2011, ഡിസംബർ 4, ഞായറാഴ്‌ച

പാര്‍വതീ പരമേശ്വര ക്ഷേത്രം പിണറായി

പാര്‍വതീ പരമേശ്വര ക്ഷേത്രം പിണറായി 

റൂട്ട്:- പിണറായി ജംക്ഷനില്‍ നിന്ന് പാറപ്രം റോഡില്‍ ഒരു കിമി അകലെ 

പ്രതിഷ്ഠ ശിവപാര്‍വതി വളരെ പഴക്കമുള്ളത് 
ദര്‍ശന സമയം രാവിലെ ആറ്മുതല്‍ പത്ത് വരെ വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
ഉത്സവം ശിവരാത്രി  
പശ്ചാത്തലം സിതാ ന്വെഷണത്തിനിടയില്‍ ശ്രീ രാമന്‍ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു.ചളി കൊണ്ട് ഉണ്ടാക്കിയ പാര്‍ വതീ പരമേശ്വര വിഗ്രഹത്തില്‍ ശ്രീ രാമന്റെ കയ്യടയാള മുണ്ടെന്നും
പറയപ്പെടുന്നു.ഗണപതി വിഗ്രഹവും ശ്രീരാമ പ്രതിഷ്ടയാണ്.ക്ഷേത്ര സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്ന ആള്‍ ഒരു മഹാ പാപിയാണെന്നകന്നട  ഫലകം ആരോ അടിച്ചുപൊളിച്ചിട്ടുണ്ട് .
ശ്രീകോവില്‍,ഉപദേവന്മാര്‍,നമസ്കാരമണ്ഡപംചുറ്റമ്പലം,വലിയബലിക്കല്ല്,ഗോപുരം, കിണര്‍,കുളം എന്നിവയുണ്ട്  
സോപാനത്തിലെ വ്യാളി മുഖത്തില്‍ പൂമൊട്ടുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.വ്യാളിമുഖത്തോടെയുള്ളഓവ്പൊട്ടിയിരിക്കുന്നു.തിടപള്ളിക്കും നമസ്കാര മണ്ഡപത്തിന്നും ഇടയില്‍ നടപ്പാതയുണ്ട് .ശ്രീ കോവിലിന്റെ ചുമരില്‍ ചിത്രങ്ങള്‍ ഉണ്ട് .
പ്രധാന വഴിപാടുകള്‍  രുദ്രാഭിഷേകം,സ്വയംവര പുഷ്പാഞ്ജലി,നിവേദ്യ പുഷ്പാഞ്ജലി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ