2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

sree puthiya bhagavathi kshethram

ശ്രീ പുതിയഭഗവതി ക്ഷേത്രം 
 കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ കൊള്ളപ്പയില്‍നിന്നും രണ്ടു കി.മി  പടിഞ്ഞാറ്
 പുതിയഭഗവതി    പതിനെട്ടാം 
ഇവിടെ ദിവസ പൂജയില്ല  ഉത്സവമില്ല ആഘോഷമില്ല 

പുതിയ ഭഗവതിയുടെ ചരിത്രം 
  ശ്രീ മഹാദേവന്‍ തന്റെ മക്കളായ ചീരുംബമാരെ എടുത്തപ്പോള്‍ ആ പിതാവിന്നു ത്ര്കുരിപ്പും  വസൂരിയും പിടിപെട്ടു .ദേവകുലത്തിന്നും രോഗം ബാധിച്ചു .  തത് പരിഹാരമായി മൂത്ത പട്ടേരി വലിയ ഹോമങ്ങള്‍ ആരംഭിച്ചു .നാല്പത് ദിവസങ്ങള്‍ ഹോമം കഴിച്ചു .നാല്പ്പത്തിഒന്നമ്ത്തെ ദിവസം    മഹാദേവന്റെ മുന്നില്‍ ഹോമാഗ്നിയില്‍നിന്നും ആവിര്‍ഭവിച്ച മകളാന്നു പുതിയഭഗവതി പിതാവിന്റെ രോഗം അവള്‍ തടവി സുഖപ്പെടുത്തി .                              
      പത്തില്ലത്ത് പട്ടെരിമാര്‍ക്കും സുഖം കൊടുത്തു .കീഴ്ലോകത്ത് ചീരുംബമാര്‍ മഹാമാരി വാരി വിതരുകയാന്നു  അതില്ലാതാക്കി ഗുണം വരുത്താന്‍ പുതിയ  ഭഗവതിയെ ശ്രീമഹാദേവന്‍ കീഴുലോകത്തയച്ചു .സഹായത്തിന്നായി ആറ് സഹോദരന്മാരെയും അയച്ചു .വില്ലാപുരമെന്ന സ്ഥലത്ത് അവര്‍ താമസമായി .എന്നാല്‍ സഹോദരന്മാരെ കാര്ത്ത്വീരാര്‍ജുനന്‍ കൊന്നുകളഞ്ഞു കുപിതയായ പുതിയഭഗവതിയാകട്ടെ അസുരന്റെ തലയറുത്ത് തീയിലിട്ടു കരിച്ചു തിലകം ചാര്‍ത്തി പ്രതികാര ദുര്‍ഗ്ഗയായി വടക്കുനിന്നു തെക്കോട്ട് യാത്രയായി .ഭദ്രകാളിയും ,വീരാര്കാളിയും കൂട്ടത്തില്‍ച്ചേര്‍ന്നു.യാത്രയില്‍ പാടര്കുള്ളങ്ങരെവെച്ച്  ഒരു ബ്രാമണനെ അറുത്തു കൊന്നു മടിയന്നായര്‍ ,മുല്ചെരിനായര്‍  എന്നിവരുടെ  വീടുകളില്‍ ചെന്നു.ഭഗവതിയുടെ ആജ്ഞപ്രകാരം മൂലചെരിക്കുര്‍പ്പ്  മാന്ത്രികഹോമം ആരംഭിച്ചു .മന്ത്രത്തില്‍ പിഴ വന്നതിനാല്‍ ഭഗവതി കുര്‍പ്പിന്റെ മരുമകനെ വകവരുത്തി .കോലത്തിരി രാജാവിനു സൊപ്നദര്‍ശന മുണ്ടായതിനാല്‍ ആ ദേവത മാരുടെ കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു .വസൂരി തടയാനുള്ള ദേവതയാന്നു  പുതിയഭഗവതി. (പൂര്‍ത്തിയായിട്ടില്ല )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ