2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

muntayamparamb bhagavathi kshethram

MUNDAYAMPARAMBUBHAGAVATHITEMPLE

മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം 
ഇരിട്ട്യില്‍നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടില്‍ മുണ്ട്യാംപറബുല്‍നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാല്‍ മതി .
ഭദ്രകാളിയാന്നു   ചതുര ശ്രീകോവിലിലെ മൂര്‍ത്തി   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതല്‍ രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളില്‍  രാത്രി ഒന്‍പതു വരെയൂം പൂജ. 

ഉത്സവം മേടം പതിമൂന്നു ,പതിനാലു ,പതിനഞ്ചു  തീയതികളില്‍.

ചരിത്രം :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും  ഓരോ രക്തബീജ അസുരന്‍ ഉണ്ടാവും .ഈ അസുരനുമായിപയറ്റാന്‍ഭദ്രകാളിനെറ്റ്യില്‍നിന്നും ചാമുണ്ടിയെആവാഹിച്ചു .തറയില്‍ വീഴുന്നതിന്മുന്പായി ഓരോ തുള്ളി  ചോരയും കുടിയ്ക്കാന്‍ പറഞ്ഞു .ചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടര്‍ന്നു ആളുകളെയും തിന്നാന്‍ തുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയില് ഇട്ടു പൂട്ടി .എന്നാല്‍ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി .  വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു  .ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നല്‍കാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു  ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു
 പഴയ കാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവില്‍നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലില്‍ ബ്രാമണ പൂജ നടക്കുമ്പോല്‍ തന്നെ പട്ടാള്ളി  പൂജ  പുറത്ത് നടക്കും 
ശ്രീകോവില്‍,കുട്ടിപ്പടി  ,തിടപ്പള്ളി ,കൌണ്ടര്‍ ,സ്റ്റോര്‍ ,കള്ളടിസ്ഥാനം,അണിയറ ,ഇടം ,കുളം , ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.
വഴിപാടുകള്‍ :-രക്തപുഷ്പാഞ്ജലി ,കരിംകലശം  ശര്‍ക്കരപയാസം ,എണ്ണ,മാല 
  സ്തംഭനംമാട്ടുക എന്ന നേര്ച്ചയും ഉണ്ട്
കര്‍ക്കടകത്തില്‍  സംക്രമത്തിന്നു പടിക്കല്‍ തിറ ഉണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ