2011, നവംബർ 6, ഞായറാഴ്‌ച

kadamberi chuzhali kshethram

കടമ്പേരി  ചുഴലിഭഗവതീ ക്ഷേത്രം 
റൂട്ട്:- 
കേട്ടുകേള്‍വി പരശുരാമന്‍ പ്രതിഷ്ഠിച്ചനൂറ്റിയെട്ട് ദുര്‍ഗ്ഗ ക്ഷേത്രങ്ങളില്‍ ഒന്ന്( ത്രിമൂര്‍ത്തികളുടെയും ശകതിയുള്ളത്)അഗസ്ത്യമഹര്‍ഷിയുംആദിശങ്കരനും ഇവിടം  സന്ദര്‍ശിചിടുണ്ട്.പഴയ ചുഴലി സ്വരൂപത്തിന്റെ ഭരണ കര്‍ത്താവായ കൊക്കിലിടംവാഴുന്നവരാണ്  കുല ദേവതയായ ചുഴലി ഭഗവതിയുടെ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു. ചുഴലി ഭഗവതിയെ കുല ദേവതയായി ആരാധിക്കുന്നവര്‍ പ്രധാനമായും നാലിടക്കാരാന്നു കൊക്കിലിടം വാഴുന്നവര്‍ ,രയരമങ്ങലത്തിടം,വെല്ലുരിടം,കനകത്തിടംഎന്നിവരാണ്. അവര്‍.ക്ഷേത്രത്തിന്റെ മുന്‍ വശത്ത് ഇന്നും കാണുന്ന കദംബവൃക്ഷത്തിലുള്ള വള്ളിയില്‍നഗ്നയായി ഊഞ്ഞാലാടുന്ന ഒരു സ്ത്രീയെ കോടല്ലുര്‍ ഇല്ലത്തെ കാരണവര്‍ കാണാ നിടയായത്രെ അവര്‍ക്ക് നഗ്നത മറക്കാന്‍ കാരണവര്‍ തന്റെ ഉത്തരീയം നല്‍കുകയും ചെയ്തു എന്നാല്‍ അത് വെറുമൊരു മനുഷ്യ സ്ത്രീയല്ല പരാശക്തിയായ ദേവിയാണെന്നറിഞ്ഞ കാരണവര്‍ ഭരണാധികാരിയായ വഴുന്നവരെ വിവരമറിയിച്ചു വാഴുന്നവര്‍ ക്ഷേത്രം പണിതു എന്നും ഒരു വിശ്വാസമുണ്ട് .ദേവി കടമ്പവൃക്ഷത്തില്‍ ഏറിയതുകൊണ്ട് സ്ഥലത്തിനു കടബേരി എന്നും പേര് കിട്ടി 
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ മച്ചിലുള്ള കൊത്തുപണികള്‍ ആരെയും ആകര്‍ഷിക്കും 
പൂര്‍ത്തിയല്ല   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ