2011, നവംബർ 19, ശനിയാഴ്‌ച

ഊര്‍പഴശ്ശിക്കാവ്

ഊര്‍പഴശ്ശിക്കാവ് 
റൂട്ട്:- 
ചുറ്റബലത്തില്‍മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചില്‍ തറയും .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.'അച്ചി'യുടെ കാവായതുകൊണ്ട് അച്ചിക്കാവ് എന്ന് പറയാം.എന്നാല്‍ ഏച്ചിന്‍ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിന്‍ കാവാണ്‌ ഇത് എന്നും പറയാം. ' ഊര്‍പഴശ്ശി ' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താര്‍'' ആണ്.മേലൂര്‍ രയരപ്പന്‍ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താര്‍ എന്ന് തോറ്റംപാട്ടുകള്‍ പറയുന്നു.''ഉദയമാനം ഊര്‍ പഴശ്ശിയുംഅസ്തമാനം മേലുര്‍കൊട്ടയും ''എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കല്‍ ഈ കാവുമായുള്ള മേലൂര്‍കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു.ഊര്‍പഴശ്ശി ദൈവത്താര്‍ എന്നാ പേരില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങള്‍ വടക്കേ മലബാറില്‍ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാമാരായിട്ടാണ് ഇവിടെ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കി ലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ