2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

sree kammethth daivaththaar

Sree Kammethth Daivaththar

ശ്രീ കാമേത്ത് ദൈവത്താര്‍
റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍കൂടാളി പോസ്റ്റ്‌ഓഫീസ് സ്റ്റോപ്പില്‍നിന്നും  എതിര്‍ വശത്തുള്ള  ഇടവഴിയില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ ശ്രീ കാമേത്ത്ദൈവത്താര്‍ 


ആദികാലത്ത് ഗണപതി  ക്ഷേത്ര പരിപാലകരില്‍ ഒരു ഭക്തന്‍ ദൂരദേശത്ത് യാത്ര ചെയുതു  മടങ്ങി വരുമ്പോള്‍ വഴിയിലുള്ള ഒരു ദേവസ്ഥലത്ത് ചെല്ലുകയും പിന്നോക്ക ജാതിക്കാരല്‍ ആരാധിക്കപ്പെട്ടുവന്നതുംകൊലംകെട്ടിയാടിക്കുന്നതുമായ കാംമേത്ത്ദൈവത്താരെയുംഭഗവതിയെയും മനസ്സാല്‍ ആരാധിക്കുകയും തന്റെ കൂടെ വരുത്തുകയും കൊട്ടത്തില്‍  പ്രതിഷ്ടിക്കുകയുംചെയുതു  വളരെ ഭംഗിയായി കോലങ്ങള്‍ കെട്ടിയാടിച്ചു തുടങ്ങി  
                   ഇവിടെ പണ്ട്‌  ഉത്സവം  വളരെ കേമമായി നടന്നിരുന്നു .തൊട്ടടുത്ത ഗണപതി ഭഗവാനു ഇതു പിടിച്ചില്ല തന്നെക്കാള്‍ അധികം ആരാധകര്‍ വീരഭദ്രനോ?.  ''നിന്നെ കാണാന്‍ ആരും വരാതെ പോട്ടെ ''ഏന്ന് ഗണപതി ശപിച്ചു .
ഇപ്പോള്‍ ഇവിടെ വരുന്നവര്‍ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാന്‍ പോകാറുള്ളൂ.ഇല്ലെങ്കില്‍ ഗണപതി കോപിക്കും .
ഗണപതി ക്ഷേത്രത്തോടു അനുബന്ധിച്ച മറ്റു എല്ലാ ദിക്കുകളിലെയും പൂജാകര്‍മങ്ങള്‍ക്ക് ശേഷം മാത്രമാന്നു ഇവിടെ പൂജ ചെയ്യുന്നത് ഈ കൊട്ടത്തിന്റെ പിന്നിലായി ഒരു വടവൃക്ഷവും അവിടെ ഒരു സര്‍പ്പവാസവുമുണ്ട് അവിടെ ഒരു നാഗത്തറ കെട്ടി കൊല്ലത്തില്‍ ഒരിക്കല്‍ നാഗത്തിനു പാലും നീരും കൊടുത്തു വരുന്നു
 
 വീരഭദ്രന്‍    പണ്ട് ദക്ഷയാഗ വേളയില്‍ ശിവന്റെ  ജടയില്‍നിന്നും വന്ന ഭീകരമൂര്ത്തി. ആയിരം കയ്യുകളും,  ആയിരം തലകളും, ആയിരം കാലുകളും, ആയിരം വടികളും ആയി അവതരിച്ചു . ദക്ഷനെ വധിച്ചു .സാധാരണയായി ക്ഷേത്രത്തില്‍ സങ്കല്പ സ്ഥാനം മാത്രം .ചില സ്ഥലത്ത് പ്രതിക്ഷ്ടയും ഉണ്ട് .

വിവരങ്ങള്‍ നല്‍കിയത് ശ്രീ കെ (കറുത്ത)നാരായണന്‍ മാസ്റ്റര്‍  കൂടാളി                   ''എന്റെ കുട്ടിക്കാല്ലത്ത് കളിക്കുമ്പോള്‍ ഇവിടെ കല്ലെറിഞ്ഞതിന്നു  വീട്ടില്‍നിന്നു അടി കിട്ടിയിരുന്നു .''ഏന്നു സമീപവാസിയായ ചേമ്പന്‍ ചന്ദ്രന്‍ പറയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ