുകി ശര്‍ദ്ദിച്ച വിഷം ലോക രക്ഷാര്‍ത്ഥം ശിവന്‍ കുടിച്ചപ്പോള്‍ അതില്‍ നിന്ന് മുക്തനാകാന്‍ ശിവന്‍ വൈദ്യ നാഥന്‍ എന്നആത്മ ലിംഗം തന്നെയുണ്ടാക്കി പാര്‍വതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു അതിനാല്‍ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച്പൂജ നടത്തിയാല്‍ രോഗ വിമുക്തി നേടാം അതനുസരിച്ച് സൂര്യന്‍ ശിവനെ ധ്യാനിച്ച്‌ ശിവനില്‍  നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചുപൂജിച്ചു അതോടെ രോഗമുക്തി നേടുകയും ചെയ്തു ആ മഹാലിംഗമാണിത് വിധി പോലെ ക്ഷേത്രം  പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌നാരദര്‍ മറഞ്ഞു നാരദനില്‍നിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമന്‍ വൈദ്യ നാഥ ക്ഷേത്രം നിര്‍മ്മിച്ചു കാരസ്കരന്‍ എന്നാ അസുരന്‍ മൂലമാണ് പരശുരാമന്‍ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു ലോപിച്ച് കാഞ്ഞിരങ്ങാടായി ഇലകയിക്കാത്ത  രു കാഞ്ഞിരമരം    ഇവിടെയുണ്ട് സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവ ലിംഗം ആയതു കൊണ്ട്  ഞായര്‍ പ്രധാന ദിവസമാണ് രോഗ മുക്തി തേടി ഭക്തര്‍ ഇവിടെയെത്തുന്നു   

ശ്രീ പലേരി ശിവക്ഷേത്രം

ശ്രീ  പലേരി  ശിവക്ഷേത്രം  മാമ്പ
റൂട്ട്:- കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ കാവിന്മൂല സ്റ്റോപ്പില്‍ ഹൈ സ്കൂളില്‍ നിന്നും  മുന്നൂറ് മീറ്റര്‍ അകലെ 
പ്രതിഷ്ഠ ശിവന്‍ പതിനാറാം നൂറ്റാണ്ട്‌ 

ദര്‍ശനസമയം രാവിലെ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ  വൈകുന്നേരം അഞ്ചു മുതല്‍ എട്ട് വരെ 

ഉത്സവം ഫെബ്രുവരി ഏഴ് മുതല്‍ പതിനൊന്നു വരെ 

ഭരണം പ്രസിഡണ്ട്‌ ശ്രീ പലേരി ശിവക്ഷേത്ര കമ്മിറ്റി  മാമ്പ അഞ്ചരക്കണ്ടി 670611

2011, നവംബർ 16, ബുധനാഴ്‌ച

ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം പുറവൂര്‍

ശ്രീ  ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം  പുറവൂര്‍ 

റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടുക്കി മൊട്ട   സ്റ്റോപ്പില്‍ നിന്നും മൂന്നു കിമി നടന്നാല്‍ മതി 
മുഖ്യ പ്രതിഷ്ഠ  നരസിംഹമൂര്‍ത്തി  പത്താം നൂറ്റാണ്ട്‌  
ദര്‍ശനസമയം രാവിലെ  അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
ഉപ ദേവതമാര്‍ ഗണപതി,വനശാസ്താവ്,ഗുരു ഭദ്രകാളി 
എണ്‍പതിലധികംവഴിപാടുകള്‍ 
പശ്ചാത്തല ചരിത്രം പുറവൂര്‍ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം അതി പുരാതനമായ ഒരു ആരാധനാലയമായിരുന്നു അജ്ഞാത കാരണത്താല്‍ നാശോന്മുഖമായിപ്പോയ ക്ഷേത്രം 1984ല്‍ ശ്രീ ഇ എം ദാമോദരന്‍ നമ്പിയാരുടെ നേതൃത്വത്തില്‍ രൂപികൃതമായ ദേശവാസികളുടെ കമ്മിറ്റി ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി ദേവന്റെ ശ്രീകോവിലും ഗണപതി, വനശാസ്താവ് ,ഗുരു എന്നീ സങ്കല്പങ്ങള്‍ക്കുള്ള ശ്രീകോവിലുംചുറ്റബലവും നിര്‍മ്മിച്ചു1996 മീനമാസത്തിലെ രേവതി നക്ഷ ത്രത്തില്‍ പുനപ്രതിഷ്ഠയും  നടന്നു ഉപദേവതയായ ഭദ്രകാളി പ്രതിഷ്ഠ 2002ഏപ്രില്‍ എട്ടിന്നു പുന പ്രതിഷ്ഠ നടത്തി 2009 ഏപ്രില്‍ ഒന്നിന്നു  ധ്വജ പ്രതിഷ്ഠയും  നടന്നു ഗോപുര നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു.
തിരുവോണ നാള്‍ പ്രധാനപ്പെട്ടതാണ് മലയാള മാസത്തിലെ ഒന്നാമത്തെ ചൊവ്വാഴ്ച ദേവി പൂജയുണ്ട്   
 

2011, നവംബർ 15, ചൊവ്വാഴ്ച

മേലൂര്‍ ശിവക്ഷേത്രം

മേലൂര്‍   ശിവക്ഷേത്രം
പശ്ചാത്തല ചരിത്രം ഉരി കുറച്ചു പന്തീരായിരം സേര്‍ നെല്ല്  വാരമായി കിട്ടുന്ന ക്ഷേത്രമായിരുന്നു മേലൂര്‍ ശിവ ക്ഷേത്രം  ഒരു ദിവസം കടവില്‍ എരഞ്ഞിപ്പുറം തറവാട്ടിലെത്തിയ ബ്രാമണനെ ആചാര മര്യാദ പ്രകാരം സ്വീകരിചു പാല്‍ കുടിക്കാന്‍ കൊടുത്തു .പാല്‍ കൊടുത്ത ബ്രാമണന്‍ അപ്രത്യക്ഷനായി.തുടര്‍ന്ന് നടത്തിയ പ്രശ്നചിന്തയില്‍ ബ്രാമ ണനാഎത്തിയ തു വയത്തൂര്‍ കാളിയാര്‍  ആണെന്ന് മനസ്സിലായി ഇരിപ്പിടം നല്‍കണമെന്നും കണ്ടു ഇതേ തുടര്‍ന്ന് തറവാട്ടിലെ ഒരു സ്ത്രീയും പുരുഷനും പയ്യാവൂരില്‍ ഭജനമിരുന്നു ശിലാവിഗ്രഹം സമ്പാദിച്ചു .ഇടവലത്ത് പുടയൂര്‍ ഇല്ലത്തെ തന്ത്രി വിഗ്രഹം പ്രതിഷ്ഠിച്ചു.അതിന്നു മുന്‍പ് ശിവ പ്രതിഷ്ഠ നടത്തിയത് വെള്ളൂര്‍ഇല്ലത്തെ തന്ത്രിയായിരുന്നു.പില്‍ക്കാലത്ത് ക്ഷേത്ര ചടങ്ങുകള്‍ക്ക് ഈ രണ്ടു ഇല്ലങ്ങളിലെ തന്ത്രി മാരാണ് കാര്‍മികത്വം വഹിക്കുന്നത് 
വൃശ്ചികം ഒന്ന് മുതല്‍ ധനു പത്ത് വരെ   യുള്ള മണ്ഡല കാലത്താണ് ഉത്സവം

2011, നവംബർ 14, തിങ്കളാഴ്‌ച

വട്ടക്കാട്ട് ഭഗവതിക്ഷേത്രം എളയാവൂര്‍

വട്ടക്കാട്ട് ഭുവനേശ്വരി ക്ഷേത്രം   എളയാവൂര്‍  

റൂട്ട്:-കണ്ണൂര്‍ -വാരം റൂട്ടില്‍ മുണ്ടയാട് നിന്നും എളയാവൂര്‍ ക്ഷേത്ര റോഡില്‍ പത്ത് മിനിറ്റ് നടന്നാല്‍ മതി   
പ്രതിഷ്ഠ  ഭുവനേശ്വരി  ഇരുപതാം നൂറ്റാണ്ട്
നാഗപ്രതിഷ്ഠയും ഉണ്ട് 
ശിവന്‍ ,ഗണപതി ,ഗുരു  എന്നീ പ്രതിഷ്ഠകളും കൂടിയുണ്ട്
പശ്ചാത്തലം ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിഷ്ഠ നടന്നു കുടുംബത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്ന ചിന്തയുടെ  പിന്‍ ബലത്തിലാണ് ക്ഷേത്രനിര്‍മ്മിതി .താഴെക്കാവ് ദര്‍ശനം നിരോധിച്ചിട്ടുണ്ട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു 
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഏഴര വര വൈകുന്നേരം അഞ്ചര മുതല്‍ ഏഴു വരെ 
 

ചങ്ങലാട്ട് മഹാവിഷ്ണു ക്ഷേത്രം മാണിയൂര്‍

ചങ്ങലാട്ട്  മഹാവിഷ്ണു  ക്ഷേത്രംമാണിയൂര്‍

റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടക്കിമൊട്ട   സ്റ്റോപ്പില്‍ നിന്നും രണ്ടു കിമി നടന്നാല്‍ മതി  
പ്രതിഷ്ഠ ശ്രീ കൃഷ്ണന്‍ അറനൂറ്  വര്‍ഷങ്ങള്‍ പഴക്കം 

പശ്ചാത്തലം  മാണിയൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന്റെ   രീതിയില്‍ നശിപ്പിക്കപ്പെട്ട  ക്ഷേത്രം വിഗ്രഹവും വലിയ ബലിക്കല്ലും തകര്‍ന്നിരിക്കുന്നു  
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ എട്ടര വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
 
വഴിപാടുകള്‍ നാല്‍പ്പത്തിയഞ്ച്  പ്രധാനപ്പെട്ടത്  പാല്‍പായസം ചുറ്റു വിളക്ക്,തിരുവോണപൂജ ,പുഷ്പാഞ്ജലി, തൃമധുരം

ഉത്സവം തുലാത്തിലെ തിരുവോണം ഒറ്റദിവസം മാത്രം വലിയ ആഘോഷങ്ങളില്ല
പൂര്‍ത്തിയല്ല 


ഇടക്കാണബേത്ത് ഭഗവതി ക്ഷേത്രം

ഇടക്കണന്‍ബേത്ത്   ഭഗവതി  ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പില്‍ നിന്നും രണ്ടു കിമി നടന്നാല്‍ മതി  

പശ്ചാത്തലം നൂറ്റിയിരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ തകര്‍ന്നു കിടന്നിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഏഴ് വര്‍ഷംമുന്‍പ്  ഭഗവതിയുടെ പുന പ്രതിഷ്ഠ നടന്നു.  
 പ്രതിഷ്ഠ ദുര്‍ഗ്ഗ 

ഭൈരവന്‍ ,കുട്ടിച്ചാത്തന്‍ ,ഗുളികന്‍, ദൈവത്താര്‍  എന്നീ സങ്കല്പ സ്ഥാനങ്ങള്‍  പുറമെ  നാഗത്തറയും
സംക്രമപൂജക്ക്  പുറമേ ദിവസവും ദീപാരാധനയും ഉണ്ട് 

ഉത്സവം മാര്‍ച്ച് പതിനാല്‌,പതിനഞ്ച്‌,പതിനാറ്‌ തിറ
 
 പറഞ്ഞു കേട്ടത്     പണ്ട് ബ്രാമണരുടെ    വകയായിരുന്നു ക്ഷേത്രം.  അവരില്‍ ഒരാള്‍ ഒരു തീയയുവതിയുമായി പ്രണയത്തിലാവുകയും അവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരന്നു.  ബ്രാമണര്‍ അദ്ദേഹത്തെ പരിഹസിക്കുകയും  സമുദായ ഭ്രഷ്ടനാക്കുകയും ചെയ്തു. ആതിരുമേനിയുടെഉപാസനാ  മൂര്‍ത്തികളാണ്  ഇവിടെയുള്ളത്  
ഇടക്കണബേത്ത്  കുടുംബത്തിന്റെ കുല ദേവതയാണ് പ്രതിഷ്ഠ താണ്ക്ഷേത്രം   

2011, നവംബർ 13, ഞായറാഴ്‌ച

ചാലോട് ഗോവിന്ദാം വയല്‍ മഹാവിഷ്ണു ക്ഷേത്രം

ചാലോട് ഗോവിന്ദാം വയല്‍ മഹാവിഷ്ണു ക്ഷേത്രം

റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ ചാലോട് സ്റ്റോപ്പ്‌ അരകിമി വടക്ക് വയലില്‍ 
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്‌ 

 അയ്യപ്പ പ്രതിഷ്ഠ കൂടിയുണ്ട് 
ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ നട തുറന്നിരിക്കും വൈകുന്നേരം അഞ്ചര മുതല്‍ എട്ടുവരെയും 
നിവേദ്യപൂജ ഒന്‍പതു മണിക്ക് മലര്‍ നിവേദ്യം 
പ്രതിഷ്ടാ ദിനം ഡിസംബര്‍ പതിനെട്ട്
ചരിത്ര പശ്ചാത്തലം 
പൂര്‍ത്തിയായില്ല  

ശ്രീ ഇടയന്നൂര്‍ എളംബിലാന്‍ ഭഗവതി ക്ഷേത്രം

ശ്രീ  ഇടയന്നൂര്‍  എളംബിലാന്‍ ഭഗവതി  ക്ഷേത്രം 

റൂട്ട്: -കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ കണ്ണൂരില്‍ നിന്നും പതിനേഴ്‌ കിമി  അകലെ  ഇടയന്നുരില്‍ സ്ക്കൂളിന്നു സമീപം 

  പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനൊന്നാം നൂറ്റാണ്ട്‌
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ

പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി ,പായസം ,രക്ത പുഷ്പാഞ്ജലി 

പ്രധാന ദിവസങ്ങള്‍ തുലാം പത്ത്,കുംഭം പതിനാല് മുതല്‍ പതിനാറ്‌ വരെ  
കളിയാട്ടം കുംഭം പതിനാല് -പതിനാറ്‌ 
 
ഭരണം സെക്രെട്ടറി ശ്രീ എളംബിലാന്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി

2011, നവംബർ 12, ശനിയാഴ്‌ച

മാമ്പ വിളയാറോട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രം

മാമ്പ വിളയാറോട്ട് ശ്രീ  മഹാവിഷ്ണുക്ഷേത്രം
  
റൂട്ട്:- കണ്ണൂര്‍  ചക്കരക്കല്ല്  മുഴപ്പാല റൂട്ടില്‍ മുഴപ്പാല സ്റ്റോപ്പില്‍ നിന്ന് പതിനഞ്ച് മിനിറ്റ് നടന്നാല്‍ മതി

പ്രതിഷ്ഠകള്‍     കുചേലനെ അനുഗ്രഹിച്ച ഭാവത്തിലുള്ള ശ്രീകൃഷ്ണന്‍  ,വനദുര്‍ഗ്ഗ
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 
പശ്ചാത്തലചരിത്രം സ്വര്‍ണ്ണപ്രശ്നത്തില്‍കണ്ടത്1640വര്‍ഷത്തെ പഴക്കം. പണ്ട് ഇവിടം കൊടുംകാട് ആയിരുന്നു,
ആരോ നശിപ്പിച്ച  ക്ഷേത്രത്തിന്റെ അടയാളമായ
ഒരു തറയുണ്ടായിരുന്നു.സ്ഥലമുടമക്ക് ധാരാളം പ്രശ്നങ്ങള്‍ഉണ്ടായപ്പോള്‍ പ്രശ്നംവെച്ച്ദൈവികസാന്നിധ്യംമനസ്സിലായപ്പോള്‍നാട്ടുകാരുടെഒരുകമ്മിറ്റി
രൂപികരിച്ചുസ്ഥലംവിട്ടു കൊടുത്തു1981ല്‍ പ്രവര്‍ത്തനം തുടങ്ങി 2005L പ്രതിഷ്ഠകള്‍നടത്തി.പഴയഒരുദേവിക്ഷേത്രംഇതിനടുത്തുണ്ടായിരുന്നതായി പ്രശ്നത്തില്‍  കണ്ടത് കൊണ്ടാണ് വന ദുര്‍ഗ്ഗയുടെ പ്രതിഷ്ഠ വേണ്ടി വന്നത്.നാഗതറയുടെ പണി നടക്കുന്നുണ്ട്.ഗോശാലയില്‍ ഇരുപത്തിയേഴു പശുക്കള്‍ ഇപ്പോഴുണ്ട് ശാന്തിക്കാരന്‍ തമ്പുരാന്‍ എന്നറിയപ്പെടുന്നു (പൂര്‍ത്തിയായിട്ടില്ല)
ഉത്സവം  ഏപ്രില്‍ ഇരുപത്തി മൂന്നു മുതല്‍ ഇരുപത്തിയെട്ടു വരെ   
വഴിപാടുകള്‍ ഇരുപത്തിയാറ് എണ്ണം 
മാസത്തില്‍ മൂന്നു ദിവസം അന്ന ദാനം 
ഭരണം പ്രസിഡണ്ട്‌ മാമ്പ  വിളയാറോട്ട്മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി മാമ്പ  



2011, നവംബർ 11, വെള്ളിയാഴ്‌ച

ശ്രീ ചാമക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ  ചാമക്കാവ്  ഭഗവതീ  ക്ഷേത്രം 

റൂട്ട്:- വെള്ളൂര്‍ ബസ്‌ ജംക്ഷനില്‍ നിന്നും ഹൈ സ്കൂള്‍ റോഡില്‍ നാന്നൂറ് മീറ്റര്‍ അകലെ  
  
പശ്ചാത്തലം  മാടായിക്കാവുമായി ബന്ധമുണ്ട് മഹാ പണ്ഡിതനായ ഒരു ബ്രാമണശ്രേഷ്ടന്‍മൂകാംബികാ സന്ദര്‍ശനത്തിനു ഇറങ്ങി തിരിച്ചു വരുമ്പോള്‍ കൊവ്വലില്‍  പോകാനിരിക്കെ  മൃഗീയമായി ആക്രമിക്കപ്പെട്ടു അത് വഴി വന്ന പെരിയോടു നായര്‍ അദ്ദേഹത്തെ രക്ഷിച്ചു വീട്ടില്‍ കൊണ്ടുപോയി. ബോധം തിരിച്ചു കിട്ടിയ തിരുമേനി ചില ഒറ്റ മൂലികളുടെപ്രയോഗം  പറഞ്ഞു   കൊടുക്കുകയും മാടായിയില്‍പ്പോയിഭജനമിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നായര്‍ തിരുവിര്‍ക്കാട്ട് പോയി ഭജനമിരുന്നു.  ഭജനത്തില്‍ സംപ്രീതയായ ദേവി അദ്ദേഹത്തിന്റെ ഓലക്കുടയുടെ പുറത്ത് വെള്ളുരില്‍എത്തി പലര്‍ക്കും ദര്‍ശനം നല്‍കി. ഒരു പ്രശ്നം വെച്ചപ്പോള്‍ ക്ഷേത്രത്തിന്റെ ആവശ്യകത മനസ്സിലായി. ക്ഷേത്രത്തിനു ചുറ്റും ചാമക്കൃഷിചെയ്തിരുന്നു.ചാമ വയലില്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് ചാമക്കാവ്എന്നാ പേരും കിട്ടി.മുന്‍പ് നാല്‍പ്പതു ഏക്രസ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ എട്ട്‌.

സമയം രാവിലെ അഞ്ചു മുപ്പത് മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുപ്പത് മുതല്‍ ഏഴു മുപ്പത് വരെ  

പ്രധാനവഴിപാടുകള്‍ ചൊവ്വ വിളക്ക്,നിറമാല, ശര്‍ക്കര പായസം,രക്തപുഷ്പാഞ്ജലി 

ഉത്സവം ധനുവിലെ കാര്‍ത്തിക മുതല്‍ നാല്ദിവസം  പാട്ടുത്സവം 
തെയ്യ മഹോത്സവം  മകരത്തില്‍ 
മീനത്തില്‍ പൂരക്കളി   
 
പ്രതിഷ്ഠകള്‍ ഭദ്രകാളി,  വേട്ടക്കൊരുമകന്‍,ശാസ്താവ്,കേളന്‍ കുളങ്ങര ഭഗവതി,പഞ്ചുരുളി   
 
ശ്രീകോവില്‍,പാട്ടുപുര,അഗ്രമണ്ഡപത്തോട് കൂടെയുള്ള ചുറ്റബലം,ഉപ പ്രതിഷ്ഠകള്‍, നടപ്പന്തല്‍, കുളം,കിണര്‍, ചിറ 
  
സോപാനത്തിന്നു രണ്ടു പടികള്‍ 
ശ്രീകോവിലിന്റെ   ചുമരില്‍ ഒരു ഘനദ്വാരം 
തെക്ക് പടിഞ്ഞാറ് മൂലയില്‍ കേളന്‍ കുളങ്ങര ഭഗവതിയുടെ പ്രതിഷ്ഠയുണ്ട് തെയ്യത്തിന്റെ തറ വടക്ക് ഭാഗത്ത് 
     ചുറ്റുമതില്‍ മണ്ണ് കൊണ്ടാണ് 
പഞ്ചുരുളി അറയും ശാസ്താവിന്റെ കോട്ടവും യഥാക്രമം കിഴക്കും വടക്കും ഭാഗത്താണ് 
അഗ്ര മണ്ഡപത്തില്‍ കിം പുരുഷനുണ്ട് 
ഭദ്രകാളി, കേളന്‍ കുളങ്ങരഭഗവതി   വിഗ്രഹം പഞ്ച ലോഹംകൊണ്ടും,വേട്ടക്കൊരുമകന്‍ ദാരു ശില്പവും ശാസ്താവ് ശിലാവിഗ്രഹവുമാണ് 
പഞ്ചുരുളി ഒഴികെയുള്ള പ്രതിഷ്ഠ കളുടെ മുഖം കിഴക്ക്  

sree muchilottu bhagavathiikshethram poodhuruththi

ശ്രീ  മുച്ചിലോട്ടു  ഭഗവതീ ക്ഷേത്രം   പൂംന്തുരുത്തി

റൂട്ട്:- പയ്യന്നൂരില്‍ നിന്നും ഒന്നേമുക്കാല്‍  കിമിഅകലെ സുബ്ര മണ്യക്ഷേത്ര റോഡില്‍ 

പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

പൂജ സംക്രമ ദിവസങ്ങളിലും ചൊവ്വാഴ്ചകളിലും 
   
പത്ത് വര്‍ഷങ്ങളില്‍ ഒരിക്കല്‍ കളിയാട്ടം  

2011, നവംബർ 10, വ്യാഴാഴ്‌ച

ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം തെരൂര്‍

ശ്രീ  വേട്ടക്കൊരുമകന്‍ ക്ഷേത്രം  തെരൂര്‍

റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരൂര്‍ സ്റ്റോപ്പ്‌ റോഡരുകില്‍   

പ്രതിഷ്ഠ  വേട്ടക്കൊരുമകന്‍ പതിനൊന്നാം നൂറ്റാണ്ട് 

സമയം രാവിലെ അഞ്ച്മുപ്പതു മുതല്‍ ഒന്‍പതു മുപ്പതു വരെ വൈകുന്നേരം അഞ്ച് മുപ്പതു മുതല്‍ എട്ട് വരെ  

ഉത്സവം തിരുവായുധം എഴുന്നള്ളിപ്പ് വൃശ്ചികം ഇരുപത്തിയഞ്ചിന്നു
 ചരിത്രം:-            വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുണര്‍ന്നപ്പോള്‍ ഉണ്ടായ   മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു. ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്. .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദരശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ കീഴടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും ചെയ്തത് .
 

2011, നവംബർ 9, ബുധനാഴ്‌ച

തുണ്ടിക്കോത്ത് ഭഗവതി ക്ഷേത്രം

തുണ്ടിക്കോത്ത്  ഭഗവതി  ക്ഷേത്രം  വലിയനൂര്‍   
റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍റൂട്ടില്‍ വലിയനൂര്‍  സ്റ്റോപ്പില്‍ നിന്നും ഒരു കിമി 
 
പ്രതിഷ്ഠ  പുതിയ ഭഗവതി  
പൂജ സംക്രമത്തിന്നു സംക്രമപൂജ
ഉത്സവം മകരം പതിനാറ്‌, പതിനേഴ്,പതിനെട്ട്

valiyannur mahaavishnu kshethram

വലിയന്നൂര്  ശ്രീ മഹാവിഷ്ണു  ക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍-ഏച്ചുര്‍ റൂട്ടില്‍ വലിയന്നൂര് സ്റ്റോപ്പില്‍ നിന്നും ഇരുപതു മിനിറ്റ് നടന്നാല്‍ മതി  

   പശ്ചാത്തലം പണ്ട് കാട് പിടിച്ചുകിടന്നിരുന്നസ്ഥലമായിരുന്നു  ഒരു തറ ഉണ്ടായിരുന്നു.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രമായിരുന്നു എന്ന് പറയപ്പെടുന്നു  ഇതിനു  ചുറ്റുമുള്ള വീട്ടു കാര്‍ക്ക് പല അനിഷ്ടങ്ങളും  സംഭവിച്ചപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു ഒരു പ്രശ്നം വെച്ചു പൂജാദികള്‍തുടങ്ങി        
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍
ഏറ്റവു കൂടുതല്‍ കഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന കൃഷ്ണന്‍ നംബിയാര്‍ സ്ഥലം ക്ഷേത്ര നിര്‍മ്മതിക്ക് വേണ്ടി കമ്മിറ്റിക്ക് നല്‍കി അതിനു ശേഷം മാസപൂജകളും ദീപാരാധനയും മുടങ്ങാതെ നടന്നു രണ്ടായിരത്തി എട്ടില്‍ വിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി ഗണേശ പ്രതിഷ്ഠയുംഉണ്ട്

ഗണേശ സേവാസമിതിയുംപ്രവര്‍ത്തിക്കുന്നുണ്ട്
സമയം  രാവിലെ അഞ്ചര മുതല്‍ എട്ടര വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 

പ്രധാനവഴിപാടുകള്‍ പുഷ്പാഞ്ജലി, പാല്‍പായസം നെയ്യ് വിളക്ക് ജന്മനക്ഷത്രപൂജ

അസുഖമുള്ള കുട്ടികളെ കൊണ്ട് മഞ്ചാടി വാരിക്കുക എന്ന ക്രിയയും ഉണ്ട്, വ്യാഴാഴ്ച വൈകുന്നേരം ഭജന (സ്ത്രീകള്‍ )

പ്രധാന ദിവസങ്ങള്‍  തിരുവോണ നാളുകള്‍ ,വിനായക        ചതുര്‍ത്തി,കര്‍ക്കടകത്തില്‍ നിറ,ചിങ്ങത്തില്‍ പുത്തരി അഷ്ടമി രോഹിണി 

പ്രതിഷ്ഠ ദിനം മീനത്തിലെ രോഹിണി  

ഭരണം സെക്രട്ടറി  വലിയന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി പി ഓ വാരം വലിയന്നൂര് കണ്ണൂര്‍ 67594


sree aroththu vishnu kshethram

ശ്രീ  അറോത്ത്   വിഷ്ണു  ക്ഷേത്രം 
 
റൂട്ട്:- കണ്ണൂരില്‍ നിന്നും ഇരുപത്തിയൊന്നു കിമി കിഴക്ക് ചെക്കികുളത്ത് നിന്നും ഒരു കിമി തെക്ക്  
പ്രതിഷ്ഠ കൃഷ്ണന്‍  പഴക്കമുണ്ട് 
 
സമയം രാവിലെ ഒന്‍പതു മുതല്‍ ഒന്‍പതു മുപ്പതു വരെ 
 
ഉത്സവം അഷ്ടമി രോഹിണി 
 
ഭരണം ഏക്സികുട്ടിവ്  ഓഫീസര്‍ ശ്രീ കൃഷ്ണക്ഷേത്രം അറോത്ത്  ചെക്കികുളം  

sree kizhakkumkaavu bhagavathikshethram

ശ്രീ   കിഴക്കുംകാവ് ഭഗവതിക്ഷേത്രംചെക്കിക്കുളം 
റൂട്ട്:- കണ്ണൂരില്‍ നിന്ന് ഇരുപതു കിമി തെക്ക് ചെക്കികുളത്ത് നിന്നും ഒരുകിമി തെക്ക് 
പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനേഴാം നൂറ്റാണ്ട്‌  
സമയം  രാവിലെ എട്ടു മണി മുതല്‍ പന്ദ്രണ്ട് മണി വരെ    
പാട്ട്ഉത്സവം   ഇടവം ഒന്നിന് 
കളിയാട്ടം ഇടവം പത്തിനു 
ഭരണം എക്സികുട്ടിവ് ഓഫീസര്‍ ,കിഴക്കേകാവ് ഭഗവതി ക്ഷേത്രം  ചെക്കിക്കുളം      

2011, നവംബർ 8, ചൊവ്വാഴ്ച

ശ്രീ നാറാത്ത് മഹാവിഷ്ണുക്ഷേത്രം

ശ്രീ  നാറാത്ത്  മഹാവിഷ്ണുക്ഷേത്രം  

റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനാറര കിമി വടക്ക് കിഴക്ക്  കണ്ണൂര്‍ കാട്ടാമ്പള്ളി റോഡില്‍ ആലുംകീഴു ജംങ്ങ്ഷനില്‍ നിന്നും ഇടക്കൈതോട് റോഡില്‍ ഒന്നര കിമി നടന്നാല്‍ മതി

നാരായണത്തപ്പന്റെ പേരില്‍ സ്ഥലം പ്രസിദ്ദമാണ് പാറക്കുന്നു പൊട്ടിക്കുമ്പോള്‍ ഒരു മലയന്കിട്ടിയ വിഗ്രഹം തൊട്ടടുത്തുള്ള ഒരു നമ്പൂതിരി  പ്രതിഷ്ഠിച്ചു രണ്ടു കുടുംബത്തിന്നും അവകാശമുണ്ട്‌  
ശ്രീകോവില്‍,ഉപദേവതകള്‍,നമസ്കാരമണ്ഡപം,അഗ്രമണ്ടപത്തോടെയുള്ളചുറ്റബലം,ചുറ്റുമതില്‍, ഗോപുരം,അഗ്രശാല,കിണറുകള്‍ എന്നിവയുള്ള ദ്വിതല ക്ഷേത്രം 
സുദര്‍ശന ചക്രം എറിയാന്‍ ഒരുങ്ങുന്ന  മഹാവിഷ്ണു ആണ് പ്രതിഷ്ഠ 

ഗണപതി, ഭഗവതി, വനശാസ്ഥ എന്നീ പ്രതിഷ്ഠകളും 

സമയം രാവിലെ അഞ്ചു മുപ്പതു മുതല്‍ ഒന്‍പതു മുപ്പതു വരെ വൈകുന്നേരം അഞ്ചു നാല്പത്തിയഞ്ച് മുതല്‍ എട്ടുവരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം ,അര്‍ച്ചനകള്‍ 
ഉത്സവം മകരസംക്രമത്തിന്നു പതിനാറ്പൂജകള്‍ ശാന്തിക്കാരനും ശ്രീ ഭൂതബലി തന്ത്രിയും ചെയ്യുന്നു
 
മേടം പതിനെട്ടിന് പ്രതിഷ്ഠദിനം  

ശ്രീ വടേശ്വരം ശിവക്ഷേത്രം

ശ്രീ   വടേശ്വരം   ശിവക്ഷേത്രം 

റൂട്ട് :- കണ്ണൂരില്‍ നിന്നും പന്ദ്രണ്ട്കിമി വടക്ക് പാപ്പിനശേരിയില്‍ അരോളി മാങ്കടവ്  റോഡില്‍
 
പശ്ചാത്തലം മൂഷിക വംശത്തിലെ സതസോമന്റെ രണ്ടാം തലമുറക്കാരനായ വടുകവര്‍മ നിര്‍മ്മിച്ച ശിവക്ഷേത്രം ചിറക്കല്‍ രാജ വംശത്തിന്റെതായിരുനു ടിപ്പുവിന്റെ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ അന്നത്തെ ചിറക്കല്‍ രാജാവ് പുന രുദ്ദാരണത്തിന്  ശ്രമിച്ചു തറ പൂര്‍ത്തിയാക്കി അശ്വതി പട്ടത്താനം കുംഭത്തില്‍ നടത്താറണ്ടായിരുന്നു൧൯൬൭ ല്‍ 
ഏറ്റെടുത്തു ൧൯൭൫ ല്‍ഭക്തര്‍ സംഘടിച്ചു കമ്മിറ്റി ഉണ്ടാക്കി റിപ്പയര്‍ നടത്തി ശുദ്ദികലശവും നടത്തി 

നാല് പ്രതിഷ്ഠകള്‍  അഷ്ടദലാകൃതിയുള്ള ശ്രീകോവില്‍ അപൂര്‍വമാണ് 
പ്രധാന പ്രതിഷ്ഠ ശിവലിംഗം

ദക്ഷിണാ മൂര്‍ത്തി,ഉമാമഹേശ്വരന്‍,കിരാത മൂര്‍ത്തി എന്നീ പ്രതിഷ്ഠകള്‍ കൂടി 

സമയം രാവിലെ അഞ്ചു മുതല്‍ പത്ത്  വരെ വൈകുന്നേരം ആര് മുതല്‍ എട്ടു വരെ 

പ്രധാന വഴിപാടുകള്‍ നെയ്യ് അമൃത്,പുഷ്പാഞ്ജലി, നെയ്പായസം,ശര്‍ക്കര പായസം,ജലധാര