2011 നവംബർ 8, ചൊവ്വാഴ്ച

അക്ലിയത്ത് ശിവക്ഷേത്രം

അക്ലിയത്ത്  ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടു കിമി വടക്ക് വാന്‍ കുളത്ത് വയല്‍ ജങ്ങ്ഷന്‍ (കണ്ണൂര്‍ അഴിക്കല്‍ ഫെറി റോഡ്‌ )   
പതിനൊന്നാം നൂറ്റാണ്ടില്‍ തുടക്കം 
പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍പോയി മടങ്ങി വരുമ്പോള്‍ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയില്‍   കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി കുട ഇറയത്ത്‌ വെച്ചപ്പോള്‍ കിളി ഒരു ഇലഞ്ഞി മരത്തില്‍ ചെന്നിരുന്നു വിചിത്രമായ രീതിയില്‍ ചിലക്കാന്‍ തുടങ്ങി കുട എടുത്തുമാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും പൊക്കാന്‍ കഴിഞ്ഞില്ല കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാന്‍കഴിയാത്തതും  തമ്മില്‍ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോള്‍  വയത്തൂര്‍ കാളിയാര്‍ തന്റെ കൂടെവന്നിരുന്നു   എന്നും മനസ്സിലായി തന്റെ കളരിയില്‍ കുടംബ പര ദേവതകളുടെ    
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു ഗുരുക്കളും  നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിര്‍മ്മിചു 
'ആ കിളി എത്തിയ ' ലോപിച്ച് അക്ലിയത്ത് ആയി
കിരാതമൂര്‍ത്തിയാണ് പ്രധാന പ്രതിഷ്ഠ 

കളരി ഭഗവതി ,അയ്യപ്പന്‍ ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട്  
വഴിപാടുകള്‍    പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം

മകരത്തില്‍ മൂന്നു ദിവസം ആരാധന ഉത്സവം 

ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട് അര്‍ജുനനുമായുള്ള യുദ്ധ സമയത്ത്ള്ള
ക്ഷീണം മാറ്റിയതാണത്(നായന്മാരുടെ അവകാശമാണ് നെയ്യ് )
കിരാതാര്‍ജുനവിജയത്തെ അടിസ്ഥാനമാക്കി അര്‍ജുനന്‍ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങള്‍ ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്

മകരം പതിമൂന്നിനു അക്ക്ളിയത്തപ്പനും പുതിയ കാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ് വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്

2011 നവംബർ 7, തിങ്കളാഴ്‌ച

ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രം താവം

ശ്രീ  വേട്ടക്കൊരുമകന്‍  ക്ഷേത്രം  താവം

റൂട്ട് :- കണ്ണൂര്‍ പഴയങ്ങാടി റൂട്ടില്‍ താവം റെയില്‍വേ ക്രോസ്സിന്നു സമീപം
പ്രതിഷ്ഠ വേട്ടക്കൊരുമകന്‍, ഭഗവതിപതിനാറാം നൂറ്റാണ്ട്‌

സമയംരാവിലെ  അഞ്ച്‌നാല്പത്തിയഞ്ച് മുതല്‍ എട്ടു മുപ്പതു വരെ വൈകുന്നേരം ആറ് മുതല്‍ എട്ടു വരെ 
ഉത്സവം ധനു പത്തൊന്‍പതു മുതല്‍ ഇരുപത്തിയൊന്നു വരെ
ഭരണം പ്രസിഡണ്ട്‌ വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി താവം വയ ചെറുകുന്ന് 670301   
വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത്

ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്രം

ശ്രീ  കാനത്തൂര്‍  കുരുംബഭഗവതി ക്ഷേത്രം  
പ്രതിഷ്ഠ  കുരുംബ ഭഗവതി പതിനൊന്നാം നൂറ്റാണ്ട്
റൂട്ട്:- കണ്ണൂരില്‍ നിന്നും രണ്ടു കിമി തെക്ക് പടിഞ്ഞാറ് കാനത്തൂര്‍ കോട്ട മൈതാനത്ത് 
  
ഗുരുവിന്നു  പൂജ രാവിലെ എട്ടുമണിക്ക് 

കര്‍ക്കടക സംക്രമത്തിന്നുഎല്ലാവര്ക്കും പൂജ  
ധനുപ്പത്ത്,തുലാപ്പത്ത് വിശേഷ ദിവസങ്ങള്‍ 

ഉത്സവം കുംഭം പതിനൊന്നു മുതല്‍ പതിനാലു വരെ തിറ
ഭരണം പ്രസിഡണ്ട്‌ ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്ര കമ്മിറ്റി കാനത്തൂര്‍ കണ്ണൂര്‍ 670001

2011 നവംബർ 6, ഞായറാഴ്‌ച

kadamberi chuzhali kshethram

കടമ്പേരി  ചുഴലിഭഗവതീ ക്ഷേത്രം 
റൂട്ട്:- 
കേട്ടുകേള്‍വി പരശുരാമന്‍ പ്രതിഷ്ഠിച്ചനൂറ്റിയെട്ട് ദുര്‍ഗ്ഗ ക്ഷേത്രങ്ങളില്‍ ഒന്ന്( ത്രിമൂര്‍ത്തികളുടെയും ശകതിയുള്ളത്)അഗസ്ത്യമഹര്‍ഷിയുംആദിശങ്കരനും ഇവിടം  സന്ദര്‍ശിചിടുണ്ട്.പഴയ ചുഴലി സ്വരൂപത്തിന്റെ ഭരണ കര്‍ത്താവായ കൊക്കിലിടംവാഴുന്നവരാണ്  കുല ദേവതയായ ചുഴലി ഭഗവതിയുടെ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു. ചുഴലി ഭഗവതിയെ കുല ദേവതയായി ആരാധിക്കുന്നവര്‍ പ്രധാനമായും നാലിടക്കാരാന്നു കൊക്കിലിടം വാഴുന്നവര്‍ ,രയരമങ്ങലത്തിടം,വെല്ലുരിടം,കനകത്തിടംഎന്നിവരാണ്. അവര്‍.ക്ഷേത്രത്തിന്റെ മുന്‍ വശത്ത് ഇന്നും കാണുന്ന കദംബവൃക്ഷത്തിലുള്ള വള്ളിയില്‍നഗ്നയായി ഊഞ്ഞാലാടുന്ന ഒരു സ്ത്രീയെ കോടല്ലുര്‍ ഇല്ലത്തെ കാരണവര്‍ കാണാ നിടയായത്രെ അവര്‍ക്ക് നഗ്നത മറക്കാന്‍ കാരണവര്‍ തന്റെ ഉത്തരീയം നല്‍കുകയും ചെയ്തു എന്നാല്‍ അത് വെറുമൊരു മനുഷ്യ സ്ത്രീയല്ല പരാശക്തിയായ ദേവിയാണെന്നറിഞ്ഞ കാരണവര്‍ ഭരണാധികാരിയായ വഴുന്നവരെ വിവരമറിയിച്ചു വാഴുന്നവര്‍ ക്ഷേത്രം പണിതു എന്നും ഒരു വിശ്വാസമുണ്ട് .ദേവി കടമ്പവൃക്ഷത്തില്‍ ഏറിയതുകൊണ്ട് സ്ഥലത്തിനു കടബേരി എന്നും പേര് കിട്ടി 
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ മച്ചിലുള്ള കൊത്തുപണികള്‍ ആരെയും ആകര്‍ഷിക്കും 
പൂര്‍ത്തിയല്ല   

ശ്രീ ആദികടലായി കൃഷ്ണക്ഷേത്രം

ശ്രീ  ആദികടലായി  കൃഷ്ണക്ഷേത്രം  
റൂട്ട് :- കണ്ണൂര്‍ തലശ്ശേരി റൂട്ടില്‍ ജെ ടി എസ്സ്  സ്റ്റോപ്പില്‍ നിന്നും രണ്ടുകിമി പടിഞ്ഞാറ്  
പ്രതിഷ്ഠ കൃഷ്ണന്‍ പന്ത്രണ്ടാം   നൂറ്റാണ്ടു  

സമയം രാവിലെ അഞ്ചു മുതല്‍ പതിനൊന്നു മുപ്പത്‌വരെ വൈകുന്നേരം അഞ്ചു മുപ്പത്‌ മുതല്‍ എട്ടു വരെ 

2011 നവംബർ 4, വെള്ളിയാഴ്‌ച

Aalakkaattu muththappan madappura

ആലക്കാട്ട്  മുത്തപ്പന്‍  മടപ്പുര
 
റൂട്ട്:- ഏച്ചുര്‍ -മൂന്നുപെരിയ റൂട്ടില്‍ ഐവര്‍കുളം സ്റ്റോപ്പില്‍ നിന്നും പത്ത് മിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പന്‍ 
സംക്രമത്തിന്നു സംക്രമപൂജ  
ധാരാളം മരങ്ങള്‍ തിങ്ങി വളരുന്ന ഒരു പ്രദേശം വളരെ ശാന്തമായ അന്തരീക്ഷം ക്ഷേത്രത്തിനു ധാരാളം അവകാശികള്‍ പൂര്‍ത്തിയല്ല   നാരായണി
ഡിസംബര്‍ ഇരുപത്തിഒന്‍പതു ,  മുപ്പതു ഉത്സവം 

Punaththukandi muththappan madappura

പുനത്തുകണ്ടി  മുത്തപ്പന്‍  മടപ്പുര മോച്ചേരി   ചെറു മാവിലായി 

റൂട്ട്:- മൂന്നു പെരിയയില്‍ നിന്നും പിണറായി റോഡിലൂടെ അഞ്ച്മിനുട്ട് നടന്നാല്‍മതി ബോര്‍ഡ്‌ കാണാം മൂന്നു മിനുട്ട് വീണ്ടും നടക്കുക 
പ്രതിഷ്ഠ മുത്തപ്പന്‍  പതിനാല്‌വര്‍ഷത്തെ പഴക്കം   
 മുത്തശ്ശി ,കാരണവര്‍ എന്നീ പ്രതിഷ്ഠകള്‍ കൂടി 
 കുടുംബക്ഷേത്രം  കമിറ്റിയുണ്ട്പുത്തരി വെള്ളാട്ടം ഫെബ്രുവരിയില്‍