2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം


മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം 
ഇരിട്ടിയില്‍നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടില്‍ മുണ്ട്യാംപറബുല്‍നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാല്‍ മതി .
ഭദ്രകാളിയാന്നു   ചതുര ശ്രീകോവിലിലെ മൂര്‍ത്തി   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതല്‍ രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളില്‍  രാത്രി ഒന്‍പതു വരെയൂം പൂജ. 

ഉത്സവം മേടം പതിമൂന്നു ,പതിനാലു ,പതിനഞ്ചു  തീയതികളില്‍.

ചരിത്രം :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും  ഓരോ രക്തബീജ അസുരന്‍ ഉണ്ടാവും .ഈ അസുരനുമായിപയറ്റാന്‍ഭദ്രകാളിനെറ്റിയില്‍നിന്നും  ചാമുണ്ടിയെആവാഹിച്ചു .തറയില്‍ വീഴുന്നതിന്മുന്പായി ഓരോ തുള്ളി  ചോരയും കുടിയ്ക്കാന്‍ പറഞ്ഞു .ചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടര്‍ന്നു ആളുകളെയും തിന്നാന്‍ തുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയില് ഇട്ടു പൂട്ടി .എന്നാല്‍ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി .  വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു  .ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നല്‍കാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു  ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു
 പഴയ കാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവില്‍നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലില്‍ ബ്രാമണ പൂജ നടക്കുമ്പോല്‍ തന്നെ പട്ടാള്ളി  പൂജ  പുറത്ത് നടക്കും 
ശ്രീകോവില്‍,കുട്ടിപ്പടി  ,തിടപ്പള്ളി ,കൌണ്ടര്‍ ,സ്റ്റോര്‍ ,കള്ളടിസ്ഥാനം,അണിയറ ,ഇടം ,കുളം , ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.
വഴിപാടുകള്‍ :-രക്തപുഷ്പാഞ്ജലി ,കരിംകലശം  ശര്‍ക്കരപയാസം ,എണ്ണ,മാല 
  സ്തംഭനംമാട്ടുക എന്ന നേര്ച്ചയും ഉണ്ട്
കര്‍ക്കടകത്തില്‍  സംക്രമത്തിന്നു പടിക്കല്‍ തിറ ഉണ്ട് .
ഭദ്രകാളി,ചാമുണ്ടി എന്നീ പഞ്ചലോഹ വിഗ്രഹങ്ങളും പുറമേ ഒരു ശിവലിംഗവും മറ്റു ദേവതകള്‍ക്ക്  സ്ഥാനവും ഉണ്ട് 

2012 സെപ്റ്റംബർ 22, ശനിയാഴ്‌ച

തയ്യില്‍ ശിവക്ഷേത്രം

തയ്യില്‍ ശിവക്ഷേത്രം 

റൂട്ട് കണ്ണൂരില്‍ നിന്നും മൂന്നു കിമി തെക്ക് പടിഞ്ഞാറ് 
തയ്യിലില്‍ 

പ്രതിക്ഷ്ട  ശിവ പതിനാറാം നൂറ്റാണ്ട് 

ദര്‍ശന സമയം രാവിലെ  ഏഴ് -ഒന്‍പത്‌   വൈകുന്നേരം ആറ്‌  -ഏഴു മുപ്പത് 
ഉത്സവമില്ല 

തയ്യില്‍ വെങ്കിട്ട രമണ മഹാമായ ക്ഷേത്രം

തയ്യില്‍ വെങ്കിട്ട രമണ മഹാമായ ക്ഷേത്രം 

റൂട്ട് കണ്ണൂരില്‍ നിന്നും മൂന്നു കിമി തെക്ക് പടിഞ്ഞാറ് തയ്യിലില്‍ 

പ്രതിക്ഷ്ട തൃപ്പതി വെങ്കിട്ട രമണ  പതിനെട്ടാം നുറ്റാണ്ട് 

ദര്‍ശന സമയം രാവിലെ ആറ്‌ മുതല്‍ പന്ത്രണ്ട ര വരെ വൈകീട്ടു ആറ് മുതല്‍ എട്ടര വരെ 

പ്രധാന ദിവസങ്ങള്‍ വൃശ്ചികത്തിലെ കാര്‍ത്തിക ,കൃഷ്ണപക്ഷ പഞ്ചമി 

ഭരണം ട്രുസ്റ്റ് ചെയര്‍മാന്‍ ശ്രീ വെങ്കിട്ട രമണ ക്ഷേത്രം തയ്യില്‍ കണ്ണൂര്‍ 67003

2012 മാർച്ച് 6, ചൊവ്വാഴ്ച

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 


പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
ഭക്തരില്‍ കൂടുതലും കുടകരാന്നു
 കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം,
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം 
poorththiyaayilla 

2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ചെറുകൊട്ടാരം ഭഗവതീക്ഷേത്രം കൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറെര്‍ നടക്കുക
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)
 
പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
 
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2012-ലെ കളിയാട്ട മഹോത്സവത്തിന് 17 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 18 രാത്രിയും 19 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍. പതിനെട്ടിന് വൈകിട്ട് 5.30 നു ഗുളികന്‍ വെള്ളാട്ടത്തോടെ രണ്ടാം ദിവസത്തെ ഉത്സവത്തിനു തുടക്കമായി 







                                               

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

കൂവേരി മുച്ചിലോട്ടു കാവ്

കൂവേരി  മുച്ചിലോട്ടു കാവ് 
                                   പെരുമ്പടവ്: 20 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കൂവേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കം പുരോഗമിക്കുന്നു. കളിയാട്ടത്തിന് ആവശ്യമായ ഓലമെടയലിന്റെ തിരക്കിലാണ് പരിസരത്തെ മുഴുവന്‍ സ്ത്രീകളും. പതിനഞ്ചായിരത്തോളം ഓലമടലാണ് ഇതിനായി ശേഖരിച്ചത്. കൂവേരിപ്പുഴയുടെ തീരത്തും ക്ഷേത്ര പരിസരത്തും ആണ് ഓലമെടയല്‍. ഭക്ഷണശാല, പാചകപ്പുര, കലവറ, നാലിലപ്പന്തല്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കൂറ്റന്‍പന്തലുകളും തയ്യാറായി. ചീക്കാട്, വെള്ളോറ എന്നിവിടങ്ങളില്‍നിന്നായി തൊള്ളായിരം കവുങ്ങുകളാണ് പന്തലിന് ശേഖരിച്ചിട്ടുള്ളത്. ആചാരക്കാര്‍ക്കും കാരണവര്‍ക്കുമായി അഞ്ഞൂറും പൊതുജനങ്ങള്‍ക്കായി രണ്ടായിരവും സീറ്റുകളുള്ള പന്തലുകളാണ് ഒരുക്കുന്നത്. ഫിബ്രവരി അവസാനവാരം പെരുങ്കളിയാട്ടം തുടങ്ങും.