2011, നവംബർ 8, ചൊവ്വാഴ്ച

ശ്രീ നാറാത്ത് മഹാവിഷ്ണുക്ഷേത്രം

ശ്രീ  നാറാത്ത്  മഹാവിഷ്ണുക്ഷേത്രം  

റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനാറര കിമി വടക്ക് കിഴക്ക്  കണ്ണൂര്‍ കാട്ടാമ്പള്ളി റോഡില്‍ ആലുംകീഴു ജംങ്ങ്ഷനില്‍ നിന്നും ഇടക്കൈതോട് റോഡില്‍ ഒന്നര കിമി നടന്നാല്‍ മതി

നാരായണത്തപ്പന്റെ പേരില്‍ സ്ഥലം പ്രസിദ്ദമാണ് പാറക്കുന്നു പൊട്ടിക്കുമ്പോള്‍ ഒരു മലയന്കിട്ടിയ വിഗ്രഹം തൊട്ടടുത്തുള്ള ഒരു നമ്പൂതിരി  പ്രതിഷ്ഠിച്ചു രണ്ടു കുടുംബത്തിന്നും അവകാശമുണ്ട്‌  
ശ്രീകോവില്‍,ഉപദേവതകള്‍,നമസ്കാരമണ്ഡപം,അഗ്രമണ്ടപത്തോടെയുള്ളചുറ്റബലം,ചുറ്റുമതില്‍, ഗോപുരം,അഗ്രശാല,കിണറുകള്‍ എന്നിവയുള്ള ദ്വിതല ക്ഷേത്രം 
സുദര്‍ശന ചക്രം എറിയാന്‍ ഒരുങ്ങുന്ന  മഹാവിഷ്ണു ആണ് പ്രതിഷ്ഠ 

ഗണപതി, ഭഗവതി, വനശാസ്ഥ എന്നീ പ്രതിഷ്ഠകളും 

സമയം രാവിലെ അഞ്ചു മുപ്പതു മുതല്‍ ഒന്‍പതു മുപ്പതു വരെ വൈകുന്നേരം അഞ്ചു നാല്പത്തിയഞ്ച് മുതല്‍ എട്ടുവരെ 
പ്രധാന വഴിപാടുകള്‍ പാല്‍പായസം ,അര്‍ച്ചനകള്‍ 
ഉത്സവം മകരസംക്രമത്തിന്നു പതിനാറ്പൂജകള്‍ ശാന്തിക്കാരനും ശ്രീ ഭൂതബലി തന്ത്രിയും ചെയ്യുന്നു
 
മേടം പതിനെട്ടിന് പ്രതിഷ്ഠദിനം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ