2011, നവംബർ 17, വ്യാഴാഴ്‌ച

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം തളിപ്പറമ്പ്

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം   തളിപ്പറമ്പ് 
റൂട്ട്: തളിപ്പറമ്പില്‍ നിന്നും 
പശ്ചാത്തല ചരിത്രം പരശുരാമാനാല്‍ പ്രതിഷ്ടിതം
ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുന്‍ വശത്തുള്ള കൊടുംകാട്ടില്‍ കാരസ്കരന്‍എന്ന് പേരായ ഒരസുരന്‍ ജീവിച്ചിരുന്നു ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുനാള്‍ പരശുരാമന്‍ വനത്തില്‍ കടന്നു അസുര നിഗ്രഹം നടത്തി അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാര്‍ഗ്ഗവരാമന്‍ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു അപ്പോഴാവിടെയെത്തിയ നാരദ മഹര്‍ഷി ശിവ ലിംഗത്തിന്റെഉത്ഭവം  പരശുരാമാന്നു പറഞ്ഞു കൊടുത്തു പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏല്‍ക്കുകയും തേജസ്സ്‌ മങ്ങിപ്പോവുകയും ചെയ്തു ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നില്‍ എത്തിയ ഗരുഡന്‍ ഉപായം പറഞ്ഞു കൊടുത്തു പാലാഴി മഥനസമയത്ത് വാസുകി ശര്‍ദ്ദിച്ച വിഷം ലോക രക്ഷാര്‍ത്ഥം ശിവന്‍ കുടിച്ചപ്പോള്‍ അതില്‍ നിന്ന് മുക്തനാകാന്‍ ശിവന്‍ വൈദ്യ നാഥന്‍ എന്നആത്മ ലിംഗം തന്നെയുണ്ടാക്കി പാര്‍വതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു അതിനാല്‍ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച്പൂജ നടത്തിയാല്‍ രോഗ വിമുക്തി നേടാം അതനുസരിച്ച് സൂര്യന്‍ ശിവനെ ധ്യാനിച്ച്‌ ശിവനില്‍  നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചുപൂജിച്ചു അതോടെ രോഗമുക്തി നേടുകയും ചെയ്തു ആ മഹാലിംഗമാണിത് വിധി പോലെ ക്ഷേത്രം  പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌നാരദര്‍ മറഞ്ഞു നാരദനില്‍നിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമന്‍ വൈദ്യ നാഥ ക്ഷേത്രം നിര്‍മ്മിച്ചു കാരസ്കരന്‍ എന്നാ അസുരന്‍ മൂലമാണ് പരശുരാമന്‍ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു ലോപിച്ച് കാഞ്ഞിരങ്ങാടായി ഇലകയിക്കാത്ത  രു കാഞ്ഞിരമരം    ഇവിടെയുണ്ട് സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവ ലിംഗം ആയതു കൊണ്ട്  ഞായര്‍ പ്രധാന ദിവസമാണ് രോഗ മുക്തി തേടി ഭക്തര്‍ ഇവിടെയെത്തുന്നു   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ