2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ചെറുകൊട്ടാരം ഭഗവതീക്ഷേത്രം കൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറെര്‍ നടക്കുക
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)
 
പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
 
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2012-ലെ കളിയാട്ട മഹോത്സവത്തിന് 17 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 18 രാത്രിയും 19 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍. പതിനെട്ടിന് വൈകിട്ട് 5.30 നു ഗുളികന്‍ വെള്ളാട്ടത്തോടെ രണ്ടാം ദിവസത്തെ ഉത്സവത്തിനു തുടക്കമായി 







                                               

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

കൂവേരി മുച്ചിലോട്ടു കാവ്

കൂവേരി  മുച്ചിലോട്ടു കാവ് 
                                   പെരുമ്പടവ്: 20 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് കൂവേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കം പുരോഗമിക്കുന്നു. കളിയാട്ടത്തിന് ആവശ്യമായ ഓലമെടയലിന്റെ തിരക്കിലാണ് പരിസരത്തെ മുഴുവന്‍ സ്ത്രീകളും. പതിനഞ്ചായിരത്തോളം ഓലമടലാണ് ഇതിനായി ശേഖരിച്ചത്. കൂവേരിപ്പുഴയുടെ തീരത്തും ക്ഷേത്ര പരിസരത്തും ആണ് ഓലമെടയല്‍. ഭക്ഷണശാല, പാചകപ്പുര, കലവറ, നാലിലപ്പന്തല്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കൂറ്റന്‍പന്തലുകളും തയ്യാറായി. ചീക്കാട്, വെള്ളോറ എന്നിവിടങ്ങളില്‍നിന്നായി തൊള്ളായിരം കവുങ്ങുകളാണ് പന്തലിന് ശേഖരിച്ചിട്ടുള്ളത്. ആചാരക്കാര്‍ക്കും കാരണവര്‍ക്കുമായി അഞ്ഞൂറും പൊതുജനങ്ങള്‍ക്കായി രണ്ടായിരവും സീറ്റുകളുള്ള പന്തലുകളാണ് ഒരുക്കുന്നത്. ഫിബ്രവരി അവസാനവാരം പെരുങ്കളിയാട്ടം തുടങ്ങും.

2012 ജനുവരി 20, വെള്ളിയാഴ്‌ച

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍ 
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 

പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
ഭക്തരില്‍ കൂടുതലും കുടകരാന്നു .അന്നദാനത്തിന്നു
ശ്രീകോവിലുംഅനുബന്ധിച്ചഉപപ്രതിക്ഷ്ടയും,പാട്ടുപുര,ചുറ്റമ്പലം,ഭൂതത്താനുംഅയ്യപ്പനും,അഗ്രശാല, ഗോപുരം ..വ്യാളിമുഖത്തോടെയുള്ള സോപാനത്ത്തിനു അഞ്ച് പടികള്‍ ...ചുറ്റബലത്തിലേക്ക് നാല് പ്രവേശന മാര്‍ഗ്ഗങ്ങള്‍ ..മൂന്നുഘനദ്വാരങ്ങള്‍..നാല്തൂന്നുകളിലായിപാട്ടൂട്ട്...രണ്ട്‌തിടപ്പള്ളികള്‍ ...ചുറ്റ ബലത്തിന് പുറത്ത് ബലിപീട്ടം അതിന്നു വടക്ക് ഭൂതത്താന്‍ ...ദീപസ്തംഭത്തിന്നു അഞ്ച് നിലകള്‍ ..മേല്കൂരയില്ലാത്തഅയ്യപ്പ പ്രതിഷ്ഠ കിഴക്ക് മുഖമായി ..വടക്കേ ഗോപുരത്തിന്റെ പ്രവേശന വഴിയില്‍ അമ്മയുടെ രൂപം ..വടക്ക് കിഴക്കായി കൂറ്റന്‍ അരയാല്‍മരം   .. കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
  
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം,
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം

2011 ഡിസംബർ 19, തിങ്കളാഴ്‌ച

ശ്രീ പിള്ളയാര്‍ വിനായകകൊവില്‍ കണ്ണൂര്‍

ശ്രീ  പിള്ളയാര്‍  വിനായകകൊവില്‍ കണ്ണൂര്‍ 
റൂട്ട്:-  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിള്ളയാര്‍ റോഡിലൂടെ മുന്നൂറ്മീറ്റര്‍ നടക്കുക 

ശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ തമിള്‍ കാലാള്‍പ്പട വിഭാഗം ആരാധിക്കാന്‍ വേണ്ടി നിര്‍മ്മിച്ചു.അവര്‍ പിരിഞ്ഞു പോയപ്പോള്‍ നാട്ടുകാരായ തമിളിയന്മാരെ ഏല്‍പ്പിച്ചു .മുഖ്യ ശ്രീകോവിലും ഉപ ദേവത മാരും ,ബലിപീടങ്ങളും,ഒരുമണ്ഡപത്തിനകത്താണ്.തിടപ്പള്ളിഇതിനോട് ചേര്‍ന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് .കിഴക്ക് ഭാഗത്ത് ഓഫീസ് .മണ്ഡപത്തിലേക്ക് ഒറ്റ വാതില്‍ .ഗോപുരം തെക്ക്.

വ ള്ളി,ദേവയാനീ   സമേതനായ വിനായകനാണ് മുഖ്യ പ്രതിഷ്ഠ  
ചതുര്‍ ബാഹുവായ മഹാവിഷ്ണുവുമുണ്ട്‌

നവഗ്രഹങ്ങളില്‍ ശനിക്ക് മാത്രമേ വാഹനമുള്ളൂ നാഗത്താന്‍ പതിവ് രൂപത്തില്‍ തന്നെ

ദര്‍ശന സമയംരാവിലെ അഞ്ച് മുപ്പത് മുതല്‍ പത്ത് മുപ്പത് വരെ വൈകുന്നേരം അഞ്ച് പതിനഞ്ച്‌ മുതല്‍ എട്ടു മുപ്പത് വരെ 
അഷ്ടദ്രവ്യ ഗണപതി ഹോമവും  പുഷ്പാഞ്ലിയുമാണ്‌  പ്രധാന വഴിപാടുകള്‍  
തന്ത്രി തമിള്‍ ബ്രാമണനും ശാന്തിക്കാരന്‍ കന്നഡ ബ്രാമണനും 

ശ്രീ തൃക്കുറ്റിയെരി കൈലാസനാഥ ക്ഷേത്രം

ശ്രീ  തൃക്കുറ്റിയെരി കൈലാസനാഥ ക്ഷേത്രം

റൂട്ട് :- കൈതപ്പുറത്ത്   നിന്ന്   ആറ് കിമി വടക്ക്  മണിയറ റോഡില്‍ 
പ്രതിഷ്ഠ  ശിവന്‍ വളര പഴയത്  
എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ  

ഉത്സവം ധനുവിലെ തിരുവാതിര ,ശിവരാത്രി 

ഭരണം സെക്രട്ടറി തൃക്കൈലാസനാഥ ക്ഷേത്ര കമ്മിറ്റി കൈതപ്പുറംമാതമംഗലം 67006
 

ശ്രീ വിഷ്ണുപുരം ക്ഷേത്രം

ശ്രീ  വിഷ്ണുപുരം  ക്ഷേത്രം  

റൂട്ട്:- കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ പിലാത്തറയില്‍ നിന്നും എട്ടു കിമി അകലെ കൈതപ്പുറത്ത് 

പ്രതിഷ്ഠ മഹാവിഷ്ണു പതിനെട്ടാം നൂറ്റാണ്ട്‌  
ദര്‍ശന സമയം രാവിലെ അഞ്ചര  മുതല്‍ എട്ടു മുപ്പതു വരെ വൈകുന്നേരം  ആറ് മുതല്‍ എട്ടു വരെ  
കുംഭത്തിലെ തിരുവോണം പ്രതിഷ്ടാദിനം 
ഭരണം മാനേജിംഗ് ട്രുസ്ടീ ശ്രീ വിഷ്ണുപുരം ക്ഷേത്രംകൈതപ്പുറം   മാതമംഗലം 670306   
 

2011 ഡിസംബർ 18, ഞായറാഴ്‌ച

ശ്രീ ചെനങ്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ  ചെനങ്കാവ്   ഭഗവതീ  ക്ഷേത്രം  
റൂട്ട്:- പയ്യന്നൂര്‍ കോറോം റോഡില്‍ കോറോം വില്ലേജു ഓഫീസ് ജുംഗഷനില്‍നിന്നും  അര കിമി  പയ്യന്നൂരില്‍ നിന്നും അഞ്ചു കിമി 
പ്രതിഷ്ഠ ദുര്‍ഗ്ഗ പതിമൂന്നാം നൂറ്റാണ്ടു 
ദര്‍ശന സമയം രാവിലെ ആറ് മുതല്‍  ഏഴു മുപ്പത് വരെ
വൈകുന്നേരം   ആറ് മുതല്‍ ഏഴു വരെ 

ഉത്സവം വൃശ്ചികത്തിലെ കാര്‍ത്തിക ,വിഷു  
ഭരണം എക്സിക്യൂട്ടീവ്   ഓഫീസര്‍   ശ്രീ      ചാനങ്കാവ് ഭഗവതീ ക്ഷേത്രം   ചാലക്കോട്ട് 670307