2011, നവംബർ 11, വെള്ളിയാഴ്‌ച

ശ്രീ ചാമക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ  ചാമക്കാവ്  ഭഗവതീ  ക്ഷേത്രം 

റൂട്ട്:- വെള്ളൂര്‍ ബസ്‌ ജംക്ഷനില്‍ നിന്നും ഹൈ സ്കൂള്‍ റോഡില്‍ നാന്നൂറ് മീറ്റര്‍ അകലെ  
  
പശ്ചാത്തലം  മാടായിക്കാവുമായി ബന്ധമുണ്ട് മഹാ പണ്ഡിതനായ ഒരു ബ്രാമണശ്രേഷ്ടന്‍മൂകാംബികാ സന്ദര്‍ശനത്തിനു ഇറങ്ങി തിരിച്ചു വരുമ്പോള്‍ കൊവ്വലില്‍  പോകാനിരിക്കെ  മൃഗീയമായി ആക്രമിക്കപ്പെട്ടു അത് വഴി വന്ന പെരിയോടു നായര്‍ അദ്ദേഹത്തെ രക്ഷിച്ചു വീട്ടില്‍ കൊണ്ടുപോയി. ബോധം തിരിച്ചു കിട്ടിയ തിരുമേനി ചില ഒറ്റ മൂലികളുടെപ്രയോഗം  പറഞ്ഞു   കൊടുക്കുകയും മാടായിയില്‍പ്പോയിഭജനമിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നായര്‍ തിരുവിര്‍ക്കാട്ട് പോയി ഭജനമിരുന്നു.  ഭജനത്തില്‍ സംപ്രീതയായ ദേവി അദ്ദേഹത്തിന്റെ ഓലക്കുടയുടെ പുറത്ത് വെള്ളുരില്‍എത്തി പലര്‍ക്കും ദര്‍ശനം നല്‍കി. ഒരു പ്രശ്നം വെച്ചപ്പോള്‍ ക്ഷേത്രത്തിന്റെ ആവശ്യകത മനസ്സിലായി. ക്ഷേത്രത്തിനു ചുറ്റും ചാമക്കൃഷിചെയ്തിരുന്നു.ചാമ വയലില്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് ചാമക്കാവ്എന്നാ പേരും കിട്ടി.മുന്‍പ് നാല്‍പ്പതു ഏക്രസ്ഥലമുണ്ടായിരുന്നു. ഇപ്പോള്‍ എട്ട്‌.

സമയം രാവിലെ അഞ്ചു മുപ്പത് മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുപ്പത് മുതല്‍ ഏഴു മുപ്പത് വരെ  

പ്രധാനവഴിപാടുകള്‍ ചൊവ്വ വിളക്ക്,നിറമാല, ശര്‍ക്കര പായസം,രക്തപുഷ്പാഞ്ജലി 

ഉത്സവം ധനുവിലെ കാര്‍ത്തിക മുതല്‍ നാല്ദിവസം  പാട്ടുത്സവം 
തെയ്യ മഹോത്സവം  മകരത്തില്‍ 
മീനത്തില്‍ പൂരക്കളി   
 
പ്രതിഷ്ഠകള്‍ ഭദ്രകാളി,  വേട്ടക്കൊരുമകന്‍,ശാസ്താവ്,കേളന്‍ കുളങ്ങര ഭഗവതി,പഞ്ചുരുളി   
 
ശ്രീകോവില്‍,പാട്ടുപുര,അഗ്രമണ്ഡപത്തോട് കൂടെയുള്ള ചുറ്റബലം,ഉപ പ്രതിഷ്ഠകള്‍, നടപ്പന്തല്‍, കുളം,കിണര്‍, ചിറ 
  
സോപാനത്തിന്നു രണ്ടു പടികള്‍ 
ശ്രീകോവിലിന്റെ   ചുമരില്‍ ഒരു ഘനദ്വാരം 
തെക്ക് പടിഞ്ഞാറ് മൂലയില്‍ കേളന്‍ കുളങ്ങര ഭഗവതിയുടെ പ്രതിഷ്ഠയുണ്ട് തെയ്യത്തിന്റെ തറ വടക്ക് ഭാഗത്ത് 
     ചുറ്റുമതില്‍ മണ്ണ് കൊണ്ടാണ് 
പഞ്ചുരുളി അറയും ശാസ്താവിന്റെ കോട്ടവും യഥാക്രമം കിഴക്കും വടക്കും ഭാഗത്താണ് 
അഗ്ര മണ്ഡപത്തില്‍ കിം പുരുഷനുണ്ട് 
ഭദ്രകാളി, കേളന്‍ കുളങ്ങരഭഗവതി   വിഗ്രഹം പഞ്ച ലോഹംകൊണ്ടും,വേട്ടക്കൊരുമകന്‍ ദാരു ശില്പവും ശാസ്താവ് ശിലാവിഗ്രഹവുമാണ് 
പഞ്ചുരുളി ഒഴികെയുള്ള പ്രതിഷ്ഠ കളുടെ മുഖം കിഴക്ക്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ