2011, നവംബർ 3, വ്യാഴാഴ്‌ച

Meenkulam Sreekrishnakshethram

മീങ്കുളം  ശ്രീകൃഷ്ണക്ഷേത്രം ഓലയംബാടി 
റൂട്ട്:- ഓലയംബാടി 
ഐതിഹ്യം  ശ്രീ വില്വമംഗലം സ്വാമിയാര്‍ കാവേരി ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഉദയഗിരി എന്നറിയപ്പെട്ടിരുന്ന ഇവിടെയെത്തി സന്ധ്യാ വന്ദനം നടത്താന്‍ വെള്ളം കിട്ടാതെ ആയപ്പോള്‍ ശ്രീ കൃഷ്ണനെ ധ്യാനിച്ച് നില്‍ക്കുമ്പോള്‍ ഭഗവാന്‍ ഒരു കുട്ടിയുടെ രൂപത്തില്‍ അവിടെയെത്തി സ്വാമി കണ്ണ് തുറന്നപ്പോള്‍ തന്റെ മുന്നില്‍ ശുദ്ദ ജലം നിറഞ്ഞ കുളം കാണപ്പെട്ടു വെള്ളത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ വിശേഷപെട്ട മീനുകളും അതിലുണ്ടായിരുന്നു ഇതിനു ശേഷം ഇവിടം മീങ്കുളം എന്നറിയപ്പെട്ടു സ്വാമി തപസ്സിരുന്ന ഗുഹ ഇപ്പോള്‍ സ്വാമി മഠം എന്നറിയപ്പെടുന്നു ഭഗവത് പ്രസാദത്താല്‍ സന്തുഷ്ടനായ സ്വാമി ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചു കുറെക്കാലംഇവിടെ പൂജ നടത്തിയിരുന്നു അമ്പാടി ക്കണ്ണന്‍ ഓടിക്കളിച്ച പ്രദേശം കണ്ണനാടിയ  പൊയില്‍ എന്നും പിന്നീടു കണ്ണാടി പൊയിലെന്നുംഅറിയപ്പെടുന്നു അമ്പാടി ക്രമേണ
ഓലയംബാടിയായി കണ്ണന്‍ പാല് കാച്ചിക്കുടിച്ച 
കല്ല്‌ ഇപ്പോഴും ഉണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ