2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

sree kalarivaathulkkalbhagavathikshethram

ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം 

റൂട്ട് :കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക്(വളപട്ടണം  ടോള്‍ ജങ്ങ്ഷനില്‍നിന്ന് കിരിയാട്  റോഡില്‍ )

പരശുരാമന്‍ പ്രതിഷ്ഠിച്ചുഎന്ന് പറയപ്പെടുന്നു പണ്ട് വടക്കേഇല്ലത്തിന്റെതായിരുന്നു .ചിറക്കല്‍ രാജവംശത്തിന്നുനല്‍കേണ്ടി വന്നു. പ്രതാപകാലത്ത് 1.8ലക്ഷം സേര്‍നെല്ല് സ്വാന്തമായുംരണ്ടുലക്ഷം സേര്‍ നെല്ല് പാട്ടമായും കിട്ടാറുണ്ടായിരുന്നുഇപ്പോള്‍ മൂന്നു ഏക്രസ്ഥലമുണ്ട് 
  
ആയിരം നായന്മാരുടെയും നാലു നമ്പൂതിരിമാരുടെയും കളരി ദേവതയായിരുന്നു പിന്നീട്  ചിറക്കല്‍ രാജ വംശത്തിന്റെ പരദേവതയായി ഇവിടെത്തെ പ്രതിഷ്ഠ  രുരുജിത്തവിധാനത്തിലുള്ള ഭദ്രകാളിയാന്നു പ്രധാന പ്രതിഷ്ഠ

ശ്രീകോവില്‍ ,നടപ്പന്തല്‍ ,ആഗ്ര മണ്ഡപം ,ഗോപുരം മൂലസ്ഥാനം  ,കുളം
ശിവന്‍ ,സപ്തമാതൃക്കള്‍ ,ക്ഷേത്രപാലന്‍ (എന്നീ ഉപ പ്രതിഷ്ഠകള്‍ )എന്നിവയുള്ളതാന്നു ക്ഷേത്ര സമുച്ചയം 

ചുറ്റബലത്തിന്നു രണ്ടു അഗ്ര മണ്ഡപങ്ങള്‍ .പടിഞ്ഞാറേ അഗ്രമന്ടപത്തിലാന്നു  വലിയബലിക്കല്‍ രണ്ട്‌തിടപ്പള്ളികള്‍ ,രണ്ടു ദീപസ്തംഭങ്ങള്‍ ഒന്ന് കല്ല്‌ കൊണ്ടും മറ്റേത്ചെമ്പു കൊണ്ടും 
ശിവന്റെ പ്രതിഷ്ഠ വടക്ക് പടിഞ്ഞാറ് കിഴക്ക്‌ മുഖമായും 
ഓവ് -ആധാരമായ ഭൂതത്തിന്റെ തലയിലിരിക്കുന്നു 
ക്ഷേത്രപാലന്‍ വടക്കാന്നു പടിഞ്ഞാറ് മുഖം. സപ്ത മാത്ര്കള്‍ക്ക് വേറെതന്നെ മണ്ഡപം 
പ്രധാന ശ്രീകോവില്‍ പടിഞ്ഞാറ് മുഖമായി   മുഖ മണ്ഡപം ഉണ്ട്സോപാനത്തിന്നു ആറ്പടികള്‍ ചുമരുകള്‍ക്കു പതിനെട്ടു തൂന്നുകള്‍ മൂന്നു വാതിലുകള്‍ മുന്‍പില്‍ എട്ടു തൂന്നുകള്‍ ഉള്ള നടപന്തല്‍  
ബലിക്കല്‍പ്പുരയുടെ മച്ചില്‍ അഷ്ടദിക്ക് പാലകര്‍ ,മഹിഷാസുരാവധം,ചുറ്റും സപ്തമാതൃക്കള്‍ ഗണപതി,വീരഭദ്രന്‍ ,ദേവീ പുരാണത്തിലെ ചില ഭാഗങ്ങള്‍ 

സപ്ത മാത്രക്കളുടെ ശ്രീ കോവിലിന്റെ പുറത്തു ചുമര്‍ ചിന്ത്രങ്ങള്‍ ഉണ്ട് 
ചതുര്‍ ബാഹുവായ ഭദ്രകാളി മഹാപ്രേതത്തിന്റെ സങ്കല്‍പത്തിലുള്ള  സദാശിവന്റെപുറത്ത്     ദാരുശില്പം ആയതു കൊണ്ട് പൂജക്ക്‌ വേറെ തന്നെ ഒരു അര്ച്ചനാവിഗ്രഹമുണ്ട് 

ശ്രീകോവിലിനകത്ത്ചന്ദ്പാലിനി ,ഭദ്രകാളിമൂര്‍ത്തി ,യോഗിനി ,യോഗീശ്വാരി,
ഭൈരവന്‍ ,ഭൈരവിരൂപങ്ങള്‍  വേതാളത്തിന്റെ  പഞ്ചലോഹ വിഗ്രഹം, വെള്ളി ഖഡ്ഗം എന്നിവ  കൂടി ഉണ്ട്  ക്ഷേത്രപാലകന്റെത് ശിലാവിഗ്രഹവും സപ്തമാത്രക്കള്‍ ,ഗണപതി,വീരഭദ്രന്‍ എന്നിവ ദാരുശില്പങ്ങളുമാന്നു
തോപ്പുകളില്‍ വടക്കുകിഴക്ക്‌ ശിവനാഗം ,തെക്കുകിഴക്ക്‌ കുഴിനാഗം എന്നിവയുടെ ശിലാപീട്ടങ്ങള്(ദാരുവിഗ്രഹങ്ങള്‍ആയതുകൊണ്ട്)
ദര്‍ശനസമയംരാവിലെ അഞ്ചുമണിമുതല്‍ഉച്ചവരെ 
വൈകുന്നേരം ആറുമുതല്‍ എട്ടുവരെ വരെ ശക്തിപൂജ വൈകുന്നേരം ആറുമണിക്കുംഅത്താഴപൂജ രാത്രി എട്ടു മണിക്കും 
വൃശ്ചികത്തില്‍ എല്ലാ തിങ്കളും ശിവനു    പ്രദോഷ പൂജ 
ഗണപതിക്ക്‌വിനായകചതുര്ത്തിക്ക് ഗണപതിഹോമം 
                                                       എല്ലാ ദിവസവും രാവിലെ
ഖഡ്ഗം
സപ്തമാത്രക്കളുടെ മണ്ഡപത്തില്‍ കൊണ്ടു വെക്കുകയും ശക്തിപൂജക്ക് ശേഷം തിരിച്ചു കൊണ്ടു വെക്കുകയും ചെയ്യുന്നു 


പ്രധാന വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശക്തി പൂജ ,കൂട്ട്പായസം ,നിറമാല, വലിയപൂജ 
ഉത്സവം  മീനത്തില്‍ കാര്‍ത്തികക്ക് തുടങ്ങി ഒന്‍പതു ദിവസം പൂരോല്‍സവം പുല്ലാഞ്ഞിപൂക്കള്‍  കൊണ്ടുള്ള പൂക്കളം സവിശേഷതയാന്നു ഉത്സവനാളുകളില്‍ ഉത്സവ വിഗ്രഹം വളപട്ടണം കോട്ട വരെ കൊണ്ടു പോകുന്നു ഏഴാം ദിവസം ശിവെശ്വരം,കടലായി ക്ഷേത്രങ്ങളില്‍ലും പൂരദിവസം ചിറക്കല്‍ ചിറയില്‍ പൂരംകുളി അവസാനദിവസം രാവിലെ മൂന്നു മണിക്ക് ഘോഷത്തോടെ വിഗ്രഹം വെടിക്കെട്ട്‌ തറയില്‍ എത്തിക്കുന്നു വെടിക്കെട്ടിന്നു ശേഷം വിഗ്രഹം തിരിച്ചു       ശ്രീകോവിലില്‍ എത്തിക്കുന്നു.
നവരാത്രി,പാട്ടുത്സവംശിവരാത്രി,വിഷുവിളക്ക്,ഇടവപ്പത്തിന്നു പെരുംകളിയാട്ടം ,നിറപുത്തരി കര്‍ക്കടകത്തില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ