2011, ഡിസംബർ 2, വെള്ളിയാഴ്‌ച

തില്ലങ്കേരി ശിവക്ഷേത്രം

തില്ലങ്കേരി ശിവക്ഷേത്രം
റൂട്ട്:- കൂത്ത്പറമ്പ്   ഉരുവച്ചാല്‍-ഇരിട്ടി റൂട്ടില്‍ പുള്ളിപ്പോയ്യില്‍ നിന്നും രണ്ടുകിമി വടക്ക് 
നാട്ടുകാരുടെ ദുഷ് പ്രവൃത്തികളില്‍ മനം നൊന്തു പ്രതിഷ്ഠ തിരിഞ്ഞിരുന്നത് കൊണ്ടാണ് പടിഞ്ഞാറ് മുഖമായതെന്നു ഒരു വിശ്വാസം ഉണ്ടെങ്ങിലും ക്ഷേത്ര ഘടന പരിശോധിച്ചാല്‍ ഇത് ശരിയല്ല എന്ന് പറയേണ്ടിവരും. 'തിരു വിലേങ്ങേരി' തില്ലങ്കേരി  ആയിമാറിയതാണ്   ആലക്കാട് ഇല്ലത്തിന്റെതായിരുന്നു
൧൯൬൮ല്  ഹിന്ദു മത സ്ഥാപന ബോര്‍ഡ്‌ ഏറ്റെടുത്തു ശ്രീകോവില്‍,നമസ്കാര മണ്ഡപം ,ചുറ്റമ്പലം, ഉപപ്രതിഷ്ടകള്‍ ,വലിയ ബലിക്കല്ല് , ദീപസ്തംഭം,തുടങ്ങിവയുണ്ട് നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ അഷ്ട ദിക്പാലകരെയും പാലാഴി  മ്ധനവും കാണാം ബലിബിംബം പണ്ട് കട്ട് പോയിരുന്നു
ത്രിപുരാന്തകനായശിവനാണ് മുഖ്യ പ്രതിഷ്ഠ 
ഗണപതിവിഗ്രഹം പഞ്ചലോഹംകൊണ്ടും,ശാസ്താവ് ശിലകൊണ്ടുമാണ് അയ്യപ്പന്റെകാവില്‍ ശിലാ പീഠം മാത്രമേയുള്ളൂ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ ഒന്‍പതു വരെ വൈകുന്നേരം ആറ് മുതല്‍ ഏഴു മുപ്പതു വരെ

പ്രധാന വഴിപാട്‌കള്‍   രുദ്രാഭിഷേകം,ശര്‍ക്കര പായസം,നെയ്യ് വിളക്ക്,പുഷ്പാഞ്ജലി 

ഉത്സവം ധനുവിലെ തിരുവാതിര

ഇടവലത്ത് ഇല്ലത്തെയാണ് തന്ത്രി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ