2011, ഡിസംബർ 13, ചൊവ്വാഴ്ച

ശ്രീ പുത്തൂര്‍ മഹാശിവക്ഷേത്രം

ശ്രീ  പുത്തൂര്‍ മഹാശിവക്ഷേത്രം  

റൂട്ട്:- പയ്യന്നൂരില്‍ നിന്നും ഇരുപതു കിമി അകലെ കാങ്കോല്‍ വഴി സ്വമിമുക്ക്  
പ്രതിഷ്ഠകള്‍ ശിവന്‍ വളരെ പഴയത്   ,ഗണപതി,അയ്യപ്പന്‍ 
ദര്‍ശന സമയം  രാവിലെ ആറ് മുപ്പതു മുതല്‍ ഒന്‍പത് മുപ്പത് വരെ വൈകുന്നേരം ആറ് മുതല്‍ എട്ട്   വരെ 
പ്രധാന വഴിപാടുകള്‍ ജലധാര, ഇളനീര്‍ധാര,ശര്‍ക്കര പായസം,നെയ്യ് പായസം   
പ്രധാന ആഘോഷം  ശിവരാത്രി 
പശ്ചാത്തലം പണ്ട് ഇവിടം ഭയങ്കര കാടായിരുന്നു. ഒരിക്കല്‍ ഒരാള്‍ തന്‍റെ പണിയായുധം മിനുസപ്പെടുത്തുമ്പോള്‍ ഒരു കല്ലില്‍ കൊണ്ടുചോര വരാന്‍ തുടങ്ങി. ഭയചകിതനായ അയാള്‍പുത്തൂരപ്പനോട് മാപ്പിരന്നു.നാട്ടുകാര്‍ ചേര്‍ന്ന് ഒരു പ്രശ്നം വെച്ചപ്പോള്‍ സ്വയം ഭൂവായ ശിവന്‍റെ വിഗ്രഹമാണന്നു   മനസ്സിലായി .അയാളുടെ കുടുംബത്തിനു ഇപ്പോഴും ക്ഷേത്രത്തില്‍ ചില അവകാശങ്ങളുണ്ട്‌.ചിറക്കല്‍ രാജാവ് വളര്‍ത്തി കൊണ്ടു വന്ന മുരിക്കഞ്ചേരി കേളുമാടായിക്കാവിലെ ഒരു കാര്യക്കാരനായിരുന്നു .സഹ പ്രവര്‍ത്തകരുടെ പാര കാരണം കേളുവിനെ രാജാവ് പിരിച്ചുവിട്ടു .ഇതില്‍ കുപിതനായ കേളു വടകര വാപ്പനുമായി ചേര്‍ന്ന് സൈന്യമുണ്ടാക്കി ചിറക്കല്‍ രാജാവിന്റെ പതിനേഴ്‌ക്ഷേത്രങ്ങള്‍ കീഴടക്കി.പുത്തൂര്‍ മഹാശിവക്ഷേത്രം ആക്രമിക്കാന്‍ തീരുമാനിച്ചു ആദ്യം വാച്ചാങ്കുന്നുആക്രമണ കേന്ദ്രമായി തിരഞ്ഞെടുത്തെങ്കിലും പിന്നീട് കൊട്ടക്കുന്നിലേക്ക് മാറി വെടിയുടെശബ്ദവും പുകയും കാരണം പൂജ നടത്താന്‍ കഴിഞ്ഞില്ല.ക്ഷേത്രക്കുളം കോട്ടക്കുന്നിന്റെ മുന്‍ വശത്തായിരുന്നു.വെള്ളമെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ പൂജാരി പുത്തൂരപ്പനെ മനമുരുകി വിളിച്ചു പ്രാര്‍ത്തിച്ചു.പിറ്റേന്ന് രാവിലേക്ക് ക്ഷേത്രക്കിണര്‍ നിറഞ്ഞിരുന്നു കുളത്തിലേക്ക് പോകേണ്ടി വന്നില്ല.പുത്തൂരപ്പന്റെയും ഒയലോത്ത് ഭഗവതിയുടെയും അനുഗ്രഹത്താല്‍ ചിറക്കല്‍ രാജാവിന്നു അക്രമികളെ തുരത്തി പതിനേഴ്‌ ക്ഷേത്രങ്ങളുംവീണ്ടെടുക്കാന്‍സാധിച്ചു. ഉണ്ട്.ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ദമാണ് ഈ ക്ഷേത്രം.നമസ്കാര മണ്ഡപത്തിന്റെ നാല്‍പ്പത്തിയെട്ടു പടികള്‍ കയറിയിട്ട് വേണം ക്ഷേത്രത്തില്‍ എത്താന്‍ മുഖ്യ ശ്രീ കോവിലിനു മൂന്നു ഘനദ്വാരങ്ങള്‍ ,സോപാനത്തിനു അഞ്ചു പടികള്‍.വ്യാളി മുഖങ്ങളോടെയുള്ളശ്രീ കൊവിലിനടുത്തായി മറ്റൊരു ചെറിയ ശ്രീകോവില്‍ ചുറ്റുമതില്‍ പൂര്‍ത്തിയല്ല.അയ്യപ്പന് പുറമേ പാച്ചേനിഭഗവതിയും ഒയലാത്ത് ഭഗവതിയുമുണ്ട് നാഗ തറയും   ,വെടി തറയും   മച്ചില്‍  അഷ്ടദിക്പാലകര്‍ ,ചുറ്റബലത്തിന്റെ പ്രവേശന കവാടത്തില്‍ സര്‍പ്പത്തിന്റെ തലയില്‍ കാല്‌ വെച്ച ദ്വാരപാലകര്‍ ,ചതുര്‍ബാഹുവായ മഹാവിഷ്ണു,അനന്ത ശയനം, കിരാതമൂര്‍ത്തി ,ശിവന്‍, പാര്‍വതി, ശങ്കരനാരായണന്‍,കൃഷ്ണന്‍, ത്രിമൂര്‍ത്തികള്‍, കൃഷ്ണലീല, ശിവന്റെ ചുടല നൃത്തം, -തുടങ്ങിയവയുടെചുമര്‍ ചിത്രങ്ങള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ